home
Shri Datta Swami

Posted on: 19 May 2024

               

Malayalam »   English »  

പ്രത്യേക ഗുണങ്ങളുള്ള ഒരു ആത്മാവ് വ്യത്യസ്ത ഗുണങ്ങളുള്ള ഒരു കുടുംബത്തിൽ എങ്ങനെ ജനിക്കുന്നു?

[Translated by devotees of Swami]

[ശ്രീമതി. ഛന്ദ ചോദിച്ചു:- പാദനമസ്കാരം സ്വാമി, വ്യത്യസ്ത ഗുണങ്ങളുള്ള (ബ്രാഹ്മണനെന്നു അനുമാനിക്കാം) ഒരു ആത്മാവ് വേറെ വ്യത്യസ്ത ഗുണങ്ങളുള്ള (വൈശ്യനെപ്പോലെ) ഒരു കുടുംബത്തിൽ ജനിക്കുന്നു എന്ന് കരുതുക. അപ്പോൾ, അന്തരീക്ഷം പുതുതായി ജനിച്ച ആത്മാവിന് അനുകൂലമായിരിക്കില്ല. ഇക്കാര്യത്തിൽ, എനിക്ക് ഇനിപ്പറയുന്ന സംശയങ്ങളുണ്ട്. ദയവായി അവ വ്യക്തമാക്കൂ:]

സ്വാമി മറുപടി പറഞ്ഞു:- ചിന്തകൾ നാഡീ ഊർജ്ജം (നെർവസ്സ് എനർജി) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ചിന്തകൾ കൂടുതൽ ശക്തമാകുമ്പോൾ, ചിന്തയെ ‘വാസന’, ‘സംസ്ക്കാരം’, ‘ഗുണം’ എന്നിങ്ങനെ വിളിക്കുന്നു. ചിന്തയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഈ മൂന്ന് ഘട്ടങ്ങൾ വാതകം, ദ്രാവകം, പദാർത്ഥത്തിൻ്റെ ഖരാവസ്ഥകൾ എന്നിവ പോലെയാണ്. ‘ചിന്ത’ ദുർബലമാണ്. ‘വാസന’ ശക്തമാണ്. ‘സംസ്ക്കാരം’ അതിലും ശക്തമാണ്. ‘ഗുണം’ ആണ് ഏറ്റവും ശക്തം. ദശലക്ഷക്കണക്കിന് ജന്മങ്ങളിലൂടെ, ഈ ചിന്തകൾ കൂടുതൽ ശക്തവും അതിശക്തവുമായിത്തീരുന്നു, ഒടുവിൽ ഏറ്റവും ശക്തമായ വജ്രം പോലെയുള്ള ഗുണത്തിൽ എത്തി ചെരുന്നു. ഈ ഗുണങ്ങൾ (വജ്രം പോലെയുള്ള ശക്തമായ ചിന്തകൾ) ഒരു ആത്മാവിന് അന്തർലീനമാണ്, അവയെ ‘പ്രകൃതി’ അല്ലെങ്കിൽ ‘ആത്മാവിൻ്റെ സ്വഭാവം’ എന്ന് വിളിക്കുന്നു. ഏതൊരു ജന്മത്തിലും വ്യക്തിഗത ആത്മാവിൻ്റെ തീരുമാനങ്ങൾ അന്തിമമായി ഈ അന്തർലീനമായ ഗുണങ്ങളാൽ മാത്രം തീരുമാനിക്കപ്പെടുന്നു. നിങ്ങൾ ഒരു ആത്മാവിനെ ഉപദേശിക്കുകയാണെങ്കിൽ, ഒരു താൽക്കാലിക പ്രഭാവം ഉണ്ടാകാം, പക്ഷേ അവസാനം, ആത്മാവ് അതിൻ്റെ യഥാർത്ഥ അന്തർലീനമായ നിറം (വർണ്ണം) കാണിക്കും. അതിനാൽ, ഓരോ ആത്മാവും അവസാനം പ്രകൃതി എന്ന സ്വതസിദ്ധമായ സ്വഭാവത്തിലേക്ക് വളയുമെന്നും ഉപദേശങ്ങളാൽ ഉള്ള ചെറുത്തുനിൽപ്പിന് അന്തിമ ഫലമില്ലെന്നും ഗീത പറയുന്നു (പ്രകൃതി യാന്തി ഭൂതാനി... ).

ആത്മാവ് ഒരു കുടുംബത്തിൽ ജനിക്കുന്നത് അഞ്ച് സാധ്യതകൾ പിന്തുടർന്നാണ്:- i) ഒരു മോശം കുടുംബത്തിൽ ഒരു മോശം ആത്മാവ് ജനിക്കുന്നു, അങ്ങനെ ആ ആത്മാവും കുടുംബവും ഒരുമിച്ച് നശിപ്പിക്കപ്പെടുന്നു. ii) ഒരു നല്ല കുടുംബത്തിൽ ഒരു നല്ല ആത്മാവ് ജനിക്കുന്നു, അങ്ങനെ ആത്മാവും കുടുംബവും ഉന്നമിപ്പിക്കപ്പെടുന്നു. iii) അല്പം മോശമായ ആത്മാവ് ശക്തമായ ഒരു നല്ല കുടുംബത്തിൽ ജനിക്കുന്നു, അങ്ങനെ ആത്മാവ് നവീകരിക്കപ്പെടുന്നു. iv) അൽപ്പം നല്ല ആത്മാവ് വളരെ ശക്തമായ ഒരു നല്ല കുടുംബത്തിൽ ജനിക്കുന്നു, അങ്ങനെ ആത്മാവിന് നവീകരിക്കപ്പെടാനാകും. v) ഒരു മോശം കുടുംബത്തിൽ ശക്തമായ ഒരു നല്ല ആത്മാവ് ജനിക്കുന്നു, അങ്ങനെ ആ ആത്മാവിന് ആ കുടുംബത്തെ നവീകരിക്കാൻ കഴിയും. ഒരു ആത്മാവിൻ്റെ നവീകരണത്തിലോ കുടുംബത്തിൻ്റെ നവീകരണത്തിലോ ദൈവത്തിൻ്റെ വിജയം ആത്മാവിൻ്റെ അല്ലെങ്കിൽ കുടുംബത്തിൻ്റെ ശക്തമായ നല്ല ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രബോധനങ്ങൾ തീർച്ചയായും ആത്മാക്കളെ ശക്തിപ്പെടുത്തും, എന്നാൽ ആത്മാവിൻ്റെ ഏറ്റവും ശക്തമായ ഗുണങ്ങൾ ഒടുവിൽ ആത്മാവിനെ ഒരു തീരുമാനത്തിലേക്ക് നയിക്കാൻ ശക്തമാകുന്നു. അതിനാൽ, നവീകരണത്തിൻ്റെ മേൽപ്പറഞ്ഞ പ്രതീക്ഷകൾ കാത്ത് സൂക്ഷിക്കുന്ന ദൈവത്തിൻ്റെ ഭരണം ഒരു ആത്മാവിൻ്റെ പുനർജന്മത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. എന്നിരുന്നാലും, ദൈവം ആത്മാവിനെ പ്രത്യേക നരകങ്ങളിലെ നിത്യാഗ്നിയിലേക്ക് എറിഞ്ഞ് നാശത്തിൻ്റെ പേരിൽ കുറ്റം വിധിക്കുകയാണെന്നാണ് നമുക്ക് ആദ്യം തോന്നുന്നത്. എന്നാൽ ഒരു ദിവസം അല്ലെങ്കിൽ മറ്റൊരിക്കൽ, കാലഭൈരവ ദൈവം ഭരിക്കുന്ന ഈ പ്രത്യേക നരകങ്ങളിൽ ആത്മാവിന് നവീകരണം ലഭിക്കും. ദൈവം കാര്യക്ഷമനും സർവ്വശക്തനും സർവ്വജ്ഞനുമായ ദിവ്യപിതാവാണ്, കാര്യക്ഷമതയില്ലാത്ത ഒരു മനുഷ്യപിതാവിനെപ്പോലെ തന്റെ മക്കളെ ഉപേക്ഷിക്കുകയില്ല. ഇവിടെ നല്ല ഗുണങ്ങൾ ആത്മീയ ഗുണങ്ങളും മോശം ഗുണങ്ങൾ ലൗകിക ഗുണങ്ങളും അർത്ഥമാക്കുന്നു. പക്ഷേ, ലൗകിക ഗുണങ്ങളിലും താരതമ്യേന നല്ലതും ചീത്തയുമായ ഗുണങ്ങളുണ്ട്. i) എല്ലാ ആത്മീയ ഗുണങ്ങളും നല്ലതാണ്, അവയെ സത്ത്വം എന്ന് വിളിക്കുന്നു. ii) എല്ലാ ലൗകിക ആപേക്ഷിക നല്ല ഗുണങ്ങളെയും രാജസ്സ് എന്ന് വിളിക്കുന്നു. iii) ലൗകിക ആപേക്ഷികമായ എല്ലാ മോശം ഗുണങ്ങളെയും തമസ്സ് എന്ന് വിളിക്കുന്നു. സത്ത്വത്തെ സംബന്ധിച്ചിടത്തോളം രജസ്സും തമസ്സും മോശം ഗുണങ്ങളാണ്.

[ശ്രീമതി. ഛന്ദ : a) ഈ സാഹചര്യത്തിൽ, കുട്ടിക്ക് അവരിൽ നിന്ന് വ്യത്യസ്തമായ ഗുണങ്ങളുണ്ടെന്ന് മാതാപിതാക്കൾ എങ്ങനെ മനസ്സിലാക്കും, കാരണം അവർ എപ്പോഴും ശരിയാണെന്ന് മാതാപിതാക്കൾ കരുതുന്നു എന്നാൽ അവർ ആത്മീയമായി ചായ്‌വുള്ളവരല്ല?]

സ്വാമി മറുപടി പറഞ്ഞു:- കുട്ടിയുടെ ആത്മാവിൻ്റെ പുനർജന്മത്തിലെ ഗുണങ്ങളുടെ ഏറ്റവും മികച്ച നിരീക്ഷകരാണ് മാതാപിതാക്കൾ, കാരണം അവർ കുട്ടിയുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു. മാതാപിതാക്കൾ സത്വഗുണമുള്ളവരാണെങ്കിൽ, അവർ കുട്ടിയിൽ സത്ത്വം ഉൾക്കൊള്ളാൻ ശ്രമിക്കും, കൂടാതെ കുട്ടിയിൽ നിന്ന് രജസ്സും തമസ്സും ഉപേക്ഷിക്കാൻ ശ്രമിക്കും. രജസ്സും അല്ലെങ്കിൽ തമസ്സും ഗുണങ്ങളുള്ള മാതാപിതാക്കളുടെ കാര്യവും ഇതുപോലെ തന്നെയാണ്.

[ശ്രീമതി. ഛന്ദ : b) ഇവിടെ കുട്ടി പലപ്പോഴും സംഘർഷത്തിലായതിനാൽ (കോൺഫ്ലിക്റ്)  അവൻ്റെ പങ്ക് എന്താണ്? അവൻ്റെ പെരുമാറ്റം എങ്ങനെയായിരിക്കണം, കാരണം അയാൾക്ക് വേണ്ടത്ര പക്വത ഉണ്ടായിരിക്കാം അല്ലെങ്കിൽ ഇല്ലായിരിക്കാം?]

സ്വാമി മറുപടി പറഞ്ഞു:- കുട്ടിയോ കുടുംബമോ ഒടുവിൽ അന്തർലീനമായ വജ്രങ്ങൾ  പോലുള്ള ഗുണങ്ങൾക്കു വഴങ്ങും. കുട്ടിയുടെയും കുടുംബത്തിൻ്റെയും വ്യതിരിക്ത ശക്തിയെ (ഡിഫറെൻഷ്യൽ സ്ട്രെങ്ത്) ആശ്രയിച്ച്, നവീകരണം സംഭവിക്കാം.

[ശ്രീമതി. ഛന്ദ : c) കുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുമെങ്കിൽ അവരെ വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കളുടെ അനുയോജ്യമായ സമീപനം എന്തായിരിക്കണം? കുട്ടി ജനിക്കുന്ന ഗുണങ്ങൾ മാതാപിതാക്കളിൽ അടങ്ങിയിട്ടില്ലാത്തതിനാൽ, കുട്ടിയുടെ ഗുണങ്ങൾക്ക് അനുസൃതമായി പെരുമാറാൻ അവർക്ക് കഴിയില്ല.]

സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും, കുട്ടിയുടെ ആത്മാവും കുടുംബത്തിലെ ആത്മാക്കളും തമ്മിൽ പ്രാഥമിക സംഘർഷം (കോൺഫ്ലിക്റ്) ഉണ്ടാകും. പക്ഷേ, വിജയം കുട്ടിയുടെ ആത്മാവിൻ്റെയും കുടുംബത്തിൻ്റെ ആത്മാക്കളുടെയും ഗുണങ്ങളുടെ വ്യതിരിക്ത ശക്തികളെ (ഡിഫറെൻഷ്യൽ സ്ട്രെങ്ത്)   ആശ്രയിച്ചിരിക്കുന്നു. ദൈവം ഇതിനകം തന്നെ ഈ വ്യതിരിക്ത ശക്തികളെ പരിപാലിക്കുകയും ആത്മാവിനെയും കുടുംബത്തെയും തിരഞ്ഞെടുക്കുകയും, അങ്ങനെ ആത്മാവിൻ്റെയോ കുടുംബത്തിൻ്റെയോ നവീകരണം നടക്കാൻ സാധിക്കുകയും ചെയ്യുന്നു.

[ശ്രീമതി. ഛന്ദ : d) നമ്മൾ മിക്കപ്പോഴും കാണുന്ന പോലെ വ്യത്യസ്ത ഗുണങ്ങളുള്ള മാതാപിതാക്കളുടെ ഒരു കുടുംബത്തിലാണ് ആത്മാവ് ജനിക്കുന്നത് എങ്കിൽ കേസ് കൂടുതൽ സങ്കീർണ്ണമാകും. അങ്ങയുടെ ദിവ്യമായ താമര പാദങ്ങളിൽ എപ്പോഴും, ഛന്ദ.]

സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും സംഘർഷം (കോൺഫ്ലിക്റ്) ഉണ്ടാകേണ്ടത് നല്ല ഗുണങ്ങളും (ജ്ഞാനം) ചീത്ത ഗുണങ്ങളും (അജ്ഞത) തമ്മിലാണ്. നിങ്ങൾക്ക് സംഘർഷം ഒഴിവാക്കാനും സുഗമമായ നവീകരണ പ്രക്രിയ പ്രതീക്ഷിക്കാനും കഴിയില്ല. ദൈവം ആത്മാവിനെയും കുടുംബത്തെയും തിരഞ്ഞെടുക്കുന്നത്, കുറഞ്ഞ നല്ല ഗുണത്തെ ശക്തമായ നല്ല ഗുണത്താൽ എളുപ്പത്തിൽ രൂപാന്തരപ്പെടുത്താൻ കഴിയുന്ന തരത്തിലാണ്. അതിനാൽ, നവീകരണത്തിൻ്റെ വിജയം ഉറപ്പാണ്, കാരണം സമ്പൂർണ്ണ നവീകരണം വിജയത്തിൻ്റെ അന്തിമ ഘടകങ്ങളായ നല്ലതും ചീത്തയുമായ ഗുണങ്ങളുടെ ശക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഈ ഭൂമിയിൽ സ്വതന്ത്ര ഇച്ഛാശക്തി ഉള്ളതുകൊണ്ടാണ് സംഘർഷം പ്രത്യക്ഷപ്പെടുന്നത്. സ്വതന്ത്ര ഇച്ഛാശക്തി ചിലപ്പോൾ ആത്മാവിനെ മറ്റൊരു ദിശയിലേക്ക് വലിച്ചിഴക്കുന്നു. പക്ഷേ, അന്തിമ വിജയം വജ്രത്തിൻ്റെ ശക്തിയുള്ള ഗുണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സംഘർഷത്തിൽ കുടുംബത്തിനോ ആത്മാവിനോ വെറുപ്പ് തോന്നുന്നുവെങ്കിൽ, ആത്മാവിനോ കുടുംബത്തിനോ സദ്ഗുരുവിൻ്റെ സഹായം സ്വീകരിക്കാം, ഗുണങ്ങളുടെ ശക്തിയെ അടിസ്ഥാനമാക്കി വിജയസാധ്യതയുള്ളതിനാൽ നവീകരണത്തിൽ സദ്ഗുരു തീർച്ചയായും വിജയിക്കും. ഗുണങ്ങളുടെ ശക്തികളുടെ അന്തരീക്ഷം ദൈവിക ഭരണത്തിന് അനുയോജ്യമല്ലെങ്കിൽ, നവീകരണത്തിൽ ദൈവം പോലും പരാജയപ്പെടും. ഭഗവാൻ കൃഷ്ണൻ മോശം-കൗരവരെ നവീകരിക്കാൻ പരമാവധി ശ്രമിച്ചു, കൂടാതെ തൻ്റെ ദിവ്യമായ പ്രപഞ്ച ദർശനം പോലും പ്രദർശിപ്പിച്ചു. ഇതൊക്കെയാണെങ്കിലും, കൗരവർ നവീകരിക്കപ്പെട്ടില്ല, അനീതിയുടെ പക്ഷത്ത് മാത്രം നിന്ന്, കൃഷ്ണ ഭഗവാനെതിരെ യുദ്ധം ചെയ്യാൻ വന്നു. കൗരവർ ആദ്യ സാധ്യതയിൽ പെടുന്നു, കാരണം അവർ ശക്തമായ മോശം ഗുണങ്ങളുള്ള വളരെ ശക്തരായ പൈശാചിക ആത്മാക്കളാണ്. പ്രത്യേക നരകത്തിലെ നിത്യാഗ്നിക്ക് മാത്രമേ അവർക്ക് അർഹതയുള്ളൂ (തനഹാം ദ്വിഷതഃ ക്രുരൻ... - ഗീത). പ്രത്യേക നരകത്തിലെ അത്തരം ശിക്ഷയിലൂടെ, ഏറ്റവും മോശമായ ആത്മാക്കൾ പോലും വളരെക്കാലത്തിനുശേഷം നവീകരിക്കപ്പെടുന്നു, അതിനാൽ, ദൈവം എപ്പോഴും വിജയിക്കുന്നു!

 
 whatsnewContactSearch