home
Shri Datta Swami

 08 Feb 2022

 

Malayalam »   English »  

മുക്തി നേടിയ ആത്മാവായ രാവണൻ ശ്രീരാമനുമായുള്ള യുദ്ധം ആസ്വദിച്ചോ?

[Translated by devotees]

[ശ്രീ ഭരത് കൃഷ്ണ റെഡ്ഡി ചോദിച്ചു: പാദനമസ്കാരം സ്വാമി, എന്റെ ഇനിപ്പറയുന്ന ചോദ്യത്തിന് ദയവായി ഉത്തരം നൽകുക. സ്വാമി, രാവണൻ ശ്രീരാമന്റെ ശത്രുവായി വേഷമിട്ട ഒരു മുക്തി ആത്മാവായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി. വിമോചിതനായ ഒരു ആത്മാവ്, പൂർണ്ണമായും ഈശ്വരനിൽ ലയിച്ച് (totally absorbed in God), ദുരിതവും സന്തോഷവും ഒരുപോലെ ആസ്വദിക്കുമെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. രാവണൻ ശ്രീരാമനുമായുള്ള യുദ്ധം ആസ്വദിച്ചു എന്നാണോ ഇതിനർത്ഥം? ശ്രീരാമനോട് യുദ്ധം ചെയ്യുന്നതിനിടയിൽ താൻ ശ്രീരാമന്റെ (ദൈവത്തിന്റെ) ഭക്തനാണെന്ന് അയാൾക്ക് അറിയാമായിരുന്നോ? നന്ദി സ്വാമി. അങ്ങയുടെ വികല ഭക്തൻ, ബി. ഭരത് കൃഷ്ണ റെഡ്ഡി.]

സ്വാമി മറുപടി പറഞ്ഞു: യഥാർത്ഥത്തിൽ, രാവണൻ വിഷ്ണുവിന്റെ വാസസ്ഥലത്തിന്റെ ഗേറ്റ് കീപ്പറുടെ അവതാരമാണ്. രാവണന്റെ തുടക്കവും അവസാനവും മറ്റു രാക്ഷസന്മാരുമായി താരതമ്യം ചെയ്യാൻ കഴിയില്ല. എന്നാൽ, അവന്റെ ജീവിതത്തിന്റെ മധ്യഭാഗത്ത്, അവൻ മറ്റ് രാക്ഷസന്മാരിൽ നിന്നും ഒട്ടും വ്യത്യസ്തനല്ല, കാരണം അവൻ ശത്രുവായി മൂന്ന് ജന്മങ്ങളിൽ ദൈവത്തെ സമീപിക്കാൻ തീരുമാനിച്ചു. അതിനാൽ, രാവണന്റെ മുഴുവൻ ജീവിതവും മറ്റേതൊരു രാക്ഷസന്റെയും  (demons) നിരീശ്വരജീവിതം (atheistic life ) പോലെയാണ്, അതിൽ നിങ്ങൾ എന്തെങ്കിലും നല്ലത് പുറത്തെടുക്കുന്നതിൽ പരാജയപ്പെടും.

★ ★ ★ ★ ★

 
 whatsnewContactSearch