09 Oct 2023
[Translated by devotees of Swami]
[ശ്രീ അനിലിന്റെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- സാധാരണ മനുഷ്യനെപ്പോലെ തന്നെ മനുഷ്യാവതാരവും കഷ്ടപ്പെടുന്നു. കഷ്ടപ്പാടിന്റെ (suffering) പ്രക്രിയയിൽ, അവതാരവും മനുഷ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. കഷ്ടതയുടെ അന്തിമഫലത്തിൽ മാത്രമാണ് വ്യത്യാസം. ഒരു സാധാരണ മനുഷ്യന്റെ കഷ്ടപ്പാടിന്റെ കാര്യത്തിൽ, അത്തരം കഷ്ടപ്പാടുകളുടെ ഫലം വേദനയും ദുരിതവും മാത്രമാണ്. അവതാരത്തിന്റെ കാര്യത്തിൽ, കഷ്ടപ്പാടിന്റെ ഫലം ആസ്വാദനമാണ് (enjoyment). തന്റെ യഥാർത്ഥ ഭക്തർക്കുവേണ്ടി ദൈവത്തിന് കഷ്ടപ്പെടാൻ കഴിയുന്ന ദൈവിക ഭരണഘടന (divine constitution) തയ്യാറാക്കുന്നതിനിടയിൽ ദൈവം നീതിയുടെ ദൈവവുമായി (deity of justice) ഒരു കരാറിൽ ഏർപ്പെട്ടു. ഈ ഉടമ്പടിയിൽ കഷ്ടപ്പാടുകൾ മാത്രമാണ് പരാമർശിച്ചിരിക്കുന്നത്, കഷ്ടപ്പാടിന്റെ ഫലമല്ല. അതിനാൽ, നീതിയുടെ ദൈവവുമായുള്ള ഉടമ്പടി ലംഘിക്കാതെ ദൈവം ആത്മാർത്ഥമായി കഷ്ടപ്പെടുന്നു, പക്ഷേ, കരാറിൽ അത്തരമൊരു വിപുലീകൃത വ്യവസ്ഥ പരാമർശിച്ചിട്ടില്ലാത്തതിനാൽ അതിന്റെ ഫലമായി അവൻ ദുരിതവും വേദനയും അനുഭവിക്കേണ്ടതില്ല.
അതിനാൽ, കഷ്ടപ്പാടുകളെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യാസവുമില്ല. ദൈവം തന്റെ മഹാശക്തി ഉപയോഗിച്ച് ഒരു സാധാരണ മനുഷ്യനെപ്പോലെ കഷ്ടപ്പെടുന്നില്ലെങ്കിൽ, അത്തരമൊരു സാഹചര്യത്തിൽ ദൈവം നീതിയുടെ ദൈവത്തെ വഞ്ചിക്കുകയാണ്. എന്നിരുന്നാലും, എല്ലാ ഭക്തരുടെയും പാപങ്ങൾ ദൈവം സഹിക്കില്ല. ദൈവത്തിൽ നിന്ന് പ്രതിഫലമായി ഒരു സമയത്തും ഒന്നും ആഗ്രഹിക്കാത്ത തന്റെ യഥാർത്ഥ ഭക്തർക്ക് വേണ്ടി മാത്രമാണ് അവൻ കഷ്ടപ്പെടുന്നത്. ഇമ്മാനുവൽ എന്നാൽ തന്റെ യഥാർത്ഥ ഭക്തരെ സംരക്ഷിക്കാൻ ഇറങ്ങിവരുന്ന ദൈവം എന്നാണ് അർത്ഥമാക്കുന്നത്, എല്ലാ ഭക്തരെയും സംരക്ഷിക്കാൻ ഇറങ്ങിവരുന്ന ദൈവത്തെയല്ല അർത്ഥമാക്കുന്നത്. ചിലർ ഈ വാക്കിനെ വളരെ വലിയ അർത്ഥത്തിൽ വ്യാഖ്യാനിക്കുന്നു, ഈ മനുഷ്യരാശിയെ മുഴുവൻ സംരക്ഷിക്കാനാണ് ദൈവം ഇറങ്ങിവന്നത് എന്ന് അവർ വ്യാഖ്യാനിക്കുന്നു. എല്ലാവരെയും അവരുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അതിമോഹമുള്ള ഭക്തർ ഉപയോഗിക്കുന്ന പൂര്‍ണ്ണമായ നുണയാണിത്.
★ ★ ★ ★ ★