home
Shri Datta Swami

 30 Sep 2024

 

Malayalam »   English »  

എന്തിനാണ് യേശു പത്രോസിനോട്, 'ഇവരേക്കാൾ കൂടുതലായി നീ എന്നെ സ്നേഹിക്കുന്നുണ്ടോ' എന്ന് മൂന്നു പ്രാവശ്യം ചോദിച്ചത്?

[Translated by devotees of Swami]

[ശ്രീ അനിൽ ചോദിച്ചു:- ബൈബിളിൽ, മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ശേഷം, യേശു തൻ്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു, അവൻ പത്രോസിനോട് ഇപ്രകാരം സംസാരിച്ചു. എന്തുകൊണ്ടാണ് യേശു പത്രോസിനോട് 3 പ്രാവശ്യം ചോദിച്ചത്? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ - അനിൽ

“അവർ പ്രാതൽ കഴിച്ചു കഴിഞ്ഞപ്പോൾ യേശു ശിമയോൻ പത്രോസിനോടു പറഞ്ഞു: യോഹന്നാൻ്റെ മകനായ ശിമോനേ, നീ ഇവരെക്കാൾ എന്നെ സ്നേഹിക്കുന്നുവോ? അവൻ അവനോട്: അതെ, കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് നീ അറിയുന്നു എന്നു പറഞ്ഞു. അവൻ അവനോടു: എൻ്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു പറഞ്ഞു. അവൻ രണ്ടാമതും അവനോടു: യോഹന്നാൻ്റെ മകനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അവൻ അവനോടു പറഞ്ഞു: അതെ, കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് നീ അറിയുന്നു. അവൻ അവനോടു: എൻ്റെ ആടുകളെ മേയിക്ക എന്നു പറഞ്ഞു. അവൻ മൂന്നാം പ്രാവശ്യവും അവനോടു: യോഹന്നാൻ്റെ മകനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. “നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” എന്ന് മൂന്നാമതും തന്നോട് പറഞ്ഞതിൽ പത്രോസ് വിഷമിച്ചു. അവൻ അവനോടു: കർത്താവേ, നീ എല്ലാം അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം." യേശു അവനോടു പറഞ്ഞു, “എൻ്റെ ആടുകളെ മേയ്ക്ക”. [യോഹന്നാൻ 21:15-17].

സ്വാമി മറുപടി പറഞ്ഞു:- സ്വർഗ്ഗപിതാവിൻ്റെ മനുഷ്യാവതാരമാണ് യേശു, ഭക്തരുടെ ലോകത്തിന് നൽകിയ ആദ്യത്തെ ഊർജ്ജസ്വലമായ അവതാരമാണ്, അതിനാൽ ‘ദത്ത ദൈവം’ എന്ന് വിളിക്കുന്നു. ആത്യന്തികമായ മാധ്യമം സ്വീകരിക്കാത്ത സങ്കൽപ്പിക്കാനാവാത്ത ദൈവവും (അൾട്ടിമേറ്റ്  അൺമീഡിയേറ്റഡ്‌ അൺഇമാജിനബൾ  ഗോഡ്) സ്വർഗ്ഗത്തിൻ്റെ പിതാവും, മാധ്യമം സ്വീകരിച്ച സങ്കൽപ്പിക്കാനാവാത്ത ദൈവവും (മീഡിയേറ്റഡ്‌ അൺഇമാജിനബൾ  ഗോഡ്) തമ്മിൽ ഒരു വ്യത്യാസവുമില്ല. സൃഷ്ടിയുടെ സൃഷ്ടിയും ഭരണവും ശിഥിലീകരണവും സ്വർഗ്ഗത്തിൻ്റെ പിതാവ് ചെയ്യുന്നു. മൂന്ന് തവണ ചോദിക്കുന്നത് ഈ മൂന്ന് ദൈവിക പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു. ആദ്യത്തെ ഊർജ്ജസ്വലമായ അവതാരത്തിൻ്റെ കാര്യത്തിൽ മൂന്ന് വളരെ പ്രധാനമാണ്.

★ ★ ★ ★ ★

 
 whatsnewContactSearch