home
Shri Datta Swami

Posted on: 11 Apr 2023

               

Malayalam »   English »  

യേശുവിന്റെ മരണദിവസം ആളുകൾ പരസ്പരം ഹാപ്പി ഗുഡ് ഫ്രൈഡേ(ദുഃഖവെള്ളി) ആശംസിക്കുന്നത് എന്തുകൊണ്ട്?

[Translated by devotees]

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: ദുഃഖവെള്ളി യേശുക്രിസ്തുവിന്റെ മരണദിനമാണ്, എന്നാൽ എല്ലാവരും പരസ്പരം ഹാപ്പി ദുഃഖവെള്ളി (ഗുഡ് ഫ്രൈഡേ) ആശംസിക്കുന്നത് എന്തുകൊണ്ട്? നന്ദി സ്വാമി.]

സ്വാമി മറുപടി പറഞ്ഞു:- യേശുവിന്റെ ക്രൂശീകരണം ക്രൂരരായ മനുഷ്യരുടെ ഹൃദയങ്ങളിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്നു, അത് ദൈവത്തിന്റെ വിജയമാണ്. അത്തരമൊരു മാറ്റം വളരെ പ്രശംസനീയവും സന്തോഷകരവുമാണ്. യേശുക്രിസ്തുവിന്റെ മരണത്തെ വ്യക്തമായ ആത്മീയ ജ്ഞാനത്തോടെ കാണണം, കാരണം അത് ഒരു സാധാരണ മനുഷ്യ മരണമല്ല. കുരിശ് ചുമക്കുമ്പോൾ, യേശുവിനെ ഓർത്ത് കരയുന്ന ആളുകളോട് യേശു പറഞ്ഞു, അവർ കരയേണ്ടത് യേശുവിനു വേണ്ടിയല്ല, തങ്ങളും തങ്ങളുടെ കുട്ടികൾക്കുവേണ്ടിയാണ് എന്ന്. അവിടുന്ന് അനുഭവിച്ച കഷ്ടപ്പാടുകൾ ഏതാനും മണിക്കൂറുകൾ മാത്രമായിരുന്നു, അതിനുശേഷം അവിടുന്ന് സ്വർഗ്ഗത്തിന്റെ പിതാവിന്റെ വലതു മടിത്തട്ടിൽ എന്നേക്കും ഇരിക്കാൻ പോകുന്നു. ആ സമയത്ത് ഒട്ടും കഷ്ടപ്പാടുകളില്ലാത്ത ആളുകൾ മനുഷ്യജീവിതത്തിൻറെ ഒരു ചെറിയ സമയം സന്തോഷിച്ചു അതിനുശേഷം അവർ ദ്രാവക തീയിൽ (liquid fire) എന്നേക്കും വീഴാൻ പോകുന്നു. കൃത്യമായി പറഞ്ഞാൽ ഈ ആശയം ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞിട്ടുണ്ട് (യതദഗ്രേ വിസാമിവ.../ Yattadagre viamiva…).

 
 whatsnewContactSearch