home
Shri Datta Swami

 10 Feb 2025

 

Malayalam »   English »  

യഥാർത്ഥ ദൈവത്തിന് യഥാർത്ഥത്തിൽ സ്പേഷ്യൽ ഡിമെൻഷൻസ് ഉണ്ടെങ്കിൽ, ആ സ്പേസ് ദൈവത്തിലാണെന്ന് എങ്ങനെ അർത്ഥമാക്കാനാകും?

[Translated by devotees of Swami]

[ശ്രീമതി. ഛന്ദ ചോദിച്ചു: എൻ്റെ ഏറ്റവും പ്രിയപ്പെട്ട സ്വാമി! അങ്ങേയ്ക്കു പാദനമസ്കാരം! താഴെപ്പറയുന്ന എൻ്റെ അജ്ഞതയിലേക്ക് അങ്ങയുടെ വെളിച്ചം ചൊരിയുക. 'ആത്മീയ ജ്ഞാനത്തിൻ്റെ അടിസ്ഥാനം' എന്ന അത്ഭുതകരമായ പ്രഭാഷണം മനസിലാക്കാൻ ഞാൻ ശ്രമിച്ചു, അതിൻ്റെ ലിങ്ക്:

Link (click here). ഈ പ്രഭാഷണത്തിൽ, എനിക്ക് ഒരു കാര്യം യുക്തിസഹമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല. ദയവായി അതിൽ എന്നെ ബോധവൽക്കരിക്കുക:

"ഒറിജിനൽ ദൈവത്തിന് സ്പേഷ്യൽ ഡിമെൻഷൻസ് ഉണ്ടെങ്കിൽ, അതിനർത്ഥം, സ്പേസ് ദൈവത്തിലാണ് എന്നാണ്. അതിനർത്ഥം, നിങ്ങൾ സ്പേസിന്റെ ബൗണ്ടറി കൈവരിച്ചിട്ടില്ല എന്നാണ്" എന്ന വാക്യത്തിൽ, പ്രധാന പോയിൻ്റ് 'ഒറിജിനൽ ദൈവത്തിന് സ്പേഷ്യൽ ഡിമെൻഷൻസ് ഉണ്ടെങ്കിൽ’, ഇത് ഒരു അനുമാനമാണ്, കൂടുതൽ വിശകലനം ഈ അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞാൻ ശരിയാണോ സ്വാമി? ഇവിടെ, യഥാർത്ഥ ദൈവത്തിന് യഥാർത്ഥത്തിൽ സ്പേഷ്യൽ ഡിമെൻഷൻസ് ഉണ്ടോ എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല, പിന്നെ എങ്ങനെയാണ് ആ സ്പേസ് ദൈവത്തിലാണെന്ന് അർത്ഥമാക്കുന്നത്. അത് വിപരീതമാകില്ലേ? കൂടാതെ, ദൈവത്തിന് സ്പേഷ്യൽ ഡിമെൻഷൻസ് ഉണ്ടെങ്കിൽ നാം സ്പേസിന്റെ അതിരുകൾ കൈവരിച്ചിട്ടില്ല എന്ന് എങ്ങനെ അർത്ഥമാക്കും? അതിൻ്റെ കാരണം എന്താണ് സ്വാമി? സ്പേസ് സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് നിലവിലില്ലായിരുന്നുവെന്നും അത് അനന്തമാണെന്നും അങ്ങ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാൽ, നമുക്ക് ഒരിക്കലും സ്പേസിന്റെ അതിർത്തി (ബൗണ്ടറി) കൈവരിക്കാൻ കഴിയില്ല. ഇത് വളരെ വ്യക്തവും തീർച്ചയായും സത്യവുമാണ്.] 

സ്വാമി മറുപടി പറഞ്ഞു: - സ്പേസ് ദൈവത്തിലാണെങ്കിൽ എന്ന് ഞാൻ പറഞ്ഞപ്പോൾ, ദൈവത്തിൽ ഒരു നിശ്ചിത ശൂന്യസ്ഥലം ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. വോളിയം (വ്യാപ്തം) ഉള്ള ഏതൊരു വസ്തുവിനും സ്പേഷ്യൽ അളവുകൾ ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്, കാരണം മൂന്ന് സ്പേഷ്യൽ അളവുകളുടെ ഗുണനഫലം വോളിയമാണ്. സ്പേഷ്യൽ ഡിമെൻഷൻസ് സ്പേസിന്റേതായതിനാൽ, ഏതൊരു വസ്തുവിന്റെയും സ്പേഷ്യൽ ഡിമെൻഷൻസ് ആ വസ്തുവിന്റെ രൂപീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്പേസിന്റെ അളവുകളായി കണക്കാക്കപ്പെടുന്നു. ഓരോ വസ്തുവിലും അഞ്ച് മൂലകങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഇന്ത്യൻ യുക്തിയിൽ (ലോജിക്) അത്തരമൊരു നടപടിക്രമത്തെ പഞ്ചീകരണം എന്ന് വിളിക്കുന്നു. ഈ സൃഷ്ടിയിൽ നമ്മൾ കാണുന്ന സ്പേസ് (ഭൂതാകാശം) 50% ശുദ്ധമായ സ്പേസും 50% മറ്റ് നാല് മൂലകങ്ങളും ചേർന്നാണ് രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. ശാസ്ത്രീയ യുക്തി ഉപയോഗിച്ച് പോലും നമുക്ക് ഈ കാര്യം മനസ്സിലാക്കാൻ കഴിയും. ഏതൊരു വസ്തുവിലും ഒരേ സ്പേഷ്യൽ ഡിമെൻഷൻസ് നിലനിൽക്കുന്നതിനാൽ, ആ ഇനം സ്പേഷ്യൽ ഡിമെൻഷൻസിന്റെ പങ്കാളിത്തത്താൽ മാത്രമേ രൂപപ്പെട്ടിട്ടുള്ളൂ എന്ന് നമുക്ക് എളുപ്പത്തിൽ അനുമാനിക്കാൻ കഴിയും. ഒരു വസ്തുവിന് സ്പേഷ്യൽ ഡിമെൻഷൻസ് ഉണ്ടെങ്കിൽ, അത്തരമൊരു വസ്തുവിന്റെ രൂപീകരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്പേസ് അത്തരം വസ്തുവിൽ അടങ്ങിയിരിക്കുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നത്. 'വസ്തുവിൽ സ്പേസ് അടങ്ങിയിരിക്കുന്നു' എന്നതിനർത്ഥം ആ വസ്തുവിന് അതിന്റെ രൂപീകരണത്തിൽ സ്പേസിന്റെ പങ്കാളിത്തമുണ്ടായിരുന്നു എന്നാണ്. 

അനന്തതയെ (ഇൻഫിനിറ്റി) സംബന്ധിച്ചിടത്തോളം, ആത്മാവിന്റെ കോണിൽ നിന്ന് നോക്കുമ്പോൾ സ്പേസ് അനന്തമാണ്. എന്നാൽ, ദൈവത്തിന്റെ കോണിൽ നിന്ന് നോക്കുമ്പോൾ, സ്പേസ് പരിമിതമാണ് (ഫൈനൈറ്റ്). എന്റെ ജ്ഞാനത്തിൽ നിന്നുള്ള ഒരു വാചകം നിങ്ങൾ ഉദ്ധരിച്ചു, അതായത് "അതിന്റെ അർത്ഥം, സ്പേസ് ദൈവത്തിലാണ്. അതിനർത്ഥം, നിങ്ങൾ സ്പേസിന്റെ അതിർത്തി കൈവരിച്ചിട്ടില്ല എന്നാണ്". എന്റെ ജ്ഞാനത്തിൽ നിന്നുള്ള യഥാർത്ഥ പ്രസ്താവനകൾ ഞാൻ താഴെ അവതരിപ്പിക്കുന്നു:-

ആത്മീയ ജ്ഞാനത്തിന്റെ അടിസ്ഥാനം

സ്പേഷ്യൽ അളവുകളില്ലാത്ത യഥാർത്ഥ (ഒറിജിനൽ) ദൈവം സ്പേസിന് അതീതനാണ്. അത്തരമൊരു യഥാർത്ഥ ദൈവത്തെ കാണണമെങ്കിൽ, നിങ്ങൾ സ്പേസിനെ മറി കടക്കണം. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾ സ്പേസിന്റെ അതിർത്തിയിലെത്തിയിരിക്കണം. നിങ്ങൾ ആന്ധ്രാപ്രദേശിന്റെ അതിർത്തി കടക്കാത്തിടത്തോളം, നിങ്ങൾക്ക് തമിഴ്‌നാട്ടിൽ പ്രവേശിക്കാൻ കഴിയില്ല. നിങ്ങൾ ആന്ധ്രാപ്രദേശിന്റെ അതിർത്തിയിലെത്തിയാൽ, അവിടെ നിന്ന് നിങ്ങൾക്ക് തമിഴ്‌നാടിനെ കാണാൻ കഴിയും. അതുപോലെ, നിങ്ങൾ സ്പേസിന്റെ അതിർത്തിയിലെത്തിയാൽ, ആ അതിർത്തിയിൽ നിന്ന് ആരംഭിക്കുന്ന യഥാർത്ഥ ദൈവത്തെ നിങ്ങൾക്ക് കാണാൻ കഴിയും. പക്ഷേ, സ്പേസ് അനന്തമാണ്, അതിനാൽ, അതിന്റെ അതിർത്തി ഒരിക്കലും കൈവരിക്കാനാവില്ല. യഥാർത്ഥ ദൈവത്തിന് സ്പേസിന്റെ അളവുകൾ ഉണ്ടെങ്കിൽ, അതിനർത്ഥം, സ്പേസ് ദൈവത്തിലാണ് എന്നാണ്. അതിനർത്ഥം, നിങ്ങൾ സ്പേസിന്റെ അതിർത്തി നേടിയിട്ടില്ല എന്നാണ്. 

നിങ്ങളുടെ ബുദ്ധിക്ക് ഒരിക്കലും സ്പേഷ്യൽ ഡിമെൻഷൻസ് മറി കടക്കാൻ കഴിയില്ല, ഒരിക്കലും സ്പേസിനപ്പുറം പോകാൻ കഴിയില്ല. ഇതിനർത്ഥം, നിങ്ങളുടെ ബുദ്ധിക്ക് ഒരിക്കലും യഥാർത്ഥ ദൈവത്തെ സങ്കൽപ്പിക്കാൻ കഴിയില്ല എന്നാണ്. സമഗ്രമായ വിശകലനത്തിന് ശേഷം ഭാവനയുടെ ശക്തിയുള്ള ഏറ്റവും ഉയർന്ന ഫാക്കൽറ്റിയാണ് ബുദ്ധി. ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള എത്രത്തോളം യുക്തിസഹമായ വിശകലനവും യഥാർത്ഥ ദൈവത്തെ സങ്കൽപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. വേദം ഇത് പറയുന്നു (ന മേധയാ…, നൈഷാ തര്കേണ...). മനസ്സ്, ജീവൻ തുടങ്ങിയ താഴ്ന്ന ഫാക്കൽറ്റികൾ യഥാർത്ഥ ദൈവത്തെ സങ്കൽപ്പിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ജീവിന് വളരെ ഉറങ്ങിക്കിടക്കുന്ന ചിന്താശക്തിയുണ്ട്.

മനസ്സിന് ചിന്തിക്കാനുള്ള ശക്തിയുണ്ട്, പക്ഷേ ഒന്നും വിശകലനം ചെയ്യാൻ കഴിയില്ല. ദൈവം സ്പേസിനെ സൃഷ്ടിച്ചുവെന്ന് വേദം പറയുന്നു. ദൈവത്തിന് സ്പേഷ്യൽ ഡിമെൻഷൻസുണ്ടെങ്കിൽ, അതിനർത്ഥം ദൈവത്തിന് സ്പേസുണ്ടെന്നാണ്. അത്തരമൊരു സാഹചര്യത്തിൽ, ദൈവത്തിൽ സ്പേസ് അതിന്റെ ഉത്ഭവത്തിനു മുമ്പുതന്നെ നിലനിൽക്കുന്നു. ദൈവം സ്പേസിനെ സൃഷ്ടിച്ചു എന്ന പ്രസ്താവനയ്ക്ക് ഇത് വിരുദ്ധമാണ്. ചെളിയാണ് കുടം സൃഷ്ടിച്ചത്. കുടം അതിന്റെ ഉൽപ്പാദനത്തിന് മുമ്പ് ചെളിയിൽ ഇല്ല. ഇതാണ് ആത്മീയ ജ്ഞാനത്തിന്റെ ആരംഭബിന്ദു അല്ലെങ്കിൽ അടിത്തറ.

താങ്കൾ ഉദ്ധരിച്ച വാക്യത്തിന്റെ വിശദീകരണം ഇതാണ്: - നിങ്ങൾ സ്പേസിന്റെ അതിർത്തി കടക്കാത്തിടത്തോളം, സ്പേസിനപ്പുറമുള്ള ദൈവത്തിൽ പ്രവേശിക്കാൻ നിങ്ങൾക്ക് കഴിയില്ല. ദൈവം സ്പേസിനപ്പുറമായിരിക്കണം, കാരണം അപ്പോൾ മാത്രമേ ദൈവത്തിന് സ്പേസ് സൃഷ്ടിക്കാൻ കഴിയൂ. ചെളി കുടത്തിന് അപ്പുറമാണ്, അതിനർത്ഥം കുടം ചെളിയിൽ ഇല്ല എന്നാണ്.

ആ കുടം ചെളിയിൽ ഇതിനകം തന്നെ ഉണ്ടായിരുന്നെങ്കിൽ, ആ കുടം ചെളിയിൽ നിന്ന് ഉണ്ടായതല്ല എന്നാണ് അർത്ഥമാക്കുന്നത്. ഒരു ഉൽപ്പന്നം അതിന്റെ കാരണത്തിൽ നിന്ന് പുറത്തുവരുന്ന പ്രക്രിയയാണ് ഉത്പാദനം. ഉത്പാദനം എന്നാൽ ഒരു ഉൽപ്പന്നം അതിന്റെ കാരണത്തിൽ നിന്ന് പുറത്തുവരുന്ന പ്രക്രിയയാണ്, അത് പുറത്തുവരുന്നതിന് മുമ്പ് ഉൽപ്പന്നം കാരണത്തിൽ നിലനിൽക്കില്ല (ഉത്പാദനം), ഉൽപ്പന്നം പുറത്തുവരുന്നതിന് മുമ്പ് തന്നെ അതിന്റെ കാരണത്തിൽ നിലവിലുണ്ടെങ്കിൽ, അത് കാരണത്തിൽ ഇതിനകം നിലനിന്നിരുന്ന ഉൽപ്പന്നത്തിന്റെ ആവിഷ്കാര പ്രക്രിയ മാത്രമാണ്, അത്തരം പ്രക്രിയയെ ജനറേഷൻ (ഉത്പാദനം) എന്ന് വിളിക്കാൻ കഴിയില്ല.

ദൈവത്താൽ സൃഷ്ടിക്കപ്പെട്ട സ്പേസ് ഒരു അമ്മയുടെ ഗർഭപാത്രത്തിൽ ഇതിനകം നിലനിൽക്കുന്ന ഒരു കുഞ്ഞിന്റെ ഉത്പാദനം എന്ന് വിളിക്കപ്പെടുന്നതുപോലെയല്ല. ഇവിടെ, അച്ഛനില്ലാതെ അമ്മ സ്വയം കുഞ്ഞിനെ ജനിപ്പിക്കുന്നില്ല. അമ്മയെ പൂർണ്ണ കാരണമായി കണക്കാക്കാൻ കഴിയില്ല, പകുതി കാരണമായി മാത്രമേ കണക്കാക്കാൻ കഴിയൂ. ദൈവത്തിൽ നിന്ന് സ്പേസ് ഉണ്ടാകുമ്പോൾ, ദൈവമാണ് പൂർണ്ണ കാരണം. ചെളിയുടെ കൂമ്പാരത്തിൽ, ഇതിനകം നിലനിൽക്കുന്ന ഒരു കുടവുമില്ല. 

ദൈവത്തിലാണു സ്പേസ് എങ്കിൽ, ദൈവത്തെ കാണാൻ നിങ്ങൾക്ക് സ്പേസിന്റെ അതിർത്തി കടക്കാൻ കഴിയില്ല. ആന്ധ്രാപ്രദേശിന്റെ അതിർത്തി കടന്നാൽ തമിഴ്‌നാട് കാണാം. ആന്ധ്രാപ്രദേശ് തമിഴ്‌നാട്ടിലും ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും ആന്ധ്രാപ്രദേശിന്റെ അതിർത്തി കടന്ന് തമിഴ്‌നാട് കാണാൻ കഴിയില്ല. ആന്ധ്രാപ്രദേശ് തമിഴ്‌നാട്ടിൽ ഇല്ലെങ്കിൽ മാത്രമേ, നിങ്ങൾക്ക് ആന്ധ്രാപ്രദേശിന്റെ അതിർത്തി കടന്ന് തമിഴ്‌നാട് കാണാൻ കഴിയൂ. ദൈവം സ്പേസിനപ്പുറമാണ്, ഇക്കാരണത്താൽ മാത്രമേ ദൈവം സങ്കൽപ്പിക്കാൻ പോലും കഴിയാത്തവനായിട്ടുള്ളൂ. ദൈവത്തിൽ സ്പേസ് ഉണ്ടെങ്കിൽ (ദൈവത്തിന് സ്പേഷ്യൽ ഡിമെൻഷൻസ് ഉണ്ടെങ്കിൽ), സൃഷ്ടിയിലെ ഏതൊരു വസ്തുവിനെയും പോലെ ദൈവത്തെ സങ്കൽപ്പിക്കാൻ കഴിയുന്ന തരത്തിൽ ദൈവത്തിന് വ്യാപ്തം ഉണ്ട്.

Swami

ദൈവം സങ്കൽപ്പിക്കാൻ പോലും കഴിയാത്തവനാണെന്ന് വേദം നിരവധി പ്രസ്താവനകളിലൂടെ പറയുന്നുണ്ട്. ദൈവം സ്പേസിൽ നിന്ന് വ്യത്യസ്തനായതിനാലും സ്പേസ് ദൈവത്തിൽ ഇല്ലാത്തതിനാലും, ദൈവം സ്പേസിനെ സൃഷ്ടിച്ചു എന്ന് പറയുന്നത് യുക്തിസഹമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ മാത്രമേ നിങ്ങൾക്ക് സ്പേസിന്റെ അതിർത്തി കടന്ന് ദൈവത്തെ കാണാൻ കഴിയൂ. പക്ഷേ, നിങ്ങളുടെ കോണിൽ നിന്ന് നോക്കുമ്പോൾ സ്പേസ് എപ്പോഴും അനന്തമാണ്, നിങ്ങൾക്ക് ഒരിക്കലും സ്പേസിനെ മറികടക്കാൻ കഴിയില്ല. അതുകൊണ്ട്, നിങ്ങൾക്ക് ഒരിക്കലും ദൈവത്തെ കാണാനോ സങ്കൽപ്പിക്കാനോ കഴിയില്ല. നിങ്ങൾ സ്പേസിന്റെ അതിർത്തി കടക്കാത്തിടത്തോളം, സ്പേസിന്റെ സ്രഷ്ടാവായ സമ്പൂർണ്ണ ദൈവത്തെ നിങ്ങൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയില്ല.

ചോദ്യം. പ്രപഞ്ചത്തിന്റെ ആത്യന്തിക കാരണം ദൈവമാണോ, അതേസമയം നിഷ്ക്രിയ ഊർജ്ജം, ദ്രവ്യം, അവബോധം എന്നിവ അവയുടെ പോരായ്മകൾ കാരണം പരാജയപ്പെടുന്നുണ്ടോ?

[സ്വാമി, ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ശാസ്ത്രീയ വിശകലനം ഉപയോഗിച്ച്, ദൈവത്തിന്റെ അസ്തിത്വം മാത്രമാണ് ഏക ബദൽ മാർഗമായി അങ്ങ് സ്ഥാപിക്കുന്നതെന്ന് എനിക്ക് പറയാൻ കഴിയുമോ? കാരണം, പ്രപഞ്ചത്തിന്റെ ആത്യന്തിക കാരണം, നിഷ്ക്രിയ ഊർജ്ജം, ദ്രവ്യം, അവബോധം എന്നിവ അറിയാനുള്ള അന്വേഷണത്തിൽ, അവയുടെ പോരായ്മകൾ കാരണം ആത്യന്തിക കാരണമായി മാറുന്നതിൽ പരാജയപ്പെടുന്നു. അതുകൊണ്ട് നമുക്ക് മറ്റ് വഴികളൊന്നുമില്ല, അതിനാൽ ദൈവം മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക ബദൽ മാർഗം. അങ്ങയുടെ അഭിപ്രായം എന്താണ്?]

സ്വാമി മറുപടി പറഞ്ഞു:- താങ്കൾ പറഞ്ഞത് ശരിയാണ്.

★ ★ ★ ★ ★

 
 whatsnewContactSearch