home
Shri Datta Swami

 24 Sep 2024

 

Malayalam »   English »  

ദത്ത ഭഗവാൻ പ്രവൃത്തി ലൈനിലെ ഭക്തരെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:-]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ആഗ്രഹിക്കുന്ന ഫലം നൽകുന്നതിൽ ദത്ത ഭഗവാൻ വളരെ വേഗത്തിലാണ്, അതിനാൽ വളരെ താമസിയാതെ, നിങ്ങൾ ആഗ്രഹമില്ലാത്ത ഒരു ആത്മാവായി മാറുമെന്ന് പ്രതീക്ഷിക്കാം, അതിലൂടെ നിങ്ങൾക്ക് ശാശ്വതമായ ആത്മീയ ലൈനിലേക്ക് പ്രവേശിക്കാനും ദൈവത്തോട് (സായുജ്യം) വളരെ അടുക്കാനും കഴിയും. ദത്ത ഭഗവാൻ ആത്യന്തിക ദൈവമാണ് (ആദ്യത്തെ മാധ്യമം സ്വീകരിച്ച ഊർജ്ജസ്വലമായ അവതാരം) ഒരു അനുഗ്രഹം അനുവദിക്കുന്നതിന് അവനെ കൂടാതെ മറ്റാരുടെയും സമ്മതം അവന് ആവശ്യമില്ല. അവന്റെ പ്രതികരണവും വളരെ വളരെ വേഗതയുള്ളതാണ്. നിങ്ങൾ അവനെ വെറുതെ ഓർത്താൽ മാത്രം മതി അവൻ പ്രസാദിക്കും (സ്മരണമാത്ര സന്തുഷ്ടഃ). മഹാ മായ എന്ന പരമമായ മായ ശക്തി എപ്പോഴും ദത്ത ദൈവത്തെക്കുറിച്ച് നിഷേധാത്മക (നെഗറ്റീവ്) പ്രസ്താവനകൾ സൃഷ്ടിച്ചുകൊണ്ട് അവനെ വലയം ചെയ്യുന്നു, അതിനാൽ മിക്കവാറും എല്ലാ അർഹതയില്ലാത്ത ഭക്തരും അവനെ സമീപിക്കാൻ ഭയന്ന് ഓടിപ്പോകുന്നു. ദത്ത ഭഗവാന്റെ അത്ഭുതകരമായ കാര്യം എന്തെന്നാൽ, അവനിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന അനുഗ്രഹം വാങ്ങി നിങ്ങൾ അവനോട് അടുത്തുകഴിഞ്ഞാൽ, നിങ്ങൾ സ്വയമേവ തന്നെ അവനിലേക്ക് ആകർഷിക്കപ്പെടുകയും ലൗകിക ജീവിതമോ പ്രവൃത്തിയോ മറക്കുകയും ചെയ്യുന്നു, അങ്ങനെ നിങ്ങൾ സ്വയം നിവൃത്തിയുടെ ലൈനിൽ പ്രവേശിക്കും. അവനുമായി സഹവസിച്ചതിന് ശേഷം നിങ്ങൾക്ക് ദീർഘകാലം പ്രവൃത്തിയിൽ തുടരാനാവില്ല. ആത്മീയ ലൈനിലേക്കോ നിവൃത്തിയിലേക്കോ പ്രവേശിക്കാൻ ദത്ത ഭഗവാൻ നിങ്ങളെ ഒരു തരത്തിലും പ്രേരിപ്പിക്കുന്നില്ല, കാരണം ദത്ത ഭഗവാൻ ആത്മീയ ലൈനിൽ വളരെ ആകർഷകമാണ്. അവനുമായി അടുത്ത ബന്ധം സ്ഥാപിച്ചതിന് ശേഷം നിങ്ങൾ സ്വയം ആത്മീയ ലൈനിൽ അതിയായ ആഗ്രഹം വളർത്തിയെടുക്കും. ഇത് നിങ്ങളുടെ ശാശ്വതമായ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്, ദത്ത ഭഗവാനെ ആരാധിക്കുന്നത് മൂലം പ്രവൃത്തി നഷ്ടപ്പെടുമെന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. ദത്ത ഭഗവാനെ 'ഭോഗ മോക്ഷ പ്രദഹ്' എന്നും വിളിക്കുന്നു, അതിനർത്ഥം ഒരു ഭക്തൻ ഏതെങ്കിലും തരത്തിലുള്ള ലൗകിക സുഖത്തിൽ വളരെയധികം ആകൃഷ്ടനാണെങ്കിൽ, ദത്ത ഭഗവാൻ അത്തരം ലൗകിക സുഖം സങ്കൽപ്പിക്കാനാവാത്ത വിധം അനുവദിക്കുകയും അങ്ങനെ ആ ഭക്തന് അത്തരം സുഖത്തിനായി വിരസത ഉണ്ടാകുകയും ചെയ്യുന്നു, അങ്ങനെ ഭക്തൻ അത്തരം ലൗകിക ബന്ധനങ്ങളിൽ നിന്ന് വേർപെടുന്നു (ഡിറ്റാച്ച്). നിങ്ങളുടെ ജീവിതത്തിൽ എന്നെന്നേക്കുമായി അത്തരം ആനന്ദത്തിൽ നിന്ന് ഉടനടി വേർപിരിയൽ ലഭിക്കത്തക്കവിധം ദത്ത ദൈവം നിങ്ങൾ ആഗ്രഹിക്കുന്ന അനുഗ്രഹം വളരെ പെട്ടെന്നും വളരെ ഉയർന്ന അളവിലും അനുവദിക്കുന്നതിൻ്റെ പൊതുവായ കാരണം ഇതാണ്.

★ ★ ★ ★ ★

 
 whatsnewContactSearch