home
Shri Datta Swami

Posted on: 09 Jul 2023

               

Malayalam »   English »  

എന്തുകൊണ്ടാണ് ദ്രൗപതി ഗോലോകത്തേക്ക് പോകാഞ്ഞത്?

[Translated by devotees of Swami]

[മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു: ദ്രൗപതിയുടെ പ്രണയത്തിന്റെ ഭാരം കൃഷ്ണന്റെ മധുരബന്ധങ്ങളേക്കാൾ (sweet bonds) കൂടുതലാണെന്ന് അങ്ങ് പറഞ്ഞു. പിന്നെ, ദ്രൗപതി എന്തുകൊണ്ട് ഗോലോകത്തേക്ക് പോയില്ല?]

സ്വാമി മറുപടി പറഞ്ഞു:- ഗോപികമാർ ഋഷികളായിരുന്നു, ദ്രൗപതി ദേവി പാർവ്വതിയുടെ അവതാരമാണ്, ഭഗവാൻ വിഷ്ണുവിനെ തന്റെ സഹോദരനായി കണക്കാക്കി. അതിനാൽ ദ്രൗപതിയും കൃഷ്ണനെ തന്റെ സഹോദരനെപ്പോലെയാണ് പരിഗണിച്ചത്. അഞ്ച് പാണ്ഡവർ പോലും ഭഗവാൻ ശിവന്റെ അഞ്ച് മുഖങ്ങളാണ്. പാണ്ഡവരുടെയും ദ്രൗപതിയുടെയും ദൈവ ഘടകങ്ങൾ (God components) അവയുടെ യഥാർത്ഥ സ്രോതസ്സുകളുമായി (original sources)  ലയിച്ചു, അതായത് ഭഗവാൻ ശിവനും പാർവതി ദേവിയും. പാണ്ഡവരുടെയും ദ്രൗപതിയുടെയും മനുഷ്യ ഘടകങ്ങൾ (human being components) അവരുടെ സ്വന്തം കർമ്മങ്ങളുടെയും ഫലങ്ങളുടെയും ചക്രങ്ങൾ (cycles of deeds and fruits) പിന്തുടർന്നു. ഈ സന്ദർഭങ്ങളിൽ, ആത്മീയ പരിശ്രമവും ഉന്നമനവും ഇല്ല.

ഋഷിമാർ പല ജന്മങ്ങളായി ആത്മീയ പരിശ്രമത്തിൽ (തപസ്സു) ഏർപ്പെട്ടിരുന്നു. ജയിച്ച ഗോപികമാർ (വിമോചിതരായ മുനിമാർ, liberated Sages) അവരുടെ ആത്മീയ ഫലമനുസരിച്ച് (spiritual fruit) ഗോലോകത്തിലേക്ക് പോയി. അവർ മൊത്തത്തിലുള്ള കൃഷ്ണനെ (മനുഷ്യന്റെ ഘടകം + ദൈവത്തിന്റെ ഘടകം) വളരെ പ്രത്യേകമായി ആഗ്രഹിച്ചിരുന്നു. അതിനാൽ, കൃഷ്ണൻ ഒരു സമ്പൂർണ വ്യക്തിത്വമായി (മനുഷ്യന്റെ ഘടകം + ദൈവത്തിന്റെ ഘടകം) രാധയ്ക്കും ജയിച്ച ഗോപികമാർക്കും ഒപ്പം ഗോലോകത്തേക്ക് പോയി. കൃഷ്ണന്റെയും രാധയുടെയും ആഗ്രഹപ്രകാരം രാധയും ഒരു സമ്പൂർണ വ്യക്തിത്വമായി (മനുഷ്യന്റെ ഘടകം + ദൈവത്തിന്റെ ഘടകം) ഗോലോകത്തിലേക്ക് പോയി. അതിനാൽ, ഈ ലോകത്തിലെ നാടകത്തിനുശേഷം, ദൈവം തന്റെ തുടർന്നുള്ള പരിപാടിയെക്കുറിച്ച് സ്വന്തം തീരുമാനങ്ങൾ എടുക്കും. ഇവിടെ ദൈവം കളിക്കുന്ന നാടകത്തിന്റെ സഹായത്തോടെ ആത്മീയ പരിശ്രമം മൂലം ആത്മീയ ഫലമോഹികൾക്ക് (spiritual fruit) അന്തിമഫലം ലഭിക്കുന്നു.

പ്രധാന ആശയം  കേന്ദ്രബിന്ദു (focus) ആക്കുന്നതിനായി, ദൈവം ഒരു ദിവ്യ നാടകം ക്രമീകരിക്കുന്നു, അതിൽ അവൻ തന്നെ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്നു. അവിടുത്തെ അർപ്പണബോധമുള്ളവരും വിമോചിതരുമായ ഭക്ത ആത്മാക്കളും അനുയോജ്യമായ ചില വേഷങ്ങൾ ചെയ്യുന്നു. കേന്ദ്രീകൃതമായ ആശയം മാനുഷിക ആത്മീയാഭിലാഷകർ (spiritual aspirants) സ്വീകരിക്കേണ്ടതാണ്. ഒരു കോളേജിൽ, വിവിധ പ്രൊഫസർമാർ (ദൈവം വ്യത്യസ്ത വേഷങ്ങളിൽ) അസിസ്റ്റിംഗ് ട്യൂട്ടർമാർക്കും ഡെമോൺസ്‌ട്രേറ്റർമാർക്കും (വിമോചിത ആത്മാക്കൾ, liberated souls) ടീച്ചിംഗ് പ്രോഗ്രാം നടത്തുന്നു. പരീക്ഷയെഴുതി വിജയിച്ചാലും തോറ്റാലും റിസൾട്ട് കൈപ്പറ്റുന്ന വിദ്യാർത്ഥി സമൂഹത്തിനാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. പരീക്ഷയുമായും അതിന്റെ ഫലവുമായും (result) അധ്യാപക സമൂഹത്തിന് ബന്ധമില്ല. നമ്മൾ വിദ്യാർത്ഥികളുടെ അവിഭാജ്യഘടകമാണ്, അധ്യാപക സമൂഹമല്ല. ഇവിടെ, ഗോപികമാരായി ഋഷിമാർ വിദ്യാർത്ഥികളാണ്, ദ്രൗപതി അദ്ധ്യാപക സംഘത്തിലെ അംഗമാണ്. ദൈവിക കളിയുടെ അന്തിമ ഫലത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, അദ്ധ്യാപകരെയും അവരുടെ നേട്ടങ്ങളെയും കുറിച്ചല്ല. ഗോലോകം ഋഷിമാർക്ക് വേണ്ടിയുള്ള പ്രത്യേകമായ ഫലമാണ്, ദ്രൗപതിയെപ്പോലുള്ള ഒരു അദ്ധ്യാപികയുമായി ബന്ധപ്പെട്ടതല്ല.

 
 whatsnewContactSearch