home
Shri Datta Swami

 10 Apr 2023

 

Malayalam »   English »  

പരീക്ഷണങ്ങൾ എന്തുകൊണ്ട് ആവശ്യമാണ്?

[Translated by devotees]

[മിസ്റ്റർ ടാലിൻ റോവിന്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- EAMCET പോലുള്ള പ്രൊഫഷണൽ പ്രവേശന പരീക്ഷകളിൽ വിജയിക്കുന്നതിന് ടെസ്റ്റുകളുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. അത്തരം പ്രധാനപ്പെട്ട പരീക്ഷകൾക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ അവർ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം പരസ്യപ്പെടുത്തുന്നു. അവർ പ്രതിവാര ടെസ്റ്റുകൾ പരസ്യം ചെയ്യുന്നു, കൂടാതെ ചില സ്ഥാപനങ്ങൾ അവരുടെ അദ്ധ്യാപനം വളരെ ഗൗരവമുള്ളതാണെന്ന് കാണിക്കാൻ ദൈനംദിന ടെസ്റ്റുകൾ പോലും പരസ്യം ചെയ്യുന്നു, അതിൽ അധ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും വിദ്യാർത്ഥിയുടെ പ്രതികരണം(feedback) ഉൾപ്പെടുന്നു. പ്രസംഗിക്കുന്ന ജ്ഞാനം കേൾക്കുന്നത് ഭക്ഷണം കഴിക്കുന്നതിന് തുല്യമാണ്. ഓരോ ഭക്ഷണത്തിനു ശേഷവും ഭക്ഷണത്തിന്റെ ദഹനം പരിശോധിക്കുന്നത് പോലെയാണ് പെട്ടെന്നുള്ള പ്രതികരണം(ഫീഡ്ബാക്ക്/ Quick feedback). പരീക്ഷയുടെ ഫലം അമിത ആത്മവിശ്വാസം കുറയ്ക്കുകയും വിദ്യാർത്ഥിയുടെ ശരിയായ യാഥാർത്ഥ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു, അതുവഴി ദുർബലമായ പോയിന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. നിരവധി ആത്മീയ പ്രബോധകരുണ്ട്, എന്നാൽ ദത്ത ഭഗവാൻ മാത്രമാണ് പരമ(ക്ലൈമാക്സ്) ആത്മീയ പ്രസംഗകൻ, കാരണം അവിടുന്ന് തന്റെ പ്രസംഗത്തിന്റെ ഓരോ ഘട്ടത്തിലും പരീക്ഷണങ്ങൾ നടത്തുന്നു.

ചോദ്യം. ഒരു ആത്മാവിന്റെ പാഠ്യപദ്ധതിയിലും പരീക്ഷയിലും അവരുടെ അന്തർലീനമായഗുണങ്ങളോ ധാർമ്മിക മൂല്യങ്ങളോ ഉൾപ്പെട്ടിട്ടുണ്ടോ?

 

[ഒരു ആത്മാവിന്റെ പാഠ്യപദ്ധതിയിലും(curriculum) പരീക്ഷയിലും അവരുടെ അന്തർലീനമായ ഗുണങ്ങളോ(inherent virtues)  ധാർമ്മിക മൂല്യങ്ങളോ ഉൾപ്പെട്ടിട്ടുണ്ടോ? മോശം ഗുണങ്ങളുള്ള ആത്മാക്കളെയോ, മാനസികരോഗം പോലുള്ള രോഗങ്ങൾ ബാധിച്ചവർക്കോ (ആത്മാക്കളെയോ) ദൈവസ്നേഹം വളർത്തിയെടുക്കാനാകുമോ?]

 

സ്വാമി മറുപടി പറഞ്ഞു:- ധാർമികതയാൽ നയിക്കപ്പെടുന്ന ഗുണങ്ങളെ നല്ല ഗുണങ്ങൾ എന്ന് വിളിക്കുന്നു, അതാണ് പാഠ്യപദ്ധതി(curriculum). വ്യക്തിപരമായ ആഗ്രഹങ്ങളില്ലാതെ ദൈവത്തോടുള്ള സ്നേഹമാണ് സിലബസിന്റെ(syllabus) കാതൽ. ദൈവിക ആത്മീയ പ്രബോധകന്റെ (സദ്ഗുരു) ആത്മീയ പ്രസംഗത്തിന്റെ ദിശ, ദൈവത്തിന്റെ അത്ഭുതകരമായ വ്യക്തിത്വത്തിന്റെ ആകർഷണത്തിലേക്കുള്ള യഥാർത്ഥ സ്നേഹത്തിന്റെ ഏക ദിശയാണ്. യഥാർത്ഥ സ്നേഹത്തിന്റെ അടിസ്ഥാനം ദൈവകൃപ ഉപയോഗിച്ച് പൂർത്തീകരിക്കാനുള്ള സ്വാർത്ഥമായ ആഗ്രഹമല്ല(selfish desire). എല്ലാ കോണുകളിലും ദൈവത്തിന്റെ സമഗ്രമായ വ്യക്തിത്വത്തോടുള്ള ആകർഷണം സൃഷ്ടിക്കുന്ന യഥാർത്ഥ സ്നേഹമാണ് അടിസ്ഥാനം. ഈശ്വരന്റെ വ്യക്തിത്വത്തോടുള്ള ആകർഷണത്താൽ രൂപപ്പെട്ട ഈ യഥാർത്ഥ സ്നേഹം ദൈവത്തോടുള്ള ഭക്തി-സമുദ്രത്തിലെ സുനാമി(tsunami) പോലെ മാറുന്നു, അത് യുക്തിസഹമായ  വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ സങ്കൽപ്പങ്ങളെയും മുക്കിക്കളയുകയും ആരാധക ഭക്തി(fan-devotion) എന്ന ഭക്തിയുടെ പാരമ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഒരു സിനിമാ ഹീറോയോടുള്ള ആരാധകന്റെ ഭക്തിയുടെ ഈ പാരമ്യത്തിൽ, സിനിമാ ഹീറോയോടുള്ള ആരാധകന്റെ മുഴുവൻ ആകർഷണവും വിവിധ സിനിമാ ഷോകളിൽ വിവിധ കോണുകളിൽ പ്രദർശിപ്പിച്ച നായകന്റെ മികച്ച നല്ല വ്യക്തിത്വത്തിന്റെ വ്യത്യസ്ത കോണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നായകന്റെ മരണവാർത്ത കേട്ട് ആരാധകൻ ആത്മഹത്യ ചെയ്തതിലൂടെയാണ് ആരാധകന്റെ യഥാർത്ഥ സ്നേഹത്തിന്റെ സുനാമി തെളിയുന്നത്. ആരാധകന്റെ ഈ യഥാർത്ഥ സ്നേഹത്തിൽ, നായകനിൽ നിന്ന് പൂർത്തീകരിക്കപ്പെടാനുള്ള ഒരു ആഗ്രഹവും ഇല്ല. പാവപ്പെട്ട ആരാധകൻ നായകന്റെ എല്ലാ സിനിമാശാലകളുടെയും ഉദ്ഘാടന ചടങ്ങുകൾക്ക് തന്റെ പോക്കറ്റിൽ നിന്ന് മാത്രം ചെലവഴിക്കുന്നു, പണക്കാരനായ നായകനിൽ നിന്ന് ഒരു പൈസ പോലും ആരാധകന് ലഭിച്ചിട്ടില്ല. ഞാൻ ഈ ഒരൊറ്റ പോയിൻറ് ഒരു ദശലക്ഷം തവണ ഊന്നിപ്പറയുന്നു, നിങ്ങൾക്ക് അതിൻറെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയും അത് ഇല്ലാതെ നമ്മുടെ ആത്മീയ യാത്രയിൽ എല്ലാ ആത്മീയ ശ്രമങ്ങളും ചാരത്തിൽ ഒഴിച്ച റോസ് സുഗന്ധം പോലെ ഉപയോഗശൂന്യമാൺ.

★ ★ ★ ★ ★

 
 whatsnewContactSearch