home
Shri Datta Swami

Posted on: 18 Apr 2023

               

Malayalam »   English »  

ഭക്തരുടെ ഫിക്സഡ് ഡിപ്പോസിറ്റുകളുടെയും കറന്റ് അക്കൗണ്ടുകളുടെയും ബാലൻസ് ദൈവവുമായുള്ള അടുപ്പത്തെ എങ്ങനെ ബാധിക്കുന്നു?

[Translated by devotees]

(ദിവ്യ സത്സംഗം 15-04-2023: മുംബൈയിൽ നിന്നുള്ള ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീമതി. നോയ്ഷാദ ചാറ്റർജി കൂടാതെ പ്രൊഫ. ജെ.എസ്.ആർ. പ്രസാദ്, ശ്രീമതി. ത്രൈലോക്യ, ശ്രീമതി. അനിതാ ആർ, മിസ്. ഭാനു സാമ്യ, ശ്രീ. അഭിരാം, ശ്രീ. ഹ്രുഷികേഷും പ്രൊഫ. അന്നപൂർണയും എന്നിവരും ഈ സത്സംഗത്തിൽ പങ്കെടുത്തു, ശ്രീ ദത്ത സ്വാമിയിൽ നിന്ന് പ്രസരിക്കുന്ന ആത്മീയ വിജ്ഞാനത്തിന്റെ മിന്നലുകൾ ഘനീഭവിച്ച രീതിയിൽ ചുവടെ നൽകിയിരിക്കുന്നു.)

[മിസ്. ഭാനു സാമ്യക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി, മുൻ ജന്മത്തിൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ ഉള്ള ഭക്തർ ദൈവത്തോട് അടുക്കുന്നു, മുൻകാല FD ഇല്ലാത്ത ഭക്തർ ദൈവത്തിൽ നിന്ന് വളരെ അകലെയാണ്; കറന്റ് അക്കൗണ്ടുകൾ വിപരീതമാണെങ്കിലും. ദയവായി ഇത് വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- ഇതിനർത്ഥം ഒരു ഭക്തന്റെ മൊത്തം പണമാണ് കണക്കിലെടുക്കുന്നത്, നിലവിലെ കറന്റ് അക്കൗണ്ടല്ല. അതിനാൽ, ദൈവത്തിന്റെ കൃപ ഇന്നത്തെ ജന്മത്തിന്റെ (കറന്റ് അക്കൗണ്ട്, current account) മാത്രമല്ല, കഴിഞ്ഞ നിരവധി ജന്മങ്ങളിലെ (സ്ഥിര നിക്ഷേപം, fixed deposit(FD)) ഭക്തന്റെ ഭക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കറന്റ് അക്കൗണ്ടും എഫ്‌ഡിയും(FD) കണ്ടാണ് ദൈവം പ്രവർത്തിക്കുന്നത്, കറന്റ് അക്കൗണ്ട് മാത്രം കണക്കിലെടുത്തല്ല. പണക്കാരനായ ഭക്തൻ കൂടുതൽ സമ്പന്നനാകുന്നുവെന്നും ദരിദ്രനായ ഭക്തൻ കൂടുതൽ ദരിദ്രനാകുന്നുവെന്നും പറഞ്ഞ് നിങ്ങൾ തർക്കിക്കരുത്. ഈ നയത്തിന്റെ പേരിൽ നമ്മൾ സർക്കാരിനെ വിമർശിക്കുന്നു. താങ്കൾ പറഞ്ഞ ഉദാഹരണം ശരിയല്ല എന്നാണ് ഇതിനു ഉത്തരം.  മാനേജ്‌മെന്റും പ്രിൻസിപ്പലും ടീച്ചിംഗ് ഫാക്കൽറ്റിയും(teaching faculty) തികച്ചും നിഷ്പക്ഷത പുലർത്തുമ്പോൾ കോളേജിലെ  വിദ്യാർത്ഥികളുടെ വ്യത്യസ്ത ഫലങ്ങൾ ഇതിനു പറ്റിയ ശരിയായ ഉദാഹരണമാണ്.

ഈ സാഹചര്യത്തിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? വിദ്യാർത്ഥി, വിദ്യാർത്ഥി സമൂഹത്തെ മാത്രമേ കുറ്റപ്പെടുത്താവൂ, അദ്ധ്യാപകരെയോ പ്രിൻസിപ്പലിനെയോ മാനേജ്മെന്റിനെയോ അല്ല. മെറിറ്റ് വിദ്യാർത്ഥി(merit student) കൂടുതൽ മിടുക്കനാവുകയാണെന്നും മാനേജ്മെൻറോ പ്രിൻസിപ്പലോ അധ്യാപന ഫാക്കൽറ്റിയോ കാരണം മങ്ങിയ വിദ്യാർത്ഥി(dull student) കൂടുതൽ മന്ദഗതിയിലാകുകയാണെന്നും(more dull) കുറ്റപ്പെടുത്തുന്ന ഒരു കോളേജിലെ ഒരു വിദ്യാർത്ഥിയെയും എൻറെ ജീവിതത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല.

മേഘം തുല്യമായി പെയ്യുന്നുണ്ടെങ്കിലും ഫലഭൂയിഷ്ഠമായ മണ്ണ് കൂടുതൽ വിളവും ഫലഭൂയിഷ്ഠമല്ലാത്ത മണ്ണ് കുറഞ്ഞ വിളവും നൽകുന്നു. ഈ വ്യത്യാസത്തിന്, മേഘം ഉത്തരവാദിയല്ല, മണ്ണിന്റെ ഫലഭൂയിഷ്ഠത മാത്രമാണ് ഉത്തരവാദി.

 

 
 whatsnewContactSearch