home
Shri Datta Swami

Posted on: 15 Mar 2024

               

Malayalam »   English »  

എന്തുകൊണ്ടാണ് ശങ്കരൻ വ്യാഖ്യാനങ്ങളിൽ മോനിസവും പ്രാർത്ഥനയിൽ ദ്വൈതവാദവും പ്രസംഗിച്ചത്?

[Translated by devotees of Swami]

[8 മാർച്ച് 2024-ന് ഹൈദരാബാദിൽ നടന്ന  മഹാ ശിവ രാത്രി സത്സംഗം]

[ശ്രീ ജെ.എസ്.ആർ പ്രസാദ് ചോദിച്ചു:- സ്വാമി, എന്തുകൊണ്ടാണ് ശങ്കരൻ തൻ്റെ വ്യാഖ്യാനങ്ങളിൽ ഏകത്വം (മോനോഇസം) പ്രസംഗിക്കുകയും ദൈവത്തിൻ്റെ വിവിധ രൂപങ്ങളെക്കുറിച്ചുള്ള പ്രാർത്ഥനകൾ എഴുതുന്നതിൽ ദ്വൈതവാദത്തിന് (ഡ്യുവലിസം) ഊന്നൽ നൽകുകയും ചെയ്തത്?]

സ്വാമി മറുപടി പറഞ്ഞു:- താനല്ലാത്ത ദൈവത്തിൻ്റെ അസ്തിത്വത്തെ ഒരിക്കലും അംഗീകരിക്കാത്ത നിരീശ്വരവാദിക്ക് വേണ്ടിയുള്ളതാണ് വ്യാഖ്യാനങ്ങൾ (കമറ്ററീസ്‌). ദൈവവിശ്വാസികളായി പരിവർത്തനപ്പെട്ടതിനു ശേഷം ഉള്ള നിരീശ്വരവാദികൾക്കുവേണ്ടിയാണ് പ്രാർത്ഥനകൾ നൽകിയത്. ഒരു നിർബന്ധബുദ്ധിയുള്ള വിദ്യാർത്ഥിയുടെ മനഃശാസ്ത്രവുമായി വ്യാഖ്യാനം യോജിക്കുന്നു. അഹംഭാവമുള്ള ഒരു സ്വീകർത്താവിൻ്റെ മനഃശാസ്ത്രം നിങ്ങൾ കുറച്ച് സമയത്തേക്ക് പിന്തുടരുന്നില്ലെങ്കിൽ, നിങ്ങൾക്ക് അവനെ നിങ്ങളുടെ നീതിയുള്ള ലൈനിലാക്കി മാറ്റാൻ കഴിയില്ല. ഓടിക്കൊണ്ടിരിക്കുന്ന ഒരു ശക്തനായ കാളയെ സ്ഥലത്ത് നിർത്താൻ കഴിയില്ല. കുറച്ച് നേരം കാളയുടെ കൂടെ ഓടണം, എന്നിട്ട് മാത്രമേ നിങ്ങൾക്ക് അതിനെ തടയാൻ കഴിയൂ. ഓടുന്ന കാളക്കൊപ്പം ഓടുന്നത് അവൻ്റെ വ്യാഖ്യാനവും കാളയെ നിർത്തുന്നത് ദൈവത്തോടുള്ള പ്രാർത്ഥനയുമാണ്. വ്യാഖ്യാനങ്ങൾ എഴുതിയ ശേഷം മാത്രം, ശങ്കരൻ പ്രാർത്ഥനകൾ രചിച്ചു എന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഉരുക്കിയ ഈയം കുടിച്ച് താൻ മാത്രമാണ് ദൈവമെന്നും മറ്റുള്ളവരല്ല (ശിവഃ കേവലോ'ഹം) എന്നും അദ്ദേഹം തൻ്റെ അടുത്ത ശിഷ്യർക്ക് പരീക്ഷണാത്മകമായി തെളിയിച്ചു.

 
 whatsnewContactSearch