19 Jul 2024
[Translated by devotees of Swami]
പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,
(സത്സംഗത്തിൻ്റെ ഭാഗം-1: താഴെ പറയുന്ന സത്സംഗം ഹൈദരാബാദിൽ നടന്നു, അതിൽ ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, മിസ്സ്. നോയ്ഷാധ എന്നിവരും ശ്രീ ജെ.എസ്.ആർ. പ്രസാദ്, ശ്രീ. പി.വി.എൻ.എം. ശർമ്മ, ശ്രീമതി. അന്നപൂർണ, ശ്രീ. അഭിരാം, ശ്രീമതി സുധാ റാണി, മിസ്സ്. ത്രൈലോക്യ തുടങ്ങിയ ചില പ്രാദേശിക (ലോക്കൽ) ഭക്തരും പങ്കെടുത്തു.)
1. ആശയക്കുഴപ്പമില്ലാതെ ഒരു പോയിൻ്റ് കൊണ്ട് മനുഷ്യാവതാരത്തെ എങ്ങനെ തിരിച്ചറിയാം?
[ആശയക്കുഴപ്പം കൂടാതെ ഒരു പോയിൻ്റ് കൊണ്ട് മനുഷ്യാവതാരത്തെ എങ്ങനെ തിരിച്ചറിയാം? ഭഗവാൻ രാമൻ്റെ ഒരു സ്ത്രീ ഭക്തയുണ്ട്, അവൾ രാമൻ്റെ ജീവിതത്തിലെ നിരവധി പുതിയ സംഭവങ്ങൾ വിവരിക്കുന്നു. അവൾ യഥാർത്ഥമാണോ (ജന്യൂൻ)?]
സ്വാമി മറുപടി പറഞ്ഞു:- ദൈവം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതിൻ്റെ ഉദ്ദേശ്യം കേവലം ഒരു പോയിൻ്റ് മാത്രമാണ്, അതായത് പ്രവൃത്തിയിലോ നിവൃത്തിയിലോ രണ്ടിലും മനുഷ്യനെ സഹായിക്കുക എന്നതാണ്. മനുഷ്യാവതാരത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും, ഈ പോയിൻ്റ് വ്യക്തമായി പ്രൊജക്റ്റ് ചെയ്യപ്പെടണം. കാരണം, ദൈവം തൻ്റെ സർവ്വശക്തിയാൽ പൂർണ്ണമായി സംതൃപ്തനായതിനാൽ, പണം സമ്പാദിക്കുക, പേരും പ്രശസ്തിയും സമ്പാദിക്കുക തുടങ്ങിയ സ്വാർത്ഥമായ ആവശ്യങ്ങൾ അവനില്ല. അത് മഹത്തായ ആദ്ധ്യാത്മിക ജ്ഞാനമായാലും ഭക്തരോട് കാണിക്കുന്ന യഥാർത്ഥ സ്നേഹമായാലും അത്ഭുതങ്ങൾ ചെയ്യുന്നതായാലും അടിസ്ഥാന ലക്ഷ്യം മനുഷ്യാത്മാക്കൾക്ക് മാത്രം പ്രയോജനം ചെയ്യുക എന്നതാണ്. നിരീശ്വര വാദികളെപ്പോലും അത്ഭുതങ്ങളിലൂടെ സഹായിക്കാൻ ദൈവം ശ്രമിക്കുന്നു. ഈ ഒരു പോയിൻ്റ് നഷ്ടമായാൽ, അത്തരമൊരു വ്യക്തി അഗാധമായ അറിവ് പ്രകടിപ്പിക്കുന്ന ഒരു പണ്ഡിതനോ അല്ലെങ്കിൽ അവൻ്റെ / അവളുടെ പേരിൻ്റെയും പ്രശസ്തിയുടെയും ജനപ്രീതിക്കു വേണ്ടി അത്ഭുതങ്ങൾ കാണിക്കുന്ന ഒരു രാക്ഷസനോ മാത്രമാണെന്ന് നാം നിഗമനം ചെയ്യണം.
ഈ ആശയത്തെ അടിസ്ഥാനമാക്കി, ഭക്തൻ യഥാർത്ഥനാണോ അല്ലയോ എന്ന് നിങ്ങൾക്ക് വിലയിരുത്താം. ശ്രീരാമനെക്കുറിച്ച് അവൾ വെളിപ്പെടുത്തിയ പുതിയ സംഭവങ്ങൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ലൗകിക ജീവിതത്തെയോ ആത്മീയ ജീവിതത്തെയോ അല്ലെങ്കിൽ ഏതെങ്കിലും മനുഷ്യനെ സഹായിക്കാനുള്ള ലക്ഷ്യമുണ്ടെങ്കിൽ, അവൾ തീർച്ചയായും രാമൻ്റെ അവതാരമാണ്, കാരണം ദൈവം രാമൻ അവളിൽ ജീവിക്കുന്നത് മനുഷ്യരാശിയെ സഹായിക്കാനാണ്.
2. ആത്മാക്കൾ നീതിയെ പൂർണ്ണമായി പിന്തുടർന്നപ്പോൾ, കൃതയുഗത്തിൽ ദൈവത്തെ അത് എങ്ങനെ വിനോദിപ്പിച്ചു?
[ആദ്യ കൃതയുഗത്തിൽ, ആത്മാക്കൾ തികച്ചും നീതി പാലിക്കുന്നവരും പരമാവധി ഭക്തരുമായിരുന്നു. ഈ യുഗത്തിൽ, ദൈവം എങ്ങനെയാണ് വിനോദിപ്പിക്കപ്പെട്ടത്? നമ്മുടെ ഇഷ്ടം പോലെ സിനിമ ഓടുകയാണെങ്കിൽ നമുക്ക് വിനോദം കിട്ടില്ല. പക്ഷേ, ദൈവം ലോകത്തെ സൃഷ്ടിച്ചത് വിനോദത്തിന് വേണ്ടിയാണ്.]
സ്വാമി മറുപടി പറഞ്ഞു:- ഒന്നാം കൃതയുഗത്തിൽ ആത്മാക്കൾ ദൈവത്തിൻ്റെ പാരമ്യത്തിലെ ഭക്തരായിരുന്നു. ഭക്തി അല്ലെങ്കിൽ സ്നേഹം വിനോദത്തിൻ്റെ (എന്റർടൈൻമെന്റ്) പാരമ്യമാണ്. അതിനാൽ, കൃതയുഗത്തിൽ, എല്ലാ ഭക്ത ആത്മാക്കളുടെയും അത്ഭുതകരമായ ഭക്തി അല്ലെങ്കിൽ സ്നേഹത്താൽ ദൈവം ആസ്വദിച്ചു. ഏറെ നാളുകൾക്ക് ശേഷം (ഏകദേശം 32 ലക്ഷം വർഷം) ദൈവം നൽകിയ കർക്കശമായ ശിക്ഷണത്തിൽ ആത്മാക്കൾക്ക് ബോറടിച്ചു. മക്കൾ ബോറടിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് ഒരു പിതാവ് അവർക്ക് കുറച്ച് സ്വാതന്ത്ര്യം നൽകാൻ ശ്രമിക്കുന്നത് പോലെയാണ് ഇത്. ദൈവം ആത്മാക്കൾക്ക് കുറച്ച് സ്വാതന്ത്ര്യം മാത്രമേ നൽകിയിട്ടുള്ളൂ, ഒരു ആത്മാവിൻ്റെ സ്വാതന്ത്ര്യം ചില പരിധിക്കുള്ളിൽ മാത്രമാണ്. പിതാവ്, കുട്ടികൾക്ക് കുറച്ച് സ്വാതന്ത്ര്യം നൽകി, കുട്ടികൾക്ക് നാശം സംഭവിക്കാതിരിക്കാൻ എപ്പോഴും അച്ചടക്ക നിയമങ്ങൾ ഉപദേശിക്കുന്നതുപോലെ, ആത്മാക്കളുടെ സ്വാതന്ത്ര്യം മൂലമുണ്ടാകുന്ന പാപങ്ങളുടെ നാശത്തിൽ നിന്നും സംരക്ഷിക്കാൻ യഥാർത്ഥവും സമ്പൂർണ്ണവുമായ ആത്മീയ ജ്ഞാനം പ്രസംഗിക്കാൻ ദൈവവും ഭൂമിയിലേക്ക് ഇറങ്ങുന്നു. ഇതുമൂലം ആത്മാക്കളുടെ ഭക്തി വ്യാജമോ പൂജ്യമോ ആണ്. പക്ഷേ, ആത്മാക്കളുടെ വ്യാജമായ അല്ലെങ്കിൽ പൂജ്യമായ ഭക്തികൊണ്ട് ദൈവത്തെ രസിപ്പിക്കാനാവില്ല. ഇപ്പോൾ, ദൈവത്തിന് വിനോദം ഇല്ലാത്തതിനാൽ, അവൻ ബോറടിച്ചിട്ടില്ലേ? 'ഇല്ല' എന്നാണ് ഉത്തരം, കാരണം സ്വാതന്ത്ര്യം മൂലം ഏറ്റവും സങ്കീർണ്ണമായി തീർന്ന ആത്മാക്കൾക്ക് ആത്മീയ ജ്ഞാനം പ്രബോധനം ചെയ്യുന്ന ജോലിയിലൂടെ ദൈവം രസിക്കുന്നു. സങ്കീർണ്ണമായ രോഗികളുമായി ഇടപഴകുന്നത് ഡോക്ടറുടെ ജോലി വർദ്ധിപ്പിക്കുകയും അത്തരം വർദ്ധിച്ച ജോലി കാരണം ദൈവം പൂർണ്ണമായി വിനോദിക്കുകയും ചെയ്യുന്നു. അതിനാൽ, ദൈവം എല്ലാ സമയത്തും അവൻ്റെ വിനോദം പരിപാലിക്കും.
3. ഒരു ഭക്തനും ദൈവത്തിൻ്റെ സഹായം ആവശ്യമുണ്ടോ?
സ്വാമി മറുപടി പറഞ്ഞു: - ഭക്തൻ ഒരു ക്ലൈമാക്സ് ഭക്തനാണെങ്കിൽ, ദൈവത്തിൻ്റെ സഹായം ആവശ്യമില്ല, പൂർണ്ണ ആരോഗ്യമുള്ള ഒരാൾക്ക് ഒരു ഡോക്ടറുടെ സഹായം ആവശ്യമില്ല എന്നതുപോലെ. ആരോഗ്യം വളരെ കുറച്ചു മാത്രം തകരാറിലായാലും ഒരുവൻ ഡോക്ടറുടെ അടുത്തേക്ക് ഓടും. അതിനാൽ, ഒരു ഭക്തനും അവൻ്റെ/അവളുടെ പാരമ്യത്തിലെ ഭക്തി ഒരു തുമ്പിൽ പോലും താറുമാറായാൽ ദൈവത്തിൻ്റെ സഹായം ആവശ്യമാണ്. ഭൂരിഭാഗം മനുഷ്യാത്മാക്കൾക്കും യഥാർത്ഥ ഭക്തിയുടെ ഒരു അംശം പോലുമില്ല, അവരുടെ എല്ലാ ഭക്തിയും വ്യാജ ഭക്തി മാത്രമാണ്, കാരണം അവർ തങ്ങളുടെ സ്വാർത്ഥ ലൗകിക നേട്ടങ്ങൾക്കായി ദൈവത്തെ സ്നേഹിക്കുന്നു. അതിനാൽ, എല്ലാ മനുഷ്യരുടെയും ഇടയിൽ, ഒന്നുകിൽ പൂജ്യ ഭക്തിയുള്ള നിരീശ്വരവാദികളോ അല്ലെങ്കിൽ വ്യാജ ഭക്തിയുള്ള ആസ്തിക ഭക്തന്മാരോ ഒള്ളൂ. ദൈവത്തിൻ്റെ വ്യക്തിത്വത്തോടുള്ള അവൻ്റെ/അവളുടെ ആകർഷണത്തിൽ മാത്രം അധിഷ്‌ഠിതമായതും മറ്റേതെങ്കിലും ആഗ്രഹത്തിൽ അധിഷ്‌ഠിതമല്ലാത്തതുമായ ദൈവത്തോട് പൂർണമായ യഥാർത്ഥ സ്‌നേഹമുള്ള നൂറു ശതമാനം യഥാർത്ഥ ഭക്തർ വളരെ വളരെ വിരളമാണ്. അതിനാൽ, പരമമായ സത്യം സംസാരിക്കാൻ, ഓരോ മനുഷ്യാത്മാവിനും പ്രവൃത്തിയിലോ നിവൃത്തിയിലോ അല്ലെങ്കിൽ രണ്ടിലോ ദൈവത്തിൻ്റെ സഹായം ആവശ്യമാണ്. രോഗിക്ക് മാത്രം ഡോക്ടർ ആവശ്യമുള്ളതുപോലെ, ഓരോ ആത്മാവിനും ദൈവത്തിൻ്റെ മാർഗനിർദേശം ആവശ്യമാണ്, കാരണം ഓരോ ആത്മാവും ഗുണപരമായി സ്വാർത്ഥതയുടെ രോഗമുള്ള ഒരു രോഗിയാണ് - വ്യത്യസ്ത ശതമാനം അളവിലുള്ള കൊറോണ വൈറസ്. പൂർണ്ണ ആരോഗ്യമുള്ള ഒരാൾക്ക് ഒരു ഡോക്ടറുടെ സഹായം ആവശ്യമില്ലാത്തതുപോലെ ഒരു യഥാർത്ഥ ക്ലൈമാക്സ് ഭക്തന് ദൈവത്തിൻ്റെ സഹായം ആവശ്യമില്ല.
4. സ്നേഹം ഒരു വികാരമാകുമ്പോൾ കേവലം സൈദ്ധാന്തിക ഭക്തി പ്രായോഗിക ഭക്തിയില്ലാതെ എങ്ങനെ ഉപയോഗശൂന്യമാകും?
[സ്വാമി, പ്രണയം ഒരു വികാരമായതിനാൽ സൈദ്ധാന്തികം മാത്രമാണ്. പക്ഷേ, പ്രായോഗികമായ ഭക്തിയില്ലാതെ കേവലം സൈദ്ധാന്തികമായ ഭക്തി നിഷ്ഫലമാണെന്ന് അങ്ങ് പറയുന്നു. സ്നേഹം ഏറ്റവും ഉയർന്നതായിരിക്കുമ്പോൾ അതെങ്ങനെയാണ്?]
സ്വാമി മറുപടി പറഞ്ഞു:- രണ്ട് തരത്തിലുള്ള സ്നേഹമുണ്ട്. ഒന്ന് ഉപകരണ (ഇൻസ്ട്രുമെന്റൽ) സ്നേഹം അല്ലെങ്കിൽ വ്യാജ സ്നേഹം മറ്റൊന്ന് ലക്ഷ്യ സ്നേഹം അല്ലെങ്കിൽ യഥാർത്ഥ സ്നേഹം. ചില ഭൗതിക നേട്ടങ്ങൾക്കായി ഒരു കവി രാജാവിനെ പുകഴ്ത്തുകയാണ്. കവിതയിൽ കവി രാജാവിനോട് കാണിക്കുന്ന സ്നേഹം തെറ്റായ സൈദ്ധാന്തിക പ്രണയമാണ്, കാരണം അവൻ്റെ ലക്ഷ്യം ഭൗതിക നേട്ടം മാത്രമാണ്, രാജാവ് ആ നേട്ടം കൈവരിക്കാനുള്ള ഉപകരണമാണ്. ഇതിനെ തെറ്റായ സ്നേഹം അല്ലെങ്കിൽ ഉപകരണ സ്നേഹം അല്ലെങ്കിൽ ദൈവത്തോടുള്ള ഇൻസ്ട്രുമെന്റൽ ഭക്തി (സാധന ഭക്തി) എന്ന് വിളിക്കുന്നു. ഒരു ക്ലൈമാക്‌സ് ഭക്തൻ ദൈവത്തെ സ്തുതിക്കുന്നത് ദൈവത്തിൻ്റെ അത്ഭുതകരമായ വ്യക്തിത്വത്തോടുള്ള അവൻ്റെ/അവളുടെ ആകർഷണത്തെ അടിസ്ഥാനമാക്കി മാത്രമാണ്, അല്ലാതെ മറ്റേതെങ്കിലും ആഗ്രഹത്തിനുവേണ്ടിയല്ല. ഇതാണ് ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം അല്ലെങ്കിൽ യഥാർത്ഥ ഭക്തി അല്ലെങ്കിൽ ലക്ഷ്യ ഭക്തി (സാധ്യ ഭക്തി). അതിനാൽ, പ്രായോഗിക ഭക്തിയുടെ ഒരു ലാഞ്ഛന പോലുമില്ലാത്ത കേവലം സൈദ്ധാന്തികമായ ഭക്തി പൂർണ്ണമായും വ്യാജ സ്നേഹമാണ്, മറിച്ച് ത്യാഗമായി പ്രായോഗികമായ സമർപ്പണം നടത്താൻ ഭക്തൻ്റെ കൈയിൽ പ്രായോഗികമായി ഒന്നുമില്ലെങ്കിൽ അത് വ്യാജ സ്നേഹം ആകുമായിരുന്നില്ല.
സൈദ്ധാന്തിക ഭക്തി എന്നത് കേവലം മനസ്സിൻ്റെ വികാരത്തെ കാണിക്കുന്നു. സൈദ്ധാന്തിക ജ്ഞാനം കേവലം ബുദ്ധിയുടെ ആശയങ്ങൾ കാണിക്കുന്നു. ഇതിനെ 'അസംഭൂതി ഉപാസന' എന്ന് വിളിക്കുന്നു, അതായത് ഭൗതികവൽക്കരണത്തിൻ്റെ (മെറ്റീരിയലൈസേഷൻ) അഭാവം മൂലം ഏതെങ്കിലും വികാരമോ ഏതെങ്കിലും ആശയമോ വ്യക്തമായി പ്രകടിപ്പിക്കാത്തതിനാൽ ഇത് വ്യക്തമായി പ്രകടിപ്പിക്കുന്നില്ല. പ്രായോഗികമായ ഭക്തി എന്നത് ജോലിയുടെ ഫലത്തിൻ്റെ ത്യാഗമാണ്, അത് വ്യക്തമായി പ്രകടിപ്പിക്കുന്ന പദാർത്ഥമോ വസ്തുവോ ആയതിനാൽ അതിനെ 'സംഭൂതി ഉപാസന' എന്ന് വിളിക്കുന്നു. രണ്ടാമത്തെ തരം ആദ്യ തരത്തിൻ്റെ തെളിവാണ്, ആദ്യ തരത്തിന് അത് മൂല്യം നൽകുന്നു. ആഹാരം, പണം, വസ്ത്രം മുതലായ രണ്ടാമത്തെ തരം ദ്രവ്യത്തിൻ്റെ ത്യാഗം അല്ലെങ്കിൽ പദാർത്ഥങ്ങളുടെ ത്യാഗം, ദ്രവ്യത്തിൻ്റെ ത്യാഗമായ കർമ്മ ഫല ത്യാഗമാണ്. വികാരങ്ങളുടെ ത്യാഗവും (സൈദ്ധാന്തികമായ ഭക്തി) ആശയങ്ങളുടെ ത്യാഗവും (സൈദ്ധാന്തിക ജ്ഞാനം) ഊർജ്ജത്തിൻ്റെ ത്യാഗമാണ്, കാരണം വികാരങ്ങളും ആശയങ്ങളും നാഡീ ഊർജ്ജം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അവ ഭൗതികമായ ദ്രവ്യത്തിൽ നിന്ന് നിർമ്മിക്കപ്പെടുന്നില്ല.
5. ഊർജ്ജ ത്യാഗമായ കർമ്മ സംന്യാസം പ്രായോഗിക ഭക്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്?
[ആശയങ്ങളുടെയും (ജ്ഞാനം) വികാരങ്ങളുടെയും (ഭക്തി) ത്യാഗവും നാഡീ ഊർജ്ജത്തിൻ്റെ ത്യാഗമാണെങ്കിൽ, ശാരീരിക ഊർജ്ജത്തിൻ്റെ ത്യാഗം അല്ലെങ്കിൽ കർമ്മ സംന്യാസ എന്നറിയപ്പെടുന്ന ജോലിയും ഊർജ്ജ ത്യാഗത്തിൻ്റെ സൈദ്ധാന്തിക ഘട്ടത്തിൽ വരും. പിന്നെ, എന്തുകൊണ്ടാണ് കർമ്മ സംന്യാസത്തെ പ്രായോഗിക ഭക്തിയുടെയോ കർമ്മ യോഗയുടെയോ ഉപഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്?]
സ്വാമി മറുപടി പറഞ്ഞു:- മനുഷ്യർ ചെയ്യുന്ന സേവനം (കർമ്മ സംന്യാസം) ജോലിയുടെയോ ഊർജ്ജത്തിൻ്റെയോ ത്യാഗമാണ്, സൈദ്ധാന്തിക ഘട്ടം നാഡീ ഊർജ്ജത്തിൻ്റെ (ആശയങ്ങളും വികാരങ്ങളും) അല്ലെങ്കിൽ ശാരീരിക ഊർജ്ജത്തിൻ്റെ (ആശയങ്ങളും വികാരങ്ങളും) ത്യാഗത്തിൻ്റെ സവിശേഷതയായതിനാൽ മാത്രമാണ് (പാദങ്ങൾ അമർത്തുക, ജ്ഞാനം പ്രചരിപ്പിക്കുക തുടങ്ങിയ സേവന പ്രവർത്തനങ്ങൾ) ആദ്യ സൈദ്ധാന്തിക ഘട്ടത്തിൽ വരുന്നത്. അത്തരം സന്ദർഭങ്ങളിൽ, സൈദ്ധാന്തിക ഘട്ടം അല്ലെങ്കിൽ ഊർജ്ജ ത്യാഗം ഒരു വിഭാഗമാണ്, അതിൽ ജ്ഞാന യോഗം (ആശയങ്ങളുടെ ത്യാഗം), ഭക്തി യോഗം (വികാരങ്ങളുടെ ത്യാഗം), കർമ്മ സംന്യാസ യോഗം (പാദങ്ങൾ അമർത്തുകയോ സംസാരത്തിലൂടെ ജ്ഞാനം പ്രചരിപ്പിക്കുകയോ പോലുള്ള ശാരീരിക അധ്വാനത്തിൻ്റെ ത്യാഗം മുതലായവ ഉൾപ്പെടുന്നു.). മറ്റൊരു വിഭാഗം ദ്രവ്യത്തിൻ്റെ ത്യാഗമായ കർമ്മ ഫല ത്യാഗം മാത്രം ഉൾക്കൊള്ളുന്ന പ്രായോഗിക ഘട്ടമായിരിക്കും. ഇത്തരത്തിലുള്ള വർഗ്ഗീകരണത്തിൽ, ഇനിപ്പറയുന്നതാണ് ഫലം:-
1 st തരം (സൈദ്ധാന്തിക ഘട്ടം അല്ലെങ്കിൽ ഊർജ്ജ ത്യാഗം) ജ്ഞാന യോഗം, ഭക്തി യോഗം, കർമ്മ സംന്യാസ യോഗം എന്നിവ ഉൾപ്പെടുന്നു.
2 nd തരം (ദ്രവ്യത്തിൻ്റെ പ്രായോഗിക ഘട്ടം അല്ലെങ്കിൽ ത്യാഗം) കർമ്മ ഫല ത്യാഗം മാത്രം ഉൾക്കൊള്ളുന്നു.
ഈ വർഗ്ഗീകരണത്തിൽ, ഊർജ്ജത്തിൻ്റെയും ദ്രവ്യത്തിൻ്റെയും (E=mc2) ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യ തരത്തേക്കാൾ രണ്ടാം തരം വളരെ മികച്ചതാണ്, ഇത് വളരെ ചെറിയ ദ്രവ്യം വളരെ വലിയ ഊർജ്ജത്തിന് തുല്യമാണെന്ന് നിഗമനം ചെയ്യുന്നു.
വർഗ്ഗീകരണത്തിൻ്റെ മറ്റൊരു മാർഗ്ഗം:-
1) ജ്ഞാന യോഗയും ഭക്തി യോഗയും ഒന്നാം തരം അല്ലെങ്കിൽ സൈദ്ധാന്തിക ഘട്ടത്തിൽ വരുന്നു. ഇവിടെ, ജ്ഞാന യോഗയിലും ഭക്തി യോഗയിലും, വികാരങ്ങളുടെയും ആശയങ്ങളുടെയും രൂപത്തിൽ വളരെ വളരെ ദുർബലമായ നാഡീ ഊർജ്ജം വളരെ മൃദുവായ ഞരമ്പുകളിൽ ഒഴുകുന്നു.
2) ശക്തമായ ശാരീരിക ഊർജ്ജത്തിൻ്റെ ത്യാഗമായ കർമ്മ സംന്യാസ യോഗയും പദാർത്ഥത്തിൻ്റെ ത്യാഗമായ കർമ്മ ഫല ത്യാഗ യോഗയും 2 -ാം തരം പ്രായോഗിക ഘട്ടത്തിൽ വരുന്നു.
വർഗ്ഗീകരണത്തിൻ്റെ മാർഗ്ഗം എന്തായാലും, കർമ്മ ഫല ത്യാഗം പ്രായോഗിക ഭക്തിയെ അല്ലെങ്കിൽ കർമ്മ യോഗയെ കർശനമായി പ്രതിനിധീകരിക്കുന്ന ഏറ്റവും ഉയർന്നതാണ്. അതുകൊണ്ട് ഗീതയിൽ, ജ്ഞാനയോഗത്തേക്കാൾ ശ്രേഷ്ഠമാണ് ഭക്തിയോഗമെന്നും ഭക്തിയോഗത്തേക്കാൾ കർമ്മഫല ത്യാഗം മഹത്തരമാണെന്നും പറയുന്നു (ജ്ഞാനത് ധ്യാനം...ധ്യാനത് കർമ്മ ഫല ത്യാഗഃ). ഇവിടെ, കർമ്മയോഗം പറയുന്നതിനുപകരം, കർമ്മ ഫല ത്യാഗയെ പരാമർശിക്കുന്നു, അത് മൊത്തം കർമ്മയോഗത്തെ അല്ലെങ്കിൽ ദ്രവ്യത്തിൻ്റെ ത്യാഗത്തെ ഏറ്റവും ഉയർന്നതായി സ്ഥാപിക്കുന്നു. മേൽപ്പറഞ്ഞ വർഗ്ഗീകരണത്തിൻ്റെ രണ്ടാമത്തെ വർഗ്ഗീകരണത്തിന് ഇത് വീണ്ടും പിന്തുണയാണ്, അതിൽ മുഴുവൻ പ്രായോഗിക ഭക്തി അല്ലെങ്കിൽ കർമ്മ യോഗയെ പ്രതിനിധീകരിക്കുന്ന സമ്പൂർണ്ണ കർമ്മ ഫല ത്യാഗത്തെ പരാമർശിക്കുന്നു.
അതിനാൽ, പ്രായോഗികമായ ഭക്തിയോ കർമ്മ ഫല ത്യാഗമോ ചെയ്യാനുള്ള കഴിവുണ്ടെങ്കിൽ, അത് അത്യാഗ്രഹത്താൽ ചെയ്യപ്പെടുന്നില്ലെങ്കിൽ, സൈദ്ധാന്തികമായ സമ്പൂർണ്ണ ഭക്തി (ജ്ഞാനയോഗം, ഭക്തിയോഗം, കർമ്മ സംന്യാസയോഗം) അസത്യവും പാഴായതുമാണ്. ഊർജ്ജവും ദ്രവ്യവും തമ്മിലുള്ള ബന്ധം നിങ്ങൾ കാണുകയാണെങ്കിൽ, അത് E=mc2 ആണ്, ദ്രവ്യത്തിൻ്റെ ഒരു ചെറിയ അംശം പോലും ഒരു വലിയ ഊർജ്ജത്തിന് തുല്യമാണ്. അതിനാൽ, ദ്രവ്യം ഊർജ്ജത്തേക്കാൾ വളരെ വലുതാണ്, അത് സൈദ്ധാന്തിക ഭക്തിയുടെ പ്രായോഗിക തെളിവായി നിലകൊള്ളുന്നു. ഒരു സന്യാസിക്ക് പ്രായോഗികമായ ഭക്തി (കർമ്മ ഫല ത്യാഗം) ചെയ്യാനുള്ള കഴിവില്ല, മാത്രമല്ല ജോലിയോ ഊർജ്ജമോ ത്യാഗം ചെയ്തുകൊണ്ട് ശാരീരിക സേവനം ചെയ്യാൻ മാത്രമേ കഴിയൂ (സംസാരത്തിലൂടെ ജ്ഞാനം പ്രചരിപ്പിക്കുന്നതിൽ ശാരീരിക ശബ്ദ ഊർജ്ജത്തോടൊപ്പം നാഡീ ഊർജ്ജം ത്യാഗം ചെയ്തുകൊണ്ട്) അതിനാൽ, സേവനത്തിൻ്റെ ത്യാഗം വിശുദ്ധർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു സന്യാസി തൻ്റെ ഭക്ഷണത്തിനായി പോലും മറ്റുള്ളവരോട് യാചിക്കുന്നതിനാൽ നിങ്ങൾക്ക് ജോലിയുടെ ഫലത്തിൻ്റെ ത്യാഗം അവനിൽ നിന്നും പ്രതീക്ഷിക്കാനാവില്ല. ഇതിനർത്ഥം കർമ്മ ഫല ത്യാഗം (ദ്രവ്യത്തിൻ്റെ ത്യാഗം) കർമ്മ സംന്യാസത്തേക്കാൾ വലുതാണ് (കാലുകൾ അമർത്തുക, സംസാരത്തിലൂടെ ജ്ഞാനം പ്രചരിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളിൽ കൂടുതൽ സ്ഥൂലമായ ശാരീരിക ഊർജ്ജത്തിൻ്റെ ത്യാഗം), കർമ്മ സംന്യാസം ഭക്തിയോഗത്തേക്കാളും (വളരെ ദുർബലമായ നാഡീ ഊർജ്ജമായ മാനസിക വികാരങ്ങളുടെ ത്യാഗം) ജ്ഞാന യോഗത്തേക്കാളും (ആശയങ്ങളുടെ ത്യാഗം, ദുർബലമായ നാഡീ ഊർജ്ജം) വലുതാണ്.
ദ്രവ്യം (കർമ്മ ഫല ത്യാഗം) ഊർജ്ജത്തേക്കാൾ ശക്തമാണ്, ഊർജ്ജത്തിനുള്ളിൽ തന്നെ ശക്തമായ ഊർജ്ജം (കർമ സംന്യാസം) ദുർബലമായ ഊർജ്ജത്തേക്കാൾ വലുതാണ് (ജ്ഞാന യോഗയും ഭക്തി യോഗയും).
നാഡീ ഊർജ്ജം (വികാരങ്ങളും ആശയങ്ങളും) ശരീരത്തിലെ ടെൻഡർ ഞരമ്പുകളിൽ ഒഴുകുന്ന ഊർജ്ജത്തിൻ്റെ ഏറ്റവും ദുർബലമായ രൂപമാണ്. പാദങ്ങൾ അമർത്തുക, ശബ്ദരൂപത്തിൻ്റെ ഊർജ്ജം ചെലവഴിച്ച് മറ്റുള്ളവരോട് ജ്ഞാനം പറയുക (കർമ സംന്യാസം), ജ്ഞാനയോഗത്തേക്കാളും ഭക്തിയോഗത്തേക്കാളും മികച്ചതാണ്. ആഹാരം, പണം മുതലായ ഭൌതിക വസ്തുക്കളെ ത്യാഗം ചെയ്യുന്നത് പദാർത്ഥത്തിൻ്റെ ത്യാഗമാണ്, അത് കർമ്മ സംന്യാസത്തേക്കാൾ നല്ലതാണ്.
6. സത്യഭാമയുടെ ഏറ്റവും ഉയർന്ന കർമ്മ ഫല ത്യാഗം രുക്മിണിയുടെ സൈദ്ധാന്തിക ഭക്തിയേക്കാൾ കുറവാണോ?
[സത്യഭാമ തൻ്റെ എല്ലാ ആഭരണങ്ങളും കൃഷ്ണദേവനു വേണ്ടി ത്യജിച്ചു, രുക്മിണി തുളസി ചെടിയുടെ ഒരു ചെറിയ ലഘുലേഖ മാത്രമാണ് ബലിയർപ്പിച്ചത്. അതിനർത്ഥം ഏറ്റവും ഉയർന്ന കർമ്മ ഫല ത്യാഗം (ദ്രവ്യത്തിൻ്റെ ത്യാഗം) രുക്മിണിയുടെ സൈദ്ധാന്തിക ഭക്തിയേക്കാൾ കുറവായിരുന്നു എന്നല്ലേ?]
സ്വാമി മറുപടി പറഞ്ഞു:- രുക്മിണിയും തുളസിയുടെ ഒരു ലഘുലേഖ യാഗം കഴിച്ചു, അതും ദ്രവ്യമാണ്. തൻ്റെ ആത്മീയ ജ്ഞാനങ്ങളോ സൈദ്ധാന്തിക ഭക്തികളോ എല്ലാം ബാലൻസിന്റെ (തുലാസ്) തട്ടിൽ ഇടുകയാണെന്ന് അവൾ പറഞ്ഞില്ല. ഇവിടെ സത്യഭാമ നിറയെ രജസ്സ് അല്ലെങ്കിൽ അഹംഭാവമാണ്, അത് ശുദ്ധമായ ഭക്തിയല്ല. പ്രായോഗികമായ ഭക്തിയോടൊപ്പം ശുദ്ധമായ സൈദ്ധാന്തിക ജ്ഞാനവും ശുദ്ധമായ സൈദ്ധാന്തിക ഭക്തിയും ആവശ്യമാണ്. വെള്ളവും (ആത്മീയ ജ്ഞാനം) വളവും (സൈദ്ധാന്തിക ഭക്തി) ഇല്ലെങ്കിൽ മാമ്പഴം ലഭിക്കാൻ കേവലം മാവ് (കർമ്മയോഗം) മാത്രം മതിയാകില്ല. മാവ് (പ്രായോഗിക ഭക്തി അല്ലെങ്കിൽ കർമ്മയോഗം) ഇല്ലാതെ മാമ്പഴം ലഭിക്കാൻ വെറും വെള്ളവും (സൈദ്ധാന്തിക ജ്ഞാനം) വളവും (സൈദ്ധാന്തിക ഭക്തി) മതിയാകില്ല. സത്യഭാമ പ്രായോഗികമായ ഭക്തി ചെയ്തിട്ടുണ്ട്, എന്നാൽ അവളുടെ സൈദ്ധാന്തിക ജ്ഞാനവും ഭക്തിയും അവളുടെ അഹംഭാവം കാരണം ശുദ്ധമല്ല. അഹംഭാവം ചിന്തകളാൽ നിർമ്മിച്ചിരിക്കുന്നതിനാൽ അതിനെ മറ്റൊരു ചിന്ത കൊണ്ട് (സൈദ്ധാന്തിക ജ്ഞാനവും സൈദ്ധാന്തിക ഭക്തിയും പോലെ) മുറിച്ചുമാറ്റാൻ കഴിയും, അത് പ്രായോഗിക സേവനമോ പ്രായോഗിക ത്യാഗമോ പോലുള്ള ഭൗതിക പ്രവർത്തനങ്ങളാൽ മുറിക്കാൻ കഴിയില്ല. അതിനാൽ, അവളുടെ ദാനം തന്നെ ഒരു നിഷ്ക്രിയ പ്രവർത്തനമായതിനാൽ അവളുടെ അഹംഭാവത്തെ ഇല്ലാതാക്കാൻ കഴിയില്ല, അത് ഒരു അവബോധം-ചിന്തയാണ്. അതിനാൽ, ത്യാഗം പോലെയുള്ള നിഷ്ക്രിയമായ പ്രായോഗിക പ്രവർത്തനത്തിന് സൈദ്ധാന്തിക അഹംഭാവവുമായി സഹകരിച്ച് അഹംഭാവത്തിന് കേടുപാടുകൾ വരുത്താതെ നിലനിൽക്കാൻ കഴിയും. ദൈവത്തിന് യാതൊന്നും ആവശ്യമില്ല, അതിനാൽ കേവലം പ്രായോഗികമായ ഭക്തികൊണ്ട് അവനെ പ്രസാദിപ്പിക്കാനാവില്ല. ആവശ്യക്കാരനായ ഒരു യാചകൻ്റെ മുഖത്ത് നിങ്ങൾ ഒരു നാണയം എറിഞ്ഞാൽ, അവൻ ആവശ്യക്കാരനായതിനാൽ അവൻ സന്തോഷിക്കുന്നു. ദരിദ്രനായ ഒരു യാചകനെപ്പോലെ നിങ്ങൾ ദൈവത്തിന് ബലിയർപ്പിക്കരുത്. സിദ്ധാന്തമാണ് പരിശീലനത്തിൻ്റെ ഉറവിടം, വേദത്തിൽ പറഞ്ഞിരിക്കുന്നതുപോലെ അഹംഭാവമില്ലാത്ത അനുസരണം, ഭയം, ലജ്ജ എന്നിവയുടെ രൂപത്തിൽ അത് ബന്ധപ്പെട്ടു പ്രായോഗിക ഭക്തി ചെയ്യുമ്പോൾ. സത്യഭാമ തൻ്റെ ആഭരണങ്ങൾ ഉപയോഗിച്ച് ഭഗവാൻ കൃഷ്ണനെ വാങ്ങുന്നതിൽ അഹംഭാവിയും അശ്രദ്ധയും ആയിരുന്നു. വെള്ളവും വളവുമില്ലാതെ വെറും മാവ് പോലെയാണ് അവളുടെ കാര്യം. ഇവ മൂന്നും (ജ്ഞാനയോഗം, ഭക്തിയോഗം, കർമ്മയോഗം) അനിവാര്യവും തുല്യ പ്രാധാന്യമുള്ളതുമാണ് എന്നതാണ് അന്തിമ നിഗമനം.
7. ഒരു ആത്മാവ് മോക്ഷം ലഭിക്കാൻ സ്ത്രീ ജന്മം അവസാന ജന്മമായി എടുക്കേണ്ടതുണ്ടോ?
സ്വാമി മറുപടി പറഞ്ഞു:- പൊതുവേ, ഇത് ആവശ്യമാണ്, കാരണം ശരീരത്തിൽ വ്യക്തമായ ലിംഗമാറ്റം ഉണ്ടാകാത്തിടത്തോളം ലിംഗപരമായ അഹങ്കാരം പോകില്ല. എന്നാൽ, വളരെ സവിശേഷമായ സന്ദർഭങ്ങളിൽ, ശരീരത്തിന് ഏതു ലിംഗമായാലും ആത്മാവ് എല്ലായ്പ്പോഴും ഒരു സ്ത്രീയും ദൈവത്തിൻ്റെ ഭാര്യയുമാണെന്ന് മാനസികവും ബൗദ്ധികവുമായ സ്ഥിരീകരിക്കപ്പെട്ട അവരുടെ ചിന്തയിലൂടെ ചിന്തിക്കുകയാണെങ്കിൽ ലിംഗപരമായ അഹങ്കാരം നീങ്ങും (സ്ത്രിയഃ സതീഃ പുംസഃ…വേദം). ഈ ലിംഗപരമായ അഹങ്കാരം വളരെ ശക്തമായ ഒരു വികാരമാണ്, മാത്രമല്ല ജ്ഞാനത്തിന്റെയും ഭക്തിയുടെയും മറ്റ് ശക്തമായ വികാരങ്ങളാൽ മാത്രമേ അതിനെ ഇല്ലാതാക്കാൻ കഴിയൂ. അതിരാവിലെ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പോലെയുള്ള ബാഹ്യമായ ശാരീരിക പ്രവർത്തികളാൽ ഈ ലിംഗപരമായ അഹന്തയെ മുറിക്കാൻ കഴിയില്ല. ശ്രീരാമകൃഷ്ണ പരമഹംസർ ഒരു മാസം ബൃന്ദാവനത്തിൽ താമസിച്ചപ്പോൾ എല്ലാ ദിവസവും സാരിയും ആഭരണങ്ങളും ധരിച്ച് ഒരു ഗോപികയായി ആന്തരികമായും ബാഹ്യമായും പെരുമാറി. തന്റെ അപ്പോഴത്തെ പുരുഷജീവിതത്തിൽ ലിംഗപരമായ അഹംഭാവം ഇല്ലാതാക്കുന്നതിൽ ഹനുമാൻ വിജയിച്ചു. അവൻ കൈ നഖങ്ങൾ കൊണ്ട് തൻ്റെ ഹൃദയം കീറി, 'ഞാൻ' (അടിസ്ഥാന അഹങ്കാരം) എന്ന വികാരത്തിന് പകരം തൻ്റെ ഹൃദയത്തിൽ രാമ ഭഗവാനെ കാണിച്ചു. തൻ്റെ വ്യക്തിഗത ആത്മാവിൻ്റെ സ്ഥാനത്ത് അദ്ദേഹം ദൈവമായ രാമനെ കാണിച്ചു. അദ്ദേഹം അഹംഭാവത്തെ വേരോടെ പറിച്ചെടുത്തു! ലിംഗപരമായ അഹങ്കാരം മരവും അടിസ്ഥാന അഹങ്കാരം അതിൻ്റെ വേരുമാണ്. രാമദേവൻ്റെ ജോലി അവസാനിച്ചതിനാൽ, രാമനെ തുടർന്ന് സേവിക്കാൻ അടിസ്ഥാന അഹംഭാവത്തിൻ്റെ ആവശ്യമില്ല.
8. മധുരമായ ഭക്തിയിൽ ശരീരത്തിൻ്റെ സമർപ്പണം സാധ്യമാണ്, അതിനാൽ അത് ഏറ്റവും ഉയർന്നതാണ്. ദയവായി വ്യക്തമാക്കൂ.
[മൂന്ന് ഉപകരണങ്ങളും അഥവാ ത്രികരണങ്ങളും (മനസ്സ്, വാക്ക്, ശരീരം) ദൈവത്തിന് സമർപ്പിച്ചിരിക്കുന്നതിനാൽ മധുരമായ ഭക്തിയാണ് ഏറ്റവും വലുതെന്ന് അങ്ങ് പറഞ്ഞു. ഭക്തിയുടെ മറ്റ് ലൈനുകളിൽ, ഈശ്വരന് ശരീരസമർപ്പണം സാധ്യമല്ല, അതിനാൽ, ഏറ്റവും ഉയർന്നത് ഗോപികമാർ ദൈവത്തിലെത്തിയ മധുരമായ ഭക്തിയാണെന്ന് തോന്നുന്നു. ദയവായി വ്യക്തമാക്കൂ.]
സ്വാമി മറുപടി പറഞ്ഞു:- ശരീരത്തെ ദൈവത്തിന് സമർപ്പിക്കുന്നത് ലൈംഗികതയുടെ ഒരു പ്രവൃത്തിയാണ് (ജോലിയുടെ ഒരു രൂപം). എന്നാൽ, മറ്റ് തരത്തിലുള്ള പ്രവൃത്തികളിലോ ദൈവസേവനത്തിലോ ശരീരത്തെ സമർപ്പിക്കാം. മനോ-വാക്ക്-കായ-കർമ്മ എന്ന് മൂന്ന് പ്രവർത്തന ഉപകരണങ്ങളെ പരാമർശിക്കുന്നു, അതായത് മനസ്സ് (ആഗ്രഹം), വാക്കുകൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തി (ദൈവത്തെ സ്തുതിക്കുക), ശരീരം ചെയ്യുന്ന പ്രവർത്തനം (പാദങ്ങൾ അമർത്തുന്നത് പോലെ ശരീരം ചെയ്യുന്ന ശാരീരിക സേവനങ്ങൾ പോലെ) എന്നിവ. ശാരീരിക സേവനങ്ങൾ പോലുള്ള മറ്റ് തരത്തിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കിക്കൊണ്ട് ശരീരത്തിൻ്റെ പ്രവർത്തനത്തിൻ്റെ അർത്ഥം ലൈംഗികത മാത്രമായി നിശ്ചയിക്കുന്നത് തെറ്റായ ധാരണയാണ്. ഉദാഹരണത്തിന്, ഹനുമാൻ കടലിന് മുകളിലൂടെ ചാടിയപ്പോൾ, അത് ശരീരം ചെയ്ത പ്രവർത്തനമോ സേവനമോ അല്ലേ? എല്ലാ കുരങ്ങന്മാരും യുദ്ധത്തിൽ പങ്കെടുത്തു, അതായത് മരണത്തിന് പോലും അവർ തങ്ങളുടെ ശരീരം കീഴടങ്ങി. ഇത് ശരീരത്തിൻ്റെ ഏറ്റവും ഉയർന്ന സമർപ്പണമല്ലേ? അതിനാൽ, സ്നേഹത്തിൻ്റെ രൂപം പ്രധാനമല്ല, എന്നാൽ ഭക്തിയുടെ മൂല്യം നിർണ്ണയിക്കാൻ സ്നേഹത്തിൻ്റെ ഭാരം പ്രധാനമാണ്. പഞ്ചസാര കൊണ്ടുള്ള മധുരപലഹാരങ്ങൾ കഴുതകളുടെയും ഹംസങ്ങളുടെയും രൂപത്തിൽ ആകാം. ഏത് രൂപത്തിലായാലും കിലോഗ്രാമിന് നൂറ് രൂപയാണ് നിരക്ക്. ഹംസം കഴുതയെക്കാൾ മികച്ച രൂപമാണെന്ന് നിങ്ങൾക്ക് പറയാനാവില്ല, അതിനാൽ ഒരു കിലോ പഞ്ചസാര-ഹംസത്തിന് ഇരുനൂറ് രൂപയും ഒരു കിലോ പഞ്ചസാര-കഴുതയ്ക്ക് അമ്പത് രൂപയും ആയിരിക്കണം എന്ന്. ദ്രൗപതി, ഭഗവാൻ കൃഷ്ണനെ തൻ്റെ സഹോദരനായി കണക്കാക്കി, മുറിഞ്ഞ വിരൽ കെട്ടാൻ അവളുടെ സാരി വലിച്ചുകീറി, അതേസമയം എല്ലാ പ്രണയബന്ധങ്ങളും (ഭാര്യമാരും ഗോപികമാരും) ബാൻഡേജിനായി ഒരു ചെറിയ തുണിക്കായി എല്ലാ ദിശകളിലേക്കും ഓടി. ഭഗവാൻ കൃഷ്ണൻ്റെ വിരലിൽ ചോരയൊലിക്കുന്നുണ്ടായിരുന്നു, അവർ (ഭാര്യമാരും ഗോപികമാരും) ഒരു തുണിക്കഷണം സമയമെടുത്തു തിരയാൻ തുടങ്ങി, അത്രയും സമയം നഷ്ടപെടുത്തിയതിനാൽ കൂടുതൽ രക്തം നഷ്‌ടപ്പെടുന്ന കാര്യം അവർ അവഗണിച്ചു. ദ്രൗപതി ഇങ്ങനെ ചിന്തിച്ചു, രക്തം നഷ്ടപ്പെടാതിരിക്കാൻ അവൾ ധരിച്ചിരുന്ന പുതിയ സാരി ഉടൻ വലിച്ചു കീറി. ഏറ്റവും ഉയർന്ന റൊമാൻ്റിക് ബോണ്ട് എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ വളരെ വലുതാണ് സഹോദരബന്ധം എന്ന് തെളിയിക്കപ്പെട്ടു!
9. ബ്രഹ്മ മുഹൂർത്തം ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വളരെ അനുയോജ്യമാണ്. ദയവായി വിശദീകരിക്കുക.
[സ്വാമി, ബ്രഹ്മ മുഹൂർത്തം അതിരാവിലെയാണെന്നും ഈശ്വരനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അത് വളരെ അനുയോജ്യമാണെന്നും പറയപ്പെടുന്നു. ദയവായി വിശദീകരിക്കുക.]
സ്വാമി മറുപടി പറഞ്ഞു:- പുരാതന കാലത്ത് ആളുകൾ രാത്രി നേരത്തേ ഉറങ്ങുകയും തലച്ചോറിന് മുഴുവൻ സമയവും വിശ്രമമുള്ളതിനാൽ ഒരു അലാറത്തിൻ്റെ സഹായവും കൂടാതെ സ്വാഭാവികമായും അതിരാവിലെ എഴുന്നേൽക്കുകയും ചെയ്യുമായിരുന്നു. അതിനാൽ, അതിരാവിലെ, ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ, മനസ്സ് വളരെ വളരെ പുതുമയുള്ളതും അതിനാൽ വളരെ വളരെ ശക്തവുമായിരിക്കും. അന്തരീക്ഷത്തിലെ താപനില ഉയർത്തുന്ന സൂര്യൻ പൂർണ്ണമായും പ്രകടിപ്പിക്കുന്നത് വരെ ഈ പുതുമയുള്ളതും ശക്തവുമായ മനസ്സ് കുറച്ച് സമയത്തേക്ക് ദൈവത്തിൽ പ്രയോഗിക്കാൻ ഉപദേശിച്ചു. അതിനാൽ, സൂര്യൻ്റെ പൂർണ്ണ പ്രകടനത്തിന് മുമ്പുള്ള അതിരാവിലത്തെ തണുത്ത അന്തരീക്ഷവും ഫ്രഷ് മൈൻഡിനോട് സഹകരിച്ചു. ഈ വിധത്തിൽ, ഈ സമയത്തെ ബ്രഹ്മ മുഹൂർത്തം അല്ലെങ്കിൽ ദൈവത്തോട് പ്രാർത്ഥിക്കാൻ വളരെ സൗകര്യപ്രദമായ സമയം എന്ന് വിളിക്കുന്നു.
ഇവിടെ, സമയം പ്രധാനമല്ല, എന്നാൽ ഉണരുന്ന വ്യക്തിയുടെയും അന്തരീക്ഷത്തിൻ്റെയും അവസ്ഥയാണ് പ്രധാനം. ഉണരുന്ന വ്യക്തി വളരെ പുതുമയുള്ളവനായിരിക്കണം, ഉറക്കത്തിൽ പൂർണമായി വിശ്രമിക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ. അന്തരീക്ഷത്തിൻ്റെ അവസ്ഥയും വളരെ പ്രധാനമാണ്, കാരണം സൂര്യൻ്റെ പൂർണ്ണമായ പ്രകടനത്തിന് മുമ്പ് അന്തരീക്ഷം വളരെ തണുത്തതാണ്. നീണ്ട ജോലി കാരണം ഒരു വ്യക്തി പുലർച്ചെ 1 മണിക്ക് ഉറങ്ങുകയും അലാറം ഉപയോഗിച്ച് അതിരാവിലെ എഴുന്നേൽക്കുകയും ചെയ്യുന്നു എന്ന് കരുതുക, ആ വ്യക്തിക്ക് പൂർണ്ണ വിശ്രമം ലഭിക്കാത്തതിനാൽ അത്തരം അതിരാവിലെ ആ വ്യക്തിക്ക് ബ്രഹ്മ മുഹൂർത്തമല്ല. അതിനാൽ, ബ്രഹ്മ മുഹൂർത്തം ഓരോ വ്യക്തിക്കും പ്രത്യേകമാണ്, എല്ലാവർക്കും ഒരു പൊതുവായ സമയമല്ല. ആ വ്യക്തി രാവിലെ 10 മണിക്ക് ഒരു പുതുമയുള്ള മനസുമായി ഉണർന്നു എന്ന് വിചാരിക്കുക, ഒരു എയർ കൂളർ പ്രവർത്തനക്ഷമമായതിനാൽ അവൻ്റെ മുറിയിലെ അന്തരീക്ഷം തണുത്തതായി നിലകൊള്ളുന്നു എന്ന് കരുതുക, 10 മണി മുതലാണ് അദ്ദേഹത്തിന് ബ്രഹ്മ മുഹൂർത്തം കാരണം മുകളിൽ പറഞ്ഞിരിക്കുന്ന വ്യക്തിയുടെയും അന്തരീക്ഷത്തിൻ്റെയും രണ്ട് വ്യവസ്ഥകൾ ഈ കേസിലും നിറവേറ്റപ്പെടുന്നു. ബ്രഹ്മ മുഹൂർത്തം എന്നാൽ ബ്രഹ്മൻ്റെയോ ദൈവത്തിൻ്റെയോ പ്രാർത്ഥനയ്ക്കുള്ള സമയം എന്നാണ് അർത്ഥമാക്കുന്നത്, അത്തരം സമയം ഇനിപ്പറയുന്ന പാരാമീറ്ററുകളാൽ സവിശേഷപെട്ടതാണ്:-
1) ഉണരുന്ന വ്യക്തിയുടെ മനസ്സ് (ആളിനെ 'ഉണർത്തുക' അല്ല: 'ഉണർത്തുക' എന്നതിനർത്ഥം ടൈംപീസ് വച്ച് അലാറം ഉപയോഗിച്ച് ബലം പ്രയോഗിച്ച് ആ വ്യക്തിയെ ഉണർത്തുന്നു എന്നർത്ഥം, അങ്ങനെയല്ല ഇത്) മസ്തിഷ്കം അതിൻ്റെ പൂർണ്ണമായ വിശ്രമം എടുത്തതിനാൽ, ഒരു ശക്തിയും കൂടാതെ സ്വാഭാവികമായി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതിനാൽ, പുതിയതും ശക്തവുമാണ്.
2) അന്തരീക്ഷം ചൂടില്ലാതെ തണുത്തതാണ്, പ്രാർത്ഥനയിൽ ദൈവത്തിലുള്ള ഏകാഗ്രതയ്ക്കായി പുതിയ മനസ്സുമായി സഹകരിക്കുന്നു (ഈ സൂര്യൻ്റെ ചൂട് മുറിക്കുള്ളിൽ ഒരു എയർ കൂളർ ഉപയോഗിച്ച് നിയന്ത്രിക്കുന്നു, ഇത് പുരാതന കാലത്ത് സാധ്യമല്ല). അതിനാൽ, തണുത്ത അന്തരീക്ഷത്തിലേക്ക് നയിക്കുന്ന താപത്തിൻ്റെ നിയന്ത്രണം ഇവിടെ അനിവാര്യമായ പോയിൻ്റാണ്, മറ്റേതെങ്കിലും പോയിൻ്റല്ല. അതുകൊണ്ട് രാത്രി ഏറെ വൈകി ഉറങ്ങുന്ന ഈ വ്യക്തിക്ക് കൃത്യം 10 മണി മുതൽ മാത്രമേ ബ്രഹ്മ മുഹൂർത്തം ആരംഭിക്കുകയുള്ളൂ. ആശയത്തിന്റെ ഈ വിശകലനം അറിയാതെ, ഈ സൃഷ്ടിയിലെ ഓരോ മനുഷ്യനും ബ്രഹ്മ മുഹൂർത്തം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അതിരാവിലെ മാത്രമാണെന്ന് അറിവില്ലാത്ത ആളുകൾക്ക് തോന്നുന്നു!
സ്മൃതി (ദ്വിതീയ (സെക്കന്ററി) വിശുദ്ധ ഗ്രന്ഥം) പറയുന്നത് അതിരാവിലെ മാത്രമേ ബ്രഹ്മ മുഹൂർത്തം എന്ന് വിളിക്കപ്പെടുന്നുള്ളൂ എന്ന് നിങ്ങൾ പറയുകയാണെങ്കിൽ, സ്മൃതിയുടെ രചയിതാവ് താൻ ജീവിച്ചിരുന്ന പുരാതന കാലം കണക്കിലെടുത്താണ് ആ ആശയം പരാമർശിച്ചതെന്ന് ഞങ്ങൾ പറയുന്നു. പുരാതന കാലത്ത് എല്ലാവരും നേരത്തെ ഉറങ്ങുകയും അതിരാവിലെ എഴുന്നേൽക്കുകയും ചെയ്യുന്നത് സ്വയമേവയാണ്. മാത്രമല്ല, സ്മൃതി സമ്പൂർണ്ണ അധികാരമല്ലെന്നും അത് ശ്രുതിയെയോ വേദത്തെയോ പിന്തുടരുന്ന ദ്വിതീയ അധികാരം മാത്രമാണെന്നും ഓർമ്മിക്കുക (ശൃതി സ്മൃതി വിരോധേ തു, ശൃതിരേവ ഗരീയസീ).
ഉദയസൂര്യൻ്റെ ചൂടാണ് മനുഷ്യൻ്റെ ദഹനത്തെ സ്വാധീനിക്കുന്നതെന്നും അതിനാൽ ബ്രഹ്മമുഹൂർത്തം ഉദയസൂര്യനുമായി ബന്ധപ്പെട്ടതായിരിക്കണമെന്നും ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാൽ അത് ശരിയല്ല, കാരണം മനുഷ്യൻ്റെ ദഹനപ്രക്രിയ ഒരു പ്രത്യേക ആവൃത്തിയിൽ (ഫ്രീക്യുഎൻസി) സൂര്യൻ്റെ കിരണങ്ങളുടെ താപവുമായി ബന്ധപ്പെട്ടിരിക്കുന്നു, സൂര്യൻ കൂടുതൽ കൂടുതൽ വ്യക്തമായി പ്രകടിപ്പിക്കുന്നതിനനുസരിച്ച് ഇത് മാറുന്നു. അതിനാൽ, ഒരു വ്യക്തിയുടെ ദഹനം അവൻ്റെ മുറിക്കുള്ളിലെ താപത്തിൻ്റെ (ചൂടിൻ്റെ ഉറവിടം സൂര്യനോ ഹീറ്ററോ ആകട്ടെ) ആവൃത്തിയുടെ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ, നിങ്ങൾക്ക് ഒരു പ്രത്യേക ഉറവിടത്തിൻ്റെ ചൂടുമായി ബ്രഹ്മ മുഹൂർത്തത്തെ ബന്ധിപ്പിക്കാൻ കഴിയില്ല, പ്രത്യേകിച്ചു സൂര്യരശ്മികൾ. ഒരു പ്രത്യേക ആവൃത്തിയിലുള്ള താപ ഊർജ്ജം സൃഷ്ടിക്കുന്ന ഒരു പ്രത്യേക താപനിലയിൽ നടക്കുന്ന ഒരു പ്രത്യേക രാസപ്രവർത്തനമാണ് ദഹനം. ചെടികളിലെ പ്രകാശസംശ്ലേഷണം പോലും ഒരു പ്രത്യേക ഊഷ്മാവിൽ രാവിലെ സൂര്യൻ്റെ ചൂടിൽ നടക്കുന്ന ഒരു രാസപ്രവർത്തനമാണ്. എല്ലാ പാരാമീറ്ററുകളും (താപനില, മർദ്ദം മുതലായവ) ശരിയായി ക്രമീകരിച്ചിട്ടുണ്ടെങ്കിൽ, സ്വാഭാവിക അന്തരീക്ഷത്തിലോ കൃത്രിമമായി നിർമ്മിക്കപ്പെട്ട അന്തരീക്ഷത്തിലോ ഒരേ രാസപ്രവർത്തനം നടക്കുന്നു.
10. സ്വാമി, എന്തുകൊണ്ടാണ് ദൈവാരാധനയ്ക്കുള്ള വിലയേറിയ സമയമായി സന്ധ്യയെ തിരഞ്ഞെടുത്തത്?
സ്വാമി മറുപടി പറഞ്ഞു:- സന്ധ്യാസമയത്ത് ഇരുളും വെളിച്ചവും ഒരുപോലെ നിലനിൽക്കുന്നു. വെളിച്ചം അല്ലെങ്കിൽ പകൽ, ഇരുട്ട് അല്ലെങ്കിൽ രാത്രി എന്നിവയ്ക്ക് ഒരേസമയം നിലനിൽക്കാൻ കഴിയില്ല, കാരണം അവ പരസ്പരം വിരുദ്ധമാണ്. നിങ്ങൾക്ക് സന്ധ്യാ സമയത്തെ പകലോ രാത്രിയോ എന്ന് വിളിക്കാൻ കഴിയില്ല, കാരണം ആ സമയത്ത് വെളിച്ചമോ ഇരുട്ടോ മാത്രമായി നിലനിൽക്കില്ല. പ്രകൃതിയുടെ തത്വമനുസരിച്ച്, വെളിച്ചവും ഇരുട്ടും ഒരുമിച്ച് നിലനിൽക്കില്ല. പക്ഷേ, ദൈവം സർവ്വശക്തനും പ്രകൃതി നിയമങ്ങൾക്ക് അതീതനുമാണ്. പകലും രാത്രിയും ഒരുമിച്ച് നിലനിൽക്കുന്നതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് സന്ധ്യ, കാരണം നിങ്ങൾക്ക് സന്ധ്യയെ പകൽ (വെളിച്ചം) അല്ലെങ്കിൽ രാത്രി (ഇരുട്ട്) എന്ന് വിളിക്കാൻ കഴിയില്ല. വെളിച്ചവും ഇരുട്ടും പരസ്പരം വിരുദ്ധമാണെങ്കിലും ഒരേസമയം നിലനിൽക്കാൻ നിർബന്ധിച്ച് സർവ്വശക്തനായ ദൈവം അസാധ്യമായതു സാധ്യമാക്കുന്നത് നമുക്ക് കണ്ടെത്താനാകുന്ന ഏറ്റവും മികച്ച ഉദാഹരണമാണിത്. ദൈവത്തിൻ്റെ സർവ്വശക്തമായ ശക്തിയുടെ ഏറ്റവും മികച്ച ഉദാഹരണമായി നമുക്ക് സന്ധ്യയെ എടുക്കാം. അതിനാൽ, ഈ സമയത്തിന് സർവ്വശക്തനായ ദൈവത്തെക്കുറിച്ച് നമ്മെ എളുപ്പത്തിൽ ഓർമ്മിപ്പിക്കാൻ കഴിയും. അതിനാൽ, പ്രാർത്ഥനയിലൂടെ സർവ്വശക്തനായ ദൈവത്തെ സ്മരിക്കാൻ സന്ധ്യാസമയത്ത് ദൈവാരാധന വളരെ അനുയോജ്യമാണ്. അതിനാൽ, 'സന്ധ്യായ വന്ദനം' എന്നാൽ സന്ധ്യയിൽ ദൈവത്തെ ആരാധിക്കുക (സന്ധ്യായാം ദൈവ വന്ദനം) സന്ധ്യയെ ആരാധിക്കുകയെന്നല്ല (സന്ധ്യായ വന്ദനം). അജ്ഞരായ ആളുകൾ ഈ സന്ധ്യയെ ഗായത്രി ദേവിയായി നിരൂപണം ചെയ്യുകയും സങ്കൽപ്പിക്കാൻ കഴിയാത്ത - മാധ്യമം സ്വീകരിക്കാത്ത - സാർവത്രിക ദൈവത്തെ (അൺഇമാജിനബൾ - അൺമീഡിയേറ്റഡ് -യൂണിവേഴ്സൽ ഗോഡ്) ആരാധിക്കുന്നതിന് പകരം ഗായത്രിയെ ആരാധിക്കുകയും ചെയ്യുന്നു. ഈ മാധ്യമം സ്വീകരിച്ച സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ (മീഡിയേറ്റഡ് അൺഇമാജിനബൾ ഗോഡ്) പ്രാർത്ഥനയിലൂടെ ആരാധിക്കുന്ന ഒരു മീറ്റർ മാത്രമാണ് ഗായത്രി. സന്ധ്യാ വന്ദനത്തിൽ തന്നെ ഗായത്രിയെ മീറ്ററായും, സവിതയെ അതായത്, സങ്കൽപ്പിക്കാനാവാത്ത സ്രഷ്ടാവിനെ, ദൈവമായും പരാമർശിക്കുന്നു (ഗായത്രി ഛന്ദഃ - സവിതാ ദേവതാ).
11. സ്വാമി, ദൈവത്തിൻ്റെ പ്രായോഗികമായ പെരുമാറ്റം ഭക്തർ പിന്തുടരേണ്ടതുണ്ടോ അതോ അല്ലയോ?
സ്വാമി മറുപടി പറഞ്ഞു:- എന്തെങ്കിലും പിന്തുടരണമെങ്കിൽ, ഭഗവാൻ്റെ അവതാരം ഭക്തർക്ക് വേണ്ടി പിന്തുടരാവുന്ന പ്രവണത പ്രയോഗിക്കുന്നു. ഭക്തർ അത് പരിശീലിക്കുന്നതിനായി അദ്ദേഹം അത് പരിശീലിക്കുന്നു, ഇതിനെ ലോക സംഗ്രഹ എന്ന് വിളിക്കുന്നു, ഇത് സാധാരണ മനുഷ്യ ഭക്തരെ പ്രചോദിപ്പിക്കുന്ന ഏറ്റവും ഉയർന്ന അവതാരത്തിൻ്റെ പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് (യദ്യദാചരതി ശ്രേഷ്ഠഃ - ഗീത). ചിലപ്പോൾ, ഈ സന്ദർഭത്തിൽ ഭക്തൻ ദൈവത്തെ അനുകരിക്കരുതെന്ന് ഭക്തൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അവൻ പരിശീലിക്കുന്നു (തദന്വീക്ഷ്യ പ്രയുഞ്ജാനഃ...).
ഈ രണ്ട് സന്ദർഭങ്ങളും പരസ്പര വിരുദ്ധമാണ്, എന്നാൽ ഈ രണ്ട് വ്യത്യസ്ത സന്ദർഭങ്ങളും നിങ്ങൾ ചെയ്യുന്നതും ചെയ്യാത്തതുമായ വ്യത്യസ്ത സന്ദർഭങ്ങളായി വെവ്വേറെ എടുക്കണം. ചെയ്യുന്നതിൻ്റെ പശ്ചാത്തലത്തിൽ നിങ്ങൾ ലോക സംഗ്രഹം എന്ന ആശയം എടുക്കുകയും ചെയ്യാത്തതിൻ്റെ പശ്ചാത്തലത്തിൽ സർവ്വശക്തി എന്ന ആശയം പ്രത്യേകം വേർതിരിച്ച് എടുക്കുകയും വേണം. അതിനാൽ, ഈ രണ്ട് വിരുദ്ധ സന്ദർഭങ്ങളിലൂടെയുള്ള ദൈവത്തിൻ്റെ സ്വയം വൈരുദ്ധ്യമായി മുകളിൽ പറഞ്ഞ ഈ രണ്ട് സന്ദർഭങ്ങളും നിങ്ങൾക്ക് എടുക്കാൻ കഴിയില്ല.
12. സൃഷ്ടിയുടെ വിവിധ ഇനങ്ങളിൽ നിന്ന് ജ്ഞാനം പഠിക്കുന്നത് ശരിയാണോ?
[സൃഷ്ടിയുടെ വിവിധ ഇനങ്ങളിൽ നിന്ന് നാം സന്ദേശങ്ങൾ പഠിക്കണമെന്ന് പറയപ്പെടുന്നു. ലോകത്തിലെ 24 ഇനങ്ങൾ പ്രബോധകരായി നിലനിൽക്കുന്നുണ്ടെന്ന് അവധൂത സന്യാസി യദു രാജാവിനോട് പ്രസംഗിച്ചു (അവധൂത യദു സംവാദ). ഈ പോയിൻ്റ് ശരിയാണോ?]
സ്വാമി മറുപടി പറഞ്ഞു:- ഈ പോയിൻ്റ് ഭാഗികമായി ശരിയാണ്, കാരണം സൃഷ്ടിയുടെ നിഷ്ക്രിയമായ ഇനങ്ങൾ നൽകുന്ന സന്ദേശങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്. നിഷ്ക്രിയ ഇനങ്ങൾ മനുഷ്യ പ്രസംഗകരെപ്പോലെ സന്ദേശങ്ങൾ പ്രസംഗിക്കുന്നില്ല. അതിനാൽ, സന്ദേശങ്ങൾ തെറ്റിദ്ധരിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ട്, കാരണം സന്ദേശം അജ്ഞരായ ആത്മാക്കളായ നമ്മളാണ് നിർമ്മിക്കേണ്ടത്. ഒരു സന്ദേശത്തിലൂടെ ജ്ഞാനം പ്രബോധനം ചെയ്യുന്ന മനുഷ്യാവതാരത്തെ നിങ്ങൾ എടുക്കുകയാണെങ്കിൽ, അവൻ/അവൾ ശരിയായ ആശയം സ്ഥാപിച്ചുകൊണ്ട് തികഞ്ഞ യുക്തിയോടെ സന്ദേശം പ്രഘോഷിക്കുന്നു, ആശയം നാം തെറ്റിദ്ധരിക്കുന്നതിനുള്ള സാധ്യതയില്ല. സൃഷ്ടിയെ ആത്മീയ പ്രബോധകനായി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നതിനാൽ മനുഷ്യ പ്രബോധകൻ എങ്ങനെ സൃഷ്ടിയാണെന്ന് നിങ്ങൾക്ക് സംശയിക്കാം. സങ്കൽപ്പിക്കാനാവാത്ത ദൈവം, ഈ സൃഷ്ടിയുടെ സ്രഷ്ടാവ്, സൃഷ്ടിയുടെ തന്നെ ഭാഗമായ ഒരു മാധ്യമത്തിൽ സ്വയം മാധ്യമമെടുത്ത് മനുഷ്യാവതാരമായി വരുന്നു. സൃഷ്ടിയുടെ ഒരു ഭാഗത്തെ സൃഷ്ടി എന്ന് വിളിക്കാം, കാരണം നൂറ് രൂപയും ഒരു രൂപയും പണം മാത്രം. അതിനാൽ, നമ്മുടെ കണ്ണുകൾക്ക് ദൃശ്യമാകുന്ന മനുഷ്യാവതാരം ദൃശ്യവും സങ്കൽപ്പിക്കാവുന്നതുമായ സൃഷ്ടി മാത്രമാണ്. അതിനാൽ, ഒരു മനുഷ്യൻ ദൈവിക ആത്മീയ പ്രബോധകനാകുന്നുവെങ്കിൽ, അതിനർത്ഥം ആന്തരിക സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന് മാധ്യമം വഹിക്കുന്ന സൃഷ്ടി അല്ലെങ്കിൽ മനുഷ്യ മാധ്യമം, ആത്മീയ പ്രചാരകനായി എന്നാണ്. നമ്മുടെ തെറ്റിദ്ധാരണയ്ക്ക് സാധ്യതയില്ലാത്തതിനാൽ മനുഷ്യാവതാരത്തിലൂടെയുള്ള പ്രസംഗം കൂടുതൽ ശ്രേഷ്ഠമാണ്. സൃഷ്ടിയുടെ ഭാഗത്തുനിന്ന് (ജീവനുള്ള മനുഷ്യശരീരമായ) ആത്മീയ ജ്ഞാനം പഠിക്കുന്നത് മനുഷ്യാവതാരത്തിൻ്റെ പ്രബോധനമായി കണക്കാക്കണം, അത് മികച്ച യഥാർത്ഥ അർത്ഥമാണ്. സൃഷ്ടിയെ നാം ദൈവമായി കണക്കാക്കണമെന്ന് പറയപ്പെടുന്നു (വിശ്വം വിഷ്ണുഃ). ഈ സൃഷ്ടി ദൈവമാണെന്നും (സർവം ഖൽവിദം ബ്രഹ്മ) വേദം പറയുന്നു. 'പിണ്ഡാണ്ട' എന്ന് വിളിക്കപ്പെടുന്ന മനുഷ്യാവതാരത്തിൻ്റെ ദൃശ്യമായ ശരീരവും 'ബ്രഹ്മാണ്ട' എന്നറിയപ്പെടുന്ന മുഴുവൻ സൃഷ്ടിയും ഗുണപരമായി ഒന്നാണ്. 'നവാവരണങ്ങൾ' എന്ന് വിളിക്കപ്പെടുന്ന ഒമ്പത് ഘടകങ്ങൾ (എട്ട് അപാരപ്രകൃതിയും ഒരു പരാപ്രകൃതിയും) സൂക്ഷ്മപ്രപഞ്ചത്തിലും (മനുഷ്യശരീരം) സ്ഥൂലപ്രപഞ്ചത്തിലും (സൃഷ്ടി) ഒന്നുതന്നെയാണ്. വ്യത്യാസം അളവിൽ മാത്രമാണ്.
13. ഗായത്രിയെ ആരാധിക്കുന്നത് ബ്രഹ്മാവിനെ ആരാധിക്കുന്നതിന് തുല്യമായിരിക്കുമ്പോൾ, പിന്നെ എന്തിനാണ് ബ്രഹ്മാവിനെ ആരാധിക്കാൻ നാം നിർബന്ധിക്കുന്നത്?
[ബ്രഹ്മദേവൻ്റെ ശക്തിയായ ഗായത്രിയെ പൂജിച്ചാലും അത് ബ്രഹ്മാവിൻ്റെ ആരാധനയ്ക്ക് തുല്യമാണ്. അങ്ങനെയെങ്കിൽ, ഗായത്രി ദേവിയെ ആരാധിക്കുന്നതിന് പകരം ബ്രഹ്മാവിനെ ആരാധിക്കണമെന്ന് നാം എന്തിന് നിർബന്ധിക്കുന്നു?]
സ്വാമി മറുപടി പറഞ്ഞു:- സൂര്യപ്രകാശം ഉള്ളിടത്ത് സൂര്യൻ ഉണ്ടാകണമെന്നില്ല. പക്ഷേ, സൂര്യൻ ഉള്ളിടത്ത് സൂര്യപ്രകാശം സ്ഥിരമായി നിലനിൽക്കുന്നു. ലക്ഷ്മി ദേവിയെ മാത്രം ആരാധിക്കുന്നവരോട്, ലക്ഷ്മി ദേവിയെ ക്ഷണിച്ചാൽ, അവൾ വന്ന് കുറച്ച് സമയം ഇരിക്കുമെന്നും കുറച്ച് സമയത്തിന് ശേഷം അവധിയെടുത്ത് ഭർത്താവിൻ്റെ വാസസ്ഥലത്ത് (വൈകുണ്ഠലോകം) എത്തിച്ചേരുമെന്നും ഞാൻ പലപ്പോഴും ഉപദേശിക്കുന്നു. എന്നാൽ, നിങ്ങൾ നാരായണ ഭഗവാനെ ആരാധിക്കുകയും നിങ്ങളുടെ വീട്ടിൽ സ്ഥിരമായി താമസിക്കാൻ ക്ഷണിക്കുകയും ചെയ്താൽ, അവൻ നിങ്ങളുടെ വീട്ടിൽ എന്നേക്കും വസിക്കുകയാണെങ്കിൽ, ലക്ഷ്മി ദേവി അവൻ്റെ ഹൃദയത്തിൽ എന്നേക്കും വസിക്കുന്നതിനാൽ ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടിൽ എന്നേക്കും വസിക്കും. അതിനാൽ, നിങ്ങൾ ശക്തിയുടെ ഉടമയെ ആരാധിക്കണം, ശക്തിയെ നേരിട്ട് അല്ല. ശക്തിയുടെ ഉടമയിൽ നിന്ന് ശക്തിയെ വേർപെടുത്താൻ കഴിയില്ല, എന്നാൽ ശക്തിയുടെ ഉടമയ്ക്ക് അതിൻ്റെ ശക്തി പിൻവലിച്ച് ഒറ്റപ്പെട്ടിരിക്കാം. ശോഭയുള്ള സൂര്യപ്രകാശം ഇല്ലാതെ മഴക്കാലത്ത് സൂര്യൻ ആകാശത്ത് മങ്ങിയതായി കാണപ്പെടും. പക്ഷേ, സൂര്യനില്ലാത്ത സമയത്ത് സൂര്യപ്രകാശത്തിന് പ്രത്യേകമായി വേർതിരിച്ച് നിലനിൽക്കാനാവില്ല. സൂര്യൻ പുരുഷനല്ല, സൂര്യപ്രകാശം സ്ത്രീയുമല്ല ഞാൻ അതുകൊണ്ട് ഇത് ലിംഗ വ്യത്യാസത്തെ നിലനിർത്തിയല്ല സംസാരിക്കുന്നത്. ദുർഗ്ഗാ ദേവി സ്ത്രീയും ഭഗവാൻ ശിവൻ പുരുഷനുമാണ്. പരമശിവൻ ഭർത്താവാണെന്നും ദുർഗ്ഗാദേവി ഭാര്യയാണെന്നും പറഞ്ഞാലും രണ്ടും തമ്മിൽ വ്യത്യാസമില്ല. രണ്ടും ഒരേ ആശയമാണ്. രണ്ട് സാഹചര്യങ്ങളിലും, ദൈവം ശക്തിയുടെ ആന്തരിക ഉടമയാണ്, രണ്ടിലും ബാഹ്യരൂപം അല്ലെങ്കിൽ ശരീരം പ്രകടിപ്പിക്കുന്ന ശക്തിയാണ്. രണ്ട് സാഹചര്യങ്ങളിലും, ശക്തിയുടെ ഉടമയും ശക്തിയും ഒരുമിച്ച് നിലനിൽക്കുന്നു. രണ്ടും സങ്കൽപ്പിക്കാനാവാത്ത ഒരേയൊരു ദൈവത്തിൻ്റെ വ്യത്യസ്ത രൂപങ്ങളാണ് (മാധ്യമങ്ങൾ). അതിനാൽ, നിങ്ങൾ ഈ ആശയം മനസ്സിലാക്കേണ്ടത് ആത്മീയ ജ്ഞാനത്തിന്റെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ്, അല്ലാതെ മണ്ടത്തരമായ ലിംഗ വ്യത്യാസത്തെ അടിസ്ഥാനമാക്കിയല്ല. രണ്ട് സാഹചര്യങ്ങളിലും, ഒരേ രണ്ട് ഇനങ്ങൾ നിലവിലുണ്ട്, അത് ദൈവവും അവൻ്റെ ശക്തിയുമാണ്.
★ ★ ★ ★ ★