home
Shri Datta Swami

Posted on: 06 Jun 2024

               

Malayalam »   English »  

എല്ലാ മതങ്ങളും പറയുന്നത് അവരുടെ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നാണ്. എന്താണ് അങ്ങയുടെ ഉത്തരം?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- പാദനമസ്കാരം, സ്വാമി. ഗീതയിൽ പറയുന്നത് ഏകാഗ്രമായ ഭക്തിയാണ് ഏറ്റവും ഉത്തമം (ഏക ഭക്തിഃ... ) കൂടാതെ ഭഗവാൻ കൃഷ്ണനല്ലാതെ മറ്റൊരു രൂപവും വിചാരിക്കരുതെന്നും പറഞ്ഞു ( അനന്യാ... ). അത്തരം പ്രസ്താവനകൾ എല്ലാ മതങ്ങളിലും ഉണ്ട്, അവരുടെ രൂപം ഒഴികെ, ദൈവത്തിൻ്റെ മറ്റ് രൂപങ്ങളെ ആരാധിക്കരുത് എന്ന് അത് പറയാൻ പ്രേരിപ്പിക്കുന്നു. എന്താണ് അങ്ങയുടെ ഉത്തരം?]

സ്വാമി മറുപടി പറഞ്ഞു:- എല്ലാവരും ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനപരമായ കാര്യം മറന്നുപോകുന്നു, അതായത്, വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ച ഒരു വ്യക്തിയെപ്പോലെ വ്യത്യസ്ത രൂപങ്ങളിൽ ദൈവം ഒരുവൻ മാത്രമാണ്. അതിനാൽ, "എന്നെ മാത്രം ആരാധിക്കുക" എന്നതിനർത്ഥം, ആരെങ്കിലും അവൻ്റെ/അവൾ ആഗ്രഹിക്കുന്ന രൂപത്തിൽ (വസ്ത്രം) ഉള്ള ഒരേ ഒരു ദൈവത്തെ ആരാധിക്കണം എന്നാണ്. ഒരാൾ മറ്റ് രൂപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്ന് പറയുമ്പോൾ, ലോകത്തിൻ്റെ രൂപങ്ങളിലേക്ക് (ഇനങ്ങളിൽ) ശ്രദ്ധ തിരിക്കാൻ പാടില്ല എന്നാണ്. രണ്ട് ഇനങ്ങൾ മാത്രമേയുള്ളൂ:- i) വ്യത്യസ്ത രൂപത്തിലുള്ള ദൈവം, ii) വ്യത്യസ്ത രൂപത്തിലുള്ള ലോകം. ഏതെങ്കിലും മതത്തിൻ്റെ മേൽപ്പറഞ്ഞ പ്രസ്താവനകൾ അർത്ഥമാക്കുന്നത് ആദ്യത്തെ ഇനം (വിവിധ രൂപത്തിലുള്ള ദൈവം) മാത്രം ആരാധിക്കപ്പെടേണ്ടതാണെന്നും ഒരു ഭക്തനും ലോകത്തിലെ വിവിധ ഇനങ്ങളിലേക്ക് ആകർഷിക്കപ്പെടരുത് എന്നുമാണ്. ലോകത്തിൻ്റെ ഇനങ്ങളെ ഉപേക്ഷിക്കണം എന്ന് അർത്ഥമാക്കുന്നതിനു പകരം, ദൈവത്തിൻ്റെ വിവിധ രൂപങ്ങൾ ഉപേക്ഷിക്കണം എന്ന് നിങ്ങൾ തെറ്റിദ്ധരിക്കുന്നു. നിങ്ങൾ ലോകത്തെ വിട്ട് ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണ് ശരിയായ നിഗമനം. ഈ ശരിയായ നിഗമനത്തിനുപകരം, ദൈവത്തിൻ്റെ മറ്റെല്ലാ രൂപങ്ങളും ഉപേക്ഷിച്ച് ഒരു പ്രത്യേക ദൈവത്തിൻ്റെ രൂപം മാത്രം ധ്യാനിക്കണമെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നു. യഥാർത്ഥ ആത്മീയ ജ്ഞാനത്തിന്റെ വലിയ കെട്ടിടത്തിൻ്റെ അടിത്തറയിലെ ഏറ്റവും അപകടകരമായ വിള്ളലാണിത്.

ദൈവം ഏകവചനമാണെന്നും (സിംഗുലർ) ലോകം ബഹുവചനമാണെന്നും (പ്ലൂരൽ) നാം പറയുന്നു. ദൈവം ഏകനാണ് എന്നതിനർത്ഥം വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്ന വ്യക്തി ഏകനാണ് (ഒരാൾ മാത്രമാണ്) എന്നാണ്. ലോകം ബഹുവചനമാണ്, ഇതിനർത്ഥം ലോകം വ്യത്യസ്ത ഇനങ്ങൾ ഉൾക്കൊള്ളുന്നു എന്നാണ്. ദൈവത്തിൻ്റെ രൂപങ്ങൾ ഉപരിപ്ലവമായി (സൂപ്പർഫിഷ്യൽ) വ്യത്യസ്തമാണ്. ലോകത്തിൻ്റെ രൂപങ്ങൾ ആന്തരികമായും വ്യത്യസ്തമാണ്. ഉദാ.:- ദ്രവ്യത്തിൻ്റെ വിവിധ ഘടകങ്ങൾ (എലെമെന്റ്സ്) ഊർജ്ജത്തിൻ്റെ വിവിധ രൂപങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അവബോധത്തിൻ്റെ ചിന്തകൾ ദ്രവ്യത്തിൻ്റെ രൂപങ്ങളിൽ നിന്നും ഊർജ്ജത്തിൻ്റെ രൂപങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ ഏകവചനം ബഹുവചനം എന്നിവയുടെ ആശയത്തിന് പ്രാധ്യാനമില്ല. നിങ്ങൾ ഏകവചനമായ ദൈവത്തെ എടുക്കുകയും ഏകവചനമായ ലോകത്തെ ഉപേക്ഷിക്കുകയും വേണം എന്നതാണ് പ്രധാന നിഗമനം (ലോകം മുഴുവനും ഊർജ്ജത്താൽ മാത്രം  നിർമ്മിച്ചിരിക്കുന്നതിനാൽ ഈ ലോകവും ഏകവചനമാണെന്ന് നിങ്ങൾക്ക് കണക്കാക്കാം.). നിങ്ങൾ ലോകത്തെ ഏകവചനമായി എടുത്താലും, ഏകവചനമായ ദൈവത്തെ തിരഞ്ഞെടുത്ത് ഏകവചന ലോകം ഉപേക്ഷിക്കുക എന്നതാണ് ഉപദേശം. എല്ലാ മതങ്ങളിലും ഉള്ള ദൈവത്തിൻ്റെ എല്ലാ രൂപങ്ങളെയും നിങ്ങൾ ആരാധിച്ചാലും, വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ച ഒരാളെപ്പോലെ നിങ്ങൾ ഒരേ ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ. അതിനാൽ, നിങ്ങൾ ഏകാഗ്രമായ ഭക്തിയിലാണ് (സിംഗിൾ പോയിന്റഡ് ഡിവോഷൻ).

രണ്ട് ഇനങ്ങൾക്കിടയിൽ, നിങ്ങൾ ഒരു ഇനം തിരഞ്ഞെടുത്ത് മറ്റൊരു ഇനം ഉപേക്ഷിക്കുകയാണെങ്കിൽ, ആ രണ്ട് ഇനങ്ങളും ഉത്തര-ദക്ഷിണ ധ്രുവങ്ങൾ പോലെ പരസ്പരം എതിർവശത്തായിരിക്കണം (ദുരാമതേ വിപരിഇതേ വിസ്ഹുഉചിഇ - വേദം). നിങ്ങൾ വടക്കോട്ട് പോകുകയാണെങ്കിൽ, നിങ്ങൾ തെക്കിൽ നിന്നും അകന്നു പോകുന്നു, നേരേമറിച്ചും. ദൈവവും ലോകവും ഉത്തര-ദക്ഷിണ ധ്രുവങ്ങൾ പോലെ വിപരീതമാണെന്ന് വേദം പറയുന്നു. ദൈവത്തിൻ്റെ ഒരു പ്രത്യേക രൂപം ഉത്തരധ്രുവമാണെന്നും ദൈവത്തിൻ്റെ മറ്റെല്ലാ രൂപങ്ങളും ദക്ഷിണധ്രുവമാണെന്നും അതിൽ പറഞ്ഞിട്ടില്ല. ദൈവത്തെ തിരഞ്ഞെടുക്കേണ്ടതാണെന്നും ലോകത്തെ നിരാകരിക്കേണ്ടതാണെന്നും ഇതിൽ നിന്ന് നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാം.

 
 whatsnewContactSearch