15 Mar 2023
[Translated by devotees]
[ശ്രീമതി. സുധ റ്റി ചോദിച്ചു: പാദനമസ്കാരം സ്വാമി!
ചോദ്യം 1: ഓരോ നിമിഷവും ഞങ്ങളെ സംരക്ഷിക്കുന്ന സ്വാമിക്ക് നന്ദി. പ്രയാസകരമായ സമയങ്ങളിൽ, ഞാൻ അങ്ങയെ സ്മരിക്കുകയും ജാഗ്രതയോടെ(സൂക്ഷ്മതയോടെ) ആരാധിക്കുകയും ചെയ്യുന്നു. മറ്റുചിലപ്പോൾ, എന്റെ മനസ്സ് ലൗകികമായ(worldly) ആളുകളെയും ലൗകിക വിഷയങ്ങളെയും കുറിച്ച് മാത്രം ചിന്തിക്കുന്നു. ബുദ്ധിമുട്ടുകൾ ഇല്ലതെ തന്നെ ഓരോ നിമിഷവും ഞാൻ അങ്ങയെ എങ്ങനെ ഓർക്കുകയും ആരാധിക്കുകയും ചെയ്യും?]
സ്വാമി മറുപടി പറഞ്ഞു: മൂന്ന് ഘട്ടങ്ങളുണ്ട്. 1) ലൗകിക കാര്യങ്ങളിൽ മാത്രം ജീവിക്കുക, 2) ലൗകിക കാര്യങ്ങളിലും ദൈവത്തിന്റെ കാര്യങ്ങളിലും ജീവിക്കുക, 3) ദൈവത്തിന്റെ കാര്യങ്ങളിൽ മാത്രം ജീവിക്കുക. നിങ്ങൾ രണ്ടാമത്തെ അവസ്ഥയിലാണ്. നിങ്ങൾ ഒന്നാം അവസ്ഥയിൽ നിന്ന് രണ്ടാം അവസ്ഥയിലേക്ക് ഉയർന്നു എന്നർത്ഥം. ഇപ്പോൾ, നിങ്ങൾ മൂന്നാം അവസ്ഥയിലെത്താൻ ആഗ്രഹിക്കുന്നു. ആദ്യത്തെ സ്റ്റേറ്റിൽ നിന്ന് രണ്ടാമത്തെ സ്റ്റേറ്റിലേക്ക് കയറുമ്പോൾ നിങ്ങൾ ഇതിനകം കണ്ട അതേ സ്റ്റെയർകേസ് സ്റ്റെപ്പുകൾ രണ്ടാം അവസ്ഥയിൽ നിന്ന് മൂന്നാം അവസ്ഥയി ലേക്ക് നിലവിലുണ്ട്. അതിനാൽ, ഗോവണിപ്പടികളെക്കുറിച്ച് നിങ്ങൾ എന്നോട് ചോദിക്കേണ്ടതില്ല. പക്ഷേ, നിങ്ങൾ മൂന്നാമത്തെ അവസ്ഥയ്ക്ക്(third state) ഒരു നിബന്ധന വെച്ചിട്ടുണ്ട്, അതായത് മൂന്നാം അവസ്ഥയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകരുത്. മൂന്നാം അവസ്ഥതയുടെ സ്വാഭാവിക ഭരണഘടന ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് എന്നതിനാൽ ഇത് സാധ്യമല്ല. പക്ഷേ, മൂന്നാം അവസ്ഥതയുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഒരു വഴിയുണ്ട്. മൂന്നാമത്തെ അവസ്ഥയിൽ, നിങ്ങൾ ഈശ്വരഭക്തിയിൽ പൂർണ്ണമായി ലഹരിപിടിച്ചിരിക്കുന്നു. അത്തരമൊരു അവസ്ഥയിൽ, ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽപ്പോലും നിങ്ങൾക്ക് അനുഭവപ്പെടില്ല. നിങ്ങൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം നിങ്ങൾ മൂന്നാമത്തെ അവസ്ഥയിൽ എത്തിയിട്ടില്ല എന്നാണ്.
ചോദ്യം 2: ഭാവിയിൽ പോലും എന്നോടുള്ള അങ്ങയുടെ കൃപ മറക്കാതിരിക്കാനും അഹംഭാവിയാകാതിരിക്കാനും ദയവായി ഒരു മാർഗം നിർദ്ദേശിക്കുക.
[സ്വാമി, അങ്ങ് ഞങ്ങളെ സംരക്ഷിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നിടത്തോളം കാലം അങ്ങ് ഞങ്ങളെ സംരക്ഷിക്കുമെന്നും അത് ഞങ്ങളുടെ കഴിവാണെന്ന് കരുതാൻ തുടങ്ങിയാൽ അങ്ങ് ഞങ്ങളെ സംരക്ഷിക്കുന്നത് നിർത്തുമെന്നും വ്യക്തിപരമായി ഞങ്ങളോട് അങ്ങ് പറഞ്ഞു. ഇന്ന്, ഞങ്ങളുടെ സംരക്ഷകനായി ഞാൻ അങ്ങയെ ഓർക്കുന്നു. ഭാവിയിൽ പോലും എന്നോടുള്ള അങ്ങയുടെ കൃപ മറക്കാതിരിക്കാനും ഞാൻ തന്നെയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നുള്ള(I am the doer) ഒരു അഹംഭാവിയായി മാറാതിരിക്കാനും ഒരു മാർഗം നിർദ്ദേശിക്കുക. എന്റെ ജീവിതത്തിൽ അങ്ങയുടെ കൃപയില്ലാത്ത ഒരു ദിവസം എനിക്ക് സങ്കൽപ്പിക്കാൻ കഴിയാത്തതിനാൽ ദയവായി എന്നെ ഈഗോയിൽ(ego) നിന്ന് രക്ഷിക്കേണമേ. എന്റെമേലുള്ള അങ്ങയുടെ സംരക്ഷണം നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല.]
സ്വാമി മറുപടി പറഞ്ഞു: നിങ്ങളുടെ ചോദ്യം വളരെ ലളിതമാണ്, കാരണം നിങ്ങളുടെ ചോദ്യത്തിൽ തന്നെ അതിന്റെ പൂർണ്ണമായ ഉത്തരം അടങ്ങിയിരിക്കുന്നു. ദൈവത്തെ സ്മരിക്കുന്നിടത്തോളം(remember God) കാലം നിങ്ങൾക്ക് സംരക്ഷണം ലഭിക്കുമെന്ന് ഞാൻ പറഞ്ഞു. സ്വയം സംരക്ഷിക്കുകയാണെന്ന് കരുതി ദൈവത്തെ മറന്നാൽ ദൈവത്തിൽ നിന്നുള്ള സംരക്ഷണം നഷ്ടപ്പെടും. അതിനാൽ, ദൈവത്തിൽ നിന്നുള്ള സംരക്ഷണം ലഭിക്കുന്നതിനുള്ള ലളിതമായ ഉത്തരം എപ്പോഴും ദൈവത്തെ സ്മരിക്കുക എന്നതാണ്. നിങ്ങൾ എപ്പോഴും ദൈവത്തെ ഓർക്കാൻ ദൈവം തന്നെ നിങ്ങളെ സഹായിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇത് ദൈവത്തോടുള്ള ഏറ്റവും വലിയ അപമാനമാണ്. ഒരു പെൺകുട്ടി ഒരു ആൺകുട്ടിയെ സമീപിച്ച് പറഞ്ഞു, “എന്റെ കഠിനമായ പരിശ്രമങ്ങൾക്കിടയിലും എനിക്ക് നിന്നോട് സ്നേഹം തോന്നുന്നില്ല. ദയവായി എന്തെങ്കിലും ചെയ്യുക, അങ്ങനെ എനിക്ക് നിന്നോട് സ്നേഹം വളർത്തിയെടുക്കാൻ കഴിയും." ആൺകുട്ടിക്ക് വിവേകമുണ്ടെങ്കിൽ, "നിന്നോട് ആരാണ് എന്നെ സ്നേഹിക്കാൻ ആവശ്യപ്പെട്ടത്?" എന്ന് പറഞ്ഞ് പെൺകുട്ടിയെ അടിക്കും. ആൺകുട്ടി ആഴത്തിൽ വിശകലനം ചെയ്താൽ, "ഈ പെൺകുട്ടി എന്നെ സ്നേഹിക്കാതിരിക്കാൻ ഞാൻ ഇത്ര വൃത്തികെട്ടവനാണോ?" എന്ന ചിന്തയിൽ അയാൾ വിഷാദത്തിലേക്ക് പ്രവേശിച്ചേക്കാം. അതിനാൽ, ഒന്നുകിൽ ദൈവം നിങ്ങളോട് കോപിക്കും അല്ലെങ്കിൽ കടുത്ത വിഷാദത്തിലേക്ക് അവിടുന്ന് പ്രവേശിക്കും. നിങ്ങൾക്ക് ദൈവത്തോട് എന്തും ചോദിക്കാം, അവിടുന്ന് അത് മടികൂടാതെ സന്തോഷത്തോടെ നൽകും. നിങ്ങൾ ദൈവത്തോട് ഭക്തി ചോദിക്കുകയാണെങ്കിൽ, ദൈവം വളരെ ദീർഘവും ആഴത്തിലുള്ളതുമായ വിഷാദത്തിലേക്ക് പ്രവേശിക്കും, "മനുഷ്യർ ലോകത്തിലെ നിരവധി ഇനങ്ങളാൽ ആകർഷിക്കപ്പെടുന്നു. സ്വാഭാവികമായ രീതിയിൽ ആർക്കും എന്നിൽ ഭക്തി ലഭിക്കാതിരിക്കാൻ മാത്രം ഞാൻ വളരെ മോശമായ ഒരു വസ്തുവാണോ, അതിനാൽ എല്ലാവരും ഭക്തി ചോദിക്കുന്നു?”
ഭക്തന്റെ ഭാഗത്തുനിന്നുള്ളതാണ് ഭക്തി, ദൈവത്തിന്റെ ഭാഗത്തുനിന്നല്ല അതുവരേണ്ടതു. ദൈവത്തിലേക്കുള്ള ആകർഷണം ഭക്തന്റെ ഭാഗത്തുനിന്നായിരിക്കണം, ദൈവത്തിന്റെ ഭാഗത്തുനിന്നല്ല, കാരണം ദൈവം തന്റെ പൊതു പ്രസംഗത്തിൽ പങ്കെടുക്കാൻ ആളുകളെ കൈക്കൂലി കൊടുത്ത് വാങ്ങുന്ന ഒരു രാഷ്ട്രീയക്കാരനല്ല.
★ ★ ★ ★ ★