20 Jul 2024
[Translated by devotees of Swami]
പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,
(സത്സംഗത്തിൻ്റെ ഭാഗം-2: താഴെ പറയുന്ന സത്സംഗം ഹൈദരാബാദിൽ നടന്നു, അതിൽ ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, മിസ്സ്. നോയ്ഷാധ എന്നിവരും ശ്രീ ജെ.എസ്.ആർ. പ്രസാദ്, ശ്രീ. പി.വി.എൻ.എം. ശർമ്മ, ശ്രീമതി. അന്നപൂർണ, ശ്രീ. അഭിരാം, ശ്രീമതി. സുധാ റാണി, മിസ്സ്. ത്രൈലോക്യ തുടങ്ങിയ ചില പ്രാദേശിക (ലോക്കൽ) ഭക്തരും പങ്കെടുത്തു. സത്സംഗത്തിൻ്റെ ഭാഗം-1 ന് ഇവിടെ ക്ലിക്ക് ചെയ്യുക)
1. ശിവൻ അസുരന്മാർക്ക് വരം നൽകുന്നത് എങ്ങനെ ന്യായീകരിക്കപ്പെടുന്നു?
[ദൈവത്തോടുള്ള യഥാർത്ഥ ഭക്തിയില്ലാതെ അസുരന്മാർ വരങ്ങൾക്കായി മാത്രം തപസ്സുചെയ്യുന്നു. ഭഗവാൻ ശിവൻ ഉടനെ തന്നെ വരം നൽകുന്നു. ഇത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുന്നത്?]
സ്വാമി മറുപടി പറഞ്ഞു:- ഈ സൃഷ്ടിയുടെ ആരംഭം മുതൽ അവസാനം വരെയുള്ള എല്ലാ ആത്മാക്കളുടേയും ദശലക്ഷക്കണക്കിന് ജന്മങ്ങൾ ഉൾപ്പെടുന്ന സൃഷ്ടിയുടെ യഥാർത്ഥ പിതാവും യഥാർത്ഥ മാതാവുമാണ് ദൈവം.
ബയോളജിക്കൽ മാതാപിതാക്കൾ ഒറ്റ ജന്മത്തിൽ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. ആത്മാക്കളോടുള്ള ദൈവത്തിന്റെ മാതാപിതാക്കളുടെ സ്നേഹം മനസ്സിലാക്കുന്നതിന് മുമ്പ്, ഈ ഒരൊറ്റ ജന്മത്തിൽ മാത്രം ഒതുങ്ങുന്ന ബയോളജിക്കൽ മാതാപിതാക്കളുടെ സ്നേഹം നമുക്ക് മനസ്സിലാക്കാം. നിരവധി കുട്ടികൾക്കിടയിൽ ഒരു റൗഡി മകനുണ്ടെന്നും അവന് മാതാപിതാക്കളോട് ബഹുമാനമോ സ്നേഹമോ ഇല്ലെന്നും കരുതുക. അവന് വിശന്നു, വീട്ടിൽ വന്ന് അമ്മയോട് "എനിക്ക് ഉടൻ ഭക്ഷണം തരൂ" എന്ന് പരുഷമായ സ്വരത്തിൽ ചോദിച്ചു. അമ്മ ഉടൻ ഭക്ഷണം നൽകുമോ ഇല്ലയോ? അവൻ്റെ പരുഷമായ പെരുമാറ്റത്തിൽ അവൾ ദേഷ്യപ്പെടുകയും ഭക്ഷണം നൽകുന്നത് നിർത്തുകയും ചെയ്യുമോ? അച്ഛൻ പോലും ഉടനെ ഭാര്യയോട് പറയും "അവന് നല്ല വിശപ്പുള്ളതിനാൽ ഉടൻ ഭക്ഷണം കൊടുക്കൂ" എന്ന്. ഈ ഒരൊറ്റ ജന്മത്തിൽ മാത്രം ഒതുങ്ങുന്ന മാതാപിതാക്കൾ പോലും തങ്ങളോടുള്ള ആദരവും സ്‌നേഹവും ഗൗനിക്കാത്ത റൗഡിയായ മകന് ഭക്ഷണം കൊടുക്കുന്നു, അങ്ങനെയെങ്കിൽ ദശലക്ഷക്കണക്കിൽ നിന്നുള്ള ജന്മങ്ങളിൽ എല്ലാ ആത്മാക്കളോടും തുടർച്ചയായി മാതാപിതാക്കളുടെ സ്നേഹം ഉള്ള ദൈവത്തിന്റെ കേസ് എന്തായിരിക്കും?
ലൗകികരായ മാതാപിതാക്കൾ തങ്ങളുടെ റൗഡിയായ മകനോടുള്ള അന്ധമായ സ്നേഹത്താൽ വിഡ്ഢികളായേക്കാം, കഠിനമായ ശിക്ഷയിലൂടെ മകനിൽ അച്ചടക്കമുണ്ടാക്കാൻ ശ്രമിക്കില്ലായിരിക്കാം. പക്ഷേ, അച്ചടക്കമില്ലാത്ത കുട്ടികളോടു പോലും ദൈവത്തിന് അത്തരം അന്ധമായ ആകർഷണം ഇല്ല. ആ മാതാപിതാക്കളുടെ രൂപത്തിലാണ് ദൈവമെങ്കിൽ, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ റൗഡിയായ മകനോട് മാതാപിതാക്കൾ കടുത്ത ഉപദേശം കൊടുക്കും.
വിവേകപൂർവ്വമായ രക്ഷാകർതൃ സ്നേഹം എപ്പോഴും അച്ചടക്കത്തിലൂടെ കുട്ടികളുടെ ക്ഷേമം ലക്ഷ്യമിടുന്നു. അതുപോലെ, ശിവന്റെ രൂപത്തിലുള്ള ദൈവം അസുരനായ ആത്മാവിന് വരം നൽകുന്നു (റൗഡിയായ മകന് അമ്മ ഭക്ഷണം നൽകുന്നത് പോലെ). അതേ ദൈവം അസുരാത്മാവിനെ അതിൻ്റെ അച്ചടക്കമില്ലായ്മയ്ക്ക് ശിക്ഷിക്കുന്നു, അങ്ങനെ ആത്മാവ് ഭയത്താൽ അച്ചടക്കത്തിലാകുന്നു (റൗഡിയായ മകനിൽ അച്ചടക്കം വളർത്താൻ പിതാവ് പരുഷമായി പെരുമാറുന്നത് പോലെ). അതിനാൽ, ആത്മാക്കളോടുള്ള ദൈവത്തിൻ്റെ സ്നേഹത്തെ വിവേകപൂർവ്വമായ മാതാപിതാക്കളുടെ സ്നേഹമായി നിങ്ങൾ കണക്കാക്കണം.
2. അങ്ങയുടെ ആത്മീയ ജ്ഞാനം കൊണ്ട് എനിക്ക് വ്യക്തത ലഭിക്കും. എന്താണ് അങ്ങയുടെ ഉപദേശം?
[ജ്ഞാനയോഗം, ഭക്തിയോഗം, കർമ്മയോഗം എന്നിവയെക്കുറിച്ച് ഇപ്പോൾ എനിക്ക് വ്യക്തമായ ധാരണയുണ്ട്. പണ്ട് പല പുസ്തകങ്ങൾ വായിച്ചിട്ടും എനിക്ക് ഇത്രയും വ്യക്തത ലഭിച്ചില്ല. എന്താണ് അങ്ങയുടെ ഉപദേശം?]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ഭൂതകാലത്തെക്കുറിച്ച് (പാസ്ററ്) വിഷമിക്കേണ്ടതില്ല, കാരണം നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം (കോംപൻസേഷൻ) ലഭിച്ചാലും ഭൂതകാലത്തെ വീണ്ടെടുക്കാൻ കഴിയില്ല. വർത്തമാനം (പ്രെസന്റ്) നിങ്ങളുടേതാണ്, നിങ്ങൾ വർത്തമാനകാലത്തെ ശ്രദ്ധിക്കുകയാണെങ്കിൽ, ഭാവി സംരക്ഷിക്കപ്പെടും. ഭൂതകാലത്തിന് വർത്തമാനത്തെ സ്വാധീനിക്കാനോ ഭാവിയെ സ്വാധീനിക്കാനോ കഴിയില്ല. വർത്തമാനകാലം ഭാവിയെ പൂർണ്ണമായും സ്വാധീനിക്കുന്നു, കാരണം നിങ്ങളുടെ ഇപ്പോഴത്തെ പരിശ്രമത്തെ അടിസ്ഥാനമാക്കി, നിങ്ങളുടെ ഭാവി ഫലം ദൃശ്യമാകും.
3. ഇന്ന് പുരിയിൽ ജഗന്നാഥൻ്റെ രഥത്തിൻ്റെ പ്രയാണമാണ്. ഈ പെരുന്നാളിനോട് അനുബന്ധിച്ച് അങ്ങയുടെ ദൈവിക സന്ദേശം നൽകുക.
സ്വാമി മറുപടി പറഞ്ഞു:- ജഗന്നാഥ എന്നാൽ സൃഷ്ടിയുടെ ആത്യന്തിക ദൈവമാണ്, അത്തരം ദൈവം പരബ്രഹ്മനാണ് (സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം). അതേ സമയം, മാധ്യമം സ്വീകരിച്ച അവസ്ഥയിലുള്ള അതേ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം, ദത്ത ദൈവമാണ്. അതിനാൽ, സൃഷ്ടിയുടെ കർത്താവായ ജഗന്നാഥൻ അർത്ഥമാക്കുന്നത്, ഹിരണ്യഗർഭ, നാരായണ, ഈശ്വര എന്നിങ്ങനെ മൂന്ന് പേരുകളിൽ വിളിക്കപ്പെടുന്ന ആത്യന്തികമായ സങ്കൽപ്പിക്കാനാവാത്ത ഭഗവാൻ ദത്ത എന്നാണ്. 'ദത്ത' എന്ന പേരിൻ്റെ അർത്ഥം, ഊർജ്ജസ്വലമായ/മനുഷ്യ അവതാരങ്ങളിലൂടെ ധ്യാനത്തിനോ ആരാധനയ്‌ക്കോ വേണ്ടി മനുഷ്യ/ഊർജ്ജസ്വലരായ ഭക്തരുടെ ലോകത്തിന് സങ്കൽപ്പിക്കാനാവാത്ത ദൈവം (ദത്ത) നൽകപ്പെട്ടിരിക്കുന്നു എന്നാണ്. ജഗന്നാഥ പ്രതിമ പ്രതിനിധീകരിക്കുന്നത് ദത്ത എന്ന് വിളിക്കപ്പെടുന്ന മാധ്യമം സ്വീകരിച്ച അവസ്ഥയിലുള്ള ഈ ആത്യന്തിക സങ്കൽപ്പിക്കാനാവാത്ത ദൈവത്തെയാണ്. ജഗന്നാഥ (ദത്ത) ഭഗവാന്റെ ചുറ്റുമുള്ള രഥം വേദത്തിൽ (ശരീരം രഥമേവ ച) പറഞ്ഞതുപോലെ ഊർജ്ജസ്വലമായ/മനുഷ്യശരീരമാണ്. അതിനാൽ, 'രഥയാത്ര' എന്ന വാക്കിൻ്റെ അർത്ഥം ‘ശരീര യാത്ര’ അല്ലെങ്കിൽ ‘അവതാരമെന്ന നിലയിൽ മാധ്യമം സ്വീകരിച്ച ദൈവത്തിൻ്റെ യാത്രയുടെ പ്രോഗ്രാം’ എന്നാണ്. ശരീര യാത്ര (രഥയാത്ര) എന്ന വാക്ക് ഗീതയിൽ (ശരീരയാത്രാ പിച തേ) ഉപയോഗിച്ചിട്ടുണ്ട്. ഈ ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് യഥാർത്ഥവും സമ്പൂർണ്ണവുമായ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുക എന്നാണ് ഇതിനർത്ഥം. ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാം സത്യവും സമ്പൂർണവുമായ ആത്മീയ ജ്ഞാനത്തിന്റെ പ്രചരണമാണെന്ന് ഗീത പറയുന്നു (ജ്ഞാന യജ്ഞേന തേനാഹം). ഭൗതിക സാമഗ്രികൾ ഉൾപ്പെടുന്ന ഒരു പ്രോഗ്രാം കാണുമ്പോൾ, അത്തരം ഭൗതിക പരിപാടികളുടെ (ശ്രേയാൻ ദ്രവ്യമയാത് യജ്ഞാത്, ജ്ഞാന യജ്ഞഃ പരംതപ - ഗീത) പശ്ചാത്തല ജ്ഞാനം നാം മനസ്സിലാക്കണം. അത്തരം ധാരണയും പ്രാക്‌റ്റീസും യഥാർത്ഥ ദൈവിക ഫലം നൽകുന്നു. അജ്ഞരായ ആളുകൾ ഭൗതിക പരിപാടിയുടെ ഭൗതിക അർത്ഥം മാത്രം പിന്തുടരുന്നു.
4. ഗായത്രി മീറ്ററിൽ എഴുതിയ വാക്യത്തിൻ്റെ അർത്ഥം ദയവായി വിശദീകരിക്കുക.
സ്വാമി മറുപടി പറഞ്ഞു:-
i) ആദ്യത്തെ അക്ഷരം AUM ആണ്, അതിൽ A എന്നത് സ്രഷ്ടാവായ ബ്രഹ്‌മാവിനെയും U എന്നത് ഭരണം നടത്തുന്ന വിഷ്ണുവിനെയും M എന്നാൽ സംഹാരകനായ ശിവനെയും സൂചിപ്പിക്കുന്നു. ഈ മൂന്ന് പ്രവർത്തനങ്ങൾക്കും പരബ്രഹ്മനാണ് ഉത്തരവാദി. മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്) പരബ്രഹ്മൻ അഥവാ ദത്ത ദൈവം സൃഷ്ടിയുടെ സ്രഷ്ടാവും ഭരണാധികാരിയും സംഹാരകനുമാണ്.
ii) ഭൂഃ, ഭുവഃ, സുവഃ (അല്ലെങ്കിൽ സ്വാഹ്) അർത്ഥമാക്കുന്നത്: - (1) ഭൂലോകം (ദ്രവ്യം അല്ലെങ്കിൽ സമ്പത്ത് അല്ലെങ്കിൽ ലക്ഷ്മി ദേവി അല്ലെങ്കിൽ വിഷ്ണുവിൻ്റെ ശക്തി), (2) ഭുവർ ലോകം അല്ലെങ്കിൽ ജ്യോതിർ ലോകം അല്ലെങ്കിൽ ദ്യു ലോകം (ഊർജ്ജം അല്ലെങ്കിൽ ദേവി പാർവതി അല്ലെങ്കിൽ ശിവൻ്റെ ശക്തി) കൂടാതെ (3) സുവർലോകം അല്ലെങ്കിൽ സ്വർലോകം (അവബോധം (അവയർനെസ്സ്) അല്ലെങ്കിൽ സരസ്വതീദേവി അല്ലെങ്കിൽ ബ്രഹ്മാവിൻ്റെ ശക്തി). സൃഷ്ടിയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങളായ നിഷ്ക്രിയ (ഇനെർട്ടു) ദ്രവ്യം, നിഷ്ക്രിയ ഊർജ്ജം, നിഷ്ക്രിയമല്ലാത്ത അവബോധം എന്നിവ പരാമർശിക്കപ്പെടുന്നു.
iii) തമസ്സ് (ദ്രവ്യം), രജസ്സ് (ഊർജ്ജം), സത്വം (അവബോധം) എന്നീ ഈ മൂന്ന് അടിസ്ഥാന ഘടകങ്ങളും അവതാരങ്ങളുടെ ഊർജ്ജസ്വലമായ/മനുഷ്യ ശരീരത്തിൻ്റെ ഘടകങ്ങളാണ്, കാരണം ഈ മൂന്ന് ഗുണങ്ങളും എപ്പോഴും ഒരുമിച്ച് നിലനിൽക്കുന്നു. ഊർജ്ജസ്വലമായ അവതാരത്തിൻ്റെ ശരീരം ഊർജ്ജവും അവബോധവും (ഊർജ്ജത്തിൻ്റെ സൂക്ഷ്മമായ ദ്രവ്യത്തെയോ ജഡത്വത്തെയോ അവഗണിക്കുന്നു) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതേസമയം മനുഷ്യാവതാരത്തിൻ്റെ ശരീരം ദ്രവ്യവും ഊർജ്ജവും അവബോധവും കൊണ്ട് നിർമ്മിച്ചതാണ്. പക്ഷേ, വിശ്രമ പിണ്ഡം (റസ്റ്റ് മാസ്സ്) സൂചിപ്പിക്കുന്ന ജഡത്വം (ഇനേർഷ്യ) സൂചിപ്പിക്കുന്നത് ഊർജ്ജം എല്ലായ്പ്പോഴും ജഡത്വവുമായോ ദ്രവ്യവുമായോ (റസ്റ്റ് മാസ്സ്) അല്ലെങ്കിൽ ദ്രവ്യത്തിൻ്റെ സൂക്ഷ്മമായ അംശവുമായോ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. അതിനാൽ, ഈ മൂന്ന് ഗുണങ്ങളും ഊർജ്ജസ്വലവും മനുഷ്യാവതാരവുമായ ഒരു മാധ്യമത്തിൽ രണ്ടിലും സഹവർത്തിക്കുന്നു. എന്നിരുന്നാലും, ഊർജ്ജസ്വലമായ അവതാരത്തിൻ്റെ ശരീരത്തിൽ ദ്രവ്യം വളരെ സൂക്ഷ്മമാണ്, അതേസമയം മനുഷ്യാവതാരത്തിൻ്റെ ശരീരത്തിൽ ദ്രവ്യം വളരെ പ്രബലമാണ്. അതിനാൽ, മുകളിൽ പറഞ്ഞ സൃഷ്ടിയുടെ മൂന്ന് ഘടകങ്ങൾ (കംപോനൻസ്) ദൈവത്തിൻ്റെ ഊർജ്ജസ്വലമായ/മനുഷ്യാവതാരങ്ങളെ സൂചിപ്പിക്കാൻ പ്രസ്താവിച്ചിരിക്കുന്നു. മനുഷ്യാവതാരം ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ദൈവത്തിൻ്റെയോ സദ്ഗുരുവിൻ്റെയോ മനുഷ്യാവതാരത്തെയാണ് ഇവിടെ ലക്ഷ്യ വിഷയമായി കണക്കാക്കേണ്ടത്.
iv) ഇതുവരെ നേടിയെടുത്ത അർത്ഥം, ലോകത്തെ സൃഷ്ടിക്കുകയും ഭരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ആത്യന്തികമായ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ഒരു ഊർജ്ജസ്വലമായ ശരീരത്തിൽ മാധ്യമം സ്വീകരിക്കുന്നു, അവനെ ദത്ത ദൈവം അല്ലെങ്കിൽ ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം എന്ന് വിളിക്കുന്നു. ഈ ദത്ത ദൈവം മറ്റ് ഊർജ്ജസ്വലവും മനുഷ്യാവതാരങ്ങളും രൂപപ്പെടുത്തുന്നു, അതിനാൽ മറ്റെല്ലാ അവതാരങ്ങളെയും പരമമായ സങ്കൽപ്പിക്കാനാവാത്ത ദൈവത്തിൻ്റെ (പരബ്രഹ്മൻ) അവതാരങ്ങളായി കണക്കാക്കാൻ കഴിയും, കാരണം പരബ്രഹ്മൻ എല്ലാ അവതാരങ്ങളോടും ദത്ത ദൈവത്തിലൂടെ മാത്രം ലയിക്കുന്നു. പരബ്രഹ്മൻ ദത്ത ദൈവത്തിലും ദത്ത ദൈവം എല്ലാ അവതാരങ്ങളിലും (ഊർജ്ജസ്വലമായ അല്ലെങ്കിൽ മനുഷ്യ) ഉണ്ട്.
v) വാക്കുകളുടെ ശരിയായ ക്രമത്തിൽ വാക്യത്തിൻ്റെ നേരിട്ടുള്ള അർത്ഥം: -
ധീമഹി (ഞങ്ങൾ ധ്യാനിക്കുന്നു), തത് (അത്), ദേവസ്യ-സവിതുഃ (ദൈവം-സ്രഷ്ടാവിൻ്റെ), വരേണ്യം (ഏറ്റവും മികച്ചത്), ഭാർഗഃ (മൂന്ന് ഘടകങ്ങളുടെ ഘടകം).
യഃ (ആരാണ്), പ്രചോദയാത് (ആരംഭിക്കാൻ കഴിയും), നഃ (നമ്മുടെ), ധിയാഃ (ബുദ്ധികൾ).
vi) ഈ വാക്യം സദ്ഗുരു എന്ന് വിളിക്കപ്പെടുന്ന മനുഷ്യാവതാരത്തെ ലക്ഷ്യമായി സ്ഥാപിക്കുന്നു കാരണം: -
a) സൃഷ്ടിയുടെ മൂന്ന് ഘടകങ്ങളെ (കംപോനൻസ്) മൂന്ന് വ്യക്തമായ വാക്കുകളാൽ തുല്യ പ്രാധാന്യത്തോടെ വ്യക്തമായി പരാമർശിച്ചിരിക്കുന്നു, അതിനാൽ അവതാരം മനുഷ്യാവതാരം മാത്രമാണ്. ഊർജ്ജസ്വലമായ അവതാരമാണെങ്കിൽ, ഊർജ്ജസ്വലമായ അവതാരത്തിൻ്റെ കാര്യത്തിൽ അത് വളരെ സൂക്ഷ്മമായതിനാൽ ദ്രവ്യത്തിൻ്റെ ഘടകം തുല്യ ശക്തിയോടെ പരാമർശിക്കേണ്ടതില്ല.
b) ഏറ്റവും നല്ല ഘടകമെന്ന നിലയിൽ അവബോധത്തെ പരാമർശിക്കുന്നു, ഈ ഘടകമാണ് സൃഷ്ടിയുടെ ഏറ്റവും മികച്ച ഇനം (പാരാ പ്രകൃതി), ഇത് മറ്റ് രണ്ട് ഘടകങ്ങളിൽ (ഊർജ്ജവും ദ്രവ്യവും) നിന്ന് വ്യത്യസ്തമായി നിഷ്ക്രിയമല്ല. ഇതിനർത്ഥം ദൈവം നിഷ്ക്രിയമല്ലാത്ത മാധ്യമത്തിൽ (അവബോധം) മാത്രമേ മാധ്യമം സ്വീകരിക്കൂ, നിഷ്ക്രിയ (ഇനെർട്ടു) മാധ്യമത്തിൽ (ദ്രവ്യവും ഊർജ്ജവും) അല്ല.
c) ദൈവം അവബോധത്തിൽ മാത്രമാണ് മധ്യസ്ഥനായിരിക്കുന്നത്, എന്നാൽ ദ്രവ്യത്തിലും ഊർജ്ജത്തിലും അല്ല എന്നാണ് ഇതിനർത്ഥം. പക്ഷേ, അവബോധം തന്നെ സ്വതന്ത്രമല്ല, ഊർജ്ജസ്വലമായ ശരീരം (സൂക്ഷ്മമായ(സട്ടിൽ) ദ്രവ്യത്തിൻ്റെ അംശത്തെ പ്രതിനിധീകരിക്കുന്ന സൂക്ഷ്മമായ ജഡത്വത്തോടുകൂടിയ ഊർജ്ജം കൊണ്ട് നിർമ്മിച്ചത്) അല്ലെങ്കിൽ മനുഷ്യശരീരം (ഊർജ്ജം + ദ്രവ്യം കൊണ്ട് നിർമ്മിച്ചത്) പോലെയുള്ള ഒരു കണ്ടെയ്നർ ആവശ്യമാണ്. അതിനാൽ, അവബോധം ഊർജ്ജം കൊണ്ട് നിർമ്മിച്ച ഒരു കണ്ടെയ്നറുമായി (സൂക്ഷ്മ ദ്രവ്യത്തിൻ്റെ അംശം ഉള്ളത്) അല്ലെങ്കിൽ ദ്രവ്യവുമായി (ഊർജ്ജം ബൈൻഡിംഗ് എനർജിയായി) സംസർഗ്ഗപ്പെട്ടിരിക്കണം. അവബോധത്തെ സ്വതന്ത്രമായി ആരാധിക്കാൻ കഴിയാത്തതിനാൽ, ഊർജ്ജസ്വലമായ അല്ലെങ്കിൽ ഭൗതികവൽക്കരിച്ച (മെറ്റീരിയലൈസ്ഡ്) പാത്രത്തിൽ (കണ്ടെയ്നർ) ഉള്ള അവബോധത്തെ മാത്രം ആരാധിക്കാം.
d) ഉറുമ്പ് മുതൽ സ്രഷ്ടാവ് വരെയുള്ള എല്ലാ ജീവജാലങ്ങളിലും ആ അവബോധം വ്യാപിച്ചിരിക്കുന്നു എന്ന് നമ്മൾ പറയുന്ന (പിപിളികാദി ചതുർമുഖ പര്യന്തം പ്രാണി ജാതം നിവിസ്ഹ്തഹ്) കാരണത്തെ മുൻനിറുത്തി, എല്ലാ ജീവജാലങ്ങളിലും വ്യാപിക്കുന്ന അടിസ്ഥാന അവബോധമായി, ആ അവബോധത്തെ, നിങ്ങൾ കണക്കാക്കിയാൽ, നിങ്ങൾക്ക് അവബോധത്തെ സർവ്വവ്യാപിയായി കൈവരിക്കാനാവില്ല, കാരണം ലോകത്തെ എല്ലാ നിഷ്ക്രിയ വസ്തുക്കളിലും അവബോധം വ്യാപിക്കുന്നില്ല. അതിനാൽ, 'സൃഷ്ടിയുടെ ഏറ്റവും മികച്ച ഇനം' എന്ന വാക്ക് അവബോധത്തിൻ്റെ നിഷ്ക്രിയമല്ലാത്ത സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അവബോധത്തിൻ്റെ സർവ്വവ്യാപിത്വത്തെ (ഓമ്നിപ്രെസെൻസ്) അടിസ്ഥാനമാക്കിയല്ല.
ഇ) അതിനാൽ, സൃഷ്ടിയിലെ ഏറ്റവും മികച്ച ഇനം, ഭൗതികവൽക്കരിച്ച (മെറ്റീരിയലൈസ്ഡ്) കണ്ടെയ്നറുമായി (ജീവനുള്ള മനുഷ്യശരീരം) ബന്ധപ്പെട്ട അവബോധം ഇവിടെ പരാമർശിക്കുന്നു.
f) നിങ്ങൾക്ക് ഈ മികച്ച ഇനം കേവലം അടിസ്ഥാന അവബോധമായി (ചിത്) എടുക്കാൻ കഴിയില്ല. കാരണം, അത്തരം ഒരു വ്യക്തിത്വം (ഭൗതികമായ മനുഷ്യശരീരത്തെ കണ്ടെയ്നർ ആക്കിയിട്ടുള്ള അവബോധം) മനുഷ്യ ശിഷ്യന്മാരുടെ ബുദ്ധിയെ നയിക്കുന്നതായി (ഇനിഷിയേറ്റു) മൂന്നാമത്തെ വരി പറയുന്നു. എല്ലാ ജീവജാലങ്ങളിലും (പ്രാണികൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവ പോലെ) ഉള്ള അടിസ്ഥാന അവബോധത്തിന് ഒരു മനുഷ്യൻ്റെ ബുദ്ധിയെ ആരംഭിക്കാനുള്ള (ഇനിഷിയേറ്റു) ശക്തി ഉണ്ടാകില്ല, കാരണം അടിസ്ഥാന അവബോധം എന്നത് പൊതുവായ അവബോധമാണ്, മാത്രമല്ല അതിബുദ്ധി (സൂപ്പർ ഇന്റലക്ട്) എന്നല്ല അർത്ഥമാക്കുന്നത്. അതിനാൽ, സദ്ഗുരു പ്രത്യേകവും മികച്ചതുമായ ബുദ്ധിശക്തിയുള്ള ദൈവത്തിൻ്റെ മനുഷ്യാവതാരമായിരിക്കണം. ഇത് മനുഷ്യ സദ്ഗുരുവിനെ ആരാധനയുടെ ആത്യന്തികമായ ലക്ഷ്യമായി കൊണ്ടുവരുന്നത് സത്യവും സമ്പൂർണ്ണവുമായ ആത്മീയ ജ്ഞാനം നേടാനാണ്.
vii) ഈ വാക്യത്തിലെ വാക്കുകളെ നമുക്ക് മൂന്ന് വിഭാഗങ്ങളായി തിരിക്കാം: -
i) മാധ്യമം സ്വീകരിച്ച ദൈവത്തിൻ്റെ പക്ഷവുമായി ബന്ധപ്പെട്ട വാക്കുകൾ: - തത് (N), ദേവസ്യ (M), സവിതുഃ (M), വരേണ്യം (N), ഭാർഗഃ (N), യാഃ (M).
ii) ഭക്തരുടെ പക്ഷവുമായി ബന്ധപ്പെട്ട വാക്കുകൾ:- നഃ (M and F), ധിയാഃ (F).
iii) M അല്ലെങ്കിൽ N അല്ലെങ്കിൽ F അല്ലാത്ത രണ്ട് വശങ്ങളുമായി ബന്ധപ്പെട്ട ക്രിയകൾ:- ധീമഹി, പ്രചോദയാത്.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ദൈവത്തിൻ്റെ പക്ഷവുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളും ഒന്നുകിൽ പുരുഷലിംഗത്തിലോ (M) അല്ലെങ്കിൽ ന്യൂറ്റർ (നപുംസകമായ) ലിംഗത്തിലോ (N) എന്നാൽ സ്ത്രീലിംഗത്തിലല്ല (F) എന്നതാണ്.
ഉപസംഹാരം:- അതിനാൽ, ആരാധിക്കപ്പെടേണ്ട ലക്ഷ്യം ഒന്നുകിൽ നപുംസക ലിംഗത്തിലോ (സങ്കൽപ്പിക്കാനാവാത്ത ദൈവം) പുരുഷലിംഗത്തിലോ ആണ് (എല്ലാ അവതാരങ്ങളിലും പ്രവേശിക്കുന്ന ദത്ത ദൈവം). ഇവിടെയും സ്ത്രീലിംഗം അപമാനിക്കപ്പെടുന്നില്ല, കാരണം ദത്ത ദൈവം പുരുഷ-സ്ത്രീ ലിംഗ രണ്ടു മാധ്യമങ്ങളിലും പ്രവേശിക്കുന്നു.
ദത്ത ഭഗവാൻ ശിവനിലും അതുപോലെ ദുർഗ്ഗാദേവിയിലും ആന്തരിക ദൈവമായി നിലകൊള്ളുന്നു, രണ്ടിലും ബാഹ്യ രൂപമോ ശരീരമോ സൃഷ്ടി അല്ലെങ്കിൽ പ്രകൃതിയാണ്, അത് സ്ത്രീലിംഗമാണ്. ഇപ്പോൾ, ഞങ്ങൾ ലിംഗ വിവേചനം കാണിച്ചുവെന്ന് നിങ്ങൾ പറഞ്ഞേക്കാം, കാരണം ആന്തരിക ദൈവം അല്ലെങ്കിൽ ആദ്യത്തെ ഊർജ്ജസ്വലമായ അവതാരം (ദത്ത ദൈവം) പുരുഷലിംഗത്തിലാണ്. അനഘ ദേവി ദത്ത ഭഗവാന്റെ ഭാര്യയാണെന്ന് പറയപ്പെടുന്നു. ആദ്യത്തെ പുല്ലിംഗമായ ഊർജ്ജസ്വലമായ അവതാരമായി ദത്ത ഭഗവാൻ സൃഷ്ടിക്കപ്പെട്ടപ്പോൾ, അതേ സമയം തന്നെ അനഘാ ദേവിയെ ആദ്യത്തെ സ്ത്രീലിംഗമായ ഊർജ്ജസ്വലമായ അവതാരമായി സൃഷ്ടിച്ചു, അത് ദത്ത ഭഗവാനിൽ ഒരേസമയം ഉണ്ടായിരുന്നു. പുരുഷ പക്ഷപാതിത്വമുള്ള പുരുഷന്മാർക്ക് ആദ്യത്തെ ഊർജ്ജസ്വലമായ അവതാരത്തെ പുരുഷനായ ഭഗവാൻ ദത്തയായും സ്ത്രീ പക്ഷപാതിത്വമുള്ള സ്ത്രീകൾക്ക് സ്ത്രീ ദേവതയായ അനഘയെ അതേ ആദ്യത്തെ ഊർജ്ജസ്വലമായ അവതാരമായി ഒരേസമയം കാണാനാകും. ദത്തയോടും അനഘയോടും തുല്യ പക്ഷപാതമുള്ള ആത്മാക്കൾക്ക് ദത്ത ഭഗവാനെയും അനഘ ദേവിയെയും ഒരുമിച്ച് നിലകൊള്ളുന്നതായി കാണാൻ കഴിയും.
ഭഗവാൻ ബ്രഹ്മാവിൻ്റെയും സരസ്വതി ദേവിയുടെയും കാര്യത്തിലെ കൃത്യമായ കഥ ഇതാണ്. ദത്ത ഭഗവാൻ അനഘ ദേവിയെ തൻ്റെ മകളായി സൃഷ്ടിച്ചിട്ടില്ലാത്തതുപോലെ, ഭഗവാൻ ബ്രഹ്മാവ് സരസ്വതി ദേവിയെ തൻ്റെ മകളായി സൃഷ്ടിച്ചിട്ടില്ല. സങ്കൽപ്പിക്കാനാവാത്ത ദൈവം ദത്തയെയും അനഘയെയും ബ്രഹ്മാവിനെയും സരസ്വതിയെയും വിഷ്ണുവിനെയും ലക്ഷ്മിയെയും ശിവനെയും ശക്തിയെയും ഒരേസമയം സൃഷ്ടിക്കുകയും എല്ലാ ജോഡികളിലും ഒരേസമയം ലയിക്കുകയും ചെയ്തു. ഈ നാല് ജോഡികളും ഒരേസമയം പരബ്രഹ്മൻ്റെ അവതാരങ്ങളാണ്. അതിനാൽ, നിങ്ങൾക്ക് ബ്രഹ്മദേവനെ പരബ്രഹ്മനായി കണക്കാക്കാനും ബ്രഹ്മദേവൻ സരസ്വതീദേവിയുടെ പിതാവാണെന്നും പറയാനാവില്ല. ദത്ത, ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ പരബ്രഹ്മൻ്റെ അവതാരങ്ങളാണ്. പരബ്രഹ്മൻ ആദ്യ ജോഡിയുമായി (ദത്തയും അനഘയും) ലയിച്ചു, പിന്നീട്, ദത്ത ഭഗവാനും അനഘ ദേവിയും മൂന്ന് ജോഡികളിലെ ഓരോ ജോഡിയിലും ലയിച്ചു. ഓരോ ജോഡിയുടെയും കാര്യത്തിൽ, പുരുഷൻ ശക്തിയുടെ ഉടമയും സ്ത്രീ ശക്തിയുമാണ്. ദ്വൈതഭാവത്തിൽ (ഡ്യുവലിസം) ശീലിച്ച ഭക്തരുടെ മനസ്സിനെ തൃപ്തിപ്പെടുത്താൻ ഓരോ ജോഡിയും രണ്ട് വ്യത്യസ്ത രൂപങ്ങളായി അവതരിച്ചാലും ഉടമയെയും ശക്തിയെയും ഒറ്റപ്പെടുത്താൻ കഴിയില്ല.
ലൗകിക ഉദാഹരണങ്ങളിൽ പോലും ഒരേ ഒന്ന് രണ്ടായി കാണപ്പെടുന്നു. കയർ സർപ്പമാണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കുമ്പോൾ, അത് കയറാണോ സർപ്പമാണോ എന്ന് നിങ്ങൾക്ക് സംശയം തോന്നുമ്പോൾ രണ്ടും ഒരേസമയം നിങ്ങൾക്ക് ദൃശ്യമാകും. നിങ്ങൾക്ക് സംശയമൊന്നുമില്ലെങ്കിൽ, കയർ ഒറ്റ കയറായി മാത്രമേ ദൃശ്യമാകൂ. മോണിസം ദൈവിക സ്വഭാവത്തിൻ്റെ കോണിലാണ്, ദ്വൈതവാദം മനുഷ്യ സ്വഭാവത്തിൻ്റെ കോണിലാണ്. പക്ഷേ, ഈ രണ്ട് കോണുകളും കാരണത്തിലും (കോസ്) കാര്യകാരണ (കോഷെൽ) ശക്തിയിലും ഒതുങ്ങുന്നു, അവ കാരണത്തിലേക്കും ഉൽപന്നത്തിലേക്കും വ്യാപിപ്പിക്കേണ്ടതില്ല. ഇതിനർത്ഥം സങ്കൽപ്പിക്കാനാവാത്ത ദൈവവും മായ എന്ന അവൻ്റെ അന്തർലീനമായ ശക്തിയും ഒന്നാണെന്നും മനുഷ്യ കോണിൽ രണ്ടായി കാണപ്പെടുന്നുവെന്നും ആണ്. സങ്കൽപ്പിക്കാനാവാത്ത ദൈവത്തിൻ്റെ അല്ലെങ്കിൽ അവൻ്റെ ശക്തിയായ മായയുടെ ഉൽപന്നമാണ് ലോകം. സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെയും മായയെയും ഒരേ കാരണമായി മാത്രം വിളിക്കുന്നു. ദൈവവും ലോകവും (പ്രകൃതി) ഒന്നുതന്നെയാണെന്ന് പറയാൻ ഈ ആശയം കാരണത്തിലേക്കും ഫലത്തിലേക്കും വ്യാപിപ്പിക്കരുത്. മായയും പരബ്രഹ്മനും ഒന്നാണ്, കാരണമായാണ് വിളിക്കപ്പെടേണ്ടത്. ലോകം കാരണത്തിൻ്റെ (പരബ്രഹ്മൻ അല്ലെങ്കിൽ മായ) ഉൽപന്നമാണ്, കാരണവും (പരബ്രഹ്മൻ അല്ലെങ്കിൽ മായ) ഉൽപ്പന്നവും (ലോകം) ഒന്നാണെന്ന് പറയാൻ കഴിയില്ല.
മായ എന്നത് കാരണ ശക്തിയും (കാരണ ശക്തി), പ്രകൃതി കാര്യ ശക്തിയുമാണ് (ഫലപ്രദമായ അല്ലെങ്കിൽ ഉൽപ്പാദന ശക്തി). കാര്യകാരണശക്തിയും കാരണവും തമ്മിൽ വ്യത്യാസമില്ല. അതുപോലെ, ഉൽപാദന ശക്തിയും ഉൽപ്പന്നവും അല്ലെങ്കിൽ ഫലപ്രദമായ ശക്തിയും ഫലവും തമ്മിൽ വ്യത്യാസമില്ല. പരബ്രഹ്മനും, കാര്യകാരണശക്തിയും അല്ലെങ്കിൽ കാരണശക്തിയും ഒന്നുതന്നെയാണ്, ഉൽപന്നത്തിൽ നിന്നോ പ്രകൃതിയിൽ നിന്നോ (ഉൽപാദനശക്തിയിൽ നിന്നോ) പ്രഭാവത്തിൽ നിന്നോ അല്ലെങ്കിൽ പ്രകൃതിയിൽ നിന്നോ (ഫലപ്രദമായ ശക്തിയിൽ) അല്ലെങ്കിൽ കാര്യശക്തിയിൽ നിന്നോ വ്യത്യസ്തമാണ്.
പരബ്രഹ്മൻ കാര്യകാരണശക്തിയുടെയോ മായയുടെയോ ശക്തിമാന്റെയോ ഉടമയാണ്, കൂടാതെ കാരണശക്തിയോ മായയോ ശക്തിയോ അവനോടു ഒന്നുതന്നെയാണ്. ശക്തിയുടെയും ശക്തിയുടെ ഉടമയും ഒന്നുതന്നെയാണെന്ന് പറയപ്പെടുന്നു (ശക്തി ശക്തിമതോരഭേദഃ).
താൻ എല്ലാ ആത്മാക്കളുടെയും പിതാവാണെന്ന് കൃഷ്ണൻ പറഞ്ഞപ്പോൾ (അഹം ബീജ പ്രദഃ പിതാ), അതിനർത്ഥം അവനിൽ സന്നിഹിതനായിരുന്ന സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം എല്ലാ ആത്മാക്കളുടെയും പിതാവാണ് എന്നാണ്, കാരണം എല്ലാ ആത്മാക്കളെയും സൃഷ്ടിച്ചത് സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമാണ്. നിങ്ങൾ കൃഷ്ണനെ പിതാവായി സ്വീകരിക്കുകയാണെങ്കിൽ, അവന് എങ്ങനെയാണ് ഇത്രയധികം ആത്മാക്കളെ (അവൻ്റെ മക്കളെ) വിവാഹം കഴിക്കാൻ കഴിയുക? അതിനാൽ, ഭഗവാൻ ബ്രഹ്മാവിൽ ഉള്ള സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ബ്രഹ്മാവിനെയും സരസ്വതിയെയും സൃഷ്ടിച്ചു. ഭഗവാൻ ബ്രഹ്മാവ് സരസ്വതിയെ സൃഷ്ടിച്ച് മകളായി വിവാഹം കഴിച്ചുവെന്ന് നിങ്ങൾ വിഡ്ഢിത്തമായി പറഞ്ഞാൽ, ഭഗവാൻ ബ്രഹ്മാവ് സൃഷ്ടിച്ച എല്ലാ ആത്മാക്കളും സഹോദരന്മാരും സഹോദരിമാരും ആയിത്തീരുന്നു, പിന്നെ എങ്ങനെയാണ് ആത്മാക്കൾ (സഹോദരന്മാർ) തമ്മിലുള്ള വിവാഹം നടക്കുക? അച്ഛനും മകളും തമ്മിലുള്ള വിവാഹം തെറ്റാണെന്ന് നിങ്ങൾ പറഞ്ഞാൽ, സഹോദരനും സഹോദരിയും തമ്മിലുള്ള വിവാഹവും ഒരുപോലെ തെറ്റായിരിക്കണം.
5. ഈ ലിംഗ വിവേചന ഈഗോയിൽ നിന്ന് ഞാൻ എങ്ങനെ രക്ഷപ്പെടും?
സ്വാമി മറുപടി പറഞ്ഞു:- ആത്മീയ ജ്ഞാനത്തിന്റെ യഥാർത്ഥ ആശയം പൂർണ്ണമായി അറിയുന്നതിലൂടെ ഏത് മോശം ഗുണവും ഇല്ലാതാക്കാൻ കഴിയും. ഒരു ലിംഗത്തോടുള്ള അസൂയയോ വിദ്വേഷമോ ഒരു ഗുണമാണ്, അത് ഒരു ചിന്തയോ വികാരമോ ആണ്. ഒരു വജ്രത്തിന് മറ്റൊരു വജ്രം മുറിക്കാൻ കഴിയുന്നതുപോലെ മറ്റൊരു ചിന്തയ്ക്ക് ഈ മോശം ചിന്തയെ മുറിക്കാൻ കഴിയും. ചിന്തകൾ മാത്രമായ വിവിധ ആശയങ്ങളാൽ ജ്ഞാനം കെട്ടിപ്പടുത്തിയിരിക്കുന്നു. അതിനാൽ, ചിന്തകളുടെ രൂപത്തിലുള്ള ജ്ഞാനത്തിന് തെറ്റായ ചിന്തകളെ ഇല്ലാതാക്കാൻ കഴിയും. ഇതല്ലാതെ മറ്റൊരു വഴിയുമില്ല, കാരണം ഒരു ഘട്ടത്തിനു മറ്റൊരു ഘട്ടത്തെ മുറിക്കാൻ കഴിയില്ല.
6. നഖങ്ങൾ എങ്ങനെ നിഷ്ക്രിയവും നിഷ്ക്രിയമല്ലാതെയുമാകുന്നു?
[ഹിരണ്യകശിപു എന്ന അസുരൻ ബ്രഹ്മദേവനോട് താൻ ജഡമോ നിഷ്ക്രിയമാല്ലാത്തതോ ആയ ആയുധങ്ങൾ കൊണ്ടൊന്നും മരിക്കരുതെന്ന് ആവശ്യപ്പെട്ടു. ഭഗവാൻ നരസിംഹ ഈ രാക്ഷസനെ ജഡമോ ജഡമല്ലാത്തതോ ആയ നഖങ്ങൾ കൊണ്ട് വധിച്ചു. നഖങ്ങളുടെ അത്തരം സ്വഭാവം ദയവായി വിശദീകരിക്കുക.]
സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും, അവബോധമില്ലായ്മ കാരണം നഖങ്ങൾ നിഷ്ക്രിയമാണ്. സസ്യങ്ങൾക്ക് ശ്വാസോച്ഛ്വാസം ഉണ്ടെങ്കിലും സസ്യങ്ങൾ പോലും അതേ കാരണത്താൽ നിഷ്ക്രിയമാണ്. അതിനാൽ, നഖങ്ങൾ നിഷ്ക്രിയമല്ലാത്തതല്ല. നഖവും മുടിയും വെട്ടിയാലും വളരുമെന്നും അതിനാൽ അവ നിഷ്ക്രിയമല്ലാത്തതാണെന്നു ആളുകൾ പറയുന്നു. മുറിക്കുമ്പോൾ വേദന അനുഭവപ്പെടാത്തതിനാൽ അവയെ നിഷ്ക്രിയമല്ലാ എന്ന് വിളിക്കാൻ കഴിയില്ല. ഈ യുക്തി ജനങ്ങൾ നൽകിയതാണ്. എന്നാൽ വാസ്തവത്തിൽ, വളർച്ച എന്നത് നിഷ്ക്രിയമല്ലാത്ത അവബോധത്തിൻ്റെ സ്വഭാവമല്ല. ഒരു ക്രിസ്റ്റൽ പോലും സസ്പെൻഡ് ചെയ്ത അതിൻ്റെ ലായനിയിൽ വലുപ്പത്തിൽ വളരുന്നു. ചെടികൾ പോലും വളരുന്നു. ഇത്രയും ശാസ്ത്രീയമായ വിശകലനം ആ പുരാതന കാലത്ത് നിലവിലില്ല. അവബോധം ഉള്ള ജീവജാലങ്ങളിൽ വളർച്ച കാണപ്പെടുന്നതിനാൽ അവർ വളർച്ചയെ നിഷ്ക്രിയമല്ലാത്ത അവബോധത്തിൻ്റെ സ്വഭാവമായി സ്വീകരിച്ചു. സസ്യങ്ങളെപ്പോലെ അവബോധമില്ലാത്ത ജീവജാലങ്ങളുണ്ട്. സസ്യങ്ങളിൽ ഉള്ള ശ്വസനം പ്രാണമയ കോശം മാത്രമാണ്. വേദന അനുഭവിക്കാൻ, അവബോധം ആവശ്യമാണ്, അത് മനോമയ കോശം (മനസ്സ്), വിജ്ഞാനമയ കോശം (ബുദ്ധി), ആനന്ദമയ കോശം (ആനന്ദം) എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിലാണ്. ചിലർ ശ്വസനത്തെ അവബോധമായി തെറ്റിദ്ധരിക്കുന്നു, ഇത് തെറ്റാണ്. ശ്വസനത്തെ ജീവനായി പറയാം. അതിനാൽ, ജീവികൾ രണ്ട് തരത്തിലാണ്:-
i) അവബോധം ഇല്ലാത്ത ജീവികൾ (സസ്യങ്ങൾ - ബോട്ടണി) കൂടാതെ
ii) അവബോധമുള്ള ജീവികൾ (പക്ഷികൾ, മൃഗങ്ങൾ, മനുഷ്യർ മുതലായവ - സുവോളജി).
ഇനി വരുന്ന ചോദ്യം നഖങ്ങൾ നിഷ്ക്രിയമായതിനാൽ എന്തിനാണ് ഭഗവാൻ നരസിംഹൻ അസുരനെ നിഷ്ക്രിയ നഖ-ആയുധങ്ങൾ കൊണ്ട് വധിച്ചത്? ഇതിനുള്ള ഉത്തരം, നഖങ്ങൾ നിഷ്ക്രിയമോ നിഷ്ക്രിയമല്ലാത്തതോ അല്ലെന്നായിരുന്നു അന്നത്തെ പൊതു അഭിപ്രായം. സ്വയം വൈരുദ്ധ്യം കാരണം നഖങ്ങൾ നിഷ്ക്രിയവും നിഷ്ക്രിയമല്ലാത്തതും ആകാൻ കഴിയില്ല. അന്നത്തെ പൊതുസമൂഹത്തിൻ്റെ അറിവിന് ഒരു ഗുണവും ഒരു ന്യൂനതയും ഉണ്ടായിരുന്നു.
മെറിറ്റ്:- നഖം മുറിക്കുമ്പോൾ വേദനയില്ലാത്തതിനാൽ അവബോധം ഇല്ലാതായതിനാൽ അവ നിഷ്ക്രിയമാണ്. വേദന മനസ്സുമായി (അവബോധം) ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, മുറിക്കുമ്പോൾ ചെടികൾക്ക് വേദനയില്ല, അതിനാൽ സസ്യങ്ങൾ നിഷ്ക്രിയമാണ്. സസ്യങ്ങൾ ജീവജാലങ്ങളാണ് (ശ്വാസോച്ഛ്വാസം കാരണം) എന്നാൽ അവബോധമില്ല.
ന്യൂനത:- വളർച്ചയാണ് അവബോധത്തിൻ്റെ സവിശേഷത. സസ്യങ്ങളിലും (അവബോധമില്ലാത്ത ബൊട്ടാണിക്കൽ ജീവികൾ) നിഷ്ക്രിയ വസ്തുക്കളിലും (അതിൻ്റെ ലായനിയിൽ ഒരു ക്രിസ്റ്റലിന്റെ വളർച്ച പോലെ) വളർച്ച ദൃശ്യമാകുന്നു. അവബോധമുള്ള ജീവജാലങ്ങളിലും (സുവോളജി ജീവികൾ) വളർച്ച പ്രത്യക്ഷപ്പെടുന്നു. പക്ഷേ, അന്നത്തെ ജനങ്ങൾ വളർച്ചയെ അവബോധമുള്ള ജീവജാലങ്ങളുടെ സ്വഭാവമായി തെറ്റിദ്ധരിച്ചു.
മേൽപ്പറഞ്ഞ മെരിറ്റിന്റെയും ന്യൂനതയുടെയും അടിസ്ഥാനത്തിൽ (ന്യൂനതയും യോഗ്യതയായി തെറ്റിദ്ധരിക്കപ്പെട്ടു), നഖങ്ങൾ നിഷ്ക്രിയമോ നിഷ്ക്രിയമല്ലാത്തതോ അല്ലെന്ന് അന്നത്തെ പൊതുജനം നിഗമനം ചെയ്തു. ഈ ആശയം അന്നത്തെ പൊതുജനങ്ങളുടെ ശാസ്ത്രീയ അറിവിൻ്റെ അടിസ്ഥാനമായിരിക്കണം. ഈ കാര്യം അസുരന് പോലും അറിയാമായിരുന്നു. അങ്ങനെയെങ്കിൽ, അസുരൻ മൂന്ന് തരത്തിലുള്ള വരങ്ങൾ ചോദിക്കേണ്ടതായിരുന്നു (1) ജഡായുധങ്ങളാൽ, (2) ജഡമല്ലാത്ത ആയുധങ്ങളാൽ, (3) ജഡമോ (നഖങ്ങൾ) ജഡമോ അല്ലാത്ത ആയുധങ്ങളാൽ കൊല്ലപ്പെടാതിരിക്കാൻ. രാക്ഷസൻ സൂചിപ്പിച്ചത് (1), (2) തരം ആയുധങ്ങൾ മാത്രമാണ്, 3-ആം തരം അല്ല. നഖങ്ങൾ നിഷ്ക്രിയമായ ആയുധങ്ങൾ മാത്രമായതിനാൽ, നഖങ്ങൾ ദൈവം ഒഴിവാക്കിയിരിക്കണം എന്ന് നിങ്ങൾക്ക് വാദിക്കാൻ കഴിയില്ല. ഇത് ശരിയായ യുക്തിയല്ല. ഈ യുക്തി ഇന്നത്തെ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അന്നത്തെ പൊതുജനങ്ങളും അസുരനും നഖങ്ങളെ മൂന്നാം തരമായി മാത്രമേ കണക്കാക്കുന്നുള്ളൂ. അങ്ങനെയെങ്കിൽ, രാക്ഷസൻ 3-ആം തരത്തെയും സൂചിപ്പിക്കണമായിരുന്നു. തത്സമയത്തെ ശാസ്ത്രത്തിൻ്റെ വികാസത്തെ അടിസ്ഥാനമാക്കിയാണ് ദൈവം പൊതുജനാഭിപ്രായം പരിഗണിക്കുന്നത്. അതിനാൽ, 3-ആം തരം പരാമർശിക്കാതെ രാക്ഷസൻ വഴുതിവീണു. രാവണൻ പോലും മനുഷ്യരെയും കുരങ്ങന്മാരെയും തനിക്കു മരണം വരുത്തിവെക്കുന്ന വസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. സൃഷ്ടിയുടെ സുരക്ഷയ്ക്കായി അസുരനെ കൊല്ലണം എന്നതിനാൽ അത്തരം സ്ലിപ്പ് (വീഴ്ച്ച) ദൈവം മുതലെടുക്കുന്നു.
7. സാമീപ്യം അശ്രദ്ധയും അകൽച്ച ആകർഷണവും കൊണ്ടുവരുമെന്ന് അങ്ങ് പറയുന്നത് എന്തുകൊണ്ട്?
സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ കൺമുമ്പിൽ കാണുന്ന വസ്തുവിനെ നിങ്ങൾ വെറുക്കുമെന്നും നിങ്ങളുടെ കണ്ണിൽ നിന്ന് അകലെയുള്ള വസ്തുവിനെ നിങ്ങൾ സ്നേഹിക്കുമെന്നും വേദം പോലും പറഞ്ഞിട്ടുണ്ട് (പരോക്ഷ പ്രിയാ ഇവ ഹി ദേവാഃ പ്രത്യക്ഷ ദ്വിഷഃ) മനുഷ്യൻ്റെ ഈ അസുഖം മാലാഖമാർക്ക് പോലും പൊതുവായിട്ടുള്ളതാണ് എന്ന് വേദം പറയുന്നു. ഇത് പ്രധാനമായും സാധാരണ മനുഷ്യർക്കിടയിലുള്ള മനുഷ്യാവതാരത്തിന് ബാധകമാണ്.
i) മനുഷ്യർക്ക് തീർച്ചയായും ഈഗോ അടിസ്ഥാനമാക്കിയുള്ള അസൂയയുണ്ട്, തന്നിലും വലിയ സഹമനുഷ്യനെപ്പോലും സഹിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ ഏറ്റവും വലിയ സഹമനുഷ്യനെ (മനുഷ്യരൂപത്തിലുള്ള ദൈവം) അവർക്ക് സഹിക്കാൻ കഴിയുമോ? മനുഷ്യാവതാരവും ഒരു സാധാരണ മനുഷ്യനായി മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ, അത്തരം അവതാരത്തെ ഏറ്റവും വലിയ ദൈവമായി കാണുന്നത് വലിയ മനുഷ്യരോട് പോലും അഹങ്കാരത്തിൻ്റെയും അസൂയയുടെയും ഒരു ലാഞ്ഛന പോലുമില്ലാത്ത അദ്വിതീയരായ പണ്ഡിതന്മാരാണ്.
ii) മാത്രമല്ല, അവതാരത്തിലെ ദൈവ-ഘടകം മനുഷ്യ-ഘടകത്തിൻ്റെ (മീഡിയം) ഗുണങ്ങളിൽ ഇടപെടുന്നില്ല. വൈദ്യുതി അത് ഒഴുകുന്ന കമ്പിയുടെ (മീഡിയം) മെലിഞ്ഞതു പോലെയുള്ള ലോഹ ഗുണങ്ങളെ തടസ്സപ്പെടുത്താത്തതുപോലെയാണിത്.
ദൈവത്തിൻ്റെ മനുഷ്യ മാധ്യമത്തിന് മറ്റ് മനുഷ്യശരീരങ്ങളിൽ കാണപ്പെടുന്നതുപോലെ അതിൻ്റെ എല്ലാ സ്വാഭാവിക ഗുണങ്ങളും (ജനനം, മരണം, വിശപ്പ്, ദാഹം, രോഗം, ലൈംഗികത, ഉറക്കം മുതലായവ) ഉണ്ട്. നെയ്യ് ചേർക്കുമ്പോൾ അഗ്നി ആളിക്കത്തുന്നത് പോലെ അവതാരത്തിൻ്റെ മാനുഷിക മാധ്യമത്തിൻ്റെ ഈ സ്വാഭാവിക ഗുണങ്ങൾ കാണുമ്പോൾ ഇതിനകം നിലവിലുള്ള അഹം-അധിഷ്ഠിത അസൂയ മിന്നിമറയുന്നു. ഇക്കാരണത്താൽ, കൺമുമ്പിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യാവതാരം മഹാഭക്തരുടെ പോലും ഭക്തിയെ എപ്പോഴും കത്തിക്കുന്നു. ആദിശേഷൻ മുതലായ വിരലിലെണ്ണാവുന്ന അസാധാരണ ഭക്തരെ ഭൂരിപക്ഷം സാധാരണ ഭക്തരും വിശകലനം ചെയ്യേണ്ടതില്ല.
iii) മറ്റൊരു അധിക കാര്യം, യഥാർത്ഥ മനുഷ്യാവതാരത്തിന് ഈ ഭൂമിയിലെ പേരും പ്രശസ്തിയും താൽപ്പര്യമില്ല, കാരണം ഉയർന്ന ഊർജ്ജസ്വലമായ ലോകത്തിലെ ഭക്തരുടെ നിരന്തരമായ സ്തുതികളാൽ അത് ഇതിനകം ബോറടിച്ചിരിക്കുകയാണ്. അതിനാൽ, ഈ ഭൂമിയിൽ പേരിനും പ്രശസ്തിക്കും വേണ്ടി ദാഹിക്കുന്ന ഒരു അസുരനെപ്പോലെ യഥാർത്ഥ മനുഷ്യാവതാരം പലപ്പോഴും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നില്ല. യഥാർത്ഥ ഭക്തരെ സഹായിക്കാൻ ദൈവം മറഞ്ഞിരിക്കുന്ന രീതിയിൽ അത്ഭുതങ്ങൾ ചെയ്യുന്നു. മനുഷ്യരൂപത്തിലുള്ള ദൈവത്തിൻ്റെ ഇത്തരം മറഞ്ഞിരിക്കുന്ന ദൈവിക പെരുമാറ്റം കാരണം, ഭക്തരുടെ അഹങ്കാരപരമായ അസൂയ ഒട്ടും ശമിക്കുന്നില്ല.
iv) ഈ അപകടകരമായ ഈഗോ-അധിഷ്ഠിത അസൂയയിൽ നിന്ന് ഭക്തരെ രക്ഷിക്കാൻ, മനുഷ്യാവതാരം എപ്പോഴും പറയുന്നത് താൻ ദൈവമല്ല, ദൈവത്തിൻ്റെ ദൂതൻ മാത്രമാണെന്നാണ്. അത്തരം പ്രസ്താവനകൾ ശരിയായ അർത്ഥത്തിൽ എടുക്കുന്ന ഭക്തർ തെറ്റിദ്ധരിക്കുകയും അത് സമകാലിക മനുഷ്യാവതാരത്തോടുള്ള അവരുടെ ഭക്തി കുറയ്ക്കുകയും ചെയ്യുന്നു.
ഒരു ഭക്തൻ മനുഷ്യരൂപത്തിൽ ദൈവത്തിൽ നിന്ന് അകന്നു നിൽക്കുകയും ഇടയ്ക്കിടെ അവനെ സന്ദർശിക്കുകയും ചെയ്താൽ, തീർച്ചയായും ഭക്തിയെ ദോഷകരമായി ബാധിക്കുകയില്ല. ഗോപികമാരെ ജീവിതത്തിലുടനീളം തന്നിൽ നിന്ന് അകറ്റി നിർത്തിക്കൊണ്ട് ഭഗവാൻ കൃഷ്ണൻ അവരുടെ ഭക്തി പാരമ്യത്തിലെത്തിച്ചു. രാധ എപ്പോഴും ബൃന്ദാവനത്തിലുള്ള ഭഗവാൻ കൃഷ്ണനിൽ നിന്ന് അകന്ന് ദ്വാരകയിൽ ചെന്ന് ഇടയ്ക്കിടയ്ക്ക് മാത്രം അവനെ സന്ദർശിച്ചു.
8. സംന്യാസത്തെയും യോഗയെയും കുറിച്ച് ദയവായി വ്യക്തമാക്കുക.
സ്വാമി മറുപടി പറഞ്ഞു:- സംന്യാസം എന്നാൽ എല്ലാ ലൗകിക ആഗ്രഹങ്ങളും അവയുടെ അനുബന്ധ പ്രവർത്തനങ്ങളും ഉപേക്ഷിക്കുക (കാമ്യാനം കർമ്മം ന്യാസം - ഗീത) എന്നാണ്. യോഗ എന്നാൽ സദ്ഗുരുവുമായുള്ള അല്ലെങ്കിൽ ദൈവത്തിൻ്റെ സമകാലിക മനുഷ്യാവതാരവുമായുള്ള അടുത്ത ബന്ധം എന്നാണ് അർത്ഥമാക്കുന്നത്. യോഗ കൂടാതെയുള്ള സംന്യാസം തെറ്റാണെന്നും ഗീത പറയുന്നു (സംന്യാസസ്തു മഹാബാഹോ, ദുഃഖ മാപ്തു). അതായത് ഈശ്വരനോടുള്ള അടുപ്പം കൂടാതെ ലോകമോഹങ്ങളിൽ നിന്നും തുടർന്നുള്ള ലൗകിക പ്രവർത്തനങ്ങളിൽ നിന്നും (സംന്യാസം) മോചനം നേടുക അസാധ്യമാണ്.
ദൈവവുമായുള്ള സഹവാസമില്ലാതെ ലോകത്തിൽ നിന്നുള്ള മോചനം തീർത്തും പാഴായതും അസാധ്യവുമാണ്. നിങ്ങൾ എന്തിനോടെങ്കിലും അറ്റാച്ചുചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് മറ്റൊന്നിൽ നിന്നുള്ള വേർപിരിയൽ (ഡിറ്റാച്മെന്റ്) ലഭിക്കില്ല. നിങ്ങൾ സിനിമ കാണുന്നതിൽ മുഴുകിയില്ലെങ്കിൽ, തിയേറ്ററിലെ കൊതുകുകടിയിൽ നിന്നും രക്തക്കുഴലുകളിൽ നിന്നും നിങ്ങളെ വേർപെടുത്താൻ കഴിയില്ല. സദ്ഗുരു (ദൈവത്തിൻ്റെ സമകാലിക മനുഷ്യാവതാരം) പ്രസംഗിച്ച സത്യവും സമ്പൂർണ്ണവുമായ ആത്മീയ ജ്ഞാനത്തിന്റെ പ്രചരണമായാണ് സംന്യാസത്തിൻ്റെ പ്രധാന കർത്തവ്യമായി പറയുന്നത്. സദ്ഗുരുവുമായുള്ള (യോഗ) സഹവാസം കൂടാതെ ഈ ആത്മീയ ജ്ഞാനത്തിന്റെ (സംന്യാസം) പ്രചരണം എങ്ങനെ സംഭവിക്കും?
9. അങ്ങ് എങ്ങനെയാണ് ലൗകിക ദൈവവിശ്വാസികളെ നിരീശ്വരവാദികളുമായി താരതമ്യം ചെയ്യുന്നത്?
സ്വാമി മറുപടി പറഞ്ഞു:-
i) ലൗകിക ദൈവവിശ്വാസികൾ: - അവർ ദൈവത്തിൻ്റെ അസ്തിത്വം അംഗീകരിക്കുന്നു. പക്ഷേ, ദൈവത്തോടുള്ള അവരുടെ സ്‌നേഹം തെറ്റായ സ്‌നേഹമാണ്, കാരണം ദൈവത്തിൻ്റെ വ്യക്തിത്വത്തോടുള്ള ആകർഷണത്തിൻ്റെ അടിസ്ഥാനത്തിൽ അവർ ദൈവത്തിനുവേണ്ടി ദൈവത്തെ സ്നേഹിക്കുന്നില്ല. തങ്ങളുടെ ലൗകിക പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ നേടുന്നതിനും ലൗകിക സുഖങ്ങൾ കൈവരിക്കുന്നതിനുമുള്ള ഒരു ഉപകരണമായി ദൈവത്തെ ഉപയോഗിക്കുന്നതിന് മാത്രമാണ് അവർ ദൈവത്തെ സ്നേഹിക്കുന്നത്. ലൗകിക ജീവിതത്തിൽ സുസ്ഥിരരായ (സെറ്റിൽഡ്) ഈ ഭക്തരിൽ ചിലർ, തങ്ങളെ സ്വർഗത്തിലെത്താനും നരകത്തിൽ നിന്ന് രക്ഷപ്പെടുത്താനും ദൈവം സഹായിക്കണമെന്ന് ആഗ്രഹിക്കുന്നു. ദൈവത്തോട് യഥാർത്ഥ സ്നേഹമുള്ള ഒരു യഥാർത്ഥ ഭക്തൻ ലോക നേട്ടങ്ങളോ ഉപരിലോകങ്ങളിലെ നേട്ടങ്ങളോ ആഗ്രഹിക്കുന്നില്ലെന്ന് ശങ്കരൻ പറഞ്ഞതുകൊണ്ടാണ് ഇത്തരക്കാർ ഈ വിഭാഗത്തിലെ മറ്റുള്ളവർക്ക് തുല്യരാകുന്നത് (ഇഹാമൂത്ര ഫലഭോഗ വിരാഗഃ).
ii) നിരീശ്വരവാദികൾ: - അവർ ദൈവത്തിൻ്റെ അസ്തിത്വം അംഗീകരിക്കുന്നില്ല, അവർക്ക് ദൈവത്തോട് ഒരു തരത്തിലുള്ള സ്നേഹവും (സത്യമോ വ്യാജമോ) ഇല്ല.
ദൈവാസ്തിത്വത്തിൽ വിശ്വസിക്കുന്നതിലൂടെ ലൗകിക ദൈവവിശ്വാസികൾ നിരീശ്വരവാദികളേക്കാൾ ഒരു ഗുണം കാണിക്കുന്നു. പക്ഷേ, അത്തരം മെറിറ്റിൻ്റെ വെയിറ്റേജ് എന്താണ്? തങ്ങളുടെ ലൗകിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ലൗകിക നേട്ടങ്ങൾക്കുമായി ദൈവത്തെ ഉപയോഗിക്കുക എന്നതുമാത്രമാണ് ദൈവത്തിൻ്റെ അസ്തിത്വത്തിലുള്ള അവരുടെ വിശ്വാസം. അതിനാൽ, അവരുടെ യോഗ്യത ഏതാണ്ട് 99.99% വൈകല്യം മാത്രമാണ്. 0.01% മെറിറ്റ്, ഈ ലോകത്തോ അല്ലെങ്കിൽ മുകളിലെ ലോകത്തിലോ യാതൊരു അഭിലാഷവുമില്ലാതെ ദൈവത്തിൻ്റെ ദിവ്യ വ്യക്തിത്വത്തോടുള്ള ആകർഷണത്തിൻ്റെ അടിസ്ഥാനത്തിൽ ദൈവത്തെ ആരാധിക്കുന്ന ഒരു യഥാർത്ഥ ഭക്തനാകാൻ സ്വയം നവീകരിക്കപ്പെടാനുള്ള പ്രത്യാശയുടെ അംശം അത്തരമൊരു ലൗകിക ആസ്തികന് ഉണ്ടെന്ന് മാത്രം. അത്തരമൊരു പ്രതീക്ഷയുടെ അടയാളം ഭാവിയെക്കുറിച്ചാണ്, നിങ്ങൾ വർത്തമാനകാലത്തേക്ക് മാത്രം പരിമിതപ്പെടുത്തിയാൽ, ലൗകിക ദൈവവിശ്വാസി നിരീശ്വരവാദിയിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ല!
★ ★ ★ ★ ★