home
Shri Datta Swami

 03 Nov 2024

 

Malayalam »   English »  

ഒരു സന്ദർഭത്തിലും കരയാതിരിക്കാൻ പ്രായോഗികമായി സാധിക്കുമോ?

[Translated by devotees of Swami]

(മുംബൈയിൽ നിന്നുള്ള ശ്രീ ജി. ലക്ഷ്മണനും ശ്രീമതി. ഛന്ദയും കാനഡയിൽ നിന്നുള്ള ശ്രീമതി. പ്രിയങ്കയും ചില പ്രാദേശിക ഭക്തർക്കൊപ്പം ഈ സത്സംഗത്തിൽ പങ്കെടുത്തു.)

[പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സ്വാമി, ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നത് ഒരു സന്ദർഭത്തിലും കരയേണ്ട ആവശ്യമില്ല എന്നാണ് (തത്ര കാ പരിദേവനാ? ). ഇത് യഥാർത്ഥവും പ്രായോഗികമായി സാധ്യവുമാണോ?]

സ്വാമി മറുപടി പറഞ്ഞു:- ഫിലിം ഷോയും ഷോ കഴിഞ്ഞതിന് ശേഷമുള്ള ഫിലിം റീലും പോലെ സൃഷ്ടിയുടെ പ്രകടമായ അവസ്ഥയിലും (വ്യക്ത) സൃഷ്ടിയുടെ ലയനത്തിനുശേഷം സൂക്ഷ്മമായ അവസ്ഥയിലും (അവ്യക്ത) ഈ രണ്ടു അവസ്ഥയിലും സൃഷ്ടി അസ്തിത്വത്തിൽ ഉണ്ട്. അതിനാൽ, ഒന്നും നശിച്ചിട്ടില്ല, എല്ലാം ശാശ്വതമാണ്. ഇത് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നു (നത്വേവാഹം ജാതു നാസം... ).  നിങ്ങൾ ഈ പ്രസ്താവന വിശകലനം ചെയ്താൽ, ഈ പ്രസ്താവന തികച്ചും ശരിയാണെന്ന് നിങ്ങൾക്ക് കണ്ടെത്താനാകും. മൂർച്ചയുള്ള യുക്തി ഉപയോഗിച്ച് സൂക്ഷ്മമായി വിശകലനം ചെയ്താൽ വ്യക്തിഗത ആത്മാവും (ജീവ) ശരീരവും ലൗകിക ബന്ധനങ്ങളും സ്ഥിരമായതും ശാശ്വതവുമാണ്.

1) ആത്മാവ് (സോൾ) അല്ലെങ്കിൽ വ്യക്തിഗത (ഇൻഡിവിജുവൽ സോൾ) ആത്മാവ്:- ആത്മാവ് ശാശ്വതമാണ്, കാരണം ആത്മാവ് തൻ്റെ സ്ഥൂലശരീരം ഭൂമിയിൽ ഉപേക്ഷിച്ചാലും, അത് മരണശേഷം ഊർജ്ജസ്വലമായ ഒരു സൂക്ഷ്മശരീരം സ്വീകരിച്ച് അതിൻ്റെ കർമ്മഫലങ്ങൾ അനുഭവിക്കാൻ ഉപരിലോകങ്ങളിൽ എത്തുന്നു. അതിനുശേഷം, ആത്മാവ് (അതിൻ്റെ സൂക്ഷ്മശരീരത്തോടൊപ്പം) വീണ്ടും ഭൂമിയിലേക്ക് മടങ്ങുകയും പഞ്ചഭൂതങ്ങളും അവബോധവും ചേർന്ന് ഒരു പുതിയ സ്ഥൂലശരീരം ഏറ്റെടുക്കുകയും ചെയ്യുന്നു. അതിനാൽ ആത്മാവ് ശാശ്വതമാണ്.

2) ശരീരം:- സ്ഥൂലശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്, പഞ്ചഭൂതങ്ങൾ ശാശ്വതമാണ്. മരണശേഷം ശരീരത്തിൻ്റെ ആകൃതി മാത്രമേ നശിക്കുകയുള്ളൂ, പഞ്ചഭൂതങ്ങളല്ല. ശരീരത്തിൻ്റെ ആകൃതി ഇതിനകം തന്നെ അന്തർലീനമായി അയഥാർത്ഥമാണ് (ഇന്ഹേറെന്റലി അൺറിയൽ). പഞ്ചഭൂതങ്ങളുടെ (അഞ്ച് മൂലകങ്ങൾ) മാത്രം യാഥാർത്ഥ്യത്തിൽ നിന്നാണ് ഇത് അതിൻ്റെ യാഥാർത്ഥ്യം നേടിയത്, അതിനാൽ ഇത് പഞ്ചഭൂതങ്ങളിൽ നിന്നും സമ്മാനമായി ലഭിച്ച യാഥാർത്ഥ്യമാണ്. ഏതാണോ അന്തർലീനമായി അയഥാർത്ഥമായത് അത്, അപ്രത്യക്ഷമാകുന്നു, ഇതിനർത്ഥം 'ഒന്നുമല്ലാത്തത്’ (നത്തിങ്) നശിപ്പിക്കപ്പെടുന്നു എന്നാണ്, അതായത് ഒന്നും നശിപ്പിക്കപ്പെടുന്നില്ല എന്നാണ്. ഒന്നുമില്ലായ്മയുടെ നാശത്തെക്കുറിച്ചോർത്ത് നിങ്ങൾ കരയേണ്ടതില്ല, അതിനായി നിങ്ങൾ കരയുകയാണെങ്കിൽ, നിങ്ങൾ സങ്കൽപ്പിക്കാനാവാത്ത വിഡ്ഢിയാണ്! കുടം പൊട്ടുമ്പോൾ കുടത്തിൻ്റെ ആകൃതി നശിക്കുകയും ചെളി (ചേറ്) ശാശ്വത വസ്തുവായി നിലനിൽക്കുകയും ചെയ്യുന്നു. കുടത്തിൻ്റെ ആകൃതി താരതമ്യേന (ആപേക്ഷികമായ) യാഥാർത്ഥ്യമാണ്, അതിനർത്ഥം അത് അന്തർലീനമായി അയഥാർത്ഥമാണെന്നും അതിൻ്റെ യാഥാർത്ഥ്യം ചെളിയുടെ കേവല (സമ്പൂർണ്ണ) യാഥാർത്ഥ്യത്തിൽ നിന്ന് കൊണ്ടുവന്നതാണെന്നും അർത്ഥമാക്കുന്നു. സൂക്ഷ്മശരീരവും ശാശ്വതമായ ഊർജ്ജത്താൽ നിർമ്മിതമാണ്, മുകളിലുള്ള അതേ യുക്തിയും ബാധകമാണ്.

3) ലൗകിക ബന്ധനങ്ങൾ:- നിങ്ങൾ നിങ്ങളുടെ ജീവിതപങ്കാളി, കുട്ടി, പണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മരണം വളരെ വളരെ കുറച്ച് സമയം മാത്രമാണ്, മരണശേഷം നിങ്ങൾ മുൻകാല ലൗകിക ബന്ധനങ്ങളെല്ലാം മറക്കുകയാണ്. മുൻകാല ലൗകിക ബന്ധനങ്ങളെ കുറിച്ച് നിങ്ങൾ ഓർക്കാത്തപ്പോൾ എവിടെയാണ് ദുരിതം? ഈ ഭൂമിയിൽ വീണ്ടും ജന്മമെടുക്കുന്ന വ്യക്തിഗത ആത്മാവിന് (നിങ്ങളുടെ സ്വയം, നിങ്ങൾ) ഒരു പുതിയ സ്ഥൂലശരീരവും പുതിയ ലൗകിക ബന്ധനങ്ങളും ലഭിക്കുന്നു. അതിനാൽ, ലൗകിക ബന്ധനം ശാശ്വതമാണ്, മരണശേഷം വിസ്മൃതിയിലാകുന്ന ലൗകിക ബന്ധനങ്ങളുടെ കോണിൽ നിന്ന് പോലും മരണാനന്തര ദുരിതത്തിൻ്റെ ഒരു അടയാളവുമില്ല.

Swami

സൃഷ്ടിയുടെ മേൽപ്പറഞ്ഞ ഘടകങ്ങളുടെ ശാശ്വതത്തിൻ്റെ വീക്ഷണത്തിൽ, ‘ഒന്നുമല്ലാത്തത്’ (നത്തിങ്)  അല്ലാതെ മറ്റൊന്നും നശിപ്പിക്കപ്പെടുന്നില്ല. അവബോധത്തിലെ ഒരു വികാരം നശിച്ചാലും, അടിസ്ഥാന വസ്തുവായ അവബോധം നശിക്കുന്നില്ല. ഒരു സ്വർണ്ണാഭരണത്തിൻ്റെ രൂപകൽപന നശിപ്പിക്കപ്പെടുമ്പോൾ, സ്വർണ്ണം നശിപ്പിക്കപ്പെടുന്നില്ല. അതിനാൽ, ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് ദുരിതത്തിൻ്റെ കാരണത്തെക്കുറിച്ച് ചോദിക്കുന്നു. ഈ ജ്ഞാനം എല്ലായ്പ്പോഴും ഭഗവാൻ കൃഷ്ണൻ്റെ പക്കലുള്ളതിനാൽ, അവൻ്റെ ജീവിതത്തിലുടനീളം അവൻ്റെ ചുണ്ടുകളിൽ മനോഹരമായ പുഞ്ചിരിയോടെ നിങ്ങൾ അവനെ കണ്ടെത്തും. ഇന്ന്, ഒരു ഭക്ത ഫോണിൽ വിളിച്ച് താൻ ഒരുപാട് വേദനയോടെ കഷ്ടപ്പെടുന്നുവെന്ന് കരഞ്ഞു പറഞ്ഞു. ഞാൻ അവളോട് മറുപടി പറഞ്ഞു, “നിങ്ങളുടെ കഷ്ടതയുടെ 99% ഞാൻ ഏറ്റെടുത്തു, നിങ്ങളുടെ സ്വന്തം ശിക്ഷയുടെ 1% മാത്രമാണ് നിങ്ങൾ അനുഭവിക്കുന്നത്. അനേകം ഭക്തരുടെ വേദനകളുടെ ഏറ്റവും വലിയ ശതമാനം ഞാൻ അനുഭവിക്കുന്നു, എൻ്റെ ദുരിതത്തിൻ്റെ ഒരു അംശം പോലും ഞാൻ പ്രകടിപ്പിക്കുന്നില്ല. ഞാൻ എപ്പോഴെങ്കിലും കഷ്ടപ്പെടുന്നതായി നിങ്ങൾ കണ്ടെത്തിയിട്ടുണ്ടോ? എൻ്റെ കഷ്ടപ്പാടുകൾ നിങ്ങളുടെ കഷ്ടപ്പാടുകളേക്കാൾ ദശലക്ഷക്കണക്കിന് ദശലക്ഷക്കണക്കിന് മടങ്ങ് തീവ്രമാണ്. നിങ്ങൾ ദൈവത്വം നേടാനും സാവധാനത്തിൽ ദൈവമാകാനും ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്. നിങ്ങളുടെ ചുണ്ടിൽ പുഞ്ചിരിയോടെ നിങ്ങൾ ഈ 1% വേദന അനുഭവിച്ചാൽ, നിങ്ങൾ കുറഞ്ഞത് 1% ദൈവികത കൈവരിക്കും. പ്രായോഗിക നേട്ടം കൂടാതെ കേവലം സൈദ്ധാന്തിക ജ്ഞാനം കൊണ്ട് നിങ്ങൾക്ക് ദൈവികത നേടാനാവില്ല. നിങ്ങളുടെ ജ്ഞാനം നിങ്ങളെ 100% സൈദ്ധാന്തിക ദൈവമാക്കും. നിങ്ങളുടെ പരിശീലനം (പ്രാക്ടീസ്) നിങ്ങളെ 100% പ്രായോഗിക ദൈവമാക്കും. ഗീതയിൽ ഭഗവാൻ കൃഷ്ണൻ സൂചിപ്പിക്കുന്നത് ഇതാണ്, അത് കേവലം സൈദ്ധാന്തിക ഗ്രന്ഥമല്ല, ഈ ലോക ലബോറട്ടറിയിലെ പ്രായോഗിക ജീവിതത്തിനുള്ള ഒരു കൈപ്പുസ്തകമാണ്.

★ ★ ★ ★ ★

 
 whatsnewContactSearch