home
Shri Datta Swami

 26 Oct 2014

 

Malayalam »   English »  

ലോകത്തോടുള്ള അറ്റാച്ച്‌മെന്റ് അവസാന ഘട്ടത്തിൽ ദൈവത്തോടുള്ള അറ്റാച്മെന്റായി മാറുന്നു

[Translated by devotees]

ലൗകിക ജീവിതത്തിലെ സമ്മർദങ്ങളെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങൾ ആത്മീയ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോ.നിഖിൽ ചോദിച്ചു.

സ്വാമി മറുപടി പറഞ്ഞു: മൂന്ന് ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തിൽ, മനുഷ്യൻ കുടുംബജീവിതത്തിൽ വളരെയധികം ഇടപെടുകയും കുടുംബബന്ധനങ്ങളാൽ (family bonds) ശക്തമായി ബന്ധിക്കുകയും (strongly bound) ചെയ്യുന്നു. ഈ അഗാധമായ അടുപ്പമാണ് (deep attachment)  അസ്വസ്ഥതയ്ക്കും പിരിമുറുക്കത്തിനും കാരണം. നിങ്ങൾ ഒരു സിനിമ കാണുകയാണ്. സിനിമയിലെ ഒരു റോളിലും നിങ്ങൾ അറ്റാച്ച് ചെയ്തിട്ടില്ല. എല്ലാ വേഷങ്ങളിൽ നിന്നും നിങ്ങൾ പൂർണ്ണമായും വേർപെട്ടിരിക്കുന്നു (totally detached from every role). കഥ മുഴുവൻ എഴുത്തുകാരന്റെ ഭാവനയാണെന്ന് നിങ്ങൾക്കറിയാം. സിനിമയുടെ യാഥാർത്ഥ്യത്തിന്റെ അഭാവവും എല്ലാ റോളുകളിൽ നിന്നുമുള്ള നിങ്ങളുടെ അകൽച്ചയും ഒരു പിരിമുറുക്കവുമില്ലാതെ നിങ്ങളുടെ വിനോദത്തിന്റെ അടിസ്ഥാനമായി മാറുന്നു. ഈ ലോകം അയഥാർത്ഥമാണെന്ന് (unreal) ശങ്കരൻ പറയുന്നു, കാരണം നിരന്തരമായ മാറ്റം  (യത് അനിത്യം തത് കൃതകം ഹി ലോകേ, Yat anityam tat kritakam hi loke) എന്ന അർത്ഥത്തിൽ അത് താൽക്കാലികമാണ്,. ഇതേ കാരണത്തെ അടിസ്ഥാനമാക്കി, നിങ്ങളുടെ എല്ലാ കുടുംബ ബന്ധങ്ങളും അയഥാർത്ഥമായിരിക്കണം, കാരണം അവ ഈ ജന്മത്തിൽ മാത്രം താൽക്കാലികമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

എല്ലാ കാലത്തും നിലനിൽക്കുന്ന കയർ (rope) പോലെ സത്യം എന്നും ശാശ്വതമാണ്. ഭ്രമാത്മകമായ (illusory)  സർപ്പം എല്ലായ്പ്പോഴും അയഥാർത്ഥമാണ് (unreal), കാരണം അത് താൽക്കാലികമാണ്, കാരണം അത് കുറച്ച് സമയത്തേക്ക് മാത്രം കാണപ്പെടുന്നു. മായയുടെ കാലത്ത് പോലും (time of illusion) കയറ് (rope) കയറായി മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ഈ ലോകം സിനിമയിൽ നിന്ന് വ്യത്യസ്തമല്ല. ശങ്കരന്റെ ഈ തത്ത്വചിന്തയെ അടിസ്ഥാനമാക്കി, നിങ്ങൾക്ക് എല്ലാ ലൗകിക ബന്ധനങ്ങളിൽ (worldly bond) നിന്നും സ്വയം വേർപെടുത്താനും (detached) ഈ ലോകത്തെ ഒരു സിനിമയായി ആസ്വദിക്കാനും കഴിയും. ഓരോ മനുഷ്യന്റെയും ജനനവും മരണവും കാരണം കുടുംബബന്ധങ്ങൾ അയഥാർത്ഥമായിരിക്കാമെന്ന് നിങ്ങൾ വാദിച്ചേക്കാം, എന്നാൽ ലോകം തുടർച്ചയായി നിലനിൽക്കുന്നു, ലോകത്തിന്റെ സൃഷ്ടിയും ലയനവും നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ഇതിലൂടെ നമുക്ക് ഈ ലോകം  യഥാർത്ഥമാണെന്ന് അനുമാനിക്കാം. എന്നിരുന്നാലും, യഥാർത്ഥ  ലോകത്തിൽപ്പോലും അയഥാർത്ഥ ബന്ധങ്ങളിൽ നിന്നുള്ള നിങ്ങളുടെ വേർപിരിയൽ (detachment from the unreal bonds) കാരണം നിങ്ങൾക്ക് ആസ്വദിക്കാനാകും. അത് സിനിമയല്ലെങ്കിലും, ഈ ലോകത്തിലെ മറ്റേതെങ്കിലും കുടുംബത്തിന്റെ യഥാർത്ഥ കഥയാണെങ്കിൽ പോലും, നിങ്ങൾ അവരിൽ നിന്ന് വേർപെടുത്തിയതിനാൽ  (detached) അവരും അവരുടെ കഥയും നിങ്ങളെ രസിപ്പിക്കുന്നു. നിങ്ങൾ ഈ രണ്ടാം ഘട്ടത്തിലെത്തണം, അത് ദൈവത്തിന്റെ ഘട്ടമാണ് (stage of God).

ലോകം അയഥാർത്ഥമോ യാഥാർത്ഥ്യമോ (unreal or real) ആകട്ടെ, ഭഗവാൻ തന്റെ അകൽച്ചയാൽ (വൈരാഗ്യം , detachment) അത് ആസ്വദിക്കുന്നു (entertained). ദൈവത്തെ സംബന്ധിച്ചിടത്തോളം ഈ ലോകം യഥാർത്ഥത്തിൽ അയഥാർത്ഥമാണ് (actually unreal). ഈ ലോകത്തിന്റെ ഭാഗമായ ആത്മാവിന് ലോകത്തെ അയഥാർത്ഥമായി കണക്കാക്കാൻ കഴിയില്ല, കാരണം അയഥാർത്ഥമായ ആത്മാവിന് അയഥാർത്ഥ ലോകം യഥാർത്ഥമാണ് (for unreal soul, unreal world is real). ദൈവം രസിപ്പിക്കപ്പെടുന്നതുപോലെ (entertained) ലോകത്തിന് നിങ്ങളെ രസിപ്പിക്കാം. ഇത് ദൈവത്തിന്റെ പ്രാപ്യമായ സവിശേഷതയാണ് (attainable characteristic of God). നിങ്ങൾക്ക് സിനിമാ ഹാളിൽ ഇരുന്നുകൊണ്ട് അവിടുത്തെ ഓഫീസറെപ്പോലെ സിനിമ ആസ്വദിക്കാം. ആസ്വാദനത്തിലൂടെയുള്ള വിനോദം എല്ലാ കാണികളിലും പൊതുവാണ്‌, വിനോദത്തിന്റെ  സമയത്ത് ആരുടെയും പദവി അപ്രധാനവും അപ്രസക്തവുമാണ്. നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങൾക്കു് ലോകം ആസ്വദിക്കാൻ കഴിയുമെങ്കിൽ, വിനോദത്തിൻറെ അതേ സവിശേഷതയുള്ള ജീവിതത്തിലുടനീളം നിങ്ങൾ ദൈവത്തിനു് തുല്യരാണു്; നിർമ്മാതാവ്-കം-സംവിധായകനും (producer-cum-director) മറ്റേതൊരു പ്രേക്ഷകനെയും പോലെ ആസ്വദിക്കുകയാണ്. നിർമ്മാണത്തിലും സംവിധാനത്തിലും ഉള്ള കഴിവും ശക്തിയും ഇവിടെ അപ്രസക്തമാണ് (The talent and power in the production and direction is irrelevant here).

നിങ്ങൾക്ക് അപ്രസക്തമായ പോയിന്റ് (irrelevant point) നിലവിലില്ലാത്തതായി (non-existent) കണക്കാക്കാം. ഈ അർത്ഥത്തിൽ ലോകം അയഥാർത്ഥമാണെന്ന് (unreal) ശങ്കരൻ പറഞ്ഞു. ലോകത്തിന്റെ സൃഷ്ടി, നിയന്ത്രണം, സംഹാരം തുടങ്ങിയ ദൈവത്തിന്റെ പ്രാപ്യമല്ലാത്ത സവിശേഷതകളെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. ഈ മൂന്ന് കഴിവുകൾ നേടാനാകാത്തതും (non-attainable) നിർമ്മാതാവ്-കം-സംവിധായകൻ അല്ലെങ്കിൽ ദൈവത്തിൽ നിന്ന് നിങ്ങളെ വ്യത്യസ്തമാക്കുകയും ചെയ്യുന്നു.

ബ്രഹ്മൻ (Brahman) എന്നത് കാഴ്ചക്കാരന്റെ ഭാവത്തിൽ (aspect of the spectator) ഉപയോഗിക്കുന്ന ദൈവനാമമാണ്. ദൈവത്തിന്റെ പ്രത്യേക ശക്തിയുടെയും കഴിവിന്റെയും ഭാവത്തിൽ (special power and talent of God) ഉപയോഗിക്കുന്ന ദൈവത്തിന്റെ നാമമാണ് ഈശ്വര (Eeshwara). ജീവയോ (jeeva) മനുഷ്യനോ ബ്രഹ്മൻ ആണ് (ജീവോ ബ്രഹ്മൈവ - ശങ്കരൻ, Jeevo Brahmaiva – Shankara) എന്നാൽ ഈശ്വരനല്ല. വിനോദമാണ് പരമമായ ലക്ഷ്യം, അതിനാൽ ബ്രഹ്മൻ പരമമാണ്. ഈശ്വരൻ ബ്രഹ്മന്റെ ഒരു പ്രത്യേക പദവിയാണ്, ഈശ്വരന്റെ എല്ലാ പ്രയത്നങ്ങളുടെയും ലക്ഷ്യം ബ്രഹ്മനാകുക, ജീവയെയും ബ്രഹ്മനാക്കുക എന്നതാണ്. തന്റെ പ്യൂണും (peon) തനിക്ക് തുല്യമായി സിനിമ ആസ്വദിക്കുന്നുണ്ടെങ്കിൽ നിർമാതാവ് കം സംവിധായകൻ മൈൻഡ് ചെയ്യുന്നില്ല. വാസ്തവത്തിൽ, അവൻ അങ്ങനെ മാത്രം ആഗ്രഹിക്കുന്നു, എല്ലാവരുടെയും അത്തരം അവസ്ഥയിൽ അവൻ സന്തോഷിക്കുന്നു.

താനും തന്റെ മേലധികാരിയെപ്പോലെ കാഴ്ചക്കാരനാണെന്ന് (spectator like his boss) പ്യൂണിന് പറയാം. ഇത് വരെ കുഴപ്പമൊന്നുമില്ല. പക്ഷേ, പ്യൂൺ ഇത്തരം സമത്വത്തെ (equality) അനാവശ്യമായി മുതലെടുത്ത് താൻ പ്രൊഡ്യൂസർ-കം-ഡയറക്ടർ ആണെന്ന് പറഞ്ഞ് മുതലാളിയുടെ തോളിൽ കൈവെച്ചാൽ പ്രശ്നം വരുന്നു. ഒരാൾക്ക് താൻ ബ്രഹ്മൻ ആന്നെന്നു പറയാം, എന്നാൽ ബ്രഹ്മനും ഈശ്വരനും ഒന്നായതിനാൽ ഈശ്വരനാണെന്ന് പറയരുത്. സിനിമയുടെ നിർമ്മാണത്തിലും സംവിധാനത്തിലും ഉള്ള കഴിവ് മുതലാളിയിൽ  ഒളിഞ്ഞിരിക്കുന്നതിനാൽ (hidden in boss) സ്പെക്റ്റേർഷിപ്പ് മാത്രം പ്രദർശിപ്പിച്ചിരിക്കുന്നു (only spectatorship is exhibited). സ്പെക്റ്റേർഷിപ്പ് ഒരു ഭാഗിക സ്വഭാവം മാത്രമല്ല, സൃഷ്ടിയ്ക്ക് മുമ്പ് നിലവിലില്ലാത്തതിനാൽ ബാഹ്യമായി ബന്ധപ്പെട്ട സവിശേഷത (external associated characteristic) കൂടിയാണ്. പ്രൊഡക്ഷൻന്റെയും (നിർമാണം, production)  സംവിധാനത്തിന്റെയും (direction) കഴിവും ശക്തിയും ആന്തരികവും അന്തർലീനവുമായ സ്വഭാവമാണ്, അത് നിർമാണത്തിനും (production) സംവിധാനത്തിനും (direction) മുമ്പുതന്നെ നിലനിന്നിരുന്നു. അതിനാൽ, നിങ്ങൾ യഥാർത്ഥത്തിൽ യഥാർത്ഥ ദൈവമായിട്ടില്ല (real God).

ഈ രണ്ടാം ഘട്ടം മാത്രമാണ് ലൗകിക പിരിമുറുക്കങ്ങളുടെ (worldly tensions) പ്രശ്നത്തിനുള്ള ഏക ഉത്തരം. നിങ്ങൾക്ക് നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാനും ദൈവത്തിന്റെ കേവലമായ സ്പെക്റ്റേർഷിപ്പ് (mere spectatorship of God) എന്ന പ്രാപ്യമായ (attainable) സ്വഭാവം നേടി എപ്പോഴും സന്തോഷവാനായിരിക്കാനും കഴിയും. ഈ ലോകത്തിൽ സന്തോഷകരമായ ജീവിതം നയിക്കാനുള്ള തന്റെ സ്വഭാവം കൈവരിച്ചതിന് ദൈവം നിങ്ങളെ തെറ്റിദ്ധരിക്കില്ല. പക്ഷേ, ഇതിലൂടെ, നിങ്ങൾ ദൈവമാണെന്ന് കരുതി നിങ്ങൾ അഹംഭാവം കാണിക്കരുത്. നിങ്ങൾ ദൈവത്തിന്റെ ഭാഗികമായി ബന്ധപ്പെട്ട ഒരു സ്വഭാവം (partial associated characteristic)  മാത്രമേ നേടിയിട്ടുള്ളൂ, മറ്റ് അന്തർലീനമായ സ്വഭാവസവിശേഷതകളുടെ (inherent characteristics) വീക്ഷണത്തിൽ നിങ്ങൾ ദൈവമല്ല. ഇതുവഴി നിങ്ങൾക്ക് ഈശ്വരാനുഗ്രഹം നേടാൻ കഴിയില്ല.  സന്തുഷ്ടനാകാൻ നിങ്ങൾ ആരെയെങ്കിലും അനുകരിച്ചാൽ, മറ്റേയാൾ നിങ്ങളെ തെറ്റിദ്ധരിക്കില്ല. മറ്റൊരാൾ നിങ്ങളോട് അവന്റെ സ്നേഹം കാണിക്കുന്നു എന്നല്ല ഇതിനർത്ഥം. നിങ്ങൾ സന്തോഷവാനായിരിക്കാൻ ദൈവത്തെ ഉപയോഗിച്ചു, എന്നാൽ അവിടുത്തെ കൃപ കൈവരിക്കാൻ നിങ്ങൾ ദൈവത്തെ സേവിച്ചിട്ടില്ല.

ദൈവസേവനത്തിൽ, ദൈവത്തോടുള്ള നിങ്ങളുടെ അമിതമായ അടുപ്പം (over attachment to God) കാരണം വീണ്ടും അതേ പിരിമുറുക്കം പ്രത്യക്ഷപ്പെടുന്നു. ലങ്കയിൽ സീതയെ കാണാഞ്ഞപ്പോൾ ഹനുമാൻ ആത്മഹത്യ ചെയ്യാൻ പോലും ആലോചിച്ചു. ഇത് മൂന്നാമത്തെയും അവസാനത്തെയും ഘട്ടമാണ്. ലോകത്തോടുള്ള നിങ്ങളുടെ അടുപ്പം (attachment) ദൈവത്തോടുള്ള അടുപ്പമായി രൂപാന്തരപ്പെടുന്നു. നിങ്ങളുടെ ലൗകിക പിരിമുറുക്കങ്ങൾ ദൈവിക സേവനത്തിൽ പിരിമുറുക്കങ്ങളായി (tensions in the divine service) രൂപാന്തരപ്പെടുന്നു. രണ്ടാം ഘട്ടം ലോകത്തിൽ നിന്നുള്ള അകൽച്ച (detachment) വികസിപ്പിക്കുന്നതിനുള്ള ഒരു ഇടത്തരം ഘട്ടം (intermediate step) മാത്രമാണ്. മൂന്നാം ഘട്ടത്തിൽ, നിങ്ങൾ വീണ്ടും ദൈവത്തോടുള്ള അടുപ്പം വളർത്തിയെടുക്കണം. രണ്ടാം ഘട്ടത്തിലേക്ക് നിങ്ങളെ അനുവദിച്ചതിന് നിങ്ങൾ ദൈവത്തോട് നന്ദി പ്രകടിപ്പിക്കണം. ബോസിന്റെ ഉടമസ്ഥതയിലുള്ള സിനിമാ ഹാളിലേക്ക്, തന്നെ അനുവദിച്ചതിന് പ്യൂൺ ബോസിനോട് നന്ദിയുള്ളവനായിരിക്കണം. ഈ കൃതജ്ഞതയ്‌ക്ക് പകരം, നിങ്ങൾ അഹംഭാവം വളർത്തിയാൽ, നിങ്ങൾ വീഴും. എല്ലാത്തിനുമുപരി, നിങ്ങൾ ഈ ജീവിതത്തിലുടനീളം സന്തോഷവാനാണെങ്കിൽ, മരണശേഷം സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ നേട്ടം കൊണ്ട് എന്താണ് പ്രയോജനം? നിങ്ങൾക്ക് എല്ലായ്പ്പോഴും ദീർഘവീക്ഷണം ഉണ്ടായിരിക്കണം.

 

★ ★ ★ ★ ★

കുറിപ്പ്:- ഭഗവാൻ ശ്രീകൃഷ്ണൻ ശ്രീമദ് ഭഗവദ്ഗീതയിൽ ദിവ്യമായ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുന്നത് ദൈവത്തെ അത്യധികം പ്രസാദിപ്പിക്കുന്നു എന്ന് പറയുന്നു, ‘ജ്ഞാനയജ്ഞേന തേനാ'ഹം’. ആത്മീയ ജ്ഞാനം ലോകത്ത് സ്ഥിരമായ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. അതിനാൽ ദത്ത ഭഗവാന്റെ ഈ ദിവ്യമായ ആത്മീയ ജ്ഞാനം പങ്കുവെക്കുന്നതിൽ ഞങ്ങളോടൊപ്പം ചേരുക, ദൈവത്തിൻ്റെ ഏറ്റവും വലിയ കൃപ സമ്പാദിക്കുക.

ജയ ദത്ത സ്വാമി


EXPLORE YOUTUBE PODCASTS

 
 whatsnewContactSearch