home
Shri Datta Swami

Posted on: 26 Mar 2023

               

Malayalam »   English »  

ഗീത 12:17 ഭക്തൻ നന്മതിന്മകളെ കാണുകയില്ല എന്ന് പറയുന്നു. ഇത് ന്യായമാണോ?

[Translated by devotees]

മിസ്. ത്രൈലോക്യ ചോദിച്ചു: ഗീത, അദ്ധ്യായം-12 ശ്ലോകം -17-ൽ, ഭക്തൻ നല്ലതും ചീത്തയും കാണുകയില്ല (ശുഭാശുഭപരിത്യാഗി.../ Shubhaashubhaparityaagii…) എന്ന് പറഞ്ഞിട്ടുണ്ട്. ഇത് ന്യായമാണോ?

സ്വാമി മറുപടി പറഞ്ഞു: ഇവിടെ, ഈശ്വരഭക്തിയുടെ പാരമ്യത്തിൽ ഭക്തൻ മത്തുപിടിച്ചിരിക്കുന്നു. ആ അവസ്ഥയിൽ തനിക്കു നല്ലതും ചീത്തയുമായ കാര്യങ്ങളെ അദ്ദേഹം വേർതിരിച്ചറിയുന്നില്ല. നിങ്ങൾ ഈ അർത്ഥം വളച്ചൊടിച്ച് എടുക്കുകയാണെങ്കിൽ, അത്തരമൊരു ഭക്തൻ മറ്റുള്ളവർക്ക് നല്ലതും ചീത്തയും എന്താണെന്ന്  കാണില്ല എന്നാണ്. വളച്ചൊടിച്ച അർത്ഥം /പതിപ്പ് ശരിയല്ല. അർത്ഥത്തിന്റെ ആദ്യ പതിപ്പ് ശരിയാണ്. അതിന്റെ അർത്ഥം ഭക്തൻ തന്റെ ലാഭനഷ്ടങ്ങളെക്കുറിച്ചൊന്നും ശ്രദ്ധിക്കുന്നില്ല എന്നാണ്. ഉദാഹരണത്തിന്, പ്രഹ്ലാദൻ (Prahlaada), തന്നെ കൊല്ലാൻ ഉപയോഗിക്കുന്ന ആനകളെയും മറ്റും ഭയക്കാതെ പാരമ്യത്തിലെ ഭക്തിയിലായിരുന്നു (climax devotion). അച്ഛനെ അനുഗമിച്ചാൽ നേട്ടമുണ്ടാകുമെന്ന് അവനും കണ്ടില്ല. വിഷ്ണുഭക്തിയുടെ ഭ്രാന്തിൽ മുഴുകിയിരുന്ന അദ്ദേഹം തന്റെ സ്വകാര്യ ലാഭമോ വ്യക്തിഗത നഷ്ടമോ നാശമോ വേർതിരിച്ചില്ല. ഒരു യഥാർത്ഥ ഭ്രാന്തൻ തികച്ചും വ്യത്യസ്തനാണ്, അവൻ തനിക്കും മറ്റുള്ളവർക്കും നല്ലതും ചീത്തയും കണക്കിലെടുക്കുന്നില്ല.

 
 whatsnewContactSearch