home
Shri Datta Swami

 19 Dec 2022

 

Malayalam »   English »  

നമ്മുടെ പാപങ്ങൾ സദ്ഗുരുവിന് കൊടുക്കുന്നത് ശരിയാണോ?

[Translated by devotees]

 [ശ്രീ സതി റെഡ്ഡി ചോദിച്ചു:- സ്വാമിജി, ഭഗവാൻ രമണ മഹർഷി ഒരു സമകാലിക ഭക്തനോട് തന്റെ പാപങ്ങൾ നൽകാൻ ആവശ്യപ്പെട്ടതായും ഭഗവാൻ തന്റെ ശരീരത്തിൽ എല്ലാ ശിക്ഷകളും ഏറ്റുവാങ്ങി ഒരുപാട് കഷ്ടപ്പെട്ടതായും ഞാൻ മനസ്സിലാക്കി. ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരമായ (the contemporary human incarnation of God) നമ്മുടെ സദ്ഗുരുവിന്(Sadguru) നമ്മുടെ പാപങ്ങൾ നൽകുന്നത് ശരിയാണോ?]

സ്വാമി മറുപടി പറഞ്ഞു:- അവതാരം നൽകിയ നിർദ്ദേശപ്രകാരം ഭക്തൻ തന്റെ പാപങ്ങൾ അവതാരത്തിന് നൽകി, ഭക്തൻ തന്റെ പാപങ്ങൾ അവതാരത്തിന് സ്വയം നല്കിയത്തല്ല. മനുഷ്യരൂപത്തിലുള്ള ദൈവത്തിന്റെ ആഗ്രഹമാണത്. ഭക്തൻ ഇഷ്ടപ്പെട്ടില്ലെങ്കിലും, ഭക്തൻ അറിയാതെ പോലും അവന്റെ പാപങ്ങൾ ഭഗവാൻ ഏറ്റെടുക്കും! ഈ ആശയം തുറന്നുകാട്ടാൻ വേണ്ടി ആ ഭക്തന്റെ കാര്യത്തിൽ മാത്രമാണ് ഇത് പ്രദർശിപ്പിച്ചത്.

അല്ലാത്തപക്ഷം, ഈ ആശയം ആരും അറിയുന്നില്ല. ദത്ത ഭഗവാന്റെ അവതാരം ബ്രഹ്മാവ് അത്ഭുതകരമായ ആദ്ധ്യാത്മിക ജ്ഞാനം (wonderful spiritual knowledge) പ്രഘോഷിക്കുന്നു; തന്റെ ഭക്തരെ വിഷ്ണുവായി സ്നേഹിച്ചുകൊണ്ടു, അവരുടെ ശിക്ഷകൾ അവനിലേക്ക് മാറ്റുകയും ഭക്തരെ സഹായിക്കുകയും ചെയ്യുന്നു; നിരീശ്വരവാദികളെ ഈശ്വരവിശ്വാസികളായി മാറ്റാൻ ശിവനായി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു.

 

★ ★ ★ ★ ★

 
 whatsnewContactSearch