home
Shri Datta Swami

 28 Mar 2023

 

Malayalam »   English »  

എങ്ങനെയാണ് ആദ്ധ്യാത്മിക ജ്ഞാനം ഭാവി ജീവിതത്തിലേക്ക് ശാശ്വതമായി ഉൾച്ചേർത്തിരിക്കുന്നത്?

[Translated by devotees]

[മിസ്റ്റർ. ടാലിൻ റോവ് ചോദിച്ചു: ഹലോ, ഗുരു ദത്ത സ്വാമി! അങ്ങയുടെ ജ്ഞാനം എപ്പോഴും വിലമതിക്കപ്പെടുന്നു. ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ പ്രചാരണത്തിന്റെ ലക്ഷ്യം ആത്മാവിന്റെ ശാശ്വതമായ നവീകരണമാണ്. ശാശ്വതമായ ഇംപ്രഷനുകൾ ഉണ്ടാക്കുന്നതിനായി വിവരങ്ങൾ ആത്മാവിൽ എങ്ങനെ മുദ്രയിടുന്നു? അത് എങ്ങനെ ഒട്ടിനിൽക്കുന്നു? നന്ദി, ടാലിൻ റോ]

സ്വാമി മറുപടി പറഞ്ഞു:- എങ്ങനെയാൺ ഇമ്പ്രഷൻ തലച്ചോറിൽ പറ്റിപ്പിടിക്കുന്നത് എന്നത് ബയോളജിക്കൽ സയൻറിസ്റ്റുകൾ(biological scientists) വ്യക്തമാക്കേണ്ട ഒരു സംശയമാൺ. ആശയം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ നമുക്ക് ഒരു നെഗറ്റീവ് ഉദാഹരണം എടുക്കാം. ഒരു തീവ്രവാദി(Terrorist) എപ്പോഴും അക്രമം ചെയ്യുന്നതിൽ വളരെ കർക്കശക്കാരനാണ്, കാരണം അക്രമം മാത്രം സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന ധാരണ അവന്റെ തലച്ചോറിൽ വളരെ ശക്തമായി പതിഞ്ഞിരിക്കുന്നു, അതിനാൽ ആ പ്രതീതി എല്ലായ്പ്പോഴും പ്രാക്ടിസിലേക്കു നയിക്കുന്നു. ഇംപ്രഷൻ ശക്തിയുടെ(strength of impression) മെക്കാനിസത്തിന്റെ സാങ്കേതിക വിശദീകരണം ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ(Spiritual knowledge) പരിധിയിൽ വരുന്നില്ല. എന്നിരുന്നാലും, ഒരു ആശയത്തിന്റെ(concept) മതിപ്പിന്റെ ശക്തി ആ ആശയം സത്യമാണെന്ന വിശ്വാസത്തിന്റെ ആഴത്തിൽ നിന്നാണ് വരുന്നതെന്ന് എനിക്ക് പറയാൻ കഴിയും. ആശയം തന്നെ ശരിയാണെങ്കിൽ, താൽപ്പര്യത്തിന്റെ തീവ്രതയോ മസ്തിഷ്കത്തിന്റെ ശക്തിയോ അടിസ്ഥാനമാക്കി സമയപരിധിയിൽ വ്യതിയാനങ്ങൾ ഉണ്ടാകാമെങ്കിലും അത് എല്ലാവരുടെയും തലച്ചോറിൽ ശക്തമായി സ്വാധീനിക്കും.

★ ★ ★ ★ ★

 
 whatsnewContactSearch