home
Shri Datta Swami

 17 Oct 2022

 

Malayalam »   English »  

യാദൃശ്ചികതകൾക്ക് പ്രത്യേക പരിഗണന നൽകേണ്ടത് ആവശ്യമാണോ?

[Translated by devotees]

[ശ്രീ ഹ്രുഷികേശ് പുടിപ്പേടി ചോദിച്ചു: പ്രിയ സ്വാമി, എന്റെ സഹപ്രവർത്തകൻ തന്റെ മകളുടെ 2-ആം ജന്മദിനം വീട്ടിൽ ആഘോഷിച്ചു, ഉടനെ, അടുത്ത മാസം, അവന്റെ അമ്മായിയപ്പൻ മരിച്ചു, അടുത്ത വർഷം, അവൻ മൂന്നാം ജന്മദിനവും ആഘോഷിച്ചു അമ്മായിയമ്മയും മരിച്ചു. നാലാമത്തെ പിറന്നാൾ വീട്ടിൽ ആഘോഷിച്ചാൽ കുടുംബത്തിൽ എന്തെങ്കിലും ദോഷം സംഭവിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ. അവന്റെ വീട്ടിൽ ആഘോഷിക്കുന്നത് ശരിയാണെങ്കിൽ, അവന്റെ കുടുംബത്തിലെ ഒരാൾക്ക് മോശമായ ഒന്നും സംഭവിക്കില്ലെന്ന് അങ്ങേയ്ക്കു ഉറപ്പുനൽകാൻ കഴിയുമോ? ഇത്തരം സംഭവങ്ങൾ യാദൃശ്ചികമാണോ അല്ലയോ എന്ന് ദയവായി വ്യക്തമാക്കാമോ?]

സ്വാമി മറുപടി പറഞ്ഞു: യാദൃശ്ചികതകൾ ഏതെങ്കിലും പ്രത്യേക സംഖ്യയിൽ ഒതുങ്ങുന്നതല്ല. യാദൃശ്ചികതയ്യിൽ, സംഭവങ്ങളുടെ എണ്ണം അനന്തമായിരിക്കാം, എന്നിട്ടും, അത് ഇപ്പോഴും യാദൃശ്ചികം മാത്രമാണ്. അങ്ങനെ, മൂന്നാം തവണ ഒന്നും സംഭവിച്ചില്ലെങ്കിൽ, അത് ഇപ്പോഴും യാദൃശ്ചികം മാത്രമാണ്. കർമ്മങ്ങളുടെയും ആത്മാക്കളുടെ ഫലങ്ങളുടെയും ചക്രം അനുസരിച്ചാണ് സംഭവങ്ങൾ നടക്കുന്നത്. ഈ അടിസ്ഥാന തത്വം നന്നായി മനസ്സിലാക്കിയാൽ, യാദൃശ്ചികതയ്ക്ക് തന്നെ പ്രാധാന്യം നൽകേണ്ടതില്ല.

★ ★ ★ ★ ★

 
 whatsnewContactSearch