24 Apr 2024
[Translated by devotees of Swami]
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, ഇത്രയധികം ഭക്തിയും ആരാധനയും ആഴത്തിലുള്ള ആത്മീയ ചർച്ചകളും ഉണ്ടായിട്ടും ഒരു വാക്ക് പറയാനുള്ള അടിസ്ഥാന പ്രതികരണം പോലും ദൈവം കാണിക്കാത്തത് എന്തുകൊണ്ട്? കലിയുഗത്തിൻ്റെ ഇക്കാലത്ത് ഈ പോയിൻ്റ് കൂടുതലായി അനുഭവപ്പെടുന്നു. ഈ പോയിൻ്റിന് ദയവായി ഉത്തരം നൽകുക.]
സ്വാമി മറുപടി പറഞ്ഞു:- കലിയുഗത്തിൻ്റെ ഈ നാളുകളിൽ, i) ഒരു ഒഴുവു കഴിവുമില്ലാതെ ഓരോ മനുഷ്യനും സ്വയം, ശക്തമായ ലൗകിക ബന്ധനങ്ങളുടെ ആകർഷണീയതയിൽ പൂർണ്ണമായും കുടുങ്ങിയിരിക്കുന്നു. ii) ദൈവത്തോടുള്ള യഥാർത്ഥ ആകർഷണത്തിൻ്റെ ഒരു അംശം പോലും ആർക്കും ഇല്ല. പക്ഷേ, എല്ലാ ആളുകളും ദൈവത്തോടുള്ള പാരമ്യത്തിൽ ആകൃഷ്ടരാണ്, അത്തരം ക്ലൈമാക്സ് ആകർഷണത്തിൻ്റെ യഥാർത്ഥ കാരണം സ്വന്തവും സ്വാർത്ഥവുമായ ലൗകിക ബന്ധനങ്ങളുടെ (പ്രത്യേകിച്ച് ഏറ്റവും ശക്തമായ മൂന്ന് ലോകബന്ധനങ്ങൾ, സമ്പത്ത്, കുട്ടികൾ, ജീവിത പങ്കാളികൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇവയെ ഈശാനത്രയം എന്ന് വിളിക്കുന്നു ) ക്ഷേമത്തിനുവേണ്ടിയുള്ള അഭിലാഷം കരണമാണ്.
ഒരു ലൗകിക ആരാധകൻ്റെ കാര്യത്തിൽ സ്വാർത്ഥ അഭിലാഷങ്ങളില്ലാതെ പേഴ്സണാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ക്ലൈമാക്സ് ഭക്തി കണ്ടെത്തിയാലും, നിർഭാഗ്യവശാൽ അത് ദൈവത്തിലല്ല, മറിച്ച് ഒരു സിനിമാ നായകനിലോ രാഷ്ട്രീയ നേതാവിലോ ആണ് (ആരാധകൻ ചിലപ്പോൾ നായകൻറെ മരണവാർത്ത കേട്ട് ആത്മഹത്യ ചെയ്യുന്നു), അതുംവീണ്ടും ഒരു ലൗകിക ബന്ധനമാണ്. iii) സിദ്ധാന്തം (ആത്മീയ ജ്ഞാനവും സൈദ്ധാന്തിക ഭക്തിയും) മാത്രമാണ് ദൈവത്തെ പ്രീതിപ്പെടുത്താനുള്ള വഴിയെന്ന് ആളുകൾ എപ്പോഴും സൗകര്യപ്രദമായി കരുതുന്നു. പ്രത്യേകിച്ചും ഈ കലിയുഗത്തിൽ, ദൈവത്തിനായി പ്രായോഗികമായി ചെലവഴിക്കാൻ അത്യാഗ്രഹം മാത്രമല്ല, സൈദ്ധാന്തിക പാതയിലൂടെ പ്രായോഗികമായി ദൈവത്തിൽ നിന്ന് എന്തെങ്കിലും സമ്പാദിക്കാനുള്ള അത്യാഗ്രഹവും ആളുകൾക്ക് ഉണ്ട്. എന്നാൽ, ഏതൊരു ഭക്തനോടും അതേ രീതിയിൽ താൻ പ്രതികരിക്കുമെന്ന് കൃഷ്ണൻ ശക്തമായി പറഞ്ഞു (യേ യഥാ മാം... - ഗീത). സൈദ്ധാന്തികമായ ഭക്തിക്ക് സൈദ്ധാന്തികമായ അനുഗ്രഹങ്ങളും പ്രായോഗിക ഭക്തിക്ക് പ്രായോഗികമായ അനുഗ്രഹങ്ങളും അവൻ നൽകും എന്നാണ് ഇതിനർത്ഥം. ഭഗവാൻ കൃഷ്ണൻ പറഞ്ഞത് വളരെ അസൗകര്യമായതിനാൽ ആളുകൾ അത് അവഗണിക്കുന്നു. പക്ഷേ, ദത്ത ഭഗവാൻ എപ്പോഴും ഭക്തരെ പരീക്ഷിക്കുന്നത് പ്രായോഗികമായ ഭക്തിയിലാണ്, അല്ലാതെ സൈദ്ധാന്തികമായ ഭക്തിയിലോ അവരുടെ ആത്മീയ ജ്ഞാനത്തിന്റെ ആഴത്തിലോ അല്ല.
ദൈവത്തിൽ നിന്നുള്ള ഒരു പ്രതിഫലവും പോലും ഇല്ലാത്ത ഒരിറ്റു യഥാർത്ഥ സ്നേഹത്തിൻ്റെ അഭാവത്തിൽ ദൈവം നിശബ്ദനായിരിക്കുന്നു. എവിടെയും യഥാർത്ഥ സ്നേഹം ഇല്ലെങ്കിൽ, ദൈവം എന്തിന് സംസാരിക്കും, അത്തരമൊരു മോശം സന്ദർഭത്തിൽ എന്ത് സംസാരിക്കാനാകും? മുൻകാലങ്ങളിൽ, ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം പ്രായോഗികമായി തെളിയിച്ച വളരെ കുറിച്ചെങ്കിലും യഥാർത്ഥ ഭക്തർ ഉണ്ടായിരുന്നു, അതിനാൽ ദൈവം അവരോട് പ്രതികരിക്കുകയായിരുന്നു. ഈ ആശയം വളരെ പ്രധാനപ്പെട്ടതും ആത്മീയ ജ്ഞാനത്തിന്റെ സത്തയുമാണ്, ഒരു ജീവനുള്ള ശരീരത്തിനുള്ള ജീവൻ പോലെ.
★ ★ ★ ★ ★