home
Shri Datta Swami

Posted on: 19 May 2023

               

Malayalam »   English »  

ഈ പ്രപഞ്ചത്തിലെ ഓരോ വ്യക്തിയിലും ഉള്ള എല്ലാ വ്യക്തിഗത അവബോധത്തിന്റെയും ആകെത്തുകയാണോ 'പ്രപഞ്ചത്തിൻറെ കൂട്ട അവബോധം'?

[Translated by devotees]

[ശ്രീ അനിൽ ആൻറണി ചോദിച്ചു: പാദനമസ്കാരം സ്വാമി; 07 മെയ് 2023-ന് നൽകിയ പ്രഭാഷണത്തിൽ, (ലിങ്ക്: https://www.universal-spirituality.org/discourse/kindly-explain-the-meaning-of-the-following-statement-of-god-hanuman--de65af91712c6dca --030c180340b4bd2b--fa28fefc758fe35d--5). വ്യക്തിഗത ആത്മാവിന്റെ (നിരീശ്വരവാദിയുടെ) കോണിൽ നിന്നുള്ള പ്രസ്താവന: "പ്രപഞ്ചത്തിന്റെ കൂട്ടായ അവബോധം (collective awareness of the universe) ഗുണനിലവാര ത്തിൽ വ്യക്തിഗത അവബോധത്തേക്കാൾ വലുതല്ല, കാരണം നിരീശ്വരവാദത്തിലോ ശാസ്ത്രത്തിലോ ദൈവത്തിന്റെ അഭാവം മൂലം കൂട്ടായ അവബോധം സർവ്വജ്ഞനല്ല" . ചോദ്യം: , 'പ്രപഞ്ചത്തിൻറെ കൂട്ടായ അവബോധം' ഈ പ്രപഞ്ചത്തിലെ ഓരോ വ്യക്തിയിലും ഉള്ള എല്ലാ വ്യക്തിഗത അവബോധത്തിൻറെയും മൊത്തമാണോ? അങ്ങയുടെ ദിവ്യ പാദങ്ങളിൽ - അനിൽ]

സ്വാമി മറുപടി പറഞ്ഞു:- എല്ലാ വ്യക്തിഗത അവബോധ-ബിറ്റുകളെയും (the individual awareness-bits) മൊത്തത്തിൽ കൂട്ടിച്ചേർക്കുക എന്ന അർത്ഥത്തിലുള്ള കൂട്ടായ അവബോധം (collective awareness) ആത്മീയ മൂല്യത്തിന്റെ വീക്ഷണത്തിൽ അതിനെ അവബോധത്തിന്റെ സമുദ്രമാക്കി മാറ്റുന്നത് ഒരു വിഡ്ഢിത്തമാണ്. ഈ ലോകത്തിലെ എല്ലാ കടുവകളുടെയും കൂട്ടായ അവബോധം എന്താണ്? ഗുണപരമായി (qualitatively) വലിയ പ്രാധാന്യമില്ലെങ്കിലും ഇത് കേവലം ക്വാണ്ടിറ്റേറ്റീവ്ലി (quantitatively) വലിയ വന്യതയാണ് (large wildness). ഈ ബാലിശമായ വർഗ്ഗീകരണത്തിനുപകരം, ആത്മാക്കളുടെ സങ്കൽപ്പിക്കാവുന്ന അവബോധം (imaginable awareness), ഈശ്വരന്റെ സങ്കൽപ്പിക്കാൻ കഴിയാത്ത അവബോധം (unimaginable awareness) എന്നിങ്ങനെയുള്ള വർഗ്ഗീകരണം ഉണ്ടായിരിക്കുന്നതാണ് നല്ലത്. സങ്കൽപ്പിക്കാനാവാത്ത അവബോധം അർത്ഥമാക്കുന്നത് നിഷ്ക്രിയ ഊർജ്ജവും (inert energy) ഭൗതികവൽക്കരിച്ച നാഡീവ്യവസ്ഥയുമില്ലാതെ (materialized nervous system) അവബോധം സൃഷ്ടിക്കപ്പെടുന്നു എന്നാണ്. തത്ത്വചിന്തയിൽ, എനിക്ക് ഈ ഒരു കാര്യം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, അതായത് ഹിരണ്യഗർഭ (Hiranyagarbha) എന്നത് കൂട്ടായ അവബോധമാണ് (സമഷ്ടി ചൈതന്യം, Samashti chaitanyam) എന്ന കാര്യം.

വാസ്തവത്തിൽ, മനുഷ്യർ പരസ്പരം അകലം പാലിക്കുന്നു, ഒരു കൂട്ടായ അവബോധം പ്രായോഗിക കാഴ്ചപ്പാടിൽ അസാധ്യമാണ്. ജലത്തിന്റെ ഒരു സമുദ്രം തുടർച്ചയായി ഒന്നിച്ചുചേർന്ന നിരവധി ജലത്തുള്ളികളെ പ്രതിനിധീകരിക്കുന്നു, അത്തരം അവബോധ സമുദ്രം (ocean of awareness) സാധ്യമല്ല, അത് ഭാവനയിൽ മാത്രമായിരിക്കണം. നിങ്ങൾ അവബോധത്തിന്റെ ഒരു കൂട്ടായ സമുദ്രം അനുമാനിക്കുകയാണെങ്കിൽപ്പോലും, സമുദ്രം മുഴുവൻ സങ്കൽപ്പിക്കാവുന്ന ഡൊമെയ്‌നിന് കീഴിലാകുന്നു, കാരണം അത്തരം സമുദ്രത്തിലെ ഓരോ തുള്ളിയിലും സങ്കൽപ്പിക്കാവുന്ന ഗുണങ്ങൾ മാത്രം അടങ്ങിയിരിക്കുന്നു. ജല-സമുദ്രത്തിലെ ഓരോ തുള്ളിയിലും ജലത്തിന്റെ രാസ ഗുണങ്ങൾ മാത്രമേ അടങ്ങിയിട്ടുള്ളൂ. സങ്കൽപ്പിക്കാനാവാത്ത ഒരു വസ്തുവിനും സമുദ്രത്തിൽ പ്രവേശിക്കാൻ കഴിയില്ല, കാരണം അത് ഒരു കൂട്ടായ അളവാണ് (collective quantity). ഒരു വസ്തുവിന്റെ കാര്യത്തിലും അളവ് ഗുണത്തെ (Quantity does not change the quality) മാറ്റില്ല.

അളവ് നോക്കാതെ സങ്കൽപ്പിക്കാൻ കഴിയാത്ത അവബോധത്തിന് (unimaginable awareness) പുതിയ സങ്കൽപ്പിക്കാനാവാത്ത ഗുണങ്ങളുണ്ടാകും. ദൈവത്തെ സങ്കൽപ്പിക്കാനാവാത്ത അവബോധം എന്ന് പറയുമ്പോൾ, അത് ആത്മാക്കളുടെ കൂട്ടായ അവബോധമാണെന്ന് പറയേണ്ടതില്ല, കാരണം അത്തരം കൂട്ടായ അവബോധത്തിന് സങ്കൽപ്പിക്കാവുന്ന അവബോധത്തിന്റെ സങ്കൽപ്പിക്കാവുന്ന ഗുണങ്ങളുണ്ട്, അത്തരം കൂട്ടായ അവബോധത്തിന് സങ്കൽപ്പിക്കാനാവാത്ത സ്വഭാവമോ ശക്തിയോ ഉള്ള ദൈവമായി കണക്കാക്കാനാവില്ല. തീർച്ചയായും, സങ്കൽപ്പിക്കാവുന്ന അവബോധത്തിന്റെ ഓരോ ഭാഗവും നിങ്ങൾ ദൈവമായി കണക്കാക്കുന്നുവെങ്കിൽ, ദൈവത്തെ നേടുന്നതിന് കൂട്ടായ അവബോധത്തിന്റെ ആവശ്യമില്ല, കാരണം അവബോധത്തിന്റെ ഓരോ ബിറ്റും ദൈവമാണ്. ഹിരണ്യഗർഭ എന്നാൽ യഥാർത്ഥത്തിൽ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്ന ദത്ത ദൈവം (ആദ്യത്തെ ഊർജ്ജസ്വലനായ ദൈവത്താൽ ലയിപ്പിക്കപ്പെട്ട, first energetic being merged by the unimaginable God) ആണ് അത് ഊർജ്ജസ്വലമായ ആദ്യ അവതാരത്തെ (first energetic incarnation) അർത്ഥമാക്കുന്നു, അവിടുത്തേക്ക്‌ സങ്കൽപ്പിക്കാനാവാത്ത സർവശക്തിയുമുണ്ട്. ഹിരണ്യഗർഭ (Hiranyagarbha) അവിടുത്തെ ഊർജ്ജസ്വലമായ അവതാരത്തെ പ്രതിനിധീകരിക്കുന്നു, അത് ബ്രഹ്മ ദേവനാണ്. 

 

 
 whatsnewContactSearch