home
Shri Datta Swami

 16 May 2023

 

Malayalam »   English »  

എന്തുകൊണ്ട് ബ്രഹ്മാവിന്റെ ക്ഷേത്രങ്ങൾ നിലവിലില്ല?

[Translated by devotees]

[അടുത്തിടെ നടന്ന ചില സത്സംഗങ്ങളിൽ ഭക്തർ ചില ചോദ്യങ്ങൾ ചോദിക്കുകയും അവയ്ക്ക് സ്വാമി മറുപടി നൽകുകയും ചെയ്തു, അവ താഴെ കൊടുത്തിരിക്കുന്നു.]

 [ശ്രീ അമിത് നാരംഗ് ചോദിച്ചു:- മഹാവിഷ്ണുവിന്റെയും ശിവന്റെയും ക്ഷേത്രങ്ങൾ ധാരാളം ഉണ്ട്, അതേസമയം ബ്രഹ്മാവിന്റെ ക്ഷേത്രങ്ങൾ ചുരുക്കം (പുഷ്കറിൽ (Pushkar) എനിക്ക് ഓർമിക്കാൻ കഴിയുന്ന ഒന്ന് മാത്രം) മാത്രമേയുള്ളൂ. എന്തുകൊണ്ടാണ് ഈ വിവേചനം അല്ലെങ്കിൽ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.]

സ്വാമി മറുപടി പറഞ്ഞു:- വേദം (Veda) പറയുന്നത് നാരായണ (Narayana) ബ്രഹ്മാവാണെന്നും (Brahma) നാരായണ ശിവനാണെന്നും (ബ്രഹ്മ ച നാരായണഃ ശിവശ്ച നാരായണഃ, Brahmā ca Nārāyāṇaḥ Śivaśca Nārāyaṇaḥ) നിങ്ങൾ ഓർക്കണം. മാത്രമല്ല, ഈ ലോകത്തെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും നശിപ്പിക്കുന്നതും ഒരു ദൈവം മാത്രമാണെന്ന് വേദം പറയുന്നു (യതോ വാ ഇമാനി..., Yato vā imāni…). ബ്രഹ്മാവ് സ്രഷ്ടാവാണെന്നും വിഷ്ണു പരിപാലിക്കുന്നവനാണെന്നും ശിവൻ സംഹരിക്കുന്നവനാണെന്നും നമുക്കെല്ലാവർക്കും അറിയാം. ഇപ്പോൾ എന്താണ് അന്തിമ ഫലം? ഭഗവാൻ ദത്ത (God Datta) എന്ന ഒരേയൊരു ദൈവം മാത്രമേ ഉള്ളൂ, സൃഷ്ടിക്കുമ്പോൾ (creating) ബ്രഹ്‌മാവ്‌ എന്നും നിലനിർത്തുമ്പോൾ (maintaining) വിഷ്ണു എന്നും നശിപ്പിക്കുമ്പോൾ (destroying) ശിവൻ എന്നും വിളിക്കപ്പെടുന്നു.

ഇത് പശ്ചാത്തല കഥയായതിനാൽ, ബ്രഹ്മാവിനെക്കുറിച്ച് കൂടുതലായി ചിലത് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ആദ്യ സ്രഷ്ടാവിന്റെ (the first creator) ആദ്യ രൂപം ഭഗവാൻ ദത്തയാണ്. സൃഷ്ടിയുടെ ആദ്യപടിയായതിനാൽ ദത്തദേവന്റെ പ്രാഥമിക രൂപമാണ് ബ്രഹ്മദേവൻ. ആത്യന്തികമായ യഥാർത്ഥ സങ്കൽപ്പിക്കാനാവാത്ത ദൈവവും (ultimate original unimaginable God) (പരബ്രഹ്മൻ) ഭഗവാൻ ദത്തയും തമ്മിൽ വ്യത്യാസമില്ല. പരബ്രഹ്മൻ മാധ്യമം സ്വീകരിക്കാത്ത, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമാണ്, ബുദ്ധിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഊർജ്ജസ്വലമായ രൂപത്തിൽ (ഊർജ്ജസ്വലമായ അവതാരം, energetic incarnation) മാധ്യമം സ്വീകരിച്ച അതേ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ദത്ത ദൈവവും മറ്റു ഊർജ്ജസ്വലമായ രൂപത്തിൽ മാധ്യമം സ്വീകരിച്ച ഭഗവാൻ ദത്ത ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയ ഊർജ്ജസ്വലമായ അവതാരങ്ങളുമാണ്.

മനുഷ്യരൂപങ്ങളാൽ മാധ്യമം സ്വീകരിച്ച അതേ ഭഗവാൻ ദത്ത തന്നെയാൺ മറ്റ് മനുഷ്യാവതാരങ്ങളായ രാമൻ, കൃഷ്ണൻ തുടങ്ങിയവയും.

പരമമായ പരബ്രഹ്മനും (ultimate Parabrahman) ബ്രഹ്മദേവനും (God Brahma) ബ്രഹ്മൻ (Brahman) പൊതുവാണ്‌, കാരണം ഈ രൂപം തന്റെ വിനോദത്തിനായി (entertainment) ലോകത്തെ സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട രൂപമാണ് (അത് ഭഗവാൻ ദത്ത അല്ലെങ്കിൽ പരബ്രഹ്മൻ). ബ്രഹ്മൻ എന്ന പദം സങ്കൽപ്പിക്കാനാവാത്ത പരബ്രഹ്മനും ഉപയോഗിക്കുന്നു. ഭക്തർക്ക് ഈശ്വരാരാധന സുഗമമാക്കാൻ പരബ്രഹ്മൻ സ്വയം മാധ്യമം സ്വീകരിച്ചു.  സങ്കൽപ്പിക്കാനാവാത്ത ദൈവത്തെയോ പരബ്രഹ്മനെയോ ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയില്ല, അതിനാൽ ഒരിക്കലും ആരാധിക്കാൻ കഴിയില്ല. ബ്രഹ്മനും (പരബ്രഹ്മനും) ബ്രഹ്‌മാവും തമ്മിലുള്ള ഈ പ്രത്യേക സാമ്യം കാരണം, ബ്രഹ്‌മാവ്‌ ആരാധനയ്ക്ക് അതീതമായി. ബ്രഹ്മാവിന് ദത്തദേവനുമായി വളരെയധികം സാമ്യമുണ്ട്. സരസ്വതി ദേവിയെ നാവിൽ ഇരുത്തി ജ്ഞാനം പ്രബോധനം ചെയ്യുന്ന വേദങ്ങളുടെ (ആത്മീയ ജ്ഞാനം, Spiritual Knowledge) സ്രഷ്ടാവാണ് ബ്രഹ്മാവ്. അവൻ ദത്ത (പരബ്രഹ്മൻ തന്നെ) ദൈവത്തോട് സാമ്യമുള്ളതാണ്, കാരണം ഭഗവാൻ ദത്ത ആത്മീയ ജ്ഞാനത്തിന്റെ ആത്യന്തിക പ്രബോധകൻ കൂടിയാണ്, അവിടുത്തെ ഗുരു ദത്ത (Guru Datta) എന്ന് വിളിക്കുന്നു. അതിനാൽ ഗുരുദത്തയുടെ  എല്ലാ ക്ഷേത്രങ്ങളും  ബ്രഹ്മദേവന്റെ മാത്രം ക്ഷേത്രങ്ങളാണ്. ബ്രഹ്മദേവന് ഏറ്റവും ഉയർന്ന സ്ഥാനം നൽകിയിരിക്കുന്നു, ബ്രഹ്മദേവനെക്കുറിച്ചുള്ള പ്രാർത്ഥനകൾ വേദങ്ങളിൽ പോലും നിലനിൽക്കുന്നു, ഇത് ബ്രഹ്മദേവനെ എല്ലായ്പ്പോഴും ഭക്തർ ആരാധിക്കുന്നു എന്ന് സൂചിപ്പിക്കുന്നു.

 

★ ★ ★ ★ ★

 
 whatsnewContactSearch