14 Dec 2021
[Translated by devotees of Swami]
[ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം സ്വാമി, അങ്ങയുടെ ഒരു സന്ദേശത്തിൽ കുട്ടികൾ കഴിഞ്ഞ ജന്മത്തിൽ കടുത്ത ശത്രുക്കളായിരുന്നുവെന്നും ഇപ്പോൾ നമ്മുടെ കുട്ടികളായി ജനിച്ചിരിക്കുന്നുവെന്നും സൂചിപ്പിച്ചിരുന്നു. മുൻ ജന്മത്തിൽ അവരെ ശിക്ഷിക്കാത്തതിന് ദൈവത്തെ ശകാരിച്ച നമ്മൾ ഇപ്പോൾ അവരെ സംരക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു! സ്വാമി, ഈ കേസ് എല്ലാ മനുഷ്യർക്കും എപ്പോഴും സാർവത്രികമാണോ?, അതായത്, ശത്രുക്കൾ കുട്ടികളാകുന്നുണ്ടോ? ഒരു പുത്രന്റെ അമ്മ അടുത്ത ജന്മത്തിൽ മകന്റെ ഭാര്യയാകുമെന്നും അഷ്ടാവക്ര ഗീതയിൽ പറയുന്നുണ്ട്. ഇവ രണ്ടും എങ്ങനെ പരസ്പരം ബന്ധപ്പെടുത്താം? ദയവു ചെയ്ത് വിശദമാക്കുക. അങ്ങയുടെ പത്മ പാദങ്ങളിൽ-അനിൽ]
സ്വാമി മറുപടി പറഞ്ഞു:- ഈ വാക്യം പറയുന്നത് വളർത്തുമൃഗങ്ങൾ, ഭാര്യ, കുട്ടികൾ, വീട് എന്നിവ കടത്തിന്റെ ബന്ധനമനുസരിച്ച് ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് (ര്ണാനുബന്ധരൂപേണ, പശു പത്നീ സുതാലയാഃ, Ṛṇānubandharupeṇa, paśu patnī sutalayaḥ). ഇത് സാർവത്രിക വാക്യമാണ്, ഇതിൽ 'ശത്രു' എന്ന വാക്കിന് പരാമർശമില്ല. പക്ഷേ, ഒരു പ്രത്യേക സാഹചര്യത്തിൽ, ശത്രു ഒരു കുട്ടിയായി ജനിക്കുകയും ആജീവനാന്ത കഷ്ടപ്പാടുകൾ നൽകുകയും ചെയ്തേക്കാം. ഈ ശ്ലോകം എന്തായാലും അഷ്ടാവക്ര വാക്യത്തിന് എതിരല്ല. സിനിമാ ഷൂട്ടിംഗ് ബോണ്ടുകൾ പോലെ ത്രികാലങ്ങളിലും ലോകബന്ധനങ്ങളെല്ലാം താൽക്കാലികവും അയഥാർത്ഥവുമാണെന്നാണ് അഷ്ടാവക്ര വാക്യത്തിന്റെ സാരം. ഉദാഹരണമായി, ഒരു ജന്മത്തിൽ അമ്മ മറ്റൊരു ജന്മത്തിൽ ഭാര്യയാകുന്നു. ഈ രണ്ട് ബന്ധനങ്ങളുടെയും സാരാംശം എല്ലാ ലൗകിക ബന്ധനങ്ങളിലേക്കും സാമാന്യവൽക്കരിക്കാം. ഷുട്ടിങ്ങിന് മുമ്പും ശേഷവും വേഷങ്ങളിൽ അഭിനയിക്കുന്ന അഭിനേതാക്കൾ തമ്മിലുള്ള സിനിമാ ഷൂട്ടിംഗ് ബന്ധം താൽക്കാലികമാണ്. വാസ്തവത്തിൽ, സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ, മുൻ ജന്മത്തിലും ഭാവി ജന്മത്തിലും ഇല്ലാത്ത ബന്ധം ഈ ജന്മത്തിൽ താൽക്കാലികം മാത്രമാണ്, അതായത് ആ ബന്ധം ഈ ജന്മത്തിൽ പോലും ഇല്ലെന്ന് ഇത് തെളിയിക്കുന്നു.
★ ★ ★ ★ ★