home
Shri Datta Swami

 03 Jan 2021

 

Malayalam »   English »  

മറ്റൊരാൾക്ക് നൽകുന്ന നമ്മുടെ വാക്കിന് എത്രമാത്രം പ്രാധാന്യം നൽകണം?

[Translated by devotees]

[ശ്രീ മണികണ്ഠൻ ചോദിച്ചു: പാദനമസ്ക്കാരം സ്വാമിജി! സത്യപ്രതിജ്ഞയ്‌ക്കോ (oath) മറ്റൊരാൾക്ക് നൽകുന്ന വാക്കിനോ എത്രമാത്രം പ്രാധാന്യം നൽകണം. ദയവായി ഇത് വ്യക്തമാക്കൂ, സ്വാമി. പാദനമസ്ക്കാരം സ്വാമിജി!]

സ്വാമി മറുപടി പറഞ്ഞു: അത് സാഹചര്യത്തിലെ നീതിയും അനീതിയും നിങ്ങൾ വാക്ക് നൽകിയ വ്യക്തിയുടെ അർഹതയെയും ആശ്രയിച്ചിരിക്കുന്നു. പൊതുവായ ഒരു നിഗമനത്തിലെത്താൻ കഴിയില്ല. ഏതായാലും ആർക്കെങ്കിലും വാക്ക് കൊടുത്ത് എന്ത് വില കൊടുത്തും അത് പാലിക്കുന്നത് അന്തിമ നീതിയല്ല. ഒരു നല്ല മനുഷ്യനെ ദ്രോഹിക്കാതിരിക്കുന്നതിലാണ് അന്തിമ നീതി. ഒരു നല്ല വ്യക്തിയെ സംരക്ഷിക്കുന്നതിനോ ചീത്ത വ്യക്തിയെ ശിക്ഷിക്കുന്നതിനോ നിങ്ങൾക്ക് വാക്ക് പോലും ലംഘിക്കാം. വാക്ക് പാലിക്കുക, കള്ളം പറയാതിരിക്കുക തുടങ്ങിയവയെല്ലാം താഴ്ന്ന നിലവാരത്തിലുള്ള ധാർമ്മിക മൂല്യങ്ങളാണ്. ഒരു നല്ല വ്യക്തിയെ സഹായിക്കുക അല്ലെങ്കിൽ ഒരു മോശം വ്യക്തിയെ ശിക്ഷിക്കുക തുടങ്ങിയ ഉയർന്ന ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അവയെ ഉപേക്ഷിക്കാം. താൻ നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന് ഭഗവാൻ കൃഷ്ണൻ ദുര്യോധനന് വാക്ക് നൽകി. പക്ഷേ, ഭഗവാൻ കൃഷ്ണൻ ഒരു രഥത്തിന്റെ ചക്രം ആയുധമാക്കി ഭീഷ്മനെ കൊല്ലാൻ ഓടി. പാണ്ഡവരുടെ പക്ഷത്ത് കിടന്നിരുന്ന നീതി സംരക്ഷിക്കാൻ തന്റെ വാക്ക് ഭഗവാൻ കൃഷ്ണൻ ലംഘിച്ചു.

★ ★ ★ ★ ★

 
 whatsnewContactSearch