home
Shri Datta Swami

 18 Apr 2023

 

Malayalam »   English »  

ദൈവമാർഗ്ഗത്തിന് എതിരു നിൽക്കുന്ന മാതാപിതാക്കൾക്കെതിരെ ഒരു ഭക്തന് പോരാടാൻ കഴിയുമോ?

[Translated by devotees]

 (15-04-2023 ലെ ദിവ്യ സത്സംഗം: മുംബൈയിൽ നിന്നുള്ള ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീമതി. നോയ്ഷാധ ചാറ്റർജി, എന്നിവരും പ്രൊഫ. ജെ.എസ്.ആർ. പ്രസാദ്, ശ്രീമതി. ത്രൈലോക്യ, ശ്രീമതി. അനിതാ ആർ, മിസ്. ഭാനു സാമിക്യ, ശ്രീ. അഭിരാം, ശ്രീ. ഹ്രുഷികേശ്, പ്രൊഫ. അന്നപൂർണ എന്നിവരുംഈ സത്സംഗത്തിൽ പങ്കെടുത്തു. ശ്രീ ദത്ത സ്വാമിയിൽ നിന്ന് പ്രസരിക്കുന്ന ആത്മീയ ജ്ഞാനത്തിന്റെ മിന്നലുകൾ(flashes of spiritual knowledge radiated from Shri Datta Swami) ഘനീഭവിച്ച രീതിയിൽ താഴെ കൊടുത്തിരിക്കുന്നു.)

മിസ് ഭാനു സാമിക്യ ചോദിച്ചു: ഒരു ഭക്തൻ ദൈവത്തിലേക്ക് വരികയും മാതാപിതാക്കൾ ഭക്തനെ എതിർക്കുകയും ചെയ്താൽ, അത്തരം മാതാപിതാക്കളെ പരസ്യമായി എതിർത്തുകൊണ്ട് ഭക്തന് ദൈവത്തിലേക്ക് വരാൻ കഴിയുമോ?

സ്വാമി മറുപടി പറഞ്ഞു:- ഭക്തന്റെ ഭക്തിയുടെ ശക്തി പരിശോധിക്കാൻ വേണ്ടി മാത്രമാണ് ദൈവഹിതത്താൽ മാതാപിതാക്കൾ ഭക്തനെ എതിർക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, മാതാപിതാക്കളോട് അക്രമാസക്തമായ പെരുമാറ്റം(violent behaviour) ബുദ്ധിപരമായ പരിഹാരമല്ല. ഇവിടെയാണ് യോഗശാസ്ത്രത്തിന്റെ(Yoga Shastra) പ്രസക്തി വരുന്നത്. ഭക്തൻ മാതാപിതാക്കളെ കൂടുതൽ കഴിവുള്ള രീതിയിൽ കൈകാര്യം ചെയ്യണം. സർപ്പം ചത്താലും വടി ഒടിക്കരുത് എന്നൊരു ചൊല്ലുണ്ട്. മാതാപിതാക്കൾ ദൈവഭക്തരായി മാറുന്നില്ലെങ്കിൽ, ഈശ്വരപ്രീതിക്കായി സ്വന്തം സൽകർമ്മം സുഗമമായി ചെയ്യുന്നതാണ് നല്ലത്. ഭക്തൻ ഈ പ്രശ്നം ഒരു തന്ത്രപരമായ വഴിയിലൂടെ(trickish way) പരിഹരി ക്കണം, അത് പാപമല്ല, കാരണം ഈ കൗശലം(trick) ദൈവത്തിന് വേണ്ടിയാണ് ചെയ്യുന്നത്, അല്ലാതെ ഒരു മനുഷ്യനുവേണ്ടിയല്ല. നേരിട്ടുള്ള പോരാട്ടം കഴിയുന്നിടത്തോളം ഒഴിവാക്കണം, എന്നാൽ മറ്റൊരു മനുഷ്യനുവേണ്ടി ഭക്തൻ മാതാപിതാക്കളെ വഞ്ചിക്കരുത്. അവസാന മാർഗ്ഗമെന്ന നിലയിൽ മാത്രം, ഭക്തന് മാതാപിതാക്കളുമായി വഴക്കിടാൻ കഴിയും, കാരണം ഓരോ ജന്മത്തിലും മാതാപിതാക്കൾ മാറും, പക്ഷേ ദൈവമല്ല.

★ ★ ★ ★ ★

 
 whatsnewContactSearch