home
Shri Datta Swami

 16 May 2023

 

Malayalam »   English »  

എല്ലാവരും മനസ്സിന്റെ തലത്തിൽ വീഴുന്നു. അത് വൃത്തിയാക്കി ഉയരുന്നത് എങ്ങനെ?

[Translated by devotees of Swami]

[അടുത്തിടെ നടന്ന ചില സത്സംഗങ്ങളിൽ ഭക്തർ ചില ചോദ്യങ്ങൾ ചോദിക്കുകയും അവയ്ക്ക് സ്വാമി മറുപടി നൽകുകയും ചെയ്തു, അവ താഴെ കൊടുത്തിരിക്കുന്നു.]

[ശ്രീ എം. രാകേഷിന്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ലൗകിക ബന്ധനങ്ങളോടുള്ള ആസക്തി നിമിത്തം മനസ്സ് വീഴുകയാണ്. നിങ്ങൾ വളരെയധികം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയോടെന്നപോലെ ശക്തമായ ഒരു ലൗകിക ബന്ധനത്തിൽ അകപ്പെട്ടില്ലെങ്കിൽ ലൗകിക ബന്ധനങ്ങളിൽ നിന്ന് വേർപെടുക (detach) വളരെ പ്രയാസകരമാണ്. ആ പെൺകുട്ടിയോടുള്ള നിങ്ങളുടെ ആകർഷണം നിങ്ങളെ എല്ലാ ലൗകിക ബന്ധനങ്ങളിൽ നിന്നും വേർപെടുത്തും, അങ്ങനെ നിങ്ങളുടെ മനസ്സ് ഒരിക്കലും ഒരു ലൗകിക ബന്ധനത്താലും വീഴില്ല. നിങ്ങളുടെ മനസ്സ് ഒരു പ്രത്യേക പെൺകുട്ടിയുടെ സ്നേഹത്താൽ പൂർണ്ണമായും നിറഞ്ഞിരിക്കുന്നു. പക്ഷേ, പെൺകുട്ടിയുമായുള്ള ഈ ബന്ധനം (bond) ഒരു ലോക ബന്ധനം (worldly bond) മാത്രമാണ്. ഈ ബന്ധനം നിങ്ങളെ ദൈവവുമായുള്ള ശാശ്വതമായ ബന്ധനത്തിലേക്ക് (eternal bond ) നയിക്കില്ല.

ദൈവമാണ് ഏറ്റവും ഉയർന്നതും മികച്ചതും അതിനാൽ, ദൈവവുമായുള്ള ബന്ധനം ഏറ്റവും ഉയർന്നതും മികച്ചതുമാണ്. പെൺകുട്ടിയുമായുള്ള ആ പ്രത്യേക ബന്ധനം നിങ്ങൾ ദൈവത്താൽ മാറ്റിസ്ഥാപിക്കുകയാണെങ്കിൽ, ഒരു ലൗകിക ബന്ധനവും ദൈവവുമായുള്ള ബന്ധനത്തിന് തുല്യമാകാത്തതിനാൽ നിങ്ങൾ ഏറ്റവും ഉയർന്നതും മികച്ചതും നേടിയിരിക്കുന്നു. എല്ലാ ലൗകിക ബന്ധനങ്ങളിൽ നിന്നും വേർപെടുന്നത് (Detachment) ദൈവത്തോടുള്ള ശക്തമായ ആസക്തി മൂലമാണ് (attachment). ദൈവത്തോടുള്ള ആസക്തി ഇല്ലാതെ, ലൗകിക   ബന്ധനങ്ങളോടുള്ള (worldly bonds) വേർപിരിയൽ ഉപയോഗശൂന്യമാണ്, മാത്രമല്ല അസാധ്യവുമാണ്. കുറഞ്ഞത്, നിങ്ങൾക്ക് ഒരു ബന്ധനവുമില്ലാത്തതിനെക്കാൾ ഏറ്റവും ഇഷ്ടപ്പെട്ട ലൗകിക ബന്ധനത്തിലെങ്കിലും ആയിരിക്കാം. എല്ലാ ബന്ധനങ്ങളിൽ നിന്നും മനസ്സിനെ മോചിപ്പിക്കുന്ന ഒരു അവസ്ഥയിലേക്ക് മനസ്സിന് എത്തിച്ചേരാനാവില്ല. മാത്രമല്ല, ഒരു ബന്ധനവുമില്ലാതെ തുടരുന്നതും വിഡ്ഢിത്തമാണ്. നിങ്ങൾക്ക് ദിവ്യമായ അമൃത് (ദൈവം) ലഭിക്കുന്നില്ലെങ്കിൽ, കാപ്പി (ലോകബന്ധം)  കുടിച്ചെങ്കിലും നിങ്ങൾക്ക് സന്തോഷിക്കാം. ഒന്നുകിൽ ദൈവവുമായുള്ള ബന്ധനം വളർത്തിയെടുക്കുന്നതിൽ നിങ്ങൾ വിജയിക്കും അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ലൗകിക ബന്ധനത്തിൽ നിങ്ങൾ ജീവിക്കുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch