22 Nov 2024
[Translated by devotees of Swami]
ഭാഗം-3
26. ജീവിതത്തിൻ്റെ ആ പരമമായ ലക്ഷ്യത്തെക്കുറിച്ച് ദയവായി വിശദീകരിക്കുക.
[ശ്രീ സൂര്യ ചോദിച്ചു:- എന്നാൽ, സ്വാമി, നാം യഥാർത്ഥത്തിൽ ജീവിതത്തിൻ്റെ ലക്ഷ്യം ദൈവമായി കരുതി സൂക്ഷിക്കണം. ജീവിതത്തിൻ്റെ ലക്ഷ്യത്തെക്കുറിച്ച് വിശദീകരിക്കാമോ?]
സ്വാമി മറുപടി പറഞ്ഞു:- ഒരു യഥാർത്ഥ ഭക്തൻ ഇങ്ങനെ ചിന്തിക്കുന്നു "എൻ്റെ ജീവിതലക്ഷ്യം ദൈവത്തെ സേവിക്കുക മാത്രമാണ്, എന്നാൽ ലോകത്തെ സേവിക്കുകയല്ല. ദൈവത്തെ സേവിക്കാൻ വേണ്ടി മാത്രമാണ് ഞാൻ എൻ്റെ ശരീരം പരിപാലിക്കുന്നത്. ലൗകിക സുഖങ്ങൾ ആസ്വദിക്കാനുള്ള ആത്മാനന്ദത്തിന് വേണ്ടിയല്ല ഞാൻ എൻ്റെ ശരീരം പരിപാലിക്കുന്നത്. പ്രായോഗിക സേവനത്തിലൂടെയും ത്യാഗത്തിലൂടെയും ദൈവത്തെ പ്രസാദിപ്പിക്കുക മാത്രമാണ് എൻ്റെ ജീവിത ലക്ഷ്യം”. അത്തരമൊരു യഥാർത്ഥ ഭക്തന്, ദൈവം അവൻ്റെ/അവളുടെ വ്യക്തിപരവും കുടുംബപരവുമായ ചെലവുകൾ അവൻ്റെ അക്കൗണ്ടിലേക്ക് എടുക്കുകയും ഭക്തൻ തനിക്ക് 100% ത്യാഗം ചെയ്തുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. നിങ്ങൾ ദൈവത്തെ സേവിക്കുന്നതുകൊണ്ട് പുകവലിക്കും മദ്യപാനത്തിനുമുള്ള നിങ്ങളുടെ അനാവശ്യ ചെലവുകളെല്ലാം ദൈവത്തിൻ്റെ അക്കൗണ്ടിൽ വരും എന്ന് തെറ്റിദ്ധരിക്കരുത്. നിങ്ങളുടെ ആവശ്യമായ ചിലവുകൾ മാത്രമാണ് ദൈവം എടുക്കുന്നത്, നിങ്ങളുടെ അനാവശ്യ ആഡംബര ചെലവുകളല്ല. ഉദാഹരണത്തിന്, ഭക്ഷണം പാകം ചെയ്യാനും നിങ്ങളുടെ ശരീരം പരിപാലിക്കാനും നിങ്ങൾ പലചരക്ക് സാധനങ്ങൾ വാങ്ങേണ്ടതുണ്ട്. താമസിക്കാൻ വീടിന് വാടക നൽകണം. നിങ്ങൾക്ക് ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അസുഖം വരുമ്പോൾ നിങ്ങളെ പരിപാലിക്കാനും കുറച്ച് സമയം നൽകുന്നതിന് നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ വീട്ടുജോലികൾ പങ്കിടാൻ കഴിയുമെന്നതിനാൽ കുറച്ച് മനസ്സമാധാനം നേടാൻ നിങ്ങൾ വിവാഹം കഴിക്കേണ്ടതുണ്ട്. നിങ്ങളുടെ മാതാപിതാക്കളോ ജീവിത പങ്കാളിയോ നിങ്ങളുടെ കുട്ടികളെ പരിപാലിക്കുകയും പരസ്പരം പരിപാലിക്കുകയും ചെയ്യുമ്പോൾ, ദൈവത്തെ സേവിക്കാൻ നിങ്ങൾക്ക് കുറച്ച് മനസ്സമാധാനം ലഭിക്കും. നിങ്ങളുടെ വാർദ്ധക്യത്തിൽ, നിങ്ങളെ സേവിക്കാൻ നിങ്ങളുടെ കുട്ടികൾ ഉണ്ടാകും. നിങ്ങൾക്ക് ആരോഗ്യമുള്ള ശരീരം മാത്രമല്ല, ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യമായ ദൈവത്തെ സേവിക്കുന്നതിനുള്ള മാനസിക സമാധാനവും ആവശ്യമാണ്. അതിനാൽ, നല്ല ആരോഗ്യത്തോടും മനസ്സമാധാനത്തോടും കൂടി നിങ്ങളെത്തന്നെ നിലനിർത്താൻ നിങ്ങൾ നിങ്ങളുടെ കുടുംബത്തെ പരിപാലിക്കണം. ഈ ആവശ്യമായ ചെലവുകളെല്ലാം ദൈവിക ചെലവുകൾക്ക് കീഴിൽ വരുന്നു, ലൗകിക ചെലവുകളല്ല, കാരണം നിങ്ങളുടെ ആത്യന്തിക ലക്ഷ്യം ദൈവത്തെ സേവിക്കുക എന്നതാണ്.
ഉദ്ദേശം (സങ്കൽപം) വളരെ പ്രധാനമാണ്, ആ ഉദ്ദേശ്യം മാത്രമാണ് ഫലത്തെ തീരുമാനിക്കുന്നത്, പക്ഷേ ജഡമായ പ്രവർത്തനമല്ല. ഒരു ജോലി ചെയ്യുന്നത് ഒരു നിഷ്ക്രിയ പ്രവർത്തനമാണ്, പണം സമ്പാദിക്കുന്നത് ഒരു നിഷ്ക്രിയ പ്രവർത്തനമാണ്. പണം സമ്പാദിക്കുക എന്ന ലക്ഷ്യവും പണം ചിലവഴിക്കുക എന്ന ലക്ഷ്യവും ഫലത്തെ തീരുമാനിക്കുന്നു. നിങ്ങളുടെ ആവശ്യമായ എല്ലാ വ്യക്തിഗത ചെലവുകളും ദൈവത്തിലേക്ക് നയിക്കപ്പെടുമ്പോൾ, നിങ്ങൾ ദൈവത്തിൻ്റെ ദൃഷ്ടിയിൽ ദൈവത്തിന് 100% ത്യാഗം ചെയ്തു. ദൈവത്തെ സേവിക്കുക എന്നതല്ലാതെ നിങ്ങളുടെ ജീവിതത്തിൽ വ്യക്തിപരമായ ലക്ഷ്യമൊന്നുമില്ലെങ്കിൽ, നിങ്ങൾക്കായി ഒരു വ്യക്തിഗത അക്കൗണ്ടും ഇല്ല, നിങ്ങളുടെ ആവശ്യമായ ചെലവുകൾ ദൈവത്തിൻ്റെ അക്കൗണ്ടിൽ വരും. പക്ഷേ, നിങ്ങളുടെ ഉദ്ദേശ്യത്തിൽ നിങ്ങൾ വളരെ ആത്മാർത്ഥത പുലർത്തണം. നിങ്ങൾ നാടകം സൃഷ്ടിക്കുകയാണെങ്കിൽ, ദൈവം നിങ്ങളോടൊപ്പം ഒരു റിവേഴ്സ് ഗെയിം കളിക്കാൻ തുടങ്ങും, ആ സാഹചര്യത്തിൽ ഈ സൃഷ്ടിയിൽ നിങ്ങളുടെ വിലാസം ഒരിടത്തും കണ്ടെത്താനാവില്ല! നിങ്ങൾ നിങ്ങളുടെ അതിബുദ്ധി കാണിക്കാതെ ദൈവമുമ്പാകെ എപ്പോഴും ആത്മാർത്ഥരും സത്യസന്ധരും നിഷ്കളങ്കരും ആയിരിക്കുക. ഓരോ മനുഷ്യ ശരീരത്തിലും ദശലക്ഷക്കണക്കിന് നാഡികൾ ഉണ്ട്. ഏതെങ്കിലും ഞരമ്പിൽ എന്തെങ്കിലും ദുരുദ്ദേശ്യമോ ചിന്തയോ ഉണ്ടെങ്കിലും, നിങ്ങൾ അത് ബോധപൂർവ്വം അറിയുന്നില്ലായിരിക്കാം, പക്ഷേ ദൈവത്തിന് അത് അറിയാം. അതുകൊണ്ട് ഒരിക്കലും ദൈവവുമായി കളിക്കാൻ ശ്രമിക്കരുത്. ഒരു ശരാശരി മനുഷ്യന് ദൈവത്തിലെത്താൻ ഏറ്റവും നല്ല വഴിയാണിത്. എല്ലാവർക്കും സുദാമയെപ്പോലെയോ ശക്തുപ്രസ്ഥനെപ്പോലെയോ ഒരു അസാധാരണ ഭക്തനാകാൻ കഴിയില്ലെന്ന് മനസ്സിലാക്കുക. നിങ്ങളുടെ കുടുംബച്ചെലവുകൾ എല്ലാം കഴിഞ്ഞാൽ നിങ്ങൾക്ക് ദൈവത്തിന് ദാനം ചെയ്യാം. മിച്ചം വരുന്ന പണം ആഡംബരങ്ങൾക്കായി ചെലവഴിക്കുന്നതിനു പകരം നിങ്ങൾ അത് ദൈവത്തിന് ദാനം ചെയ്യുക. ‘ദത്തവേദം’ എന്ന എൻ്റെ പുസ്തകത്തിൽ ഞാൻ പറഞ്ഞു, “നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി നിങ്ങൾ ചെലവഴിക്കുന്ന ഒരു രൂപയല്ല ഞാൻ ചോദിക്കുന്നത്. നിങ്ങളുടെ വാർദ്ധക്യത്തിനായി നിങ്ങൾ കരുതിവച്ചിരിക്കുന്ന ഒരു രൂപയല്ല ഞാൻ ചോദിക്കുന്നത്. ആഡംബരങ്ങൾക്കായി ചെലവഴിക്കുകയും നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്ന ഒരു രൂപ മാത്രമാണ് ഞാൻ നിങ്ങളോട് ചോദിക്കുന്നത്. സുഖഭോഗങ്ങളിൽ ആരോഗ്യവും സമ്പത്തും നഷ്ടപ്പെടുത്തുന്നതിനുപകരം, ആ അധിക സമ്പത്ത് നിങ്ങൾ എനിക്ക് ദാനം ചെയ്യുക. ഇത് നിങ്ങളുടെ നഷ്ടം തടയുക മാത്രമല്ല, ഇവിടെ ഭൂമിയിലും മരണശേഷവും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു”.
ആഡംബരങ്ങൾ നിയന്ത്രിച്ചുകൊണ്ട് നിങ്ങൾ സ്വയം അനാരോഗ്യം ഒഴിവാക്കുന്നതിനാൽ ദൈവം നിങ്ങൾക്ക് ഇവിടെ നല്ല ആരോഗ്യം നൽകുന്നുവെന്ന് കരുതരുത്. ആരോഗ്യം സംരക്ഷിക്കുന്നത് വളരെ പ്രധാനമാണ്, കാരണം ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്. ആരോഗ്യം ഇല്ലെങ്കിൽ സമ്പത്ത് കൊണ്ട് എന്ത് പ്രയോജനം? മാത്രമല്ല, നിങ്ങളുടെ പ്രായോഗിക ത്യാഗത്തിന് ദൈവത്തിൽ നിന്നുള്ള പ്രായോഗിക നേട്ടങ്ങൾ നിങ്ങൾ നേടുന്നു. ഇതിനെ 'മാലിന്യത്തിൽ നിന്നുള്ള രക്ഷ' (സാൽവേഷൻ ഫ്രം വേസ്റ്റ്) എന്ന് വിളിക്കുന്നു. ഞാൻ പി.എച്ച്.ഡി ചെയ്യുമ്ബോൾ 'വെൽത്ത് ഫ്രം വേസ്റ്റ്' എന്ന സി.എസ്.ഐ.ആർ പ്രൊജക്ട് ഉണ്ടായിരുന്നു.
ഇവിടെ, പാഴാക്കുന്ന ആഡംബര ചെലവുകൾ ഒഴിവാക്കുകയും അത് ദൈവത്തിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുന്നതിലൂടെ നമുക്ക് മാലിന്യത്തിൽ നിന്ന് രക്ഷ ലഭിക്കുന്നു. 'മാലിന്യത്തിൽ നിന്ന് സമ്പത്ത്' എന്നത് ഒരു പ്രവർത്തി പ്രൊജക്റ്റ് ആണ്, അത് 'മാലിന്യത്തിൽ നിന്ന് രക്ഷ' എന്ന് ഞാൻ നിവൃത്തിയിലേക്ക് നീട്ടി. ഇത് മുഴുവൻ മാനവരാശിക്കും വളരെ എളുപ്പവും പ്രയോജനകരവുമായ ഒരു രീതിയാണ്.
27. സ്വാമി, ദൈവത്തോടുള്ള ഇൻവെസ്റ്റ്മെന്റ് അല്ലേ ഏറ്റവും മികച്ച ഇൻവെസ്റ്റ്മെന്റ്. അല്ലേ?
[ശ്രീ അജയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- 'നിക്ഷേപം' (ഇൻവെസ്റ്റ്മെന്റ്) എന്ന വാക്കിൻ്റെ അർത്ഥം നിങ്ങൾ ബിസിനസ്സ് ഭക്തിയുടെ കീഴിൽ ദൈവത്തിന് ത്യാഗം ചെയ്യുന്നു എന്നാണ്. നിക്ഷേപം എന്നതിനർത്ഥം നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ കൂടുതൽ ആദായം നേടുക എന്നതാണ്. നിക്ഷേപം നടത്തുമ്പോൾ, 'ത്യാഗം' എന്ന വാക്ക് ഉപയോഗിക്കരുത്. നിക്ഷേപം തികച്ചും സ്വാർത്ഥമാണ്. നിങ്ങൾ ഒരു കമ്പനിയിൽ നിക്ഷേപിക്കുമ്പോൾ, കമ്പനി നിങ്ങളുടെ നിക്ഷേപം ഉപയോഗിച്ച് ബിസിനസ്സ് ചെയ്യുകയും കൂടുതൽ ലാഭം നേടുകയും ചെയ്യും. നിങ്ങൾ മൂലധനം നിക്ഷേപിച്ചതിനാൽ ആ ലാഭത്തിൽ നിന്ന് കുറച്ച് ഭാഗം കമ്പനി നിങ്ങൾക്ക് നൽകുന്നു. കമ്പനിക്ക് നഷ്ടമുണ്ടായാൽ, മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിലെന്നപോലെ അത് നിക്ഷേപകന് നഷ്ടത്തിൻ്റെ ഒരു പങ്ക് നൽകും. കമ്പനി അതിൻ്റെ ലാഭം കണക്കിലെടുക്കാതെ നിങ്ങൾക്ക് കുറച്ച് പലിശ നൽകുകയാണെങ്കിൽ, അത് വായ്പയുടെ (ലോൺ) നയമാണ്. ഇവയെല്ലാം ബിസിനസ്സ് ഭക്തിയുടെ വിവിധ മാർഗങ്ങളാണ്, അത് ദൈവത്തോടുള്ള യഥാർത്ഥ സ്നേഹമല്ല. നിങ്ങൾ എന്ത് ത്യാഗം ചെയ്താലും, അത് ഒരു തരത്തിലുമുള്ള തിരിച്ചു ലഭിക്കലിന് വേണ്ടിയുള്ള ആഗ്രഹമില്ലാതെ തന്നെ ചെയ്യണം. ഇത് സ്നേഹത്തിൽ സത്യമുള്ള കുട്ടികളോടുള്ള ഭക്തി അല്ലെങ്കിൽ ആരാധക ഭക്തി (ഫാൻ ഡിവോഷൻ) എന്ന വിഷയത്തിന് കീഴിലാണ് വരുന്നത്. വേശ്യാവൃത്തി ഭക്തിയും (ഒരു വേശ്യ തൻ്റെ ഉപഭോക്താക്കളോട് പെരുമാറുന്നത് പോലെ ദൈവത്തിൽ നിന്നുള്ള പ്രായോഗിക അനുഗ്രഹങ്ങൾ കാംക്ഷിക്കുന്ന സൈദ്ധാന്തിക ഭക്തി കാണിക്കുന്നു), ബിസിനസ്സ് ഭക്തിയും ദൈവത്തിൻ്റെ കാര്യത്തിൽ പിന്തുടരരുത്.
ത്യാഗത്തിൽ ഈ യഥാർത്ഥ സ്നേഹത്തിൻ്റെ അടിസ്ഥാനം സ്ഥാപിക്കപ്പെടുമ്പോൾ, ദൈവം നിങ്ങളുടെ തുകയുടെ പലിശ തിരികെ നൽകും, അത് ആവശ്യാനുസരണം, ഒരു കണക്കുകൂട്ടലും കൂടാതെ. പക്ഷേ, ഈ പോയിൻ്റ് മനസ്സിൽ ഉണ്ടാകാൻ പാടില്ല, കാരണം ത്യാഗം ചെയ്യുന്നത് തിരിച്ച് എന്തെങ്കിലും ഫലം കാംക്ഷിച്ചുകൊണ്ടായിരിക്കരുത്. നിങ്ങളുടെ മൂലധനം ശാശ്വതമായി നിലനിൽക്കും, ഓരോ തവണയും നിങ്ങളുടെ ആവശ്യാനുസരണം പലിശ നിങ്ങൾക്ക് നൽകപ്പെടും. അതാണ് 'ദത്ത ബാങ്കിൻ്റെ' നടപടിക്രമം, അതിൽ അക്കൗണ്ടുകൾ പരിപാലിക്കുന്നത് കാലഭൈരവനാണ്. പക്ഷേ, ഈ വിശദാംശങ്ങളെല്ലാം നിങ്ങളുടെ തലച്ചോറിൽ ഇടം കണ്ടെത്തരുത്. പരസ്പര വിരുദ്ധമായ ഈ രണ്ട് ആശയങ്ങളും സന്തുലിതമാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, അതായത് i) ദത്ത ബാങ്കിൻ്റെ സൗകര്യങ്ങളും പ്രവർത്തന രീതികളും ii) ഈ ദത്ത ബാങ്കിൽ, അനുവദനീയമായ അക്കൌണ്ട് ഉടമകൾ ക്ലൈമാക്സ് ഭക്തരാണ്, ഈ ബാങ്കിന്റെ വിശദാംശങ്ങളൊന്നും അറിയാത്തവരും ദത്ത ദൈവത്തിൽ നിന്നുള്ള വരുമാനമായി ഒരു തുമ്പും പോലും ആഗ്രഹിക്കാതെ ദത്ത ദൈവത്തോട് പ്രായോഗിക ഭക്തി പുലർത്തുന്നവരുമാണ് അവർ. ഒരു ഭക്തൻ ക്ലൈമാക്സ് ഭക്തനാകാനും ഈ ബാങ്കിൽ അക്കൗണ്ട് ഉടമയായി പ്രവേശിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ/അവൾ ഈ ബാങ്കിൻ്റെ എല്ലാ വിശദാംശങ്ങളും മറക്കണം. ദത്ത ബാങ്കിൻ്റെ ഈ വിശദാംശങ്ങൾ തലച്ചോറിൽ നിലനിൽക്കുന്നിടത്തോളം കാലം ദത്ത ദൈവത്തിനുള്ള ത്യാഗം ചെയ്യാൻ പാടില്ല എന്നാണ് ഇതിനർത്ഥം. ശോഭയുള്ള സൂര്യപ്രകാശത്തിൽ മഴ പെയ്യുന്നത് പോലെ ഒരു അത്ഭുതകരമായ സാഹചര്യമാണിത്!
28. ദത്ത ബാങ്കിൻ്റെ ഏറ്റവും മികച്ച ടാഗ്‌ലൈൻ 'ഈ ജീവിതത്തിലും ശേഷവും അങ്ങയോടൊപ്പം’ എന്നായിരിക്കും. അല്ലേ?
[ശ്രീ ഹ്രുഷികേശ് ചോദിച്ചു:- സ്വാമി, 'ദത്ത ബാങ്കിൻ്റെ' ഏറ്റവും മികച്ച ടാഗ്‌ലൈൻ "സിന്ദഗി കേ സാത്ത് ഭി സിന്ദഗി കെ ബാദ് ഭി" എന്നായിരിക്കും. അല്ലേ?]
സ്വാമി മറുപടി പറഞ്ഞു:- അതെ, അത് സത്യമാണ്. പക്ഷേ, അത്തരമൊരു ആശയം ഒരു നിമിഷം പോലും നിങ്ങളുടെ മനസ്സിൽ ഉണ്ടാകാൻ പാടില്ല. നിങ്ങളുടെ ത്യാഗം ദൈവത്തോടുള്ള നിങ്ങളുടെ വ്യക്തിത്വ ആകർഷണത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കണം, ഒരിക്കലും ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ സ്വാർത്ഥതയുടെ അഭിലാഷത്തിന്റെ ഒരു അടയാളവുമില്ലാതെ. തീർച്ചയായും, എല്ലാ ജന്മത്തിലും ദൈവം നമ്മോടൊപ്പമുണ്ട്. നിങ്ങളുടെ ടാഗ്‌ലൈനിൽ (സിന്ദഗി കേ സാത്ത് ഭി, സിന്ദഗി കേ ബാദ് ഭി) ഈ ജന്മത്തിലും മരണാനന്തരമുള്ള എല്ലാ ജന്മങ്ങളിലും ദൈവം നമ്മോടൊപ്പമുണ്ട്. ആദ്യം നിങ്ങൾ ദൈവത്തിൻ്റെ സമകാലിക മനുഷ്യാവതാരത്തെ തിരിച്ചറിഞ്ഞ് വിശ്വാസം വളർത്തിയെടുക്കണം, അതില്ലാതെ എല്ലാം ഉപയോഗശൂന്യമാണ്. മാത്രമല്ല, ദത്ത ഭഗവാന് ആരിൽ നിന്നും ഒന്നും ആവശ്യമില്ല. ഈ മുഴുവൻ സൃഷ്ടിയും അവൻ്റെ മാത്രം സമ്പത്താണ്, അവൻ്റെ ഇഷ്ടപ്രകാരം എത്ര സമ്പത്തും സൃഷ്ടിക്കാൻ അവനു കഴിയും.
കർമ്മ ഫല ത്യാഗവും (സമ്പത്തിന്റെ പ്രായോഗിക ത്യാഗം) കർമ്മ സമന്വയവും (പ്രായോഗിക സേവനം) ഉൾപ്പെടുന്ന കർമ്മ യോഗം (പ്രായോഗിക ഭക്തി) എന്ന വിഷയത്തിൽ ഞാൻ ഊന്നൽ നൽകിയിട്ടുണ്ട്, കാരണം ഇവ ഭഗവദ്ഗീതയിൽ (ധ്യാനാത് കർമ്മ-ഫല-ത്യാഗ, ത്യാഗാ ഛാന്തി രനന്തരമ്, യസ്തു കര്മഫലത്യാഗീ സ ത്യാഗ ത്യാഭിധീയതേ) എഴുതിയിരിക്കുന്നു.
വേദത്തിലും ഇതേ ആശയം നിലവിലുണ്ട് (ധനേന ത്യാഗേനൈകേ അമൃതത്തത്വമാനശുഃ). യഥാർത്ഥ ജീവിതത്തിൽ ഈ ആശയം പ്രായോഗികമായി പിന്തുടർന്ന സുദാമ, ശക്തുപ്രസ്ഥൻ തുടങ്ങിയ യഥാർത്ഥ ഭക്തരുടെ കഥകളും വേദത്തിലും ഗീതയിലും മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളിലും അടങ്ങിയിരിക്കുന്നു.
ഈ ആശയങ്ങൾ ഞാൻ സ്വയം കണ്ടുപിടിച്ചതല്ല, ഇവിടെ ഞാൻ വേദഗ്രന്ഥങ്ങളെ ന്യായീകരിക്കുക മാത്രമാണ് ചെയ്യുന്നത്. തീർച്ചയായും, ഗായത്രി, യജ്ഞം, വേദപഠനം മുതലായവയ്ക്ക് യഥാർത്ഥ അർത്ഥം നൽകുന്ന ചില ആശയങ്ങൾ ഞാൻ പുനർനിർവചിച്ചിട്ടുണ്ട്.
വേദത്തിൽ 'ധന ത്യാഗം' എന്ന വാക്കും ഗീതയിൽ 'കർമ്മ ഫല ത്യാഗം' എന്ന വാക്കും പരാമർശിക്കപ്പെടുന്നു. 'ധന' എന്ന വാക്കിൻ്റെ അർത്ഥം സമ്പത്ത് എന്നാണ്, അത് കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പത്തായാലും പൂർവ്വിക സമ്പത്തായാലും. നിങ്ങൾ അത് സമ്പാദിക്കാത്തതിനാൽ, പൂർവ്വിക സമ്പത്തിന്റെ മൂല്യം നിങ്ങൾക്കറിയില്ല. എന്നാൽ, 'കർമ ഫല' എന്ന വാക്കിൻ്റെ അർത്ഥം കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പത്ത് എന്നാണ്. കഠിനാധ്വാനം ചെയ്ത സമ്പത്ത് ദൈവത്തിന് ദാനം ചെയ്യുന്നതാണ് യഥാർത്ഥ ത്യാഗമെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞു, കാരണം നിങ്ങളുടെ പൂർവ്വികരുടെ പണത്തേക്കാൾ നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തോട് നിങ്ങൾ കൂടുതൽ ആകർഷിക്കപ്പെട്ടിരിക്കുന്നു. ഇവിടെ, നിങ്ങൾക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ള വസ്തുവുമായി ദൈവം മത്സരിക്കുന്നു.
നിങ്ങൾ ആ വസ്തുവിനാണോ അതോ തനിക്കാണോ വോട്ട് ചെയ്യുന്നത് എന്ന് ദൈവം നോക്കുന്നു, അതിനെയാണ് 'ദത്ത പരീക്ഷ' എന്ന് വിളിക്കുന്നത്. കർമ്മ ഫല ത്യാഗം അല്ലെങ്കിൽ കഠിനാധ്വാനം ചെയ്ത പണത്തിൻ്റെ സമ്പൂർണ്ണ ത്യാഗം ചെയ്തതിന് ശേഷം, നിങ്ങളുടെ ഭാഗത്ത് ഒരു ശ്രമവും അവശേഷിക്കുന്നില്ലെന്നും പൂർണ്ണവിരാമം ഉണ്ടെന്നും ദൈവം പറയുന്നു (ധ്യാനത് കർമ്മ-ഫല-ത്യാഗ, സ്ത്യാഗാച്ഛ്ഹാന്തി രനന്തരമ്). മുംബൈ നഗരത്തിൻ്റെ വിശദാംശങ്ങൾ അറിയുന്നത് പോലെയുള്ള ജ്ഞാന യോഗയാണ് ആദ്യപടി. തുടർന്ന്, ആ മുംബൈ നഗരം കാണാൻ നിങ്ങൾ മുംബൈ നഗരത്തോടുള്ള ഉത്കണ്ഠയും ആകർഷണവും വളർത്തിയെടുക്കുന്നു. ഈ സൈദ്ധാന്തിക പ്രചോദനം വികസിപ്പിക്കുന്നത് രണ്ടാം പടി അല്ലെങ്കിൽ ഭക്തി യോഗയാണ്. തുടർന്ന്, കർമ്മ സംന്യാസ യോഗയും (റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്നത് പോലെയുള്ള ഊർജ്ജ ത്യാഗവും) കർമ്മ ഫല ത്യാഗ യോഗയും (മുംബൈ നഗരത്തിലേക്കുള്ള ടിക്കറ്റ് വാങ്ങുന്നത് പോലെയുള്ള കഠിനാധ്വാനം ചെയ്ത സമ്പത്തിൻ്റെ ത്യാഗം) ഉൾപ്പെടുന്ന അവസാന മൂന്നാം ഘട്ടം അല്ലെങ്കിൽ കർമ്മ യോഗം വരുന്നു. കർമ്മയോഗം കഴിഞ്ഞാൽ പിന്നെ ഒരു പരിശ്രമവും ബാക്കിയില്ല. ട്രെയിനിൽ ഇരുന്നതിനുശേഷം മുംബൈ നഗരം കാണാൻ നിങ്ങൾ മറ്റെന്താണ് ചെയ്യേണ്ടത്? ഇത് ഗീതയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്, ഞാൻ അത് കേവലം വിശദീകരിക്കുകയാണ് എന്നുമാത്രം. ഗീതയുടെ രചയിതാവ് ഭഗവാൻ കൃഷ്ണനാണ്, എൻ്റെ പേര് വേണു ഗോപാല കൃഷ്ണ മൂർത്തിയാണ്. ഞങ്ങളുടെ പേരുകൾ ഒന്നുതന്നെയാണ്, അതിനാൽ ഞാൻ എൻ്റെ പേര് ഡിഫെന്റ് ചെയ്യണം! അതുകൊണ്ട് വേദത്തിലും ഗീതയിലും എഴുതപ്പെട്ട ആശയങ്ങൾ മാത്രമാണ് ഞാൻ അവതരിപ്പിക്കുന്നത്. ഞാൻ സ്വന്തമായി ഒരു പുതിയ ആശയം സൃഷ്ടിക്കുന്നില്ല.
29. ദൈവത്തിലേയ്ക്ക് വഴിതിരിച്ചുവിട്ട അനീതി വിശുദ്ധമായിത്തീരുമ്പോൾ നാം എന്തിന് നീതി പാലിക്കണം?
[ശ്രീ സത്തി റെഡ്ഡി ചോദിച്ചു:- സ്വാമി, ദൈവത്തിലേക്ക് വഴിതിരിച്ചുവിടുന്നതെന്തും പവിത്രമായി മാറുമെന്ന് അങ്ങ് പറഞ്ഞല്ലോ. പിന്നെ, നമ്മൾ എന്തിന് നീതി പാലിക്കണം?]
സ്വാമി മറുപടി പറഞ്ഞു:- പോതന ഭാഗവതത്തിൽ (കാമോത്കണ്ഠത ഗോപികല്, ഭയമുനം കംസുണ്ഡു) ഒരു കാവ്യം (പാദ്യം) ഉണ്ട്, കംസൻ ഭയത്താൽ ദൈവത്തിലെത്തിയെന്നും ഗോപികമാർ നിയമവിരുദ്ധമായ കാമത്തിലൂടെ ദൈവത്തിൽ എത്തിയെന്നും പറയുന്നു. ഒരു മുള്ള് (മോശമായ ഗുണങ്ങൾ) തീയിൽ (ദൈവം) വീഴുമ്പോൾ അത് പോലും വിശുദ്ധമായ ഭസ്മമായി മാറുന്നു.
[അങ്ങ് അഗ്നിയാണ് സ്വാമി.]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ എപ്പോഴും എന്നെ ദൈവമായി കാണുന്നു, ഇതാണ് നിങ്ങളുടെ പ്രശ്നം! ഒരു ആത്മീയ സങ്കൽപ്പത്തിൻ്റെ യുക്തിയെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുമ്പോൾ, വ്യക്തിപരമായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്. ഇവിടെ നമുക്ക് അതിശയകരമായ ആശയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. കൃഷ്ണൻ ദൈവമാണ്, അവൻ്റെ ഭാഗത്ത് ഒരു അനീതിയും ഉണ്ടാകില്ല. സങ്കൽപ്പിക്കാൻ കഴിയാത്തവനും എല്ലാ ഗുണങ്ങൾക്കും അതീതനുമായതിനാൽ ദൈവത്തിന് കാമമില്ല. ദശലക്ഷക്കണക്കിന് ജന്മങ്ങൾ ദൈവത്തിനായി തപസ്സു ചെയ്യുന്ന ഋഷിമാരാണ് ഗോപികമാർ. രംഭ, ഉർവ്വശി, മേനക തുടങ്ങിയ സ്വർഗ്ഗീയ നർത്തകികൾ വന്ന് അവരുടെ തപസ്സിനു ഭംഗം വരുത്താൻ നൃത്തം ചെയ്തപ്പോഴും മുനിമാർ അവരെ ശപിക്കുകയും നർത്തകർ ഓടിപ്പോവുകയും ചെയ്തു. തപസ്സുകൊണ്ട് അവർ തങ്ങളുടെ കാമത്തെ ദഹിപ്പിച്ചു. ഇപ്പോൾ, ദൈവത്തിൻ്റെ പക്ഷത്തായാലും ഗോപികമാരുടെ പക്ഷത്തായാലും കാമമില്ലാത്തപ്പോൾ എന്തിനാണ് ഗോപികമാർ കാമത്തിലൂടെ ദൈവത്തെ സമീപിച്ചത്? ഇത് മനസ്സിലാക്കാൻ ആദ്യം കാമം എന്താണെന്ന് അറിയണം. കാമം ഒരു പ്രവൃത്തിയാണ്, കർമ്മം നിഷ്ക്രിയമാണ്. ചുംബിക്കുക, കെട്ടിപ്പിടിക്കുക തുടങ്ങിയവ നിഷ്ക്രിയമായ പ്രവൃത്തികൾ മാത്രമാണ്. എന്താണ് ഗോപികമാരുടെ ഉദ്ദേശം? കൃഷ്ണഭഗവാൻ്റെ മനോഹരമായ രൂപം കണ്ട് അവനെ ആസ്വദിക്കാൻ ഹോർമോൺ പ്രകോപിപ്പിച്ച കാമമല്ല ഉദ്ദേശ്യം. കൃഷ്ണൻ ദൈവമായതിനാൽ കൃഷ്ണനോടുള്ള ഭക്തിയാണ് ഗോപികമാരുടെ ഉദ്ദേശം. അവർ കൃഷ്ണ ഭഗവാനെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തത് ഭക്തി കൊണ്ടാണ്, അല്ലാതെ ഹോർമോൺ പ്രകോപിപ്പിച്ച കാമത്താലല്ല. ഒരു പിതാവ് പോലും സ്നേഹത്താൽ മകളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നു. ഒരു അമ്മ മകനെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നു, ഒരു സഹോദരൻ സഹോദരിയെ സ്നേഹത്തോടെ ചുംബിക്കുന്നു.
രാമായണത്തിൽ, കാട്ടിൽ നിന്ന് മടങ്ങിയെത്തിയ ഭഗവാൻ രാമനെ കൗസല്യ കെട്ടിപ്പിടിച്ച് ചുംബിച്ചു. ഈ ആലിംഗനവും ചുംബനവും നിഷ്ക്രിയമായ പ്രവർത്തനങ്ങളാണ്, എന്നാൽ പ്രവർത്തനങ്ങളുടെ പിന്നിലെ ഉദ്ദേശ്യം ഫലം നൽകുന്നു. മാതാപിതാക്കളുടെ സ്‌നേഹവും സഹോദരസ്‌നേഹവും മറ്റും നിയമാനുസൃതവും ഒരു പാപവും വരുത്താത്തതുമാണ്. അതേ ആലിംഗനവും ചുംബനവും ഒരു പെൺകുട്ടിയെ തെരുവിൽ ഒരു റൗഡി ബലപ്രയോഗത്തിലൂടെ ചെയ്തുവെന്ന് കരുതുക, അത് പാപമാണ്, കാരണം ഉദ്ദേശ്യം ഹോർമോൺ കാമമാണ്. എന്നാൽ, എല്ലാ കേസുകളിലും പ്രവൃത്തികൾ നിഷ്ക്രിയമാണ്. റൗഡിക്ക് നരകത്തിലും കോടതിയിലും ശിക്ഷ ലഭിക്കും. പക്ഷേ, മറ്റ് കേസുകൾ വ്യത്യസ്തമാണ്, കാരണം അവരുടെ ഉദ്ദേശ്യങ്ങൾ വ്യത്യസ്തമാണ്. അതിനാൽ, നിർജ്ജീവമായ പ്രവൃത്തിക്ക് ഫലമൊന്നുമില്ല, മാത്രമല്ല പ്രവൃത്തിയുടെ പിന്നിലെ ഉദ്ദേശ്യം മാത്രമാണ് ഫലം നൽകുന്നത്. ഗോപികമാർ കൃഷ്ണനെ കെട്ടിപ്പിടിച്ചത് അവൻ ദൈവമാണെന്നും അവരുടെ ഉദ്ദേശ്യം ശുദ്ധമായ ഭക്തി മാത്രമാണെന്നും (ന തത്രാപി മാഹത്മ്യ ജ്ഞാന വിസ്മൃത്യപവാദഃ) നാരദ മഹർഷി തൻ്റെ ഭക്തി സൂത്രത്തിൽ വിശദീകരിച്ചു. ആ ഭക്തി ഗോപികമാരുടെ ഹൃദയത്തിൽ ഇല്ലെങ്കിൽ, അവരുടെ പ്രവൃത്തികൾ പാപമായിത്തീരും (തദ്വിഹീനം ജാരാണാമിവ) ഗോപികമാരും കൃഷ്ണനും നരകത്തിൽ ശിക്ഷിക്കപ്പെടും. കൃഷ്ണൻ ദൈവമായതിനാൽ അത് പാപമല്ല. പക്ഷേ, ഇത് പ്രവൃത്തിയിൽ എവിടെയും പ്രയോഗിക്കാൻ കഴിയില്ല. ഒരു സാധാരണ വിവാഹിതയായ സ്ത്രീ മറ്റൊരു സാധാരണ മനുഷ്യനെ ഹോർമോൺ കാമത്തോടെ കെട്ടിപ്പിടിച്ച് ചുംബിച്ചാൽ ഇരുവരും നരകത്തിൽ പോകും. നിയമവിരുദ്ധമായ കാമത്തിനുള്ള ശിക്ഷ പാപി ആ നിയമവിരുദ്ധ കാമുകന്റെ രൂപത്തിലുള്ള ചുവന്ന ചട്ടുപഴുത്ത ചെമ്പ് പ്രതിമയെ കെട്ടിപ്പിടിക്കുക എന്നതാണ്.
30. അങ്ങയെ ദൈവമായി ഞങ്ങൾ തിരിച്ചറിഞ്ഞത് അങ്ങയുടെ കൃപയല്ലേ?
[സ്വാമി, അങ്ങയുടെ കൃപയാൽ മാത്രമാണ് അങ്ങ് ദൈവമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്. പിന്നെ, ആത്മീയ ചർച്ചകൾ ഉൾപ്പെടെ എല്ലാ സമയത്തും അങ്ങയെ ദൈവമായി സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്?]
സ്വാമി മറുപടി പറഞ്ഞു:- ദയവായി എന്നെ ഈ ചർച്ചയിലേക്ക് കൊണ്ടുവരരുത്. അനേകം ഭക്തരുടെ മുന്നിൽ വെച്ചാണ് നമ്മൾ ഇവിടെ ആദ്ധ്യാത്മിക ജ്ഞാനത്തെ കുറിച്ച് സംസാരിക്കുന്നത്. ഇവിടെ ധാരാളം ആളുകൾ ഉണ്ട്, കൂടാതെ നിരവധി ആളുകൾ സത്സംഗത്തിൽ തത്സമയം പങ്കെടുക്കുന്നു. അവരിൽ പലരും ആദ്യമായി നമ്മുടെ സത്സംഗത്തിൽ വന്നിരിക്കുന്നു. ഞാൻ ദൈവമാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം അത് എന്നെക്കുറിച്ചുള്ള നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണ്. അത് നമ്മോടൊപ്പമുള്ള സാധാരണ പ്രേക്ഷകരുടെ അഭിപ്രായമാകില്ല. ഇവിടെ നിങ്ങളും ഞാനും ഒറ്റയ്ക്കാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ സംസാരിക്കാം. എന്നാൽ ഇവിടെ, നിങ്ങൾ പൊതുജനങ്ങളുടെ അഭിപ്രായത്തെ മാനിക്കണം, എന്നിട്ട് മാത്രമേ സംസാരിക്കൂ. മുമ്പത്തെ ഒരു സത്സംഗത്തിലും ഞാൻ ഇത് നിങ്ങളോട് പറഞ്ഞിട്ടുണ്ട്. “വാമനനായി വന്ന ബലിയെ അങ്ങ് എന്തിനാണ് അടിച്ചമർത്തിയത്?” എന്ന് നിങ്ങൾ എന്നോട് ചോദിച്ചു. കേരള സർക്കാർ ഇക്കാര്യം അറിഞ്ഞാൽ എന്നെ അറസ്റ്റ് ചെയ്യാൻ പോലീസിനെ അയക്കുമെന്ന് ഞാൻ തമാശയായി മറുപടി പറഞ്ഞു. കേരളത്തിൽ അവർ ബലിയെ വളരെയധികം ബഹുമാനിക്കുകയും ഓണാഘോഷത്തിൽ അവൻ്റെ നാമം ആഘോഷിക്കുകയും ചെയ്യുന്നു. “ബലി രാജാവ് വാമനനായി വന്നപ്പോൾ ദൈവം എന്തിനാണ് അവനെ അടിച്ചമർത്തിയത്?” എന്ന് നിങ്ങൾ ചോദിക്കേണ്ടതായിരുന്നു. നിങ്ങൾ എന്നോട് ചോദിക്കേണ്ടത് മൂന്നാമത്തെ വ്യക്തി എന്ന നിലയിലാണ്, അല്ലാതെ ആദ്യ വ്യക്തിയെന്ന നിലയിലല്ല.
31. ദൈവത്തിൻ്റെ സമകാലിക മനുഷ്യരൂപം തിരിച്ചറിഞ്ഞതിനുശേഷം നാം നീതിയെ പരിഗണിക്കണോ?
[സ്വാമി, ദൈവം മനുഷ്യരൂപത്തിൽ വരുമ്പോൾ, ദൈവത്തിൻ്റെ കൃപയാൽ മാത്രമേ അവൻ ദൈവമാണെന്ന് ഞാൻ മനസ്സിലാക്കൂ. പിന്നെ, അതിനു ശേഷം നീതി പരിഗണിക്കണോ?]
സ്വാമി മറുപടി പറഞ്ഞു:- ചിലപ്പോൾ, നിങ്ങളുടെ അറിവില്ലായ്മ കാരണം ദൈവം ചെയ്യുന്നത് നിങ്ങൾക്ക് അനീതിയായി തോന്നാം. പക്ഷേ, ദൈവം ചെയ്യുന്നതെന്തും ഒരിക്കലും അനീതിയായി മാറുകയില്ല. നിങ്ങളുടെ മൂർച്ചയുള്ള വിശകലനത്തിൻ്റെ അഭാവം കാരണം, ഇത് അനീതിയായി കാണപ്പെടുന്നു. പ്രവൃത്തികൾ നിഷ്ക്രിയമാണെന്നും ഉദ്ദേശ്യം മാത്രമാണ് ഫലം നൽകുന്നതെന്നും ഞാൻ ഇപ്പോൾ തന്നെ വിശദീകരിച്ചു. ലോക നിയമത്തിൽ പോലും, കൊലപാതകം ആസൂത്രണം ചെയ്യുന്ന വ്യക്തിക്ക് കൊലപാതകം ചെയ്യുന്ന വ്യക്തിയെക്കാൾ കൂടുതൽ ശിക്ഷ ലഭിക്കും. ശ്രീമതി ഇന്ദിരാഗാന്ധിയുടെ കാര്യത്തിൽ പോലും കൊലപ്പെടുത്തിയ മറ്റ് രണ്ടുപേരെക്കാൾ കൂടുതൽ ശിക്ഷ അവളുടെ കൊലപാതകം ആസൂത്രണം ചെയ്തയാൾക്ക് ലഭിച്ചു. അവളെ കൊല്ലാൻ അവർക്ക് ഉദ്ദേശമില്ലാത്തതിനാൽ അവർക്ക് ജീവപര്യന്തം തടവ് വിധിച്ചു. കൊല്ലാൻ ഉദ്ദേശിച്ചയാളെ തൂക്കിക്കൊന്നു. ഇപ്പോഴത്തെ നിയമത്തിലും പ്രവർത്തിയെക്കാൾ ഉയർന്ന മൂല്യം ഉദ്ദേശ്യത്തിനുണ്ട്.
[ഉദ്ദേശം അല്ലെങ്കിൽ ദിശ വളരെ പ്രധാനമാണ്. അല്ലേ?]
സ്വാമി മറുപടി പറഞ്ഞു:- അതെ, ഏതൊരു പ്രവർത്തിക്കും ഏറ്റവും പ്രധാനം ഉദ്ദേശ്യമാണ്. തൻ്റെ എല്ലാ സഹോദരന്മാരും മരിച്ചതിനാൽ തൻ്റെ സഹോദരന്മാരുടെ ഭാര്യമാരോടൊപ്പം കുട്ടികളെ ജനിപ്പിക്കാൻ വ്യാസ മുനിയോട് ആവശ്യപ്പെട്ടു. അതൊരു രാജവംശമായിരുന്നു, രാജ്യത്തിന് അനന്തരാവകാശികൾ ഉണ്ടായിരിക്കണം. അതിനാൽ, അദ്ദേഹത്തിൻ്റെ അമ്മ സത്യവതി, വ്യാസ മുനിയോട് അങ്ങനെ ചെയ്യാൻ ഉത്തരവിട്ടു. ഫെർട്ടിലിറ്റി ലാബുകളിൽ കൃത്രിമ ബീജസങ്കലനം നടത്തുന്നതുപോലെ, വ്യാസ മുനി കുട്ടികളെ ജനിപ്പിക്കാൻ സഹായിച്ചു. അവൻ്റെ മനസ്സിൽ ദുരുദ്ദേശ്യമില്ലാത്തതിനാൽ അവന് പാപമൊന്നും ലഭിച്ചില്ല. തൻ്റെ സഹോദരൻ്റെ ഭാര്യമാരിലൂടെ കുട്ടികളെ ജനിപ്പിക്കാൻ വ്യാസൻ സ്വയം മുന്നോട്ട് വന്നില്ല. അവന്റെ അമ്മ ആജ്ഞാപിച്ചതു മൂലമാണ് അവൻ ആ നിഷ്ക്രിയ കർമ്മം ചെയ്തത്. ഉദ്ദേശ്യം അവബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രവൃത്തി ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. എൻ്റെ മുമ്പിലുള്ള ഈ നിഷ്ക്രിയ മൈക്ക് -സ്റ്റാൻഡിന് എൻ്റെ ജ്ഞാനത്തെ വിലമതിക്കാനും എൻ്റെ കഴുത്തിൽ ഒരു മാല ഇടാനും കഴിയില്ല. നിങ്ങൾക്ക് അവബോധമുണ്ട്, അതിനാൽ നിങ്ങൾ എൻ്റെ ജ്ഞാനത്തെ അഭിനന്ദിക്കുകയും എൻ്റെ കഴുത്തിൽ മാല ചാർത്തുകയും ചെയ്തു. ഉദ്ദേശ്യമോ സങ്കല്പമോ മാത്രമാണ് ഫലത്തെ തീരുമാനിക്കുന്നത്, ജഡമായ പ്രവർത്തിയോ കർമ്മമോ അല്ല (അകർമണി ച കർമ്മ യഃ - ഗീത). ചിലപ്പോൾ, കർമ്മം (പ്രവർത്തി) ചെയ്താലും, അത് അകർമ്മം (നിഷ്ക്രിയം) ആണ്, ചിലപ്പോൾ, കർമ്മം ചെയ്തില്ലെങ്കിലും (അകർമ്മം അല്ലെങ്കിൽ നിഷ്ക്രിയത്വം) അത് കർമ്മം (പ്രവർത്തി) ആയി മാറുന്നു. യാതൊരു ഉദ്ദേശവും കൂടാതെ നിങ്ങൾ അബദ്ധത്തിൽ ഒരു പാപം ചെയ്തിട്ടുണ്ടെങ്കിൽ അത് പാപമല്ല. എന്നാൽ നിങ്ങൾ മാനസികമായി തെറ്റായ ഒരു പ്രവൃത്തിയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പാപം ലഭിക്കും. അതിനാൽ, അവബോധമാണ് ഫലത്തിന് ഉത്തരവാദി, അല്ലാതെ നിഷ്ക്രിയ ദ്രവ്യമോ നിഷ്ക്രിയ ഊർജ്ജമോ അല്ല.
32. ദുഷ്ടനായ ദുര്യോധനനെ സഹായിക്കാൻ കർണ്ണന് നല്ല ഉദ്ദേശ്യമുണ്ടായിരുന്നോ?
[ശ്രീമതി ത്രൈലോക്യ ചോദിച്ചു:- സ്വാമി, അങ്ങ് പറയുന്നത് ഉദ്ദേശം മാത്രമാണ് ഫലം നൽകുന്നതെന്ന്. കർണ്ണൻ ദുര്യോധനനെ സഹായിക്കുന്ന കാര്യത്തിൽ, കർണ്ണൻ്റെ ഉദ്ദേശം സഹായിക്കുക എന്നത് മാത്രമായിരിക്കാം, എന്നാൽ ദുര്യോധനൻ മോശമായതിനാൽ, കർണ്ണന് പാപം സംഭവിച്ചു. അല്ലേ?]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ ഒരു രൂപ നാണയം ഡ്രെയിനേജിൽ വീണു, നിങ്ങൾ അത് എടുത്തു. നിങ്ങൾ അത് നന്നായി കഴുകി അതിൽ കുറച്ച് സുഗന്ധം പുരട്ടി. ദുർഗന്ധം അകറ്റാൻ നിങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷേ അതെല്ലാം പാഴായിപ്പോകുന്നു. കർണ്ണൻ ഒരു അസുരനാണ്, അവനെ എത്ര മഹത്വപ്പെടുത്താൻ ശ്രമിച്ചാലും അത് പാഴാണ്. കുന്തിയുടെ ഗർഭപാത്രത്തിലൂടെ ജനിച്ച ഒരു അസുരനാണ് കർണ്ണൻ. സൂര്യൻ്റെ ഭൂഗോളത്തിൽ വസിച്ചിരുന്ന അവന് സൂര്യദേവനുമായുള്ള ദീർഘകാല ബന്ധം കാരണം ദാനധർമ്മങ്ങൾ ചെയ്യാനുള്ള നല്ല ഗുണം ലഭിച്ചു. അതൊഴിച്ചാൽ, അവൻ്റെ ബാക്കിയുള്ള ഗുണങ്ങൾ തീർത്തും പൈശാചികമാണ്. അതുകൊണ്ടാണ് അവൻ അസുരന്മാരുടെ അവതാരങ്ങളായ കൗരവരുമായി ചേർന്നത്. താൻ കുന്തിയുടെ പുത്രനാണെന്നും പാണ്ഡവർ തൻ്റെ യഥാർത്ഥ സഹോദരന്മാരാണെന്നും അറിഞ്ഞിട്ടും പാണ്ഡവരോടൊപ്പം ചേരാൻ അവൻ ഇഷ്ടപ്പെട്ടില്ല. തൻ്റെ യഥാർത്ഥ ബന്ധം കുന്തിയുമായും പാണ്ഡവരുമായും ആണ് എന്ന് പറഞ്ഞ് അവനെ ബോധ്യപ്പെടുത്താനും നീതിയുടെ പക്ഷത്തേക്ക് കൊണ്ടുവരാനും ഭഗവാൻ കൃഷ്ണൻ പരമാവധി ശ്രമിച്ചു. പക്ഷേ, കർണൻ പറഞ്ഞു "ഞാൻ കുന്തിയുടെ പുത്രനാണെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് ദുര്യോധനനെ ഉപേക്ഷിക്കാൻ കഴിയില്ല". ഒരു അസുരൻ അസുരന്മാരുടെ സഹവാസത്തിൽ മാത്രം ആയിരിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ അതാണ് അവൻ്റെ സംസ്കാരം.
സത്യത്തിൽ കർണ്ണൻ ദുര്യോധനനേക്കാൾ കൂടുതൽ പൈശാചികനായിരുന്നു. രാജകൊട്ടാരത്തിൽ എല്ലാവരുടെയും മുന്നിൽ വെച്ച് ദ്രൗപതിയുടെ സാരി അഴിക്കാൻ ദുര്യോധനനെ ഉപദേശിച്ചത് കർണ്ണനാണ്. മഹാഭാരതത്തിൽ ഇത് വ്യക്തമായി എഴുതിയിട്ടുണ്ട്. ദ്രൗപതിയെ തൻ്റെ മടിയിൽ ഇരിക്കാൻ ക്ഷണിക്കാൻ ദുര്യോധനനെ കർണ്ണൻ പ്രകോപിപ്പിച്ചു. പാണ്ഡവർ രക്തബന്ധമുള്ള തൻ്റെ യഥാർത്ഥ സഹോദരങ്ങളാണെന്നും ദ്രൗപതി തൻ്റെ അടുത്ത കുടുംബാംഗമാണെന്നും അവനറിയാം. പക്ഷേ, അവൻ അവളെ അപമാനിച്ചു, “നിങ്ങൾ ഇതിനകം അഞ്ച് പുരുഷന്മാരെ വിവാഹം കഴിച്ചിട്ടുണ്ട്. ദുര്യോധനനെ ആറാമത്തെ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ് ? പോയി അവൻ്റെ മടിയിൽ ഇരിക്ക്. നീ തോറ്റതിനാൽ നീ ഞങ്ങളുടെ സേവകയാകുന്നു. നിങ്ങളുടെ വസ്ത്രങ്ങൾ അഴിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ല”. ഏതൊരു സ്ത്രീയോടും ഇത്രയും മ്ലേച്ഛമായ വാക്കുകൾ പറയാൻ ഏതൊരു മനുഷ്യനും കഴിയുമോ? ഏതൊരു മനുഷ്യനും സ്വന്തം കുടുംബത്തോട് ഇത്ര ഭീകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമോ? കർണ്ണനുള്ള ഒരേയൊരു നല്ല ഗുണം പ്രായോഗിക ത്യാഗം (ദാനധർമ്മം അല്ലെങ്കിൽ ദാനം) മാത്രമാണ്, അത് സൂര്യൻ്റെ ഭൂഗോളത്തിൽ വളരെക്കാലം താമസിച്ചതിനാൽ അവനു ലഭിച്ചു. സൂര്യൻ ഏറ്റവും നല്ല ദാതാവാണ്, അവൻ വരുമ്പോഴെല്ലാം, പ്രതിഫലമായി ഒന്നും ആഗ്രഹിക്കാതെ എല്ലാ ജീവജാലങ്ങൾക്കും ജീവശക്തി നൽകുന്നു. ദാനധർമ്മത്തിൻ്റെ ഗുണം ഏറ്റവും ഉയർന്നത് സൂര്യനിൽ ആണ്. കർണ്ണന് ആ ഒരു ഗുണം ലഭിച്ചതിനാൽ, മറ്റെല്ലാ പൈശാചിക ഗുണങ്ങളും മറ്റെല്ലാ പാപ പ്രവൃത്തികളും നിങ്ങൾ ക്ഷമിക്കുമോ? ആരെങ്കിലും ഒരു സ്വർണ്ണ മെഡൽ ജേതാവാണെന്നും അയാൾ ഒരു വീട്ടിൽ നിന്ന് കുറച്ച് പണവും മോഷ്ടിച്ചുവെന്നും കരുതുക. അറസ്റ്റ് ചെയ്യണമോ വേണ്ടയോ? അവൻ ഒരു സ്വർണ്ണ മെഡൽ ജേതാവായതിനാൽ, അവൻ്റെ മോഷണം നിങ്ങൾ ക്ഷമിക്കുമോ? കർണ്ണന് ഒഴി വ് കഴിവില്ല അത് ദൈവത്തിൻ്റെ ന്യായവിധിയാണ്. ദൈവത്തിൻ്റെ ന്യായവിധി എപ്പോഴും ശരിയാണെന്ന് ഓർക്കുക.
33. മനുഷ്യരുടെ അസ്തിത്വത്തിൻ്റെ പ്രാധാന്യം എന്താണ്?
[ ശ്രീ ആചാരി ചോദിച്ചു:- ഈ ഭീമാകാരമായ പ്രപഞ്ചത്തിൽ, നമ്മുടെ ഗ്രഹം വളരെ ചെറുതാണ്. കർമ്മം ചെയ്യുന്ന മനുഷ്യരുടെ നിലനിൽപ്പിൻ്റെ പ്രസക്തി എന്താണ്? പ്രപഞ്ചത്തിന് എന്തെങ്കിലും ലാഭമോ നഷ്ടമോ ഉണ്ടോ?]
സ്വാമി മറുപടി പറഞ്ഞു:- മാലാഖമാർ ദൈവവുമായി ബന്ധപ്പെടേണ്ടതില്ല, കാരണം അവർ ഒരിക്കലും തെറ്റ് ചെയ്യില്ല. പിശാചുക്കളും ദൈവവുമായി ബന്ധപ്പെടുത്തേണ്ടതില്ല, കാരണം അവർ ഒരിക്കലും തങ്ങളുടെ പൈശാചിക സ്വഭാവം മാറ്റുന്നില്ല. മനുഷ്യർ തെറ്റ് ചെയ്യുകയും തിരുത്തുകയും ചെയ്യുന്നു. അവർക്ക് ദൈവവുമായുള്ള സഹവാസം ആവശ്യമാണ്, അതിനാൽ ദൈവം പലപ്പോഴും മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ കാര്യത്തിൽ ദൈവം ധാരാളം ജോലി കണ്ടെത്തുന്നു, അത് അവന് ധാരാളം വിനോദം നൽകുന്നു. ഭൂമി ഈ പ്രപഞ്ചത്തിലെ ഒരു ചെറിയ ഗ്രഹമായിരിക്കാം. പക്ഷേ, ഭൂമിയാണ് ദൈവത്തിൻ്റെ പ്രധാന സജീവമായ സ്ഥലം അല്ലെങ്കിൽ കളിസ്ഥലം. മനുഷ്യരും മനുഷ്യർ അടങ്ങുന്ന ഭൂമിയും സൃഷ്ടിയിൽ വളരെ പ്രധാനമാണ്. ഈ സൃഷ്ടിയുടെ ഉദ്ദേശ്യം എന്താണ്? വേദം പറയുന്നത് ദൈവത്തിൻ്റെ വിനോദമാണ് (ഏകാകി ന രമതേ) എന്നാണ്. ഭൂമി ദൈവത്തിന് അത്തരം വിനോദങ്ങൾ ഒരു വലിയ പരിധി വരെ നൽകുന്നു. അതിനാൽ, ഈ അനന്തമായ സ്പേസിൽ അതിൻ്റെ വലിപ്പം കാരണം നിങ്ങൾ ഭൂമിയെ കുറച്ചുകാണരുത്.
34. ദൈവസേവനത്തിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതുമൂലമാണ് വേദന വരുന്നതെങ്കിൽ, അതിനെ എങ്ങനെ മറികടക്കാം?
[ഡോ. ഗീത ലഹരി ചോദിച്ചു:- പാദനമസ്കാരം സ്വാമി. ശ്രീമതി സാത്വികയോടും ശ്രീ കിഷോറിനോടും ചർച്ച ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചോദ്യം ലഭിച്ചു, സ്വാമി. ചിലപ്പോൾ ദൈവസേവനത്തിൽ, നമ്മൾ പൂർണ്ണമായ പരിശ്രമം നടത്തിയാലും, നമുക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കില്ല, അത് വളരെയധികം വേദനിപ്പിക്കുന്നു. അതെങ്ങനെ മറികടക്കും സ്വാമി?]
സ്വാമി മറുപടി പറഞ്ഞു:- ദൈവസേവനത്തിൽ പോലും നിങ്ങൾക്ക് വേദനയും അസ്വസ്ഥതയും തോന്നുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങളിൽ വളരെയധികം അജ്ഞതയുണ്ടെന്നാണ്. സർവ്വശക്തനും സർവ്വജ്ഞനുമായ ദൈവത്തിൻ്റെ സേവനത്തിൽ പോലും നിങ്ങൾക്ക് അത്തരം നിഷേധാത്മക (നെഗറ്റീവ്) വികാരങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ, ലൗകിക സാഹചര്യങ്ങളിലും കുടുംബകാര്യങ്ങളിലും നിങ്ങൾ എത്രമാത്രം ദുഃഖിതനായിരിക്കണം? മനുഷ്യനിൽ തെറ്റുണ്ടാകാം, പക്ഷേ ദൈവത്തിൽ ഒരു തെറ്റും ഉണ്ടാകില്ല. സാധാരണ മനുഷ്യർ കൈകാര്യം ചെയ്യുന്നു ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറാണ്, നിങ്ങൾ. ലൗകിക മാനേജ്മെൻ്റ് തെറ്റായി പോകാം, ചില അനീതികൾ സംഭവിക്കാം. ഒരുപക്ഷേ, അർഹനായ ഒരാൾക്ക് അംഗീകാരമോ സ്ഥാനക്കയറ്റമോ ലഭിച്ചേക്കില്ല. ഒരുപക്ഷേ, അർഹതയില്ലാത്തവർക്ക് ബോണസും ശമ്പള വർധനവും ലഭിച്ചേക്കാം. സാധാരണക്കാർ മാനേജ്‌മെൻ്റ് ചെയ്യുമ്പോൾ ഇത്തരത്തിലുള്ള അനീതി സംഭവിക്കാം. പക്ഷേ, ദൈവസേവനത്തിൽ ഇത്തരത്തിലുള്ള അനീതിയാണ് സംഭവിക്കുന്നതെന്ന് നിങ്ങൾ നേരിട്ട് പറയുന്നു. ദൈവസേവനത്തിൽ നിങ്ങൾക്ക് അംഗീകാരമോ പ്രതീക്ഷിക്കുന്ന അഭിനന്ദനമോ ലഭിക്കുന്നില്ല, അതിനാൽ നിങ്ങൾ വേദനിക്കുന്നു. നിങ്ങളുടെയും മറ്റുള്ളവരുടെയും ഈ വേദന തീർച്ചയായും അജ്ഞതയിൽ മാത്രം അധിഷ്ഠിതമാണ്. വാസ്തവത്തിൽ, നിങ്ങളുടെ വേദന അർത്ഥശൂന്യവും തെറ്റുമാണ്. സൂര്യനിൽ ഇരുട്ടുണ്ടാകില്ല, സൂര്യപ്രകാശത്തിൽ ഇരുട്ടുണ്ടാകില്ല. അതുപോലെ, ദൈവത്തിൻ്റെ ദൈവിക ഭരണത്തിൽ അനീതി ഉണ്ടാകരുത്. ഈ ലോകത്ത് പോലും അനീതി സഹിക്കാൻ ദൈവത്തിന് കഴിയില്ല, അവൻ്റെ സേവനത്തിൽ അനീതി സംഭവിക്കാൻ അവൻ അനുവദിക്കുമോ? ദൈവസേവനത്തിൽ നിങ്ങൾ വേദനിക്കുന്നുവെങ്കിൽ, നിങ്ങളുടെ മുൻ ജന്മത്തിൽ ദൈവസേവനത്തിൽ ഏർപ്പെട്ടിരുന്ന ചില നല്ല മനുഷ്യരെ നിങ്ങൾ വേദനിപ്പിച്ചതുകൊണ്ടാകാം. യഥാർത്ഥത്തിൽ, നിങ്ങൾക്ക് ഒരുപാട് വേദനകൾ അനുഭവിക്കേണ്ടതുണ്ട്, എന്നാൽ നിങ്ങൾ ദൈവത്തെ സേവിക്കുന്നതിനാൽ ദൈവം ചെറിയ വേദന മാത്രമേ നൽകുന്നുള്ളൂ. ഒരു സാഹചര്യത്തിലും ദൈവത്തെ സംശയിക്കരുതെന്ന് നിങ്ങൾ നിങ്ങളുടെ മനസ്സിൽ കർശനമായ നിയമം ഉണ്ടാക്കണം.
"ദൈവം ബ്രാഹ്മണർക്ക് മാത്രമാണ് ആത്മീയ ജ്ഞാനം നൽകിയത്, അപ്പോൾ മറ്റ് ജാതികളോട് അനീതി കാണിക്കുന്നില്ലേ?" എന്ന ചോദ്യവും നിങ്ങൾ അടുത്തിടെ ചോദിച്ചു. നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാന സർക്കാരുകളും മലേറിയ വകുപ്പിനെ മുഴുവൻ പൊതുജനങ്ങളിലേക്കും രോഗത്തിനെതിരെയുള്ള മുൻകരുതലുകൾ പ്രചരിപ്പിക്കാൻ ചുമതലപ്പെടുത്തുന്നതായി നമുക്കറിയാം. പ്രചാരണത്തിന് ആവശ്യമായ ചില പുസ്തകങ്ങളും സാഹിത്യങ്ങളും മറ്റ് സാമഗ്രികളും സർക്കാർ അയയ്ക്കുന്നു. മലേറിയ ഡിപ്പാർട്ട്‌മെൻ്റിലുള്ളവർ കാര്യങ്ങൾ പഠിക്കും, എന്നിട്ട് മാത്രമേ മലേറിയ രോഗത്തെ കുറിച്ചുള്ള അറിവും, ചികിത്സയും മുൻകരുതലുകളും മറ്റും പ്രചരിപ്പിക്കാൻ പൊതുജനങ്ങളിലേക്ക് പോകൂ. സർക്കാർ മലേറിയ വകുപ്പിനോട് മാത്രം പക്ഷപാതം കാണിക്കുകയും എല്ലാ അറിവും ആ വകുപ്പിന് മാത്രം നൽകുകയും ചെയ്തുവെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? അറിവ് ആ വകുപ്പിന് മാത്രമാണോ? എല്ലാ പൊതുജനങ്ങൾക്കും അനീതി സംഭവിച്ചുവെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ ആളുകൾ ചിരിക്കും! ആ അറിവ് മാത്രം പ്രചരിപ്പിക്കാൻ മലേറിയ വകുപ്പിലുള്ളവർ മൈക്കെടുത്ത് എല്ലാ തെരുവുകളിലും പൊതുസ്ഥലങ്ങളിലും കറങ്ങുകയാണ്.
വാസ്‌തവത്തിൽ ഈ വകുപ്പ് കൊണ്ട് പ്രയോജനം ലഭിക്കുന്നത് പൊതുജനങ്ങൾക്കാണ്. ബ്രാഹ്മണർ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കരുതുന്നു? അവർ എല്ലാ ദിവസവും ആത്മീയ ജ്ഞാനം പൊതുജനങ്ങൾക്ക് പ്രസംഗിക്കുന്നു. അവർ അത് അവരുടെ വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിട്ടില്ല, അങ്ങനെ അതിൽ നിന്ന് ആനുകൂല്യങ്ങൾ നേടുകയും ചെയ്തിട്ടില്ല. അത് ശരിയാണെങ്കിൽ, നിങ്ങളുടെ ചോദ്യം അർത്ഥപൂർണ്ണമാകും. സൃഷ്ടിയുടെ ആരംഭം മുതൽ, ബ്രാഹ്മണർ ഈശ്വരനെക്കുറിച്ചുള്ള ആത്മീയ ജ്ഞാനം മുഴുവൻ പൊതുജനങ്ങളോടും (ജ്ഞാന പ്രചാരം) പ്രസംഗിക്കുന്നു, അതാണ് ദൈവം അവർക്ക് നൽകിയ കടമ. വാസ്തവത്തിൽ, മറ്റെല്ലാ ജാതിക്കാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കുന്നു. മലേറിയ വകുപ്പിന് ചില പുസ്തകങ്ങളും സാഹിത്യങ്ങളും (ലിറ്ററേച്ചർ) നൽകുമ്പോൾ, അവർ അത് പൂർണ്ണമായും പഠിക്കാൻ ഒരു ദിവസം കൈവശം വയ്ക്കുകയും തുടർന്ന് പൊതുജനങ്ങൾക്ക് പ്രചരിപ്പിക്കുന്നതിനായി തെരുവിലിറങ്ങുകയും ചെയ്യുന്നു. അവർക്ക് ലിറ്ററേച്ചർ ലഭിക്കുന്ന അതേ നിമിഷത്തിൽ തന്നെ പൊതുജനങ്ങളുമായി അറിവ് പങ്കിടാൻ നിങ്ങൾക്ക് അവരോട് ആവശ്യപ്പെടാനാവില്ല! എന്നാൽ നിങ്ങൾ പറയുന്നു, “ഇന്നലെ രാത്രി, നിങ്ങൾ നിങ്ങളുടെ വീട്ടിൽ മാത്രം സൂക്ഷിച്ചു. എൻ്റെ ഇന്നലത്തെ നഷ്ടത്തെ കുറിച്ചോ? ഇന്നലെ രാത്രി തന്നെ നിങ്ങൾ മലമ്പനിക്കെതിരെ നിങ്ങളുടെ വീട്ടിൽ ലിറ്ററേച്ചർ വായിച്ചുകൊണ്ട് കരുതലെടുത്തു. പക്ഷേ, എനിക്ക് കരുതലെടുക്കാൻ സാധിച്ചില്ല, കാരണം ഇന്ന് രാവിലെ മാത്രമാണ് നിങ്ങൾ എന്നോട് ഇത് വിശദീകരിക്കുന്നത്”. മലേറിയ വകുപ്പിന് എന്ത് ചെയ്യാൻ കഴിയും? നിങ്ങളുടെ പ്രസ്താവനകൾ കേട്ട് അവർ ആത്മഹത്യ ചെയ്യും!
അതുപോലെ, ദൈവത്തിൻ്റെ ഭരണത്തെ നാം തെറ്റിദ്ധരിക്കരുത്. നിങ്ങൾ കുറച്ച് സമയമെടുത്ത് പശ്ചാത്തലം ശരിയായി മനസ്സിലാക്കുക. പ്രത്യേകിച്ച് ആത്മീയ വശത്ത്, ഒരു നിമിഷവും അനീതി ഉണ്ടാകില്ല. ദൈവം ആദ്യം ബ്രാഹ്മണരെ പ്രബോധന ചുമതല ഏൽപ്പിക്കുകയും തുടർന്ന് പൊതുജനങ്ങൾക്ക് പ്രചരിപ്പിക്കാൻ ആവശ്യമായ ലിറ്ററേച്ചർ അവർക്ക് നൽകുകയും ചെയ്തു. ജ്ഞാനപ്രചാരം ബ്രാഹ്മണരുടെ കടമയായതിനാൽ അവരുടെ കുടുംബത്തിന് ഉപയോഗിക്കാൻ വേണ്ടി മാത്രം അത് അവർ വീട്ടിൽ സൂക്ഷിച്ചില്ല. സമൂഹത്തിലെ എല്ലാവർക്കും ആത്മീയ ജ്ഞാനം അറിയാമെങ്കിലും അത് പരിശീലിക്കുന്ന ആളുകൾക്ക് മാത്രമേ ഫലം ലഭിക്കൂ. ബ്രാഹ്മണനുപോലും അത് പ്രാക്ടീസ് ചെയ്താൽ മാത്രമേ ഫലം ലഭിക്കൂ. നീതി സംരക്ഷിക്കാനുള്ള ചുമതല ക്ഷത്രിയർക്ക് നൽകപ്പെട്ടിരിക്കുന്നു, അവർ അനീതിക്കെതിരായ യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. എല്ലാ ഇനങ്ങളും (ഓരോ ഇനങ്ങളും വ്യത്യസ്‌ത സ്ഥലത്ത് ഉൽപ്പാദിപ്പിക്കുന്നത്) എല്ലാ പ്രദേശങ്ങളിലേക്കും വിതരണം ചെയ്യാനുള്ള ചുമതല വൈശ്യർക്ക് നൽകുകയും അവർ ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ചുമതല ശൂദ്രർക്ക് നൽകിയിരിക്കുന്നു. സുസ്ഥിരമായ ഒരു സമൂഹത്തിന് ഈ നാല് ചുമതലകളും വളരെ പ്രധാനമാണ്. നാല് ജാതി/തൊഴിലുകളും തുല്യവും ശ്രേഷ്ഠവുമായിരിക്കുമ്പോൾ, എവിടെയാണ് വ്യത്യാസത്തിൻ്റെ ചോദ്യം? നാല് ചുമതലകളിൽ നിന്ന് ഒരാൾക്ക് ഒരു ഡ്യൂട്ടി നൽകണം, അതിൽ സാധ്യത തുല്യമാണ്. എല്ലാവരേയും തുല്യരായി പരിഗണിച്ചുകൊണ്ട്, ദൈവം വിവിധ ആത്മാക്കൾക്ക് ഓരോ കടമ നൽകി. അപ്പോൾ വീണ്ടും, നിങ്ങൾ പറയും, “എന്തുകൊണ്ടാണ് ദൈവം ആ പ്രത്യേക ആത്മാവിന് മാത്രം ആ പ്രത്യേക കടമ നൽകിയത്? അത് അനീതി അല്ലേ?”. സംഭാവ്യത (പ്രോബബിലിറ്റി) തുല്യവും ക്രമരഹിതവുമാണെന്ന് (റാൻഡം) മനസ്സിലാക്കുക. ആ കടമ ദൈവത്തിനു ആർക്കെങ്കിലും നൽകണം. ദൈവത്തിൻ്റെ സ്ഥാനത്ത് സ്വയം സങ്കൽപ്പിക്കുക, നിങ്ങൾക്ക് ഇതിലും മികച്ചത് ചെയ്യാൻ കഴിയില്ല. ഒരു ശൂദ്രൻ കൃഷിയിലൂടെ ധാന്യങ്ങൾ ഉത്പാദിപ്പിക്കുമ്പോൾ, അത് എല്ലാ പൊതുജനങ്ങൾക്കും വിതരണം ചെയ്യുന്നില്ലേ? ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ എല്ലാ പ്രദേശങ്ങളിലേക്കും വിതരണം ചെയ്യാൻ ഒരു വൈശ്യൻ സഹായിക്കുന്നില്ലേ? ഒരു ക്ഷത്രിയൻ അനീതിക്കെതിരെ പോരാടുമ്പോൾ, അത് എല്ലാ പൊതുജനങ്ങൾക്കും സുരക്ഷിതത്വം സൃഷ്ടിക്കുന്നില്ലേ? അതുപോലെ, ഒരു ബ്രാഹ്മണൻ ആദ്ധ്യാത്മിക ജ്ഞാനം പഠിച്ച് പൊതുജനങ്ങൾക്ക് പ്രചരിപ്പിക്കുമ്പോൾ, അത് എല്ലാ ആളുകൾക്കും പ്രയോജനം ചെയ്യുന്നില്ലേ? നിങ്ങൾ ജ്ഞാനത്തെ ശരിയായി പിന്തുടരുന്നില്ല, മാത്രമല്ല നിങ്ങൾ ദൈവത്തിൻ്റെ ഭരണത്തെ കുറ്റപ്പെടുത്തുന്നു!
മലേറിയ ഡിപ്പാർട്ടമെന്റ് എല്ലാവരോടും വ്യക്തമായി പറയുന്നു, “തുറന്ന വെള്ളം ഇടരുത്. തുറന്ന വെള്ളം വെച്ചാൽ കൊതുകുകൾ പെരുകും. തുറന്ന വെള്ളം എപ്പോഴും മൂടുക”. നിങ്ങളുടെ മടി കാരണം, നിങ്ങൾ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ നിങ്ങൾക്ക് മലേറിയ പിടിപെട്ടു. ഇപ്പോൾ, നിങ്ങൾ മലേറിയ വകുപ്പിനെ കുറ്റപ്പെടുത്താൻ തുടങ്ങി! എല്ലാ ജാതികൾക്കും ഒരു കടമ നൽകിയിരിക്കുന്നു, അത് എല്ലാ പൊതുജനങ്ങൾക്കും പ്രയോജനകരമാണ്. ശൂദ്രൻ ദൈവത്തിൻ്റെ പാദങ്ങളിൽ നിന്നാണ് ജനിച്ചതെന്നും അതിനാൽ അവർ താഴ്ന്നവരാണെന്നും ചിലർ പറയുന്നു. എന്നാൽ, പുണ്യനദിയായ ഗംഗ പോലും ദൈവത്തിൻ്റെ പാദങ്ങളിൽ നിന്നാണ് ജനിച്ചത്, അവൾ നമ്മുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്നു എന്ന് പറയപ്പെടുന്നു. ഒരു ബ്രാഹ്മണന് പോലും അത് ചെയ്യാൻ കഴിയില്ല, കാരണം പാപം നീക്കാൻ ദീർഘനേരം പൂജകൾ ചെയ്യണം. മഹാവിഷ്ണുവിൻ്റെ പാദങ്ങളിൽ നിന്നാണ് ഗംഗ ജനിച്ചത് എന്നതിനാൽ ഗംഗയിലെ ഒരു സ്നാനം എല്ലാ പാപങ്ങളും അകറ്റുന്നു. അവൾ ശൂദ്രരുടെ സഹോദരിയും ആയിത്തീരുന്നു. കാലുകൾ മുറിഞ്ഞിട്ടുണ്ടെന്ന് കരുതുക, ആർക്കെങ്കിലും നടക്കാൻ കഴിയുമോ? ശരീരത്തിൻ്റെ മറ്റേതൊരു ഭാഗത്തേയും പോലെ പാദങ്ങളും പ്രധാനമാണ്. അതിനാൽ, ജാതികൾക്കിടയിൽ വ്യത്യാസം മാത്രമേ നിലനിൽക്കുന്നുള്ളൂ, എന്നാൽ നാല് ജാതികൾക്കിടയിൽ ഒരു സ്ഥാന ക്രമവും ഇല്ല. ഈ തെറ്റിദ്ധാരണകളെല്ലാം കലിയുഗത്തിൻ്റെ തുടക്കം മുതലേ ഉടലെടുത്തതാണ്.
35. ദത്ത പരീക്ഷ, വിഷ്ണു പരീക്ഷ, രുദ്ര പരീക്ഷ എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?
[ശ്രീ അനിൽ ആൻ്റണിയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- ബ്രഹ്മ പരീക്ഷ, വിഷ്ണു പരീക്ഷ, രുദ്ര പരീക്ഷ എന്നിവയെ ദത്ത പരീക്ഷകൾ എന്ന് വിളിക്കുന്നു. ബ്രഹ്മ പരിക്ഷ എന്നാൽ ദൈവം പ്രത്യക്ഷപ്പെടുകയും നിങ്ങൾ അവനോട് എന്തെങ്കിലും വരം ചോദിക്കുകയും അത് പ്രതീക്ഷിക്കുകയും ചെയ്യുന്നു, എന്നാൽ അവൻ വരം നൽകില്ല, അവൻ അപ്രത്യക്ഷനാകും. അപ്പോൾ നിങ്ങൾ ഇപ്പോഴും ദൈവത്തെ ആരാധിക്കുമോ? 100-ൽ 90 പേരും ബ്രഹ്മ പരീക്ഷയിൽ അവനിൽ നിന്നും വിട്ടു പോകും, ഇത് ത്രൈമാസ (ക്വാർട്ടർലി) പരീക്ഷ പോലെയാണ്. വിഷ്ണു പരീക്ഷ അർത്ഥമാക്കുന്നത് ദൈവം പ്രത്യക്ഷപ്പെടുകയും നിങ്ങൾ അവനിൽ നിന്ന് ഏകദേശം 100 രൂപ ചോദിക്കുകയും/പ്രതീക്ഷിക്കുകയും ചെയ്യുന്നു, അവൻ 100 രൂപ നൽകില്ല, പക്ഷേ നിങ്ങളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 10 രൂപയും അവൻ എടുക്കും, അവൻ അപ്രത്യക്ഷനാകും. ദൈവം നൽകുന്നുമില്ല മാത്രമല്ല, നിങ്ങളുടെ സമ്പത്തും അപഹരിക്കുകയാണ്! അപ്പോൾ, നിങ്ങൾ ഇപ്പോഴും ദൈവത്തെ സ്നേഹിക്കുമോ? ഇത് അർദ്ധവാർഷിക പരീക്ഷ പോലെയാണ്. രുദ്ര പരീക്ഷ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, നിങ്ങളെ അപമാനിക്കുന്നതിനും, അടിക്കുന്നതിനും, മുറിവേൽപ്പിക്കുന്നതിനും, അസഹനീയമായ എല്ലാ കാര്യങ്ങളും നിങ്ങൾക്ക് സംഭവിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകൾ ദൈവം നിങ്ങൾക്ക് നൽകുമെന്നാണ്. ഇത് അവസാന വാർഷിക പരീക്ഷയാണ്. എന്നിട്ടും നിങ്ങൾ ഇപ്പോഴും ദൈവത്തെ സ്നേഹിക്കുമോ? അതാണ് രുദ്ര പരീക്ഷ.
രുദ്ര പരീക്ഷ കഴിയുമ്പോൾ, പരീക്ഷാ കൺട്രോളറായ ദത്ത ദൈവം ഫലം പ്രഖ്യാപിക്കും. നിങ്ങൾ രുദ്ര പരീക്ഷയിലും വിജയിക്കുകയാണെങ്കിൽ, ഭഗവാൻ ദത്ത പ്രത്യക്ഷപ്പെടുകയും നിങ്ങളിൽ ലയിക്കുകയും നിങ്ങളെ ലോകത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് അവതാരമാക്കി മാറ്റുകയും ചെയ്യും. ആത്മാക്കളെ തന്നിൽ ലയിക്കാൻ ദൈവം ഒരിക്കലും അനുവദിക്കില്ല, അവൻ തന്നെ അസാധാരണമായ അർപ്പണബോധമുള്ള ഭക്തനായ ആത്മാവുമായി ലയിക്കും. നിങ്ങളുടെ പേരും, നിങ്ങളുടെ ജീവിതവും, നിങ്ങളുടെ ഐഡൻ്റിറ്റിയും നിലനിർത്തപ്പെടുന്നു, കൂടാതെ ദത്ത ഭഗവാന്റെ എല്ലാ അത്ഭുത ശക്തികളും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്കറിയാവുന്ന ഏറ്റവും ഉയർന്ന അനുഗ്രഹമാണ് ഇത്!
നിങ്ങളുടെ സ്വന്തം വ്യക്തിത്വം (ഐഡന്റിറ്റി) നഷ്ടപ്പെട്ട് നിങ്ങൾ അപ്രത്യക്ഷമാകുകയും അവനിൽ ലയിക്കുകയും ചെയ്യുന്നതിനുപകരം, ദൈവം നിങ്ങളിൽ ലയിക്കുകയും നിങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കുകയും ചെയ്യും. മുഴുവൻ ക്രെഡിറ്റും ദത്ത ദൈവത്തിന് മാത്രമാണ്, പക്ഷേ, ഒടുവിൽ അത് നിങ്ങൾക്ക് ലഭിക്കുന്നത് നിങ്ങൾ ദൃശ്യവും അവൻ അദൃശ്യനുമായതിനാൽ മാത്രമാണ്. ദത്ത ഭഗവാന്റെ അവതാരമാകുന്നത് ദത്ത ഭഗവാൻ നിങ്ങൾക്ക് നൽകിയ അന്തിമഫലമാണ്.
36. രണ്ട് കള്ളന്മാരോടൊപ്പം യേശുവിനെ ക്രൂശിച്ചതിൻ്റെ സന്ദേശം എന്താണ്?
[ഇരുവശത്തും 2 കള്ളന്മാരോടൊപ്പം യേശുവിനെ ക്രൂശിച്ചു. 2 കള്ളന്മാരുമായി ക്രൂശിക്കപ്പെട്ടതിൽ എന്തെങ്കിലും സന്ദേശമുണ്ടോ?]
സ്വാമി മറുപടി പറഞ്ഞു:- യേശുവിനെ ക്രൂശിച്ചപ്പോൾ ആരെയും വേദനിപ്പിക്കുന്ന ഒരു പ്രസ്താവനയും അവൻ നടത്തിയില്ല. തൻ്റെ ജീവനിൽ ദയ കാണിക്കാൻ അവൻ ഒരിക്കലും ആ ജനങ്ങളോട് യാചിച്ചില്ല. അവൻ പറഞ്ഞു, “ദൈവമേ! അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല. ദയവായി അവരോട് ക്ഷമിക്കൂ”. അതാണ് യേശുവിൻ്റെ നിലവാരം. ആ രണ്ട് കള്ളന്മാരുടെയും ലെവൽ അതല്ല. രണ്ട് കള്ളന്മാരുടെ മൊഴി എടുത്താൽ, അവ യേശുവിൻ്റെ പ്രസ്താവനകളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമാണ്. ഒരു കള്ളൻ യേശുവിനു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചു, മുകളിലെ ലോകങ്ങളിൽ പോയതിനുശേഷം അവനെ ഓർക്കാൻ അഭ്യർത്ഥിച്ചു. അവൻ യേശുവിനോട് പറഞ്ഞു, "നീ പിതാവിൻ്റെ മടിയിൽ ഇരിക്കുമ്പോൾ, ദയവായി എന്നെ ഓർക്കുക." ദൈവത്തിൽ നിന്ന് എന്തെങ്കിലും ആഗ്രഹം ആഗ്രഹിക്കുന്ന ഒരു ലൗകിക ഭക്തനായും മറ്റേ കള്ളൻ ദൈവത്തെക്കുറിച്ച് ചിന്തിക്കാത്ത ലൗകിക മനുഷ്യനായും മാത്രം കണക്കാക്കാം. ഈ സംഭവത്തിൽ മനുഷ്യാവതാരവും സാധാരണക്കാരും തമ്മിലുള്ള വ്യത്യാസമാണ് യേശു കാണിക്കുന്നത്. യേശു കാണിച്ച പെരുമാറ്റം അവൻ മനുഷ്യാവതാരമാണെന്ന് തെളിയിക്കുന്നു. ഒരു കള്ളൻ ഒരു ഭക്തനും മറ്റേയാൾ ഒരു സാധാരണ ആത്മാവുമാണ്.
37. എല്ലാ ജീവജാലങ്ങളുടെയും ഭർത്താവാണ് ദൈവം!
[ശ്രീ ഫണി സ്വാമിയെ പൂമാല ചാർത്തി. ഫണി സ്വാമിയെ ഭാര്യയായിട്ടാണോ വിവാഹം കഴിക്കുന്നതെന്ന് സ്വാമി തമാശയായി ചോദിച്ചു. ശ്രീ ഫണി പറഞ്ഞു "സ്വാമി, അങ്ങാണ് എല്ലാ ജീവജാലങ്ങളുടെയും ഭർത്താവ്!"
ശ്രീ ഫണി പറഞ്ഞു:- അങ്ങാണ് ഭർത്താവ്, ഞാൻ ഭാര്യയാണ് സ്വാമി.]
സ്വാമി മറുപടി പറഞ്ഞു:- ആ ആശയം ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ലോകത്തിലെ പുരുഷന്മാർ എന്ന് വിളിക്കപ്പെടുന്നവർ സ്ത്രീകൾ മാത്രമല്ല, ദൈവത്തിൻ്റെ ഭാര്യമാരും ആണെന്ന് വേദത്തിൽ പറയുന്നു (സ്ത്രിയഃ സതീഃ പുംസഃ…). ഭർത്താവ് എന്നാൽ എല്ലാ ആത്മാക്കളെയും പരിപാലിക്കുന്ന ഭർത്താ എന്നാണ് അർത്ഥമാക്കുന്നത് (ബിഭാരതി ഇതി ഭർത്താ...). ദൈവം ലോകത്തോടൊപ്പം എല്ലാ ആത്മാക്കളെയും പരിപാലിക്കുന്നു. ഭാര്യ എന്നാൽ ഭർത്തയാൽ പരിപാലിക്കപ്പെടുന്ന ഭാര്യ (ഭൃയതേ ഇതി ഭാര്യാ... ) ഇത് മറ്റേ അർത്ഥത്തിലല്ല (ലൈംഗിക അർത്ഥത്തിൽ) ഇനി പറയുന്ന അർത്ഥത്തിൽ ആണ്:- ഒരു പുരുഷൻ സ്ത്രീ മാത്രമല്ല, ദൈവത്തിൻ്റെ ഭാര്യയും ആണെന്ന് നിങ്ങൾ എടുക്കണം. ഇതിനർത്ഥം ആത്മാവിനെ (ഭാര്യ) പരിപാലിക്കുന്നത് ദൈവം, അവൻ പരിപാലകനാണ് (ഭർത്ത). പുരുഷ അഹങ്കാരം ഉപേക്ഷിക്കണം, പുരുഷ അഹംഭാവം ഭാര്യയിൽ കാണിക്കരുത്. എല്ലാ ആത്മാക്കളും സ്ത്രീകളാണെന്നും (പ്രകൃതി) ദൈവം മാത്രമാണ് പുരുഷനെന്നും (പുരുഷൻ) ഓരോ പുരുഷ ആത്മാവിനും തോന്നുമ്പോൾ പുരുഷ അഹങ്കാരം അപ്രത്യക്ഷമാകുന്നു. രാമകൃഷ്ണ പരമഹംസർ ഒരു മാസത്തേക്ക് ബൃന്ദാവനത്തിൽ പോയപ്പോൾ അദ്ദേഹം സാരിയുടുത്ത് ഗോപികയെപ്പോലെ ആഭരണങ്ങൾ അണിഞ്ഞിരുന്നു! എല്ലാ ആത്മാക്കൾക്കും ദൈവമുമ്പാകെ അഹംഭാവത്തിൻ്റെ ഒരു സൂചനയും ഉണ്ടാകരുത്, അതാണ് ഈ പ്രസ്താവനയുടെ അർത്ഥം. നിങ്ങൾ അത് ഇവിടെ ദുരുപയോഗം ചെയ്യുന്നു.
[ഞാൻ ശരിയായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, സ്വാമി. അങ്ങ് സർവഭർത്തയാണ്!]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ആ പ്രസ്താവന ഉപയോഗിച്ചാലും, സ്വവർഗരതിയിൽ കലാശിക്കുന്ന ഭാര്യാഭർത്താക്കന്മാരുടെ ലൈംഗിക ബന്ധമല്ല അർത്ഥം! ഇവിടെ അതല്ല അർത്ഥം. നോക്കൂ, ഈ ഇലക്ട്രോണിക് ഉപകരണം മേശപ്പുറത്തുണ്ട്. ഈ മേശ ഭർത്തയും ആ ഉപകരണം ഭാര്യയുമാണ്. ഈ മേശ ആ ഉപകരണത്തെ പരിപാലിക്കുന്നു. പരിപാലകൻ ഭർത്തയും പരിപാലിക്കപ്പെടുന്ന സാധനം ഭാര്യയുമാണ്. ഭാര്യ എന്നാൽ പരിപാലിക്കപ്പെടുന്ന ഉപകരണം. ആ അർത്ഥത്തിൽ, എല്ലാ ആത്മാക്കളും, പുരുഷന്മാർ എന്ന് വിളിക്കപ്പെടുന്നവർ പോലും ദൈവത്തിൻ്റെ സ്ത്രീകളും ഭാര്യമാരുമാണ്. അതായത് ആണുങ്ങളെ പോലും ദൈവം പരിപാലിക്കുന്നു. അവർ സ്വയം പരിപാലിക്കുന്നില്ല. എല്ലാ സൃഷ്ടികളും ദൈവത്താൽ പരിപാലിക്കപ്പെടുന്നു. പിന്നെ, പുരുഷന്മാരും സൃഷ്ടിയിൽ ഉൾപ്പെടുകയും ഭർത്താവായ (പരിപാലിക്കപ്പെടുന്ന ആത്മാക്കൾ) ദൈവത്തിൻ്റെ ഭാര്യമാരായിത്തീരുകയും ചെയ്യുന്നു. പുരുഷന്മാരെ സ്ത്രീകളെന്ന് പറയുന്നത് അവരിൽ നിന്ന് പുരുഷ അഹംഭാവം ഇല്ലാതാക്കാനാണ്. ഓരോ പുരുഷാത്മാവും (ഭാര്യ) പരിപാലിക്കുന്ന ദൈവത്താൽ (ഭർത്താവ്) പരിപാലിക്കപ്പെടുന്നു എന്ന അർത്ഥത്തിൽ പുരുഷന്മാർ ദൈവ-ഭർത്താവിൻ്റെ ഭാര്യമാരായി പറയപ്പെടുന്നു. ഈ നിർദ്ദിഷ്‌ട വഴികളിൽ മാത്രമേ നിങ്ങൾ അർത്ഥം എടുക്കാവൂ, അല്ലാതെ മറ്റൊന്നല്ല.
38. ആഞ്ജനേയ സ്വാമിയും ദൈവസേവനത്തിൽ വേദനിച്ചു. ഇത് അറിവില്ലായ്മയുടെ കീഴിൽ മാത്രമാണോ വരുന്നത്?
[ശ്രീ കിഷോർ ചോദിച്ചു:- സ്വാമി, ദൈവസേവനത്തിൽ ആയിരിക്കുമ്പോൾ ഞങ്ങൾക്ക് വേദനയുണ്ടെങ്കിൽ അത് ഞങ്ങളുടെ അറിവില്ലായ്മയാണെന്ന് അങ്ങ് പറഞ്ഞു. പക്ഷേ, ആഞ്ജനേയ സ്വാമിയും വേദന സഹിക്കുകയും ലങ്കയിൽ സീതയെ കാണാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യാൻ വിചാരിക്കുകയും ചെയ്തു?]
സ്വാമി മറുപടി പറഞ്ഞു:- രാമ ഭഗവാനെ സേവിക്കുമ്പോൾ ആഞ്ജനേയ സ്വാമിക്ക് ആത്മഹത്യാ ചിന്തകളൊന്നും ഉണ്ടായിട്ടില്ല. ദൈവസേവനത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മനുഷ്യരോട് കാണിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അവൻ ആ വേഷത്തിൽ അഭിനയിച്ചു, അത് അജ്ഞത മൂലമാണ്, അത് ആത്മാവിൻ്റെ വേഷത്തിൽ അദ്ദേഹം കാണിച്ചു, കാരണം ആത്മാവിന് മാത്രമേ അജ്ഞത ലഭിക്കൂ. നിങ്ങൾക്ക് വേദനയുണ്ടെങ്കിൽ, പ്രശ്നം തീരുമോ? അത് വെറും അജ്ഞതയാണ്. നമ്മൾ ക്ഷമയോടെ പ്രശ്നം പരിഹരിക്കുകയാണെങ്കിൽ, അത് ജ്ഞാനമാണ്. ദൈവിക സേവനത്തിൽ ദാസൻ-ആത്മാവിൻ്റെ വേഷത്തിലാണ് ഭഗവാൻ ഹനുമാൻ അഭിനയിക്കുന്നത്. മറ്റുള്ള ആത്മാക്കൾക്ക് പാഠം നൽകാൻ ആത്മാവായിട്ടായിരുന്നു അദ്ദേഹം മേൽപ്പറഞ്ഞ രംഗത്തിൽ അഭിനയിച്ചത്. ദൈവസേവനത്തിൽ ബുദ്ധിമുട്ടുകളും തെറ്റിദ്ധാരണകളും വരുന്നു, എന്നാൽ ആത്മഹത്യാ ചിന്തകൾ പോലെ സ്വയം തകർന്നു പോകരുതെന്നാണ് പാഠം. ആത്മാവിന് മറ്റ് ആത്മാക്കളിൽ നിന്ന് നിരുത്സാഹം ലഭിച്ചേക്കാം, ഇത് തികച്ചും സ്വാഭാവികമാണ്. എന്നാൽ, ദാസനായ ആത്മാവ് ദൈവമാണ് ഏറ്റവും പ്രധാനമെന്നും ആത്മാക്കളല്ലെന്നും ചിന്തിക്കണം. ആത്മാവിന് ദൈവത്തിൽ നിന്ന് നിരുത്സാഹമുണ്ടെങ്കിൽ, അത് പൂർണ്ണമായും ആത്മാവിന്റെ അജ്ഞതയും ദൈവത്തെ തെറ്റിദ്ധരിക്കലുമാണ്. അതിനാൽ, ഈ രണ്ട് സാദ്ധ്യതകളും ഞാൻ വിശദീകരിച്ചത് പോലെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യണം.
★ ★ ★ ★ ★