28 Mar 2023
[Translated by devotees]
[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: എന്തുകൊണ്ടാണ് ഭഗവാൻ ശിവൻ സ്ത്രീയായി അവതരിച്ചത് എന്ന് ആരോ എന്നോട് ചോദിച്ചു, ആളുകൾ ഹനുമാനെ വിമർശിച്ചത് ബന്ധങ്ങളില്ലാത്തതുകൊണ്ടാണ്, അദ്ദേഹത്തിന്റെ എല്ലാ ഊർജവും സമയവും ദൈവവേലയ്‌ക്കായി ചെലവഴിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു, അതിനാൽ ഭഗവാൻ ശിവൻ സ്ത്രീയായും വീട്ടമ്മയായും അവതരിച്ചു. ദൈവത്തിനായി എല്ലാ ബന്ധങ്ങളും എങ്ങനെ മറികടക്കാമെന്ന് കാണിച്ചുകൊടുക്കാൻ. എന്റെ ഉത്തരം ശരിയാണോ? നന്ദി സ്വാമി.]
സ്വാമി മറുപടി പറഞ്ഞു:- ഭഗവാൻ വിഷ്ണു ഏറ്റവും സുന്ദരിയായ നർത്തകി മോഹിനിയായപ്പോൾ(Mohini) ഭഗവാൻ വിഷ്ണു ഭഗവാൻ ശിവന്റെ ഭാര്യയായി. ഇവിടെ, ഭഗവാൻ വിഷ്ണു ശ്രീ കൃഷ്ണനായും ഭഗവാൻ ശിവൻ രാധയായും അവതരിച്ചു, അവരുടെ ഭർത്താവ്-ഭാര്യ ബന്ധം സന്തുലിതമായിരുന്നു. ലിംഗ-വ്യത്യാസത്തിന്(gender-difference) ഒട്ടും പ്രാധാന്യവും കൽപ്പിക്കാത്ത രണ്ട് ദൈവങ്ങളും ഒന്നാൺ എന്നതാൺ മികച്ച വിശദീകരണം. പരമശിവനും പാർവതിയും സമന്മാരാണ്. അഞ്ച് മുഖമുള്ള ശിവൻ അഞ്ച് പാണ്ഡവന്മാരായി അവതാരമെടുത്തതിനാൽ പാർവതി ദേവി ദ്രൗപതിയായി അവതരിച്ചുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. രാധയായി പരമശിവൻ ശ്രീ കൃഷ്ണനുമായുള്ള പ്രണയബന്ധം കാത്തുസൂക്ഷിച്ചു, അതേസമയം ദ്രൗപതിയായി പാർവതി ദേവി ശ്രീ കൃഷ്ണനുമായുള്ള സ്നേഹത്തിന്റെ സഹോദരബന്ധം കാത്തുസൂക്ഷിച്ചു.
ഈ നിർദ്ദിഷ്ട നാടകത്തിൽ(specific drama) ഭഗവാൻ ശ്രീ കൃഷ്ണനാൺ യജമാനൻറെ വേഷം(role of master). ശ്രീ കൃഷ്ണൻറെ വിരൽ മുറിച്ചപ്പോൾ എല്ലാ റൊമാൻറിക് ബന്ധനങ്ങളും(romantic bonds) ഒരു തുണിക്കഷണം ബാൻഡേജ് ആയി ഉപയോഗിക്കാൻ വിവിധ ദിശകളിൽ ഓടി. എന്നാൽ, ബാൻഡേജിനു വേണ്ടി ദ്രൌപദി തൻറെ പുതിയ സാരി കീറി എല്ലാ റൊമാൻറിക് ബന്ധനങ്ങളെയും പരാജയപ്പെടുത്തി. ഇവിടെ ഭക്തർക്ക് നൽകുന്ന പാഠം ബലിയർപ്പിക്കപ്പെട്ട സ്നേഹത്തിൻറെ ഭാരമാൺ(the weight of sacrificed love) പ്രധാനമെന്നും സ്നേഹത്തിൻറെ ബന്ധനത്തിൻറെ തരമല്ലെന്നും(not the type of bond) ആണ്. രാധയും ആ രംഗത്തുണ്ടായിരുന്നു. അവളും ഒരു തുണിക്ക് വേണ്ടി ഓടിയോ? രാധ ശ്രീ കൃഷ്ണൻറെ ചോര കണ്ട് ഞെട്ടി പൂർണമായും തളർന്ന മനസ്സോടെ പ്രതിമപോലെ നിന്നു. ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തില്ല. പാർവതീദേവിയായ ദ്രൌപദിയുടെ (ഭർത്താവ് ശിവനാൺ) വിജയം അവൾ (രാധ) അനുവദിച്ചു. യഥാർത്ഥത്തിൽ കാഴ്ചക്കാരൻറെ കോണിൽ നിന്ന് നോക്കുമ്പോൾ രാധയെ ചെറുതായി തോൽപ്പിച്ചത് ദ്രൌപദിയാൺ. കാരണം രാധയുടെ കാര്യത്തിൽ വികാരം ജ്ഞാനം കൊണ്ട് നിയന്ത്രിക്കപ്പെട്ടിരുന്നില്ല.
വികാരതീവ്രത എന്തുതന്നെയായാലും ദ്രൌപദിക്കുണ്ടായിരുന്ന ജ്ഞാനം ഉപയോഗിച്ച് കൃഷ്ണനെ ഉടനടി സേവിക്കാൻ കഴിയുന്ന വിധം വികാരത്തെ നിയന്ത്രിക്കാൻ കഴിഞ്ഞു. രാധയുടെ കാര്യത്തിൽ അവളുടെ ജ്ഞാനം വികാരത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അതിനാൽ അവൾക്ക് ഉടനെ കൃഷ്ണനെ സേവിക്കാൻ കഴിഞ്ഞില്ല. ഹനുമാനെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ദ്രൗപതിയെപ്പോലെ വികാരത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ദൈവത്തെ സേവിക്കുന്നതിൽ എപ്പോഴും വിജയിച്ചു.
വിജയകരമായ ദൈവസേവനത്തിൻറെ കോണിൽ, ഹനുമാനും (ശിവനും) ദ്രൌപതിയും (പാർവതിയും) തുല്യരായി നിൽക്കുന്നു, വിജയകരമായ ദൈവസേവനത്തിൽ ലിംഗ വ്യത്യാസമില്ലെന്നു്(gender-difference) ഇത് സൂചിപ്പിക്കുന്നു. ഹനുമാൻറെയും ദ്രൌപതിയുടെയും ദൈവവുമായുള്ള ബന്ധങ്ങൾക്ക് റൊമാൻസിൻറെ(പ്രണയത്തിന്റെ) കോണില്ലെന്നാൺ മറ്റൊരു സൂചന. ദൈവവുമായുള്ള ഏറ്റവും ഉയർന്ന ബന്ധം റൊമാൻറിക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ലിംഗവ്യത്യാസം നിലനിൽക്കുന്നുവെന്നും ഉള്ള തികഞ്ഞ തെറ്റിദ്ധാരണയാണിതു്. ഈ ബന്ധനത്തിൻറെ ഏറ്റവും ഉന്നതമായ പദവി കാണിക്കുന്നത് ഗോലോകം എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ഉയർന്ന ഫലമാൺ, അത് ഭഗവാൻറെ വാസസ്ഥലത്തിൻ മുകളിലാൺ. ഇത് ശരിയല്ല, കാരണം പുരുഷനായ ഹനുമാൻ നേടിയ ഫലം രാധയ്ക്കു ലഭിച്ച ഫലത്തിൽ നിന്ന് ഒരു തരത്തിലും താഴ്ന്നതല്ല.
ഗോലോകത്തിലെ രാജ്ഞിയാൺ രാധയെങ്കിൽ ഭഗവാൻറെ വാസസ്ഥലമായ ബ്രഹ്മലോകത്തിലെ ഭാവി രാജാവാൺ ഹനുമാൻ. ഹനുമാൻ ദൈവമായി മാറുകയാൺ, ഏകദൈവം സൃഷ്ടിയെ സൃഷ്ടിക്കുകയും പരിപാലിക്കുകയും നശിപ്പിക്കുകയും ചെയ്യും. ഇതിലൂടെ ഹനുമാൻ ബ്രഹ്മാവും വിഷ്ണുവും ശിവനും ആയിത്തീരുന്നു. രാധാ ഒരു ഉപരിലോകത്തിൻറെ മാത്രം രാജ്ഞിയാണു്, ഹനുമാൻ മുഴുവൻ സൃഷ്ടിയുടെയും രാജാവായി മാറുകയാണു്.
ഗോലോകം(Goloka) ബ്രഹ്മലോകത്തിന്(Brahmaloka) മുകളിലാണെന്നും കൃഷ്ണൻ രാധയുടെ പാദങ്ങളിലാണെന്നും നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ, ഹനുമാൻ, ദൈവമാകാൻ പോകുന്നവനാണ്; ഗോലോകം സൃഷ്ടിച്ചത്, രാധയല്ല. ഇത്രയും പോയിൻറുകളുടെ വിശകലനത്തിൽ നിന്ന്, വിവിധ കോണുകളിൽ ഫലങ്ങൾ കൂട്ടായി കണ്ടാൽ ഹനുമാനും രാധയും ഒരേ ഉയർന്ന ഫലം നേടി എന്ന് നമുക്ക് പറയാം. ശ്രീ കൃഷ്ണൻ പോലും രാധയുടെ കാൽക്കൽ ഇരുന്നത് ഭക്തനോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് അല്ലാതെ അപകർഷത കൊണ്ടല്ല. ഹനുമാന്റെയും രാധയുടെയും ഫലങ്ങളുടെ മൊത്തത്തിലുള്ള ഈ തുല്യത, ഭക്തർ (വേഷങ്ങൾ/roles) എന്ന നിലയിൽ അവരുടെ ബാഹ്യമായ ഏകത്വം(external oneness) കാണിക്കുന്നു, കൂടാതെ ഇരുവരും ശിവന്റെ (അഭിനേതാക്കൾ/ actors) അവതാരങ്ങളായതിനാൽ ലിംഗ-വ്യത്യാസങ്ങൾ ഒഴിവാക്കപ്പെടുന്നതിനാൽ ആന്തരികമായ ഏകത്വം(internal oneness) കാണിക്കുന്നു.
★ ★ ★ ★ ★