home
Shri Datta Swami

 04 Jul 2024

 

Malayalam »   English »  

അവൻ്റെ ഓട്ടവും അയഥാർത്ഥമാണെന്ന് ശങ്കരൻ പറഞ്ഞത് എന്തുകൊണ്ട്?

[Translated by devotees of Swami]

[ശ്രീമതി ഗീതാ ലഹരി ചോദിച്ചു:- പാദനമസ്കാരം സ്വാമി. ബുദ്ധമതക്കാർ ശങ്കരൻ്റെ നേരെ ആനയെ പ്രകോപിച്ച് വിട്ടപ്പോൾ ശങ്കരൻ ആനയിൽ നിന്ന് ഓടിപ്പോയി. അപ്പോൾ, ബുദ്ധമതക്കാർ ശങ്കരനോട് ചോദിച്ചു, ആന അയഥാർത്ഥം / വ്യാജം / മിഥ്യയായിരിക്കുമ്പോൾ എന്തിനാണ് ഓടേണ്ടത്. അപ്പോൾ, ശങ്കരൻ പറഞ്ഞു, ലോകം മുഴുവൻ മിഥ്യയാണ്, അതിനാൽ ഓടുന്ന പ്രക്രിയയും മിഥ്യയാണ്. ഇവിടെ, ശങ്കരൻ ഈ ചോദ്യത്തിന് ഉത്തരം നൽകിയത് മനുഷ്യൻ്റെ പോയിൻ്റിൽ നിന്നാണെന്നും ദൈവത്തിൻ്റെ പോയിൻ്റിൽ നിന്നല്ലെന്നും അങ്ങ് പറഞ്ഞു. ദയവായി ഇത് വിശദീകരിക്കുക, സ്വാമി.]

Swami

സ്വാമി മറുപടി പറഞ്ഞു:- ശങ്കരൻ തീർച്ചയായും ദൈവമാണ്, അവനെ സംബന്ധിച്ചിടത്തോളം ഈ സൃഷ്ടി വ്യാജമാണ്. ശങ്കരൻ തൻ്റെ ദിവ്യത്വം തെളിയിക്കുന്ന ദൈവത്തെപ്പോലെ പെരുമാറാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ, ശങ്കരൻ നിൽക്കുകയും ആന ശങ്കരനെ ബാധിക്കാതെ കടന്നുപോകുകയും ചെയ്യുമായിരുന്നു. പക്ഷേ, അവൻ തന്നെത്തന്നെ ഒരു ആത്മാവായി കാണിക്കാൻ ആഗ്രഹിച്ചു, അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഒരു ആത്മാവ് എന്താണ് ചെയ്യേണ്ടതെന്ന് പ്രസംഗിക്കാൻ അവൻ ആഗ്രഹിച്ചു. ആത്മാവ് അയഥാർത്ഥ ലോകത്തിൻ്റെ ഭാഗമാണ്, അതിനാൽ, അയഥാർത്ഥമായ ആത്മാവിന് അയഥാർത്ഥ ലോകം യഥാർത്ഥമാണ്. അതിനാൽ ആനയെ കണ്ട് ആത്മാവ് ഓടിപ്പോകണം. ശങ്കരൻ പറയുന്ന ഉത്തരം ഒരു ആത്മാവ് നൽകേണ്ട ഉത്തരമാണ്. ആത്മാക്കൾ ഉൾപ്പെടെയുള്ള ലോകം മുഴുവൻ അയഥാർത്ഥമാണെന്നും അതിനാൽ, അയഥാർത്ഥമായ ആത്മാവിൻ്റെ ഓട്ടം അയഥാർത്ഥമായിരിക്കണം എന്നും ഉത്തരം പറയുന്നു. അയഥാർത്ഥമായ ആത്മാവിന് അയഥാർത്ഥമായ ആന യഥാർത്ഥമായതിനാൽ, ആത്മാവ് ആനയെയോ ലോകത്തിലെ ഏതെങ്കിലും വസ്തുവിനെയോ യഥാർത്ഥമായി കണക്കാക്കി പെരുമാറണമെന്ന് ഇത് നിഗമനം ചെയ്യുന്നു. ഇതൊന്നും പ്രസംഗിച്ചില്ലെങ്കിൽ നാളെ ഒരു ആത്മാവ് ലോകം (ആന) അയഥാർത്ഥമാണെന്ന് പറഞ്ഞ് ആനക്കെതിരെ നിൽക്കും അങ്ങനെ ആനയുടെ ക്രൂരമായ പ്രഹരത്തിൽ നശിപ്പിക്കപ്പെടും. അതിനാൽ, ശങ്കരൻ മറ്റ് ആത്മാക്കളുടെ ക്ഷേമത്തിനു വേണ്ടി പ്രാണ-ഘടകമായി (സോൾ-കമ്പൊനെന്റ്) പെരുമാറി. അവതാരത്തിൽ, രണ്ട് ഘടകങ്ങളുണ്ട് (കമ്പൊനെന്റ്), ഒന്ന് ദൈവം, മറ്റൊന്ന് ആത്മാവ് (സോൾ).

★ ★ ★ ★ ★

 
 whatsnewContactSearch