31 Oct 2022
[Translated by devotees]
[ശ്രീ കിഷോർ റാം ചോദിച്ചു: നമസ്കാരം സ്വാമിജി, സ്വാമിജി, ദൈവത്തിന്റെ വിരസതയുടെ അവസ്ഥയും (state of boredom) അത് മനുഷ്യരുടെ വിരസതയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ദയവായി വിശദീകരിക്കുക.]
സ്വാമി മറുപടി പറഞ്ഞു:- എപ്പോഴും അസംതൃപ്തിയുടെ ഘട്ടത്തിൽ കഴിയുന്ന മനുഷ്യർക്ക് മാത്രമാണ് വിരസത (Boredom) വരുന്നത്. നിലവിലുള്ള അന്തരീക്ഷത്തിൽ തൃപ്തനാകാത്തതിനാൽ ഒരു മനുഷ്യൻ വിനോദത്തിനായി (entertainment) പോകുന്നു. ദൈവം എല്ലായ്‌പ്പോഴും സംതൃപ്തമായ അവസ്ഥയിലാണ്, അതിനാൽ, വിനോദത്തിനായി ദൈവം ആഗ്രഹിക്കേണ്ടതില്ല. അതിനാൽ, ചില വിനോദങ്ങൾക്കായി ആഗ്രഹിക്കുന്ന അതൃപ്‌തിയുള്ള (തൃപ്‌തിയില്ലാത്ത, not contented) അവസ്ഥയിൽ നിലനിൽക്കുന്ന ഒരു മനുഷ്യനായി നിങ്ങൾ ദൈവത്തെ പരിഗണിക്കരുത്. അതിനാൽ, ദൈവത്തിന്റെ കാര്യത്തിൽ, നിങ്ങൾക്ക് വിരസത, വിനോദം തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാൻ കഴിയില്ല. വേദം (Veda) ദൈവത്തിന്റെ കാര്യത്തിൽ ഉപയോഗിക്കുന്ന വിരസത, വിനോദം തുടങ്ങിയ വാക്കുകൾ മറ്റൊരു കോണിലോ മറ്റൊരു അർത്ഥത്തിലോ എടുക്കണം.
ദൈവത്തിന്റെ കാര്യത്തിൽ, വിരസത എന്നതിനർത്ഥം അവൻ എപ്പോഴും ഏകത്വാവസ്ഥയിൽ (monistic state) നിലനിന്നിരുന്നു എന്നാണ്. ദൈവത്തിന്റെ കാര്യത്തിൽ, വിനോദമെന്നാൽ അർത്ഥമാക്കുന്നത് അവൻ വ്യത്യസ്തമായ ഒരു അവസ്ഥയെ ആഗ്രഹിച്ചുവെന്നാണ്, അത് ദ്വൈതാവസ്ഥയാണ് (dualistic state). കൊട്ടാരത്തിലെ ഒരു രാജാവിന്റെ ഉദാഹരണം എടുക്കാം, അവൻ പൂർണ്ണമായും സംതൃപ്തനാണ്. കൊട്ടാരത്തിനപ്പുറം വേറിട്ട അന്തരീക്ഷമായ കാട്ടിലേക്ക് വേട്ടയാടാൻ പോകണമെന്ന് അയാൾ ആഗ്രഹിക്കുന്നു. രാജാവ് കൊട്ടാരത്തിൽ സംതൃപ്തനല്ല, കാട്ടിൽ സംതൃപ്തനായി എന്ന് നിങ്ങൾ പറയരുത്. രണ്ടിടത്തും രാജാവ് പൂർണ സംതൃപ്തനാണ് (fully contented). നിലവിലുള്ള അന്തരീക്ഷം (existing atmosphere) മാറ്റാനുള്ള ആഗ്രഹം അന്തരീക്ഷത്തിന്റെ വൈവിധ്യത്തിൽ (variety of the atmosphere) മാറ്റം വരുത്താനുള്ള ആഗ്രഹം മാത്രമാണ്. ഈ സന്ദർഭത്തിലെ സൂക്ഷ്മമായ പോയിന്റിനെക്കുറിച്ച് (subtle point in this context) നിങ്ങൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ടതുണ്ട്.
★ ★ ★ ★ ★