17 Oct 2022
[Translated by devotees]
[മിസ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, 'ദൈവത്തോടുള്ള സമീപനം' എന്ന അങ്ങയുടെ പ്രഭാഷണത്തിലെ ഏതാനും വരികൾ ഞാൻ ഉദ്ധരിക്കുന്നു: "ദൈവം ഭാവനയ്ക്ക് അതീതനായതിനാൽ ദത്തയെ ദൈവത്തിന്റെ അവതാരമായി നാം കണക്കാക്കരുത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം യഥാർത്ഥത്തിൽ അവതാരത്തിന്റെ മനുഷ്യശരീരമായി രൂപാന്തരപ്പെട്ടു എന്ന് നാം കരുതരുത്. ദത്ത, ദൈവത്തിന്റെ അവതാരമാണെന്ന് പറയുന്നത് ശരിയാണ്. എന്നാൽ ജഡമായ ശരീരം ദൈവമല്ല, ദൈവം ജഡമായ മനുഷ്യശരീരമായി രൂപാന്തരപ്പെട്ടിട്ടില്ല (neither is the inert body God, nor is God modified into the inert human body). ദൈവം സങ്കൽപ്പിക്കാൻ പോലും കഴിയാത്തവനാണ്." ബോൾഡ് ചെയ്തിട്ടുള്ള പ്രസ്താവനകൾ പരസ്പര വിരുദ്ധമാണ്. ദയവായി വ്യക്തമാക്കുക.]
സ്വാമി മറുപടി പറഞ്ഞു: ഒരാൾ കുളിമുറിയിൽ വസ്ത്രമില്ലാതെ കുളിക്കുകയാണെങ്കിൽ, അയാൾ കുളിമുറിയിൽ മറഞ്ഞിരിക്കുന്നു, പുറത്തുനിന്നുള്ള ആർക്കും കാണാനാകില്ല. അതുപോലെ, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം മനുഷ്യ ഭാവനയിൽ പോലും പൂർണ്ണമായും മറഞ്ഞിരിക്കുന്നു (totally hidden), അദൃശ്യവും ഒരു ആത്മാവിനും സങ്കൽപ്പിക്കാൻ കഴിയാത്തതുമാണ്. സങ്കൽപ്പിക്കാനാവാത്ത അതേ ദൈവം തന്നെ ഊർജ്ജസ്വലമായ രൂപത്തിൽ ബാഹ്യമായി മാധ്യമം സ്വീകരിച്ച് സങ്കൽപ്പിക്കാവുന്നവനും ദൃശ്യ നുമായിത്തീരുകയും ചെയ്തു, ഈ മാധ്യമം സ്വീകരിച്ച ദൈവം (mediated God) ദത്തദേവനാണ് (God Datta). ഈ സാദൃശ്യത്തിൽ (simile), കുളിമുറിയിൽ ഒളിച്ചിരിക്കുന്ന നഗ്നനായ വ്യക്തി സ്വയം വസ്ത്രം ധരിച്ച് എല്ലാവർക്കും ദൃശ്യമായി. ഇതിനർത്ഥം ഒരേ വ്യക്തിതന്നെ പുറത്തുവന്നു എന്നോ സങ്കൽപ്പിക്കാൻ കഴിയാത്ത അതേ ദൈവം പ്രത്യക്ഷനായി എന്നോ ആണ്.
ദൃശ്യമായ വ്യക്തി അദൃശ്യ വ്യക്തിയിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ല, അതിനാൽ ദത്ത ദൈവം (God Datta) സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ല. എന്നിരുന്നാലും, ഇവിടെ മുൻകരുതൽ, അതേ നഗ്നനായ വ്യക്തി നഗ്നനായി പുറത്തിറങ്ങി എന്നല്ല ഇതിനർത്ഥം, ഒരാൾ ഇങ്ങനെ ചിന്തിച്ചാൽ അയാൾക്ക് ബുദ്ധിയില്ല (അവ്യക്തം വ്യക്തിപന്നം…– ഗീത, avyaktaṃ vyaktimāpannam…– Gita) എന്നാണ്. ആദ്യത്തെ ബോൾഡഡ് പ്രസ്താവനയുടെ (bold statement) അർത്ഥം ഇതാണ്, അതായത് അവതാരമെന്ന (incarnation) പുതിയ വാക്ക് ഒട്ടും ശരിയല്ല, കാരണം ദത്ത ദൈവം സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിൽ നിന്ന് വ്യത്യസ്തനല്ല, മറിച്ച് സങ്കൽപ്പിക്കാൻ കഴിയാത്ത അതേ ദൈവം തന്നെയാണ്.
രണ്ടാമത്തെ ബോൾഡഡ് പ്രസ്താവനയുടെ അർത്ഥം യഥാർത്ഥ മറഞ്ഞിരിക്കുന്ന മാധ്യമം സ്വീകരിക്കാത്ത സങ്കൽപ്പിക്കാനാവാത്ത ദൈവം തമ്മിൽ വ്യത്യാസമുണ്ട് എന്നതാണ്. നഗ്നനും വസ്ത്രം ധരിക്കുന്നവനും തമ്മിൽ വ്യത്യാസമുണ്ട്. അതിനാൽ, അവതാരം എന്ന പുതിയ വാക്ക് അവതരിപ്പിക്കപ്പെടുന്നു, അത് കാമ്പിൽ (core) ഒരു വ്യത്യാസവും കാണിക്കുന്നില്ല, മറിച്ച് ആവരണ മാധ്യമത്തിന്റെ ബാഹ്യ വ്യത്യാസം മാത്രം കാണിക്കുന്നു (external difference of the covering medium only). രണ്ടാമത്തെ പ്രസ്താവന സ്വതന്ത്രമല്ല, എന്നാൽ ആദ്യ പ്രസ്താവനയോടൊപ്പം ചേർന്ന ഒരു പ്രസ്താവനയായി എടുക്കണം.
★ ★ ★ ★ ★