22 Jul 2024
[Translated by devotees of Swami]
[ശ്രീമതി. പ്രിയങ്ക ചോദിച്ചു: പാദനമസ്കാരം സ്വാമി, ഞാൻ ചില ആത്മീയ സങ്കൽപ്പങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ എതിരാളി ചോദിച്ചു, എനിക്ക് എവിടെ നിന്ന് വിവരങ്ങൾ ലഭിച്ചുവെന്ന്. വേദത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. യഥാർത്ഥ വിശുദ്ധ ഗ്രന്ഥത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നതിനാൽ നമുക്ക് ഒരിക്കലും അന്ധമായി ഒന്നും വിശ്വസിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് എതിരാളി അത് നിരസിച്ചു. ഒരാൾക്ക് അതിനെ ആഴത്തിൽ വിശകലനം ചെയ്യാനും സന്ദർഭത്തിനനുസരിച്ച് അർത്ഥമുണ്ടോ എന്നും നോക്കാമെന്നും ഹിന്ദുമതത്തിലെ ഏറ്റവും ഉയർന്ന അധികാരം നമ്മുടെ വേദങ്ങളാണെന്നും ഞാൻ പറഞ്ഞു. ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് തിരുകിക്കയറ്റലുകളില്ലാതെ (ഇൻസെർഷൻസ്) പാരായണത്തിലൂടെ അവ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഞാൻ കൂട്ടിച്ചേർത്തു. എതിരാളി മറുപടി പറഞ്ഞു, "അതുകൊണ്ടാണ് വേദങ്ങളെ വിശ്വസിക്കാൻ കഴിയാത്തത്, കാരണം വിവരങ്ങൾ ഒരാൾക്ക് മറ്റൊരാളിലേക്ക് വാമൊഴിയായി കൈമാറി." 'ചൈനീസ് വിസ്‌പർ' എന്ന ഗെയിമിൻ്റെ ഒരു ഉദാഹരണവും തന്ന് എതിരാളി അവരുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു. ഋഷിമാർ ഇക്കാര്യത്തിൽ വളരെ ശ്രദ്ധാലുവായിരുന്നുവെന്നും സാധാരണ മനുഷ്യർ കളിക്കുന്ന വെറുമൊരു കളിയുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ഞാൻ മറുപടി പറഞ്ഞു. അപ്പോഴും എതിരാളി കളിയാക്കി പോയി. ഭാവിയിൽ മറ്റൊരാൾ അത്തരമൊരു ചോദ്യം ചോദിക്കുമ്പോൾ, അടുത്ത തവണ ഞാൻ എങ്ങനെ ഉത്തരം നൽകും? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, പ്രിയങ്ക]
സ്വാമി മറുപടി പറഞ്ഞു:- വേദം കേവലം വചനമായി (ടെക്സ്റ്റ്) ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു, തിരുകിക്കയറ്റലും (ഇൻസെർഷൻസ്) ഇല്ലാതാക്കലും (ടെലിഷൻസ്) സാധ്യമല്ല. അത്തരമൊരു സാധ്യതയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽപ്പോലും, ആഴത്തിലുള്ള യുക്തിസഹമായ വിശകലനത്തിന് ശേഷം വേദത്തിന്റെ ജ്ഞാനത്തിൽ വിശ്വസിക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു. യുക്തിക്ക് നിരക്കാത്ത എന്തെങ്കിലും കാര്യമുണ്ടെങ്കിൽ, അത് ഒരു തിരുകിക്കയറ്റമാണെന്ന് നാം തന്നെ പറയും, കാരണം വേദത്തിൻ്റെ രചയിതാവായ ദൈവം യുക്തിക്ക് അതീതനാണെങ്കിലും അവൻ എപ്പോഴും യുക്തിസഹമാണ്. വേദം പറഞ്ഞത് ദൈവമായതിനാൽ അവൻ/അവൾ അന്ധമായി അതിൽ വിശ്വസിക്കണമെന്ന് ഞങ്ങൾ പറയുന്നില്ല. ഈ സാഹചര്യത്തിൽ, എതിരാളിയുടെ വാദം ഇനി നിലനിൽക്കില്ല.
★ ★ ★ ★ ★