home
Shri Datta Swami

 18 Nov 2022

 

Malayalam »   English »  

കുറ്റബോധവും പരാതി പറയലും സ്വഭാവികമായി ദോഷകരമാണോ?

[Translated by devotees]

[മിസ്. ഭാനു സാമ്യക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, സ്വാമി വിവേകാനന്ദൻ ഒരു പ്രസംഗത്തിൽ പറഞ്ഞു, കുറ്റബോധവും പരാതിപ്പെടുന്ന സ്വഭാവവും ദോഷകരമാണെന്ന്. അത് സത്യമാണോ? - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ.]

സ്വാമി മറുപടി പറഞ്ഞു:- ഏത് ഗുണവും ( Any quality) ഒരു സന്ദർഭത്തിൽ നല്ലതും അതേ ഗുണം മറ്റൊരു സന്ദർഭത്തിൽ മോശവുമാണ്. ഒരു ഗുണവും എല്ലാ സന്ദർഭങ്ങളിലും നല്ലതോ ചീത്തയോ ആയി സാമാന്യവൽക്കരിക്കാൻ (generalize) പാടില്ല. ഒരു ഗുണം എല്ലാ സന്ദർഭങ്ങളിലും മോശമാണെങ്കിലും, ഒരു സന്ദർഭത്തിലെങ്കിലും അത് നല്ലതാണ്. അത്തരം ഒരൊറ്റ സന്ദർഭം നിങ്ങൾ തിരിച്ചറിയുകയും ആ ഒരൊറ്റ പ്രത്യേക സന്ദർഭത്തിൽ നല്ല വശത്തേക്ക് മോശമായ ഗുണം ഉപയോഗിക്കുകയും വേണം. മോശമായ ഗുണം അതേ സന്ദർഭത്തിൽ നല്ല കോണിൽ ഉപയോഗിക്കുമെന്ന് ഇതിനർത്ഥമില്ല. ഭക്ഷണത്തിനുവേണ്ടി മൃദുവായ മൃഗങ്ങളെ കൊല്ലുന്നതിൽ അക്രമം മോശമാണ് എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതേ പശ്ചാത്തലത്തിൽ (In the same context), നിങ്ങൾക്ക് അതേ ഗുണത്തെ നല്ല കോണിലേക്ക് മാറ്റാൻ കഴിയില്ല. നിങ്ങളെയോ മറ്റു ചിലരെയോ ആക്രമിക്കാൻ വരുന്ന ഒരു ക്രൂര മൃഗത്തെ കൊല്ലുമ്പോൾ ഈ ഗുണം നല്ലതാകുന്നു. ഒരൊറ്റ സന്ദർഭത്തിൽ ചെയ്‌ത മോശം ഗുണത്തെ നിങ്ങൾ തിരഞ്ഞെടുത്ത് ഊന്നി പറഞ്ഞു അത് സ്ഥിരമായ മോശം ഗുണമാണെന്ന് പറയരുത്.

★ ★ ★ ★ ★

 
 whatsnewContactSearch