home
Shri Datta Swami

 18 May 2023

 

Malayalam »   English »  

ഗുരു ദത്ത ശരണാഷ്ടകം

(പരം പൂജ്യ ശ്രീ ദത്തസ്വാമി രചിച്ചത്)

[Translated by devotees]

സകലം പരചക്ര പരിഭ്രമണ
മനുതേ പരമാത്മാ കഥാശ്രവണഃ ।
നനു യോ വിനുത സ സുഖം
ഭവ ദത്ത ഗുരുത്തമ! മീ ശരണം ।।1।।

അങ്ങയുടെ ചക്രം പോലെ ഈ ലോകത്തെ മുഴുവൻ ഭ്രമണം ചെയ്യുന്ന അങ്ങയുടെ മഹിമാപൂർണ്ണവും ദിവ്യവുമായ പ്രവൃത്തികൾ ശ്രവിച്ചു ആരാണോ അത് ഗ്രഹിക്കുന്നത്, അവൻ പ്രശസ്തനാകുകയും മനുഷ്യരാശിയിൽ സന്തോഷം പകരുകയും ചെയ്യുന്നു. പ്രബോധകരിൽ ഏറ്റവും വലിയ പ്രബോധകനായ ദത്ത ഭഗവാനേ, അങ്ങയുടെ പവിത്രമായ താമരയുടെ പാദങ്ങളിൽ എനിക്ക് അഭയം നൽകേണമേ!

 

അദയഃ ഹൃദയം ഭവദീയമതേഃ
ഉദയാബ്ജമിദം ഭ്രമരസ്തു ഭവൻ ।
അരവിന്ദ മരണ്ഡ സുനന്ദരുചിഃ
ഭവ ദത്ത ഗുരുത്തമ! മീ ശരണം ।।2।।

അങ്ങയുടെ പരസ്പര ബന്ധമുള്ള സാർവത്രിക ആത്മീയതയാൽ, എന്റെ ഈ കരുണയില്ലാത്ത ഹൃദയം ഒരു പ്രഭാതത്തിൽ വിരിയുന്ന താമരയായി മാറിയിരിക്കുന്നു. ഈ പ്രസന്നമായ വർണ്ണ താമരയിൽ നിന്ന് ഭക്തി പോലെയുള്ള സ്വാദിഷ്ടമായ അമൃത് കുടിക്കുന്ന ഒരേയൊരു കറുത്ത തേനീച്ച അങ്ങാണ്. പ്രബോധകരിൽ ഏറ്റവും വലിയ പ്രബോധകനായ ദത്ത ഭഗവാനേ! അങ്ങയുടെ വിശുദ്ധ താമര പാദങ്ങളിൽ എനിക്ക് അഭയം നൽകണമേ.

 

തവ നമതാനു മനസി സ്മരതഃ
ജഗദേതാ ദഭാവ ദശാം വിശതി ।
സുഖദുഃഖ മുഖദ്വയ ഖദാനവാൻ
ഭവ ദത്ത ഗുരുത്തമ! ഞാൻ ശരണം ।।3।।

അങ്ങയുടെ നാമത്തെയും മനോഹരമായ രൂപത്തെയും മനസ്സിൽ ധ്യാനിക്കുന്നതിലൂടെ, ഈ ലോകം മുഴുവൻ ശാശ്വതമായ അയഥാർത്ഥതയിലേക്ക് (eternal unreality) പ്രവേശിക്കും. വേദനയിലും സന്തോഷത്തിലും സന്തുലിതമായി നിൽക്കുന്നത് അങ്ങ് മാത്രമാണ്. പ്രബോധകരിൽ ഏറ്റവും വലിയ പ്രബോധകനായ ദത്ത ഭഗവാനേ! അങ്ങയുടെ വിശുദ്ധ താമര പാദങ്ങളിൽ എനിക്ക് അഭയം നൽകണമേ.

 

യാ ഉദാർക്കരുഗംബര മങ്കാട്ടി വൈ
സാ ഭവന്ത മാനന്തിമ ശാന്തിമയേത് ।
പരമേതി പരത്പര മാത്രീസുതം
ഭാവ ദത്ത ഗുരുതമാ! മീ ശരണം ।।4।।

പ്രഭാത സൂര്യപ്രകാശത്തിന്റെ കാവിപോലുള്ള വസ്ത്രം ധരിച്ച ഭഗവാനെ  ദർശിക്കുന്നയാൾക്ക് നിത്യശാന്തി ലഭിക്കും.  പിന്നീട് അത്രി മഹർഷിയുടെ (sage Atri) പുത്രൻ എന്ന് വിളിക്കപ്പെടുന്ന ദത്താത്രേയ എന്ന പരമമായ യാഥാർത്ഥ്യത്തിലേക്ക് (the ultimate absolute reality) ഒരാൾ എത്തിച്ചേരും. പ്രബോധകരുടെ ഏറ്റവും വലിയ പ്രബോധകനായ ദത്താദേവാ! അങ്ങയുടെ പരിശുദ്ധമായ താമര പാദങ്ങളിൽ എനിക്കു് അഭയം നൽകേണമേ.

 

ഭവതാ ഭവതാപ മപാഹരതേ
ഹരഹരയജ രൂപവതാ ജനതാ ।
സരയോന്നയ മാമനയന് നിരയാത്
ഭവ ദത്ത ഗുരുത്തമ! മീ ശരണം ।।5।।

ദൈവിക ത്രിത്വം (divine Trinity) എന്ന് വിളിക്കപ്പെടുന്ന അങ്ങയുടെ മൂന്ന് മനോഹരമായ ദിവ്യരൂപങ്ങളുടെ സഹായത്തോടെ മനുഷ്യരാശി ഈ ജന്മവുമായി ബന്ധപ്പെട്ട ദുഃഖം ഇല്ലാതാക്കുന്നു. അധാർമ്മികനായ എന്നെ നരകത്തിൽ നിന്ന് വേഗത്തിൽ ഉയർത്തുക. പ്രബോധകരിൽ ഏറ്റവും വലിയ പ്രബോധകനായ ദത്ത ഭഗവാനേ! അങ്ങയുടെ വിശുദ്ധ താമര പാദങ്ങളിൽ എനിക്ക് അഭയം നൽകണമേ.

 

ഉപദേശവിധേ! പ്രണയേന ഹരേ!
ശിവ! സിദ്ധിഭിരുദ്ധത! ബദ്ധമിമാം ।
സകൃദുദ്ധര വിദ്ധാ മനദ്ധഗുണൈഃ
ഭവ ദത്ത ഗുരുത്തമ! മീ ശരണം ।।6।।

ഞാൻ ലൗകിക ബന്ധനങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഹേ ബ്രഹ്മദത്താ, ജ്ഞാനത്താൽ; ഹേ വിഷ്ണു ദത്താ; സ്നേഹത്താൽ, ഹേ ശിവ ദത്താ; അമിതമായ അത്ഭുതങ്ങൾ കാണിച്ചുകൊണ്ട്, മോശമായ ഗുണങ്ങളാൽ തുളച്ചുകയറുന്ന എന്നെ ഉടൻ മോചിപ്പിക്കുക. പ്രബോധകരിൽ ഏറ്റവും വലിയ പ്രബോധകനായ ദത്ത ഭഗവാനേ! അങ്ങയുടെ വിശുദ്ധ താമര പാദങ്ങളിൽ എനിക്ക് അഭയം നൽകണമേ.

 

സൃജതാ വഹതാ ഹരതാ ഭവതാ
ന പരേണ പരാത്മാ സമഗ്രകഥാ ।
നിഗമൈ രാഗമ ദ്ബഹിരേഹി വിഭോ!
ഭവ ദത്ത ഗുരുത്തമ! മീ ശരണം ।।7।।

പരമമായ യാഥാർത്ഥ്യമായതിനാൽ, ലോകങ്ങളെ സൃഷ്ടിക്കുന്നതിലും പരിപാലിക്കുന്നതിലും നശിപ്പിക്കുന്നതിലും അങ്ങ് മൂന്ന് ദിവ്യരൂപങ്ങളിൽ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, അങ്ങയുടെ സങ്കൽപ്പിക്കാനാവാത്ത പ്രകൃതം ഒഴികെയുള്ള മുഴുവൻ ജ്ഞാനവും വേദങ്ങളാൽ വെളിപ്പെടുത്താൻ അങ്ങയുടെ കൃപയാൽ കഴിഞ്ഞു. സർവ്വശക്തനായ ദൈവമേ! ദയവു ചെയ്ത് അങ്ങയെ കൂടുതൽ വെളിപ്പെടുത്തുക. പ്രബോധകരിൽ ഏറ്റവും വലിയ പ്രബോധകനായ ദത്ത ഭഗവാനേ! അങ്ങയുടെ വിശുദ്ധ താമര പാദങ്ങളിൽ എനിക്ക് അഭയം നൽകണമേ.

 

ഇതി ദത്തകൃതാഷ്ടകമിഷ്ഠകരം
പ്രപഠ ണ്ണ ശാഠഃ കഠശിഷ്യ ഹതഃ ।
അയതേ പ്രയതോ യതിരാജമതിഃ
ഭവ ദത്ത ഗുരുത്തമ! മീ ശരണം ।।8।।

ഇതുപോലെ, ശുദ്ധഭക്തൻ സത്യസന്ധനും എന്നാൽ മൂഢമായ രീതിയിൽ കർക്കശക്കാരനുമല്ലെങ്കിൽ, നചികേതനെപ്പോലെ ശരിയായ ബോധ്യത്തിന്റെ സഹായത്തോടെ, ഭഗവാൻ ദത്ത തന്നെ എഴുതിയ ഈ എട്ട് ശ്ലോകങ്ങളുള്ള (അഷ്ടകം) ഈ മനോഹരമായ പ്രാർത്ഥന തുടർച്ചയായി പാരായണം ചെയ്താൽ, ദത്ത ഭഗവാന്റെ കൃപയാൽ ആത്മീയ ജ്ഞാനം ലഭിക്കും, അവിടുന്നാണ് സന്യാസിമാരുടെ (വിശുദ്ധന്മാരുടെ) രാജാവ്. പ്രബോധകരിൽ ഏറ്റവും വലിയ പ്രബോധകനായ ദത്ത ഭഗവാനേ! അങ്ങയുടെ വിശുദ്ധ താമര പാദങ്ങളിൽ എനിക്ക് അഭയം നൽകണമേ.

★ ★ ★ ★ ★

 
 whatsnewContactSearch