31 Aug 2024
[Translated by devotees of Swami]
[ശ്രീ രമാകാന്ത് ചോദിച്ചു:- സ്വാമി, ശ്രീ വൈഷ്ണവ പാരമ്പര്യത്തിൽ ആദരിക്കപ്പെടുന്ന ആൾവാർസ് നൽകിയ 'ദിവ്യ പ്രബന്ധത്തിൻ്റെ' പശ്ചാത്തലം പറയാമോ? കൂടാതെ, അതിൻ്റെ അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് നമുക്ക് അതിൽ നിന്നുള്ള ശ്ലോകങ്ങൾ ചൊല്ലാമോ?]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ദൈവത്തോടുള്ള പ്രാർത്ഥന ഏതെങ്കിലും ഭാഷയിൽ വായിക്കുന്നിടത്തോളം അതിൻ്റെ അർത്ഥം നിങ്ങൾ അറിഞ്ഞിരിക്കണം. വാക്ക് (ശബ്ദം)-അർത്ഥം-സത്ത(താത്പര്യം)-ഭാവം-ഭക്തി എന്നിവയാണ് ക്രമം. അർത്ഥമറിയാതെ, നിഷ്ക്രിയ ടേപ്പ് റെക്കോർഡർ പോലെ വേദം പാരായണം ചെയ്യുന്നത് ഉപയോഗശൂന്യമാണ്. ഇത്തരം പൂജാരിമാരെക്കൊണ്ട് ചെയ്യുന്ന ആരാധനകളും പാഴ്വേലയാണ്. വേദം എന്ന വാക്കിന് തന്നെ ജ്ഞാനം എന്നർത്ഥം, അർത്ഥം അറിഞ്ഞാൽ മാത്രമേ ജ്ഞാനം ഉണ്ടാകൂ. വേദ പദങ്ങൾ പാരായണം ചെയ്താൽ മാത്രം മതിയെന്ന് വിശ്വസിച്ച പൂർവ്വമീമാംസ കരെ അപലപിച്ച ശങ്കരൻ ഈ കാര്യം വളരെ അധികം ഊന്നിപ്പറഞ്ഞിരുന്നു.
★ ★ ★ ★ ★