home
Shri Datta Swami

 22 Oct 2022

 

Malayalam »   English »  

മാതൃകാപരവും ഫലപ്രദവുമായ സത്സംഗം എങ്ങനെയായിരിക്കണം?

[Translated by devotees]

[മിസ്. ത്രൈലോക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി, ഒരു ‘സത്സംഗം’ ('Satsang' ) എങ്ങനെയായിരിക്കണമെന്ന് ദയവായി എന്നെ ബോധവൽക്കരിക്കുക? എത്ര ഭക്തർക്ക് പങ്കെടുക്കാം? ഒരു സംസ്‌കൃത വേദ ഗ്രന്ഥം (sanskrit scripture) റഫറൻസായി എടുത്ത് ആശയത്തെക്കുറിച്ചുള്ള നമ്മുടെ വ്യക്തിപരമായ ധാരണയെക്കുറിച്ച് ചർച്ച ചെയ്യണോ? അതോ മുൻകാല മനുഷ്യാവതാരങ്ങൾ നൽകിയ ആത്മീയ പ്രഭാഷണങ്ങൾ എടുത്ത് നമ്മുടെ ധാരണയെക്കുറിച്ച് (our understanding) ചർച്ച ചെയ്യണോ? അതോ സമകാലിക മനുഷ്യാവതാരം നൽകിയ ജ്ഞാനം മാത്രം എടുക്കേണ്ടതുണ്ടോ, അങ്ങനെ നമ്മുടെ ധാരണയെ സമകാലിക സദ്ഗുരുവുമായി കൂടുതൽ വ്യക്തമാക്കാൻ കഴിയുമോ? സത്സംഗത്തിൽ ഒരു പണ്ഡിതനായ ഭക്തൻ നൽകിയ വീക്ഷണം എനിക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അത് എന്റെ സദ്ഗുരുവുമായി വീണ്ടും വ്യക്തമാക്കേണ്ടതുണ്ടോ? ആവർത്തിച്ചുള്ള ചോദ്യങ്ങളിലൂടെ ഞാൻ അനാവശ്യമായി എന്റെ സദ്ഗുരുവിനെ ശല്യപ്പെടുത്തുന്നതായി എനിക്ക് തോന്നുന്നു, പക്ഷേ എന്റെ സദ്ഗുരുവിന് (സ്വാമി) മാത്രമേ ശരിയായ ഉത്തരം നൽകാൻ കഴിയൂ. സ്വാമി, ഞാൻ എപ്പോഴാണ് അങ്ങയോടു ഒരു ചോദ്യം ചോദിക്കേണ്ടതെന്ന് ദയവായി എന്നോട് പറയാമോ? മറ്റേതെങ്കിലും ഭക്തനോട് ചോദിക്കുന്നതിന് മുമ്പ് ഞാൻ അങ്ങയോടു ചോദിക്കണോ? പണ്ഡിതരായ ഭക്തർ (learned devotees) നൽകുന്ന ഉത്തരങ്ങൾ എനിക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ മാത്രമേ ഞാൻ അങ്ങയോടു ചോദിക്കൂ? ദയവായി എന്നെ ബോധവൽക്കരിക്കുക.]

സ്വാമി മറുപടി പറഞ്ഞു: ഒരു പ്രത്യേക ആത്മീയ ആശയത്തെക്കുറിച്ച് ഒരു ഭക്തൻ നൽകിയ ഉത്തരത്തെക്കുറിച്ചുള്ള നിങ്ങളുടെ സംതൃപ്തിയുടെ ചോദ്യമല്ല ഇത്. ചിലപ്പോൾ ലൗകിക ചിന്തകളാൽ മലിനമാക്കപ്പെട്ട ബോധത്താൽ (consciousness contained and contaminated with worldly thoughts) സംതൃപ്തി കൈവരിക്കാൻ കഴിയും, കാരണം ഭക്തൻ നൽകുന്ന തെറ്റായ ഉത്തരം ഒരേ ലൗകിക തലത്തിലായതിനാൽ (worldly plane)  രണ്ട് ആവൃത്തികളും ഒത്തുവന്നേക്കാം (both frequencies may coincide). ഒരു ഭക്തന് പണം സമ്പാദിക്കാൻ വളരെ ഇഷ്ടമാണെന്ന് കരുതുക, മറ്റൊരു ഭക്തൻ പണം സമ്പാദിക്കാൻ ഏത് പാപവും ചെയ്യാമെന്ന് ഉപദേശിച്ചേക്കാം, കാരണം പണമാണ് ലൗകിക ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യം. ആത്മീയ ജീവിതം പോലും ലൗകിക ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനാൽ എങ്ങനെയും പണം സമ്പാദിക്കുന്നതാണ് മോക്ഷം ലഭിക്കാൻ ഏറ്റവും പ്രധാനമെന്നും അദ്ദേഹം തുടർന്നു പറഞ്ഞേക്കാം. സ്വീകരിക്കുന്ന ഭക്തനും പണത്തോട് വളരെ ഇഷ്ടമുള്ളതിനാൽ, മറ്റൊരു ഭക്തന്റെ ഈ ഉപദേശം തികഞ്ഞ സംതൃപ്തി നൽകിയേക്കാം. നിങ്ങളുടെ വ്യക്തിപരമായ സംതൃപ്തിയെ മാത്രം അടിസ്ഥാനമാക്കി നിങ്ങൾ ആശയത്തിന്റെ കൃത്യത അളക്കുകയാണെങ്കിൽ, അത് ബുദ്ധിപരമായ മാർഗമല്ല. നിങ്ങൾ മറ്റ് നിരവധി പണ്ഡിത ഭക്തരുമായി അല്ലെങ്കിൽ ലഭ്യമാണെങ്കിൽ സദ്ഗുരുവുമായോ (learned devotees or with the Sadguru) ചർച്ച ചെയ്യുമ്പോഴാണ് ആശയത്തിന്റെ കൃത്യത അറിയുന്നത്. കാഴ്ച വൈകല്യമുള്ള ഒരു വ്യക്തിയുടെ കണ്ണുകൾക്ക് ആകാശത്ത് രണ്ട് ചന്ദ്രന്റെ അനുഭവം (നേത്ര തൈമരിക ദോഷസ്യ ദ്വിചന്ദ്ര ദർശനവത്, netra taimirika doṣasya dvicandra darśanavat) ഉണ്ടാകാം, ആ ഏക വ്യക്തി പൂർണ്ണമായും സംതൃപ്തനാണെങ്കിലും ശരിക്കും അനുഭവിക്കുകയാണെങ്കിലും (കാരണം അനുഭവം അല്ലെങ്കിൽ എക്സ്പീരിയൻസ് അന്തിമ അധികാരമാണെന്ന് പറയപ്പെടുന്നു) അത് സാധുവാകില്ല (can’t be valid) എന്ന് ശങ്കരൻ (Shankara) പറഞ്ഞതുപോലെ വ്യക്തിപരമായ നിഗമനം സാധുവല്ല. ഇവിടെ ഒരു വ്യക്തിയുടെ അനുഭവം അന്തിമ അധികാരമല്ല, കാരണം നിരവധി പണ്ഡിതന്മാരുടെ (several learned persons) ഒരേ അനുഭവം അന്തിമ അധികാരമായി കണക്കാക്കപ്പെടുന്നു (വിദ്വാദ് അനുഭവ സിദ്ധം, vidvad anubhava siddham). അതിനാൽ, ശരിയായ നിഗമനത്തിലെത്തുന്നതിന് മുമ്പ് ഒരു സദ്ഗുരുവുമായോ അല്ലെങ്കിൽ പല പണ്ഡിതന്മാരുമായോ (Sadguru or many learned scholars) ആശയത്തിന്റെ അന്തിമ സ്ഥിരീകരണം ആവശ്യമാണ്.

 

ചോദ്യം. "പരിമിതമായ എണ്ണം ഭക്തരുമായുള്ള കൂട്ടുകെട്ട് (ബന്ധം) എപ്പോഴും മികച്ചതാണ്" എന്ന് ദയവായി വ്യക്തമാക്കുക.

[മിസ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, നാരദ ഭക്തി സൂത്രങ്ങളിൽ പറയുന്നു, "ഏകാന്തതയിൽ കഴിയുന്ന അവൻ ലൗകിക ബന്ധനങ്ങളെ പിഴുതെറിയുന്നു, അവൻ ത്രിഗുണങ്ങൾ [സത്വം, രജസ്സ്, തമസ്സ്] മറികടന്ന്, വസ്തുക്കളെ നേടാനുള്ള ആശയം ഉപേക്ഷിക്കുന്നു, ലോകം അല്ലെങ്കിൽ അവയുടെ സംരക്ഷണം [വ്യാമോഹത്തിന്റെ സമുദ്രം കടക്കുന്നു] ഉപേക്ഷിക്കുന്നു" എന്നാൽ ദത്തവേദത്തിൽ, സ്വാമി പറഞ്ഞു, "നിങ്ങൾ തനിച്ചായിരിക്കരുത് (ഒറ്റയ്ക്കായിരിക്കുമ്പോൾ നിങ്ങളുടെ മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ചാടും) അനേകം ആളുകളോടൊപ്പം ആയിരിക്കരുത്. പരിമിതമായ എണ്ണം ഉള്ള ഭക്തരുടെ കൂട്ടുകെട്ട് ആണ് എപ്പോഴും ഏറ്റവും നല്ലത്." ഈ വൈരുദ്ധ്യം വ്യക്തമാക്കൂ, സ്വാമി.]

സ്വാമി മറുപടി പറഞ്ഞു: ഏകാന്തത (loneliness) എന്ന വാക്കിന്റെ അർത്ഥം രണ്ടാമത്തെ വ്യക്തിയുടെ പൂർണമായ അഭാവം ആയിരിക്കണമെന്നില്ല. വളരെ ചെറിയ അളവിലുള്ള പഞ്ചസാരയുടെ വെള്ളവുമായുള്ള  ബന്ധം വെള്ളത്തെ സാധാരണ കുടിവെള്ളമായി മാത്രം കണക്കാക്കപ്പെടുന്നു, മാത്രമല്ല അത് പഞ്ചസാര സിറപ്പായി (sugar syrup) കണക്കാക്കില്ല. മറ്റെന്തെങ്കിലും ചെറിയ അളവിൽ മാത്രം ഉണ്ടെങ്കിൽ അത് എപ്പോഴും ഏകാന്തതയായി മാത്രം കണക്കാക്കപ്പെടുന്നു, കാരണം മറ്റെന്തെങ്കിലും വളരെ അളവിൽ മാത്രം പരിഗണിക്കേണ്ടതുണ്ട് (because only a lot of quantity of something else needs to be considered).

നിങ്ങളുടെ ഷർട്ടിൽ ചലിക്കുന്ന രണ്ടോ മൂന്നോ ഉറുമ്പുകളുമായി നിങ്ങൾ ആരുടെയെങ്കിലും അടുത്തു് പോയിട്ടുണ്ടെന്നു് കരുതുക. നിങ്ങൾ ഒറ്റയ്ക്കാണ് വന്നതെന്ന് പറയും, മറ്റ് രണ്ട് ഉറുമ്പുകൾക്കൊപ്പം നിങ്ങൾ മൂന്ന് എണ്ണമാണെന്ന് പറയില്ല. അതിനാൽ, നിസ്സാരമായ ഒരു സംഖ്യ എപ്പോഴും ഏകാന്തത മാത്രമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, പ്രോത്സാഹിപ്പിക്കുന്ന ഭക്തരുടെ സാന്നിധ്യം നിങ്ങളുടെ ആത്മീയ പുരോഗതിക്ക് സഹായകമാണ്. ഇക്കാരണത്താൽ മാത്രമാണ് ശങ്കരൻ സത്സംഗമാണ് തുടക്കമെന്ന് പറഞ്ഞത്. ഏകാന്തതയാൺ തുടക്കമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.  നല്ല ഭക്തർ എത്ര കൂടുതൽ ഉണ്ടായാലും അത് നിങ്ങളുടെ ആത്മീയ പുരോഗതിയെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ. ഒരു ദുഷിച്ച ലൌകിക വ്യക്തി ഒന്നേ ഉണ്ടെങ്കിൽ പോലും (one bad worldly person exists)s ഒരു തുള്ളി വിഷം കലർന്ന പാലിൻറെ പാത്രം പോലെ സത്സംഗം മുഴുവൻ നശിക്കുന്നു. അതിനാൽ, ഇവിടെ വിഷയം നിങ്ങളുമായി ബന്ധപ്പെട്ട ആളുകളുടെ എണ്ണത്തെക്കുറിച്ചല്ല, ബന്ധപ്പെട്ട വ്യക്തികളുടെ ഗുണനിലവാരത്തെക്കുറിച്ചാണ്.

★ ★ ★ ★ ★

 
 whatsnewContactSearch