17 Apr 2023
[Translated by devotees]
(മുംബൈയിൽ നിന്നുള്ള ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീമതി. നോയ്ഷാധ ചാറ്റർജി, എന്നിവരും പ്രൊഫ. ജെ.എസ്.ആർ. പ്രസാദ്, മിസ്. ത്രൈലോക്യ, ശ്രീമതി. അനിതാ ആർ, മിസ്. ഭാനു സാമിക്യ, ശ്രീ. അഭിരാം, ശ്രീ. ഹ്രുഷികേശ്, പ്രൊഫ. അന്നപൂർണ എന്നിവരുംഈ സത്സംഗത്തിൽ പങ്കെടുത്തു. ശ്രീ ദത്ത സ്വാമിയിൽ നിന്ന് പ്രസരിക്കുന്ന ആത്മീയ ജ്ഞാനത്തിന്റെ മിന്നലുകൾ (flashes of spiritual knowledge radiated from Shri Datta Swami) ഘനീഭവിച്ച രീതിയിൽ താഴെ കൊടുത്തിരിക്കുന്നു.)
[ശ്രീ കുനാൽ ചാറ്റർജി ചോദിച്ചു:- ഞാൻ ദൈവത്തെ ആരാധിക്കുമ്പോൾ, കുറച്ച് നേരത്തേക്ക് ഞാൻ ആരാധന എന്തിനുവേണ്ടി ആരംഭിച്ചുവോ ആ ആഗ്രഹം ഞാൻ ഓർക്കുന്നു, തുടർന്ന് ഞാൻ ആരാധന തുടരുന്നുണ്ടെങ്കിലും ആഗ്രഹം മറക്കുന്നു. ഇത് എങ്ങനെ ആണ്?]
സ്വാമി മറുപടി പറഞ്ഞു:- ഏതൊരു പ്രവർത്തനത്തിനും മൂന്ന് ഘട്ടങ്ങളുണ്ട്:- i) ആരാധനയിൽ ഉടനീളം നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് നിങ്ങൾ ഓർക്കുന്ന ആരംഭ ഘട്ടം. ii) കുറച്ച് സമയത്തേക്കു ആഗ്രഹത്തെക്കുറിച്ചു ഓർക്കുകയും മറ്റൊരു സമയത്തേക്കു പ്രതിഫലമായി ഒന്നും ആഗ്രഹിക്കാതെ ദൈവത്തെ ആരാധിക്കുക എന്ന മധ്യഘട്ടം, iii) ഒരു ആഗ്രഹവും ഇല്ലാതെ ഈശ്വരനെ ആരാധിക്കുന്ന അവസാന ഘട്ടം. അതിനാൽ, നിങ്ങൾ മിഡിൽ ലെവലിൽ എത്തിയതിനാൽ, മൂന്നാമത്തെ ഫൈനൽ ലെവലിലേക്കും കയറാൻ ശ്രമിക്കുക. രണ്ടാം ഘട്ടത്തിൽ നിന്ന് മൂന്നാം ഘട്ടത്തിലേക്കുള്ള പാതയെക്കുറിച്ച് ദയവായി ഒരു ചോദ്യം ഉന്നയിക്കരുത്. ഒന്നാം ഘട്ടത്തിൽ നിന്ന് രണ്ടാം ഘട്ടത്തിലേക്ക് നിങ്ങൾ ഏത് പടികൾ കയറിയോ മധ്യ ഘട്ടത്തിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് കയറാൻ അതെ തരത്തിലുള്ള പടികൾ നിലവിലുണ്ട്.
★ ★ ★ ★ ★