home
Shri Datta Swami

 01 Mar 2023

 

Malayalam »   English »  

എന്തുകൊണ്ടാണ് സൃഷ്ടി പരബ്രഹ്മനിലാണെന്ന് പറയാൻ കഴിയാത്തത്?

[Translated by devotees of Swami]

[ഡോ. നിഖിൽ ചോദിച്ചു: പാദനമസ്കാരങ്ങൾ സ്വാമിജി, അങ്ങയുടെ ദാസനായ നിഖിൽ, അങ്ങയുടെ പത്മ  പാദങ്ങളിൽ; ഇനിപ്പറയുന്ന ചോദ്യങ്ങൾ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു

1. സൃഷ്ടി പരബ്രഹ്മനിലാണെന്ന് പറയാൻ കഴിയാത്തത് എന്തുകൊണ്ട്?

[എന്തുകൊണ്ടാണ് സൃഷ്ടി പരബ്രഹ്മനിലാണെന്ന് പറയാൻ കഴിയാത്തത്? മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌ ) ദൈവത്തെ പരാമർശിച്ച് മാത്രമേ നമ്മൾക്ക് അങ്ങനെ പറയാൻ കഴിയൂ, മാധ്യമം സ്വീകരിക്കാത്ത സങ്കൽപ്പിക്കാൻ കഴിയാത്ത (ആൻമീഡിയേറ്റഡ്‌ ആൻഇമാജിനബിൾ ) ദൈവത്തെ പരാമർശിച്ചല്ല എന്ന് അങ്ങ് പറഞ്ഞിരുന്നു. സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ പരാമർശിച്ചുകൊണ്ട്, സമ്പർക്കമല്ലാത്ത അർത്ഥത്തിൽ നമുക്ക് 'ഓൺ' (മീതെ) (ഔപസ്ലേഷിക സപ്‌താമി) ഉപയോഗിക്കാൻ കഴിയില്ലേ? ഇവിടെ പരബ്രഹ്മനെ നാം ആപേക്ഷിക യഥാർത്ഥമായ സൃഷ്ടിയുടെ തികച്ചും യഥാർത്ഥ സബ്സ്ട്രാക്ടമായും കാരണമായും കണക്കാക്കുന്നു. സൃഷ്ടി സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവവുമായി നേരിട്ട് സമ്പർക്കപ്പെട്ടിരിക്കുന്നു എന്ന് ഞങ്ങൾ സൂചിപ്പിക്കുന്നില്ല.]

സ്വാമി മറുപടി പറഞ്ഞു:- ഒരു മാന്ത്രികൻ ഒരു മാജിക് സൃഷ്ടിക്കുമ്പോൾ, മാജിക് അവൻ്റെ ശരീരവുമായി സമ്പർക്കം പുലർത്തുന്നില്ല. മാന്ത്രികനിൽ നിന്ന് അകലെയുള്ള സ്ഥലത്താണ് ഇത് കാണപ്പെടുന്നത്. മാന്ത്രികനും മാധ്യമം സ്വീകരിച്ച അവബോധമാണ് (മീഡിയേറ്റഡ്‌ അവർനെസ്സ്). അതിനാൽ, മാന്ത്രികന് ഒരു പ്രത്യേക അതിർത്തിയുണ്ട്, അതിനെ അടിസ്ഥാനമാക്കി നമുക്ക് പുറത്തും അകത്തും പോലുള്ള വാക്കുകൾ ഉപയോഗിക്കാം. വാസ്തവത്തിൽ, സങ്കൽപ്പിക്കാനാവാത്ത ദൈവം, ദത്തയുടെ ശരീരത്തെയും ആത്മാവിനെയും ഒരുക്കാനുള്ള ഊർജ്ജം സൃഷ്ടിച്ചു. ഒന്നാമതായി, അവൻ ഇല്ലാത്ത സ്പേസ് സൃഷ്ടിച്ചു. സ്പേസ് അവനിൽ ഇല്ല (അത്തരമൊരു സാഹചര്യത്തിൽ സങ്കൽപ്പിക്കാനാവാത്ത ദൈവം സ്പേഷ്യൽ ഡൈമെൻഷൻസ് കാരണം സങ്കൽപ്പിക്കാവുന്നവനായി മാറുന്നു) അല്ലെങ്കിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൽ ദത്ത ഇല്ല (അങ്ങനെയെങ്കിൽ,  ദത്തയെപ്പോലെയുള്ള ഒരു സ്പേഷ്യൽ അളവ്; സ്പേഷ്യൽ ഡൈമെൻഷൻസ് അതേ പ്രശ്നം കൊണ്ടുവരുന്നു). ഇപ്പോൾ, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൽ ഒന്നുമില്ല അല്ലെങ്കിൽ ആരുമില്ല, സ്പേസ് അവനാൽ സൃഷ്ടിക്കപ്പെട്ടതിനാൽ, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന് പുറത്ത് മാത്രമാണ് എന്തും എല്ലാരും ഉള്ളത്. 'ഓൺ' എന്നതിന് പുറമേയും അർത്ഥമാക്കാം എന്നതിനാൽ (അത് സങ്കൽപ്പിക്കാനാവാത്ത ദൈവവുമായി ബന്ധപ്പെട്ടാലും ഇല്ലെങ്കിലും), നമുക്ക് 'ഓൺ' എന്ന പ്രസ്താവന ഉപയോഗിക്കാം. സങ്കൽപ്പിക്കാവുന്ന ഒരു വസ്തുവിന് സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ സ്പർശിക്കാൻ കഴിയുമെന്ന് നമുക്ക് പറയാൻ കഴിയില്ല, കാരണം സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൻ്റെ അതിർത്തി (ബൗണ്ടറി) സങ്കൽപ്പിക്കാനാവാത്തതാണ്. അതിനാൽ, സങ്കൽപ്പിക്കാവുന്ന വസ്തു സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന് പുറത്ത് ഉണ്ടെന്നും സങ്കൽപ്പിക്കാനാവാത്ത ദൈവവുമായി സമ്പർക്കം പുലർത്തുന്നില്ലെന്നും പറയുക മാത്രമാണ് സാധ്യമായ മാർഗം. സമ്പർക്കം കൂടാതെ ദൈവത്തിന് പുറത്ത് സങ്കൽപ്പിക്കാവുന്ന വസ്തുക്കളുടെ അസ്തിത്വത്തിൻ്റെ ഒരേയൊരു സാധ്യതയാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്, മാന്ത്രികൻ്റെ മാജിക് ഷോ മികച്ച ഉദാഹരണമായി നിൽക്കാൻ കഴിയും, കാരണം മാജിക് മാന്ത്രികൻ്റെ പുറത്താണ്, മാത്രമല്ല മാന്ത്രികൻ്റെ ശരീരവുമായി ബന്ധപ്പെടുന്നില്ല. ഒരു അവതാരം സങ്കൽപ്പിക്കാവുന്ന ഒരു വസ്തുവിനെ സൃഷ്ടിക്കുമ്പോൾ പോലും, അത് അവതാരത്തിൻ്റെ ശരീരത്തിന് പുറത്തുള്ള സ്പേസിലും പുറത്തുമാണ്.

ഒരു ടിവി ഒരു മേശപ്പുറത്ത് നിൽക്കുമ്പോൾ, ടിവി മേശയുമായി സമ്പർക്കം പുലർത്തുകയും മേശ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. ഒരു മാന്ത്രികൻ മാജിക് ചെയ്യുമ്പോൾ, മാജിക്കിന്റെ സപ്പോർട്ട് മാന്ത്രികനാണ്, പക്ഷേ മാന്ത്രികനുമായി മാജിക് സമ്പർക്കം പുലർത്തുന്നില്ല. സപ്പോർട്ട് എല്ലായ്‌പ്പോഴും സപ്പോർട്ട് ചെയ്യുന്ന ഇനവുമായി ബന്ധപ്പെടേണ്ടതില്ല. ഈ രണ്ട് ഉദാഹരണങ്ങളിലും സങ്കൽപ്പിക്കാവുന്ന ഇനങ്ങൾ മാത്രമേ അടങ്ങിയിട്ടുള്ളൂ, ഈ സന്ദർഭങ്ങളിൽ, 'ഓൺ' (ഔപശ്ലേഷിക) എന്ന പ്രസ്താവന ഉപയോഗിക്കേണ്ടതാണ്. ലോകവും മാധ്യമം സ്വീകരിച്ച ദൈവവും (ദത്ത) കണ്ണുകൾ കൊണ്ട് കാണാൻ കഴിയുന്ന സങ്കൽപ്പിക്കാൻ കഴിയുന്ന വസ്തുക്കളാണ് (ലയിച്ച സങ്കൽപ്പിക്കാനാവാത്ത ദൈവം കാരണം ദത്ത ഭഗവാന് അസാമാന്യമായ അത്ഭുത ശക്തിയുണ്ടെങ്കിലും). മാന്ത്രികൻ്റെയും മാജിക്കിൻ്റെയും ഉദാഹരണം മാധ്യമം സ്വീകരിച്ച ദൈവത്തോടും ലോകത്തോടും വളരെ അടുത്താണ്. മാന്ത്രികൻ്റെയും മാജിക്കിൻ്റെയും കാര്യത്തിന് സമാനമായി ദത്ത ഭഗവാനെ അവൻ്റെ സൃഷ്ടി സ്പർശിക്കുന്നില്ല. ദത്ത ഭഗവാനും സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവവും തമ്മിൽ ഒരു വ്യത്യാസവുമില്ല. പക്ഷേ, നിസ്സാരമായ ഒരേയൊരു വ്യത്യാസം, ദത്ത ഭഗവാൻ മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌) സങ്കൽപ്പിക്കാനാവാത്ത (ആൻഇമാജിനബിൾ) ദൈവമാണ്, എന്നാൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ഒരു മാധ്യമവുമില്ലാത്തവനാണ് (ആൻമീഡിയേറ്റഡ്‌). സൃഷ്ടി നടത്തിയത് ഭഗവാൻ ദത്ത മാത്രമാണെങ്കിലും, മാധ്യമം സ്വീകരിക്കാത്ത സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവവും മാധ്യമം (ദത്തൻ്റെ ശരീരവും ആത്മാവും) ഒരുക്കുന്നതിന് ഊർജ്ജത്തിൻ്റെ നേരിട്ടുള്ള ചില സൃഷ്ടികളും നടത്തി.  

അതിനാൽ, സങ്കൽപ്പിക്കാനാവാത്ത ദൈവത്തെയും സൃഷ്ടിയുടെ പശ്ചാത്തലത്തിൽ വിശദീകരിക്കേണ്ടതുണ്ട്. സങ്കൽപ്പിക്കാനാവാത്ത ദൈവം ചെറിയ സ്പേസ് (പരമ വ്യോമം) സൃഷ്ടിച്ചതിനാൽ, ഈ സ്പേസും സ്പേസിലെ അധിക ഊർജ്ജവും മുകളിലെ ഖണ്ഡികയിൽ വിശദീകരിച്ചിരിക്കുന്നതുപോലെ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന് പുറത്തായിരിക്കണം, ഈ കാര്യം ഗീതയിൽ പറയുന്നു (യഥാകാശ സ്ഥിതോ... യഥാ സർവഗതം... ) . ഇവിടെ ' നോപാലിപ്യതേ ' എന്ന വാക്കിൻ്റെ അർത്ഥം സങ്കൽപ്പിക്കാനാവാത്ത ഈശ്വരനെ സൃഷ്ടി സ്പർശിക്കുന്നില്ല എന്നാണ്. സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന് അതിരുകളില്ല, അതേസമയം സ്പേസിന്റെ അതിർത്തി മനുഷ്യർക്ക് അദൃശ്യമാണ് (സ്പേസിന് ദൈവത്തിന് മാത്രം കാണാൻ കഴിയുന്ന അതിരുണ്ടെങ്കിലും). അതിനാൽ, സ്പേസിനും സങ്കൽപ്പിക്കാനാവാത്ത ദൈവത്തിനും, മനുഷ്യർക്ക് 'ഓൺ' എന്ന പ്രസ്താവനഉപയോഗിക്കാൻ കഴിയില്ല. 'ഇൻ' എന്ന പ്രസ്താവന നമുക്ക് വ്യത്യസ്‌ത അർത്ഥത്തിൽ ഉപയോഗിക്കാം, അതായത്, സപ്പോർട്ട് ചെയ്യപ്പെടുന്ന ഇനം സപ്പോർട്ടിനെ സ്പർശിക്കുന്നില്ല. രക്തം ശരീരത്തിലുണ്ടെന്ന് പറയുമ്പോൾ രക്തം ശരീരത്തെ സ്പർശിക്കുന്നു. വായു സ്പേസിൽ ഉണ്ടെന്ന് പറയുമ്പോൾ അതിനർത്ഥം വായു സ്പേസിനെ സ്പർശിക്കുന്നില്ല എന്നാണ്. i) വായു, സ്പേസ്, ii) സൃഷ്ടി, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം എന്നീ സന്ദർഭങ്ങളിൽ നമുക്ക് 'ഓൺ' എന്ന പ്രസ്താവന ഉപയോഗിക്കാൻ കഴിയില്ല, കാരണം സ്സ്പേസിന്റെയും സങ്കൽപ്പിക്കാനാവാത്ത ദൈവത്തിൻ്റെയും അതിരുകൾ സംബന്ധിച്ച പ്രശ്നങ്ങൾ ഉള്ളതിനാൽ.

അതിനാൽ, 'ഇൻ' (ഉള്ളിൽ) എന്ന പ്രസ്താവനയ്ക്ക് രണ്ട്  അർത്ഥങ്ങളുണ്ട്:- i) സപ്പോർട്ടുമായി സമ്പർക്കം പുലർത്തുക, ii) സപ്പോർട്ടുമായി സമ്പർക്കമില്ലാത്തെ. 'ഓൺ' എന്ന പ്രസ്താവനയ്ക്ക് ഈ രണ്ട് അർത്ഥങ്ങളും ഉണ്ട്: - i) ശരീരത്തിൽ ഒഴുകുന്ന രക്തത്തിന് സപ്പോർട്ടുമായി സമ്പർക്കമുണ്ട്, ii) സ്പേസിൽ ഒഴുകുന്ന വായുവിന് സപ്പോർട്ടുമായി സമ്പർക്കമില്ല. സൃഷ്ടിയെക്കുറിച്ചും (പരമവ്യോമയും അതിലെ അധിക ഊർജ്ജവും) മാധ്യമം സ്വീകരിക്കാത്ത-സങ്കൽപ്പിക്കാനാവാത്ത ദൈവത്തെക്കുറിച്ചും, സങ്കൽപ്പിക്കാനാവാത്ത- മാധ്യമം സ്വീകരിക്കാത്ത ദൈവത്തിൽ സ്പേസൊ സ്പേസ് ഉള്ള ഇനങ്ങളോ അനുവദനീയമല്ല എന്നതിനാൽ, അങ്ങനെയുള്ള ദൈവം സ്പേസിനും അപ്പുറത്തായതിനാൽ സപ്പോർട്ടുമായി സമ്പർക്കമില്ലാത്തെ മാത്രമേ നമുക്ക് 'ഓൺ' എന്ന പ്രസ്താവന എടുക്കേണ്ടി വരുന്നത്. അത്തരം സൃഷ്ടിക്കപ്പെട്ട സ്പേസ് (പരമവ്യോമ) ദൈവത്തിന് പുറത്താണ്, ദൈവത്തിൻ്റെ ഉള്ളിലല്ല (ഭൂതഭൃത്... -ഗീത). നിങ്ങൾ സ്പേസിൽ വായു സഞ്ചരിക്കുന്നതിൻ്റെ ഉദാഹരണമെടുക്കുകയാണെങ്കിൽ, സപ്പോർട്ടുമായി സമ്പർക്കം പുലർത്തുന്നില്ല എന്ന അർത്ഥത്തിൽ ഇവിടെ നിങ്ങൾ 'ഇൻ' എന്ന പ്രസ്താവന എടുക്കണം. ഈ ഉദാഹരണം സങ്കൽപ്പിക്കാനാവാത്ത ദൈവ - സൃഷ്ടിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണെങ്കിലും; ഈ ഉദാഹരണം 'ഇൻ' ഉപയോഗിക്കുന്നു എന്ന അർത്ഥത്തിൽ സ്പേസിലെ വായുവിൻ്റെ ഈ ഉദാഹരണം ഇവിടെ പരാമർശിക്കുന്നു (അതേസമയം ആശയം 'ഓൺ' ഉപയോഗിക്കുന്നു). ഉദാഹരണവും ആശയവും തമ്മിലുള്ള സാമ്യം രണ്ടിലും സപ്പോർട്ടും സപ്പോർട്ട് ചെയ്യപ്പെടുന്ന ഇനവും തമ്മിൽ യാതൊരു സമ്പർക്കവുമില്ല എന്നതാണ്. 

സൃഷ്ടി അന്തിമമായ ശിഥിലീകരണത്തിന് (ലയനം) ശേഷം സൂക്ഷ്മമായ അവസ്ഥയിലേക്ക് പോകുന്നുവെന്ന് പറയുമ്പോൾ, ദൈവത്തിന് പുറത്തുള്ള എല്ലാ സ്പേസും അപ്രത്യക്ഷമാകുന്നതിനാൽ മാധ്യമം സ്വീകരിച്ച ദൈവം അതിനെ ആഗിരണം ചെയ്യുന്നു. അത്തരം ആഗിരണം ഉപരിതല (സർഫേസ്) പ്രതിഭാസം മാത്രമാണ്, ബൾക്ക് പ്രതിഭാസമല്ല. ആഗിരണം ബൾക്ക് പ്രതിഭാസവും അഡ്സോർപ്ഷൻ ഉപരിതല പ്രതിഭാസവുമാണ്. ഈ രീതിയിൽ, സൂക്ഷ്മമായ ഇനമായി നിലനിൽക്കുന്ന ലയന  അവസ്ഥയിലുള്ള സൃഷ്ടിയും ദൈവത്തിന്മേലാണ് ('ഓൺ'), ദൈവത്തിലല്ല ('ഇൻ'). ഒരു ലോഹത്തിലെ ആഗിരണം ചെയ്യപ്പെട്ട (അഡ്‌സോർബ്ഡ്) വാതകം ലോഹത്തിൻ്റെ ഉപരിതലത്തിലാണെന്നും ലോഹത്തിൻ്റെ ഉപരിതലത്തിന് താഴെ പോകുന്നില്ലെന്നും നിങ്ങൾ പറഞ്ഞാലും, അത്തരം ചെറിയ സ്പേസ് നിലവിലില്ല എന്ന മട്ടിൽ അവഗണിക്കാം. അപ്രത്യക്ഷമാകുന്ന വിശാലമായ സ്പേസുമായി താരതമ്യപ്പെടുത്തുമ്പോൾ, മാധ്യമം സ്വീകരിച്ച ദൈവത്തിൻ്റെ ഉപരിതലത്തിലെ ചെറിയ സ്പേസ് വളരെ നിസ്സാരമാണ്, കൂടാതെ എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും മാധ്യമം സ്വീകരിച്ച ദൈവം സൃഷ്ടിച്ച എല്ലാ സ്പേസും അപ്രത്യക്ഷമായി എന്ന് നമുക്ക് പറയാൻ കഴിയും.

2. ഗീതയിലെ സാദൃശ്യം (അനലോജി) ദൈവത്തിൻ്റെ സൃഷ്ടിയിൽ സ്പേസ്‌പരമായ വ്യാപനത്തിൻ്റെ അർത്ഥം നൽകുന്നുണ്ടോ?

[ഗീത പരബ്രഹ്മനെ, തന്നിൽ നിറയുന്ന ചലിക്കുന്ന വായു പോലെയുള്ള സൃഷ്ടിയാൽ ബാധിക്കപ്പെടാത്ത അചഞ്ചലമായ സ്പേസുമായി താരതമ്യം ചെയ്യുന്നു (യഥാകാശഃ സ്ഥിതോ നിത്യം...). ഈ സാമ്യം ദൈവത്തിൽ (അഭിവ്യാപ്തി) സൃഷ്ടിയുടെ വളരെ സ്പേഷ്യൽ വ്യാപനത്തിൻ്റെ അർത്ഥം നൽകുന്നില്ലേ?]

സ്വാമി മറുപടി പറഞ്ഞു:- മുകളിലെ ഉത്തരത്തിൽ ഈ കാര്യം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ആശയത്തിലും (പരബ്രഹ്മൻ) ഉദാഹരണത്തിലും (സ്പേസ്) സാമാന്യത, സപ്പോർട്ട് ചെയ്യാവുന്ന ഇനം സപ്പോർട്ടുമായി സമ്പർക്കം പുലർത്തുന്നില്ല എന്നതാണ്. ഇവിടെ പരബ്രഹ്മൻ സങ്കൽപ്പിക്കാനാവാത്തതാണ്, എന്നാൽ സൃഷ്ടി സങ്കൽപ്പിക്കാവുന്നതാണ്. പക്ഷേ, ഉദാഹരണത്തിൽ, സ്പേസും വായുവും സങ്കൽപ്പിക്കാവുന്ന വസ്തുക്കളാണ്. സ്പേസിന്റെ അതിരുകൾ നമ്മുടെ മനുഷ്യ മസ്തിഷ്കത്തിന് സങ്കൽപ്പിക്കാനാവാത്തതിനാൽ വായു സ്പേസിൽ ആണ്, അതിനാൽ വായു സ്പേസിന് ഉള്ളിൽ മാത്രമേ സ്ഥാപിക്കാവൂ ('ഇൻ' എന്നത് സമ്പർക്കം കൂടാതെ എന്ന അർത്ഥത്തിൽ അഭിവ്യാപക ഉപയോഗിക്കുന്നു). സങ്കൽപ്പിക്കാനാവാത്ത പരബ്രഹ്മന് അതിരുകളില്ലാത്ത അതേ അവസ്ഥയാണ് പരബ്രഹ്മത്തിൻ്റെ കാര്യത്തിലും നിലനിൽക്കുന്നത്. ഇതുമൂലം സൃഷ്ടിയെ  (പരമവ്യോമ) പരബ്രഹ്മനിൽ മാത്രം പ്രതിഷ്ഠിക്കണം. പക്ഷേ, ഈ സൗകര്യം എതിർക്കപ്പെടുന്നു  കാരണം പരബ്രഹ്മനിൽ സ്പേസ് ഇല്ലാത്തതിനാൽ പരബ്രഹ്മൻ സ്പേസിനും അപ്പുറത്താണ്. പരബ്രഹ്മനിലേക്ക് നാം നിർബന്ധിതമാക്കുന്ന സ്പേസ് മേൽപ്പറഞ്ഞ എതിർപ്പിലൂടെ കഴുത്തു ഞെരിച്ച് പുറന്തള്ളപ്പെടുന്നൂ, പരബ്രഹ്മന് പുറത്ത് മാത്രമേ പരമവ്യോമ- സ്പേസ് നിലനിൽക്കുന്നുള്ളൂ എന്ന് പറയാൻ ഞങ്ങൾ നിർബന്ധിതരാകുന്നു ('ഓൺ' അല്ലെങ്കിൽ ഔപശ്ലേഷിക സമ്പർക്കം കൂടാതെ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു). ആശയവും ('ഓൺ') ഉദാഹരണവും ('ഇൻ') വ്യത്യസ്തമാണെങ്കിലും, 'സമ്പർക്കമില്ലാതെ' രണ്ടിലെയും സാമ്യം താരതമ്യത്തിനുള്ള സാധ്യത കൊണ്ടുവരുന്നു, കാരണം ഉപമ (ഏകഭഗോപമ) ഉപയോഗിക്കുന്നതിന് ഒരു സാമ്യം മതിയാകും.  

3. ലയനത്തിന് ശേഷവും സൃഷ്ടി ദത്ത ദൈവത്തിൽ സ്പേസ്പരമായി (അഭിവ്യാപ്തി) നിലനിൽക്കുന്നുണ്ടോ?

സ്വാമി മറുപടി പറഞ്ഞു:- മുകളിൽ വിശദീകരിച്ചതുപോലെ, ലയനത്തിന് (ഡിസോല്യൂഷൻ) ശേഷവും, സൂക്ഷ്മമായ അവസ്ഥയിൽ സൃഷ്ടി ദത്തദേവനിൽ (ഔപശ്ലേഷിക)  നിലനിൽക്കുന്നു; ആഗിരണം പ്രക്രിയയെ പിന്തുടർന്ന് ആകെ അലിഞ്ഞുചേർന്ന സ്പേസിന്റെ (ഭഗവാൻ ദത്ത സൃഷ്ടിച്ചത്) വളരെ കുറച്ച് സ്പേസ് മാത്രം അവശേഷിക്കുന്നു അത് സൂക്ഷ്മമായ സൃഷ്ടിയെ ഉൾക്കൊള്ളുന്നു. വിത്തിൽ ഉൾക്കൊള്ളുന്ന സൂക്ഷ്മ വൃക്ഷത്തിൻ്റെ മറ്റൊരു ഉദാഹരണവും ശങ്കരൻ ഉപയോഗിച്ചു (ബീജസ്യാന്തരിവാങ്കുരോ …..)  ഇവിടെയും ആശയവും ഉദാഹരണവും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. സൂക്ഷ്മമായ വൃക്ഷത്തിൻ്റെയും വിത്തിൻ്റെയും കാര്യത്തിൽ, സൂക്ഷ്മ വൃക്ഷം വിത്തിൻ്റെ പരിഷ്ക്കരണമാണ്, ഇവിടെ 'ഇൻ' എന്നത് സമ്പർക്കത്തോടെ എടുക്കേണ്ടതാണ്. കാരണം (ദൈവം അല്ലെങ്കിൽ വിത്ത്) അതിൻ്റെ സൂക്ഷ്മമായ ഉൽപ്പന്നത്തെ (സൂക്ഷ്മ സൃഷ്ടി അല്ലെങ്കിൽ സൂക്ഷ്മ വൃക്ഷം) സൃഷ്ടിയുടെ തുടക്കത്തിൽ സ്ഥൂല ഘട്ടത്തിലേക്ക് പ്രകടിപ്പിക്കുന്നു എന്നതാണ് ഏക സാമ്യം.

4. കൃഷ്ണൻ തൻ്റെ വായിൽ സൃഷ്ടി കാണിക്കുന്ന അത്ഭുതം അവനിൽ സൃഷ്ടി ഉണ്ടെന്ന് സൂചിപ്പിക്കുന്നുണ്ടോ?

[കൃഷ്ണ ഭഗവാൻ തൻ്റെ വായിൽ സൃഷ്ടി കാണിക്കുന്ന അത്ഭുതം, സൃഷ്ടിയുടെ പ്രകടമായ ഘട്ടത്തിൽ പോലും, മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌) ദൈവത്തിൽ (അഭിവ്യാപ്തി) സൃഷ്ടി നിലനിൽക്കുന്നുവെന്നല്ലേ സൂചിപ്പിക്കുന്നത്?]

സ്വാമി മറുപടി പറഞ്ഞു:- സൂക്ഷ്‌മാവസ്ഥയിൽ പോലും, ആഗിരണത്തിൻ്റെ മെക്കാനിസം പിന്തുടരുന്ന സൃഷ്ടി ദൈവത്തിലാണ്. സ്ഥൂലാവസ്ഥയിലായിരിക്കുമ്പോൾ സൃഷ്ടി ദൈവത്തിൻ്റെ ഉള്ളിലായിരിക്കണമെന്ന ചോദ്യമില്ല. ' ഭൂതഭൃത് ' എന്ന പദം ' മത്സ്ഥാനി'യും ' ന ച മതസ്ഥാനി'യും തമ്മിലുള്ള വൈരുദ്ധ്യത്തിനുള്ള ഉത്തരം നൽകുന്നു, അതായത് ശരീരം ഷർട്ടിനെ സപ്പോർട്ട് ചെയ്യുന്നതുപോലെ (സമ്പർക്കത്തോടെ) അല്ലെങ്കിൽ മാന്ത്രികൻ പുറത്ത് നിന്നുള്ള മാജിക്കിനെ (സമ്പർക്കമില്ലാതെ) സപ്പോർട്ട് ചെയ്യുന്നതുപോലെ ദൈവം സൃഷ്ടിയെ ധരിക്കുകയോ സപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നു എന്നാണ്. ഈ രണ്ട് ഉദാഹരണങ്ങൾക്കിടയിൽ, രണ്ടാമത്തെ ഉദാഹരണമാണ് തിരഞ്ഞെടുക്കുന്നത്, കാരണം ദൈവം സൃഷ്ടിയാൽ സ്പർശിക്കപ്പെടുകയോ മലിനീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല, അത് സമ്പർക്കം കൂടാതെ ദൈവത്താൽ സപ്പോർട്ട് ചെയ്യപ്പെടുമ്പോൾ മാത്രമേ സാധ്യമാകൂ.

5. കൃഷ്ണൻ കാണിച്ച വിശ്വരൂപം മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌) ദൈവം സൃഷ്ടി തന്നെയാണെന്ന് സൂചിപ്പിക്കുന്നുണ്ടോ?

[മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌) ദൈവം സൃഷ്ടി തന്നെയാണെന്നോ അദൃശ്യമായി സൃഷ്ടിയിൽ ലയിച്ചിരിക്കുന്നുവെന്നോ കൃഷ്ണ ഭഗവാൻ കാണിച്ച വിശ്വരൂപം സൂചിപ്പിക്കുന്നില്ലേ?]

സ്വാമി മറുപടി പറഞ്ഞു:- കൃഷ്ണൻ്റെ ശരീരം ആന്തരിക സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന് ബാഹ്യ കുപ്പായം പോലെയാണ്. ഈ ശരീരത്തിൽ, ബാഹ്യമായ സൃഷ്ടി, ഷർട്ടിന് മുകളിലെ കൊട്ട് പോലെയാണ്. ഷർട്ടിലെ ഒരു മാറ്റത്തിനും കോട്ടിലെ ഒരു മാറ്റത്തിനും ഉള്ളിലെ ദൈവമായ ഭഗവാൻ ദത്തയെയോ സങ്കൽപ്പിക്കാനാവാത്ത ദൈവത്തെയോ സ്പർശിക്കാൻ കഴിയില്ല. ഒരു വ്യക്തിയുടെ മേലുള്ള ഷർട്ടിൻ്റെയും കോട്ടിൻ്റെയും ദർശനം ആ വ്യക്തി ഷർട്ടും കോട്ടുമായി ലയിച്ചുവെന്ന് തെളിയിക്കുന്നില്ല. തീർച്ചയായും, ഷർട്ടും കോട്ടും ശരീരവുമായി സമ്പർക്കം പുലർത്തുന്ന ശരീരത്തെ സപ്പോർട്ട് ചെയ്യുന്നു, അതിനർത്ഥം ശരീരം ഷർട്ടുമായോ കോട്ടുമായോ ലയിച്ചു എന്നല്ല. ഷർട്ട് പോലും കോട്ടിൽ ലയിച്ചിട്ടില്ല! ഈ മഹാത്ഭുതത്തിൽ, ‘ലയിക്കുക’ എന്ന വാക്കിന് സ്ഥാനമില്ല. ഇവിടെ, സങ്കൽപ്പിക്കാവുന്ന വസ്തുക്കളുടെ സഹായത്തോടെ ഈ അത്ഭുതം പ്രദർശിപ്പിച്ചിരിക്കുന്നു, ഈ അത്ഭുതം സൂചിപ്പിക്കുന്ന ആശയം, ദത്തദേവൻ്റെ ശരീരം-ഷർട്ട് (വിശ്വരൂപം ദത്തദേവൻ്റെ ശരീരത്തെ സൂചിപ്പിക്കുന്നു: കാരണം, മൂന്ന് ദിവ്യരൂപങ്ങളുടെ മൂന്ന് കേന്ദ്ര മുഖങ്ങൾ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരോടൊപ്പം അവൻ്റെ അവതാരങ്ങളുടെ മുഖങ്ങൾ ഇരുവശത്തും.) സൃഷ്ടി- കോട്ടും രണ്ടും മാധ്യമങ്ങൾ എന്ന നിലയിൽ സൃഷ്ടിക്കപ്പെട്ട സങ്കൽപ്പിക്കാവുന്ന വസ്തുക്കൾ മാത്രമാണ്.  

6. 3 മുതൽ 5 വരെയുള്ള ചോദ്യങ്ങൾ ആത്മാക്കൾക്ക് ദൈവവുമായി എന്തെങ്കിലും സാമ്യം അവകാശപ്പെടാൻ അവസരം നൽകുന്നില്ലേ?

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ മാധ്യമം സ്വീകരിക്കാത്ത - സങ്കൽപ്പിക്കാൻ കഴിയാത്ത ഈശ്വരനെയും സൃഷ്ടിച്ച ആത്മാവിനെയും എടുത്താൽ, ഇവ രണ്ടും തമ്മിൽ സ്വപ്നം കാണാൻ പോലും കഴിയുന്ന ഒരു പൊതുതയുമില്ല, കാരണം ആദ്യത്തേത് സങ്കൽപ്പിക്കാനാവാത്തതും രണ്ടാമത്തേത് സങ്കൽപ്പിക്കാവുന്നതുമാണ്. നിങ്ങൾ മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌) ദൈവത്തെ എടുക്കുകയാണെങ്കിൽ, ദൈവത്തിൻ്റെ മാധ്യമവും മനുഷ്യനും (ശരീരവും ആത്മാവും) തമ്മിൽ  സാമ്യമുണ്ട്, രണ്ടും സങ്കൽപ്പിക്കാവുന്നവയാണ്. അവിടെയും, മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌) ദൈവത്തിൻ്റെ  ശരീരത്തിൻ്റെയും ആത്മാവിൻ്റെയും സങ്കൽപ്പിക്കാനാവാത്ത ശക്തി രണ്ടിനെയും വ്യത്യസ്തമാക്കുന്നു, കാരണം ആത്മാവിന് സങ്കൽപ്പിക്കാൻ കഴിയാത്ത ശക്തിയില്ല. ആദ്യ മൂന്ന് മഹത്തായ വാക്യങ്ങൾ പറയുന്നത്, മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌) ദൈവം സാധാരണ മനുഷ്യനെപ്പോലെയാണ് (ഞാൻ, നീ, അവൻ / അവൾ), ഇത് ബാഹ്യമായ അയഥാർത്ഥ സമാനതയാണ്, അവസാന നാലാമത്തെ പ്രസ്താവന രണ്ടും തമ്മിലുള്ള യഥാർത്ഥ ആന്തരിക വ്യത്യാസത്തെക്കുറിച്ച് പറയുന്നു. മാധ്യമം സ്വീകരിച്ച ദൈവത്തിന് മികച്ച ആത്മീയ ജ്ഞാനമുണ്ട്, അതേസമയം ആത്മാവിന് വളരെ കുറച്ച് പരിമിതമായ അറിവേ ഒള്ളൂ.

 

★ ★ ★ ★ ★

 
 whatsnewContactSearch