21 Jul 2023
[Translated by devotees of Swami]
മിസ്സ്. ത്രൈലോക്യ ചോദിച്ചു: സ്വാമി, ഒരു മനുഷ്യൻ ദൈവകൃപ പ്രാപിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആത്മീയ ജീവിതത്തിന്റെയും ലൗകിക ജീവിതത്തിന്റെയും ക്വാണ്ടം തലങ്ങൾ (Quantum levels) എന്തൊക്കെയാണ്?
സ്വാമി മറുപടി പറഞ്ഞു:- ദൈവവേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആത്മീയ ജീവിതം തൈര് ചോറ് (eating curd rice) കഴിക്കുന്നത് പോലെയാണ്. എല്ലാ ഭൌതിക വശങ്ങളും ഉൾക്കൊള്ളുന്ന ലൗകിക ജീവിതം, തൈര് ചോറ് കഴിക്കുമ്പോൾ രുചി മാറ്റത്തിനായി ഇടയ്‌ക്കിടക്ക് മാത്രം കഴിക്കുന്ന അച്ചാർ (pickle) പോലെയാണ്. തീർച്ചയായും, ക്ലൈമാക്സ് ലെവൽ ഭക്തർ എല്ലായ്പ്പോഴും ഈശ്വരനോടുള്ള നിരന്തര ഭക്തിയിലാണ്, ഒരു നിമിഷം പോലും ലൗകിക ജീവിതത്തിൽ കണ്ണുവയ്ക്കാതെ ആത്മീയ ജീവിതത്തിൽ മാത്രം മുഴുകുന്നു. അത്തരം ഭക്തർ എണ്ണത്തിൽ വളരെ കുറവാണ്, ഭൂരിഭാഗം സാധാരണ ഭക്തരുമായും നമുക്ക് ഇടപെടേണ്ടിവരുന്നു, ഒരു മാറ്റത്തിനെങ്കിലും അവർക്ക് ഇടയ്‌ക്കിടക്ക് ലൗകിക ജീവിതം ആവശ്യമുണ്ട്.
സാധാരണ ഭക്തരുടെ കാര്യത്തിൽ ഇത് തെറ്റല്ല, കാരണം അവരുടെ നില ഭക്തിയുടെ പാരമ്യത്തിലല്ല. തൈര് ചോറ് കഴിക്കുമ്പോൾ ഒരു പ്രാവശ്യം പോലും അച്ചാർ ആസ്വദിക്കാൻ ക്ലൈമാക്‌സ് ഭക്തർ വളരെയധികം കഷ്ടപ്പെടുന്നുവെന്ന് ഭക്തിയുടെ പാത നിർവചിക്കുമ്പോൾ നാരദ മുനി പോലും പറഞ്ഞു (തദർപിതാഖിലാചരത തദിസ്മരണേ പരമവ്യാകുലത, Tadarpitākhilācāratā tadismaraṇe parama vyākulatā). ഇതാണ് ക്ലൈമാക്സ് ഭക്തരുടെ കാര്യം. എന്നാൽ സാധാരണ ഭക്തരുടെ കാര്യമെടുത്താൽ, തൈര് ചോറ് കഴിക്കുമ്പോൾ അച്ചാർ ഇടയ്ക്കിടെ രുചിച്ചുനോക്കിയാൽ, വലിയ അളവിൽ തൈര് ചോറ് കഴിക്കാനുള്ള താൽപ്പര്യം വർദ്ധിക്കുന്നു. വാസ്തവത്തിൽ, അച്ചാർ ഒരു കലുങ്ക് (culvert) പോലെ പ്രവർത്തിക്കുന്നു, ഇത് ഒരു തടസ്സമായി നിന്നുകൊണ്ട് നീരൊഴുക്കിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു. ഈ കാഴ്ചപ്പാടിൽ, എല്ലാ സാധാരണ മനുഷ്യ ഭക്തരുടെയും കാര്യത്തിൽ അച്ചാർ അഭിനന്ദിക്കപ്പെടേണ്ടതാണ്.
ഇക്കാരണത്താൽ മാത്രം, ഉയർന്ന തലത്തിലുള്ള ഭക്തരുടെ ജീവിതത്തിൽ പോലും ദൈവം നിരവധി തടസ്സങ്ങൾ സൃഷ്ടിക്കുന്നു (ഉയർന്ന തലത്തിലുള്ള ഭക്തർ ക്ലൈമാക്‌സ് ഭക്തരേക്കാൾ കുറച്ച് താഴ്ന്നവരാണ്). സാധാരണ മനുഷ്യരുടെ കാര്യത്തിൽ (മനുഷ്യരാശിയുടെ 90%), അവർ തുടർച്ചയായി അച്ചാറുകൾ കഴിക്കുകയും ഇടയ്ക്കിടെ തൈര് ചോറ് ആസ്വദിക്കുകയും ചെയ്യുന്നു. ഏറ്റവും താഴ്ന്ന നിലയിലുള്ള മനുഷ്യരുടെ കാര്യമെടുത്താൽ, അത്തരം മനുഷ്യർ ഇടയ്ക്കിടെ തൈര് ചോറ് പോലും രുചിക്കാതെ അച്ചാർ മാത്രം കഴിക്കുന്നു. ഈ ഏറ്റവും താഴ്ന്ന മനുഷ്യർക്ക് നേരെ വിപരീതമാണ്, അച്ചാർ രുചിക്കാതെ തൈര് ചോറ് മാത്രം കഴിക്കുന്ന ക്ലൈമാക്സ് ഭക്തർ.
തൈര് ചോറ് (ആത്മീയ ജീവിതം), അച്ചാറുകൾ (ലൗകിക ജീവിതം) എന്നിവയുടെ കഴിക്കുന്ന അളവ് വ്യത്യാസപ്പെടുന്നതിനാൽ, ഈ രണ്ട് അങ്ങേയറ്റത്തെ തലങ്ങൾക്കിടയിൽ ഭൂരിഭാഗം മനുഷ്യർക്കും വ്യത്യസ്ത ഉപതലങ്ങളുണ്ട്. തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ഈശ്വരഭക്തിയിൽ മാത്രം ചെലവഴിച്ച ശ്രീരാമകൃഷ്ണ പരമഹംസർ തന്റെ പത്നി ശ്രീമതി ശാരദാദേവിയെ സ്പർശിക്കുക പോലും ചെയ്തിട്ടില്ല; അച്ചാർ ഭരണി കൺമുന്നിൽ ഉണ്ടെങ്കിലും!. ശ്രീരാമകൃഷ്ണ പരമഹംസർ ആണ് ഈ മനുഷ്യലോകത്തിലെ ഒരു പാരമ്യത്തിലെ ഭക്തർക്ക് പ്രായോഗിക മാതൃക. ശങ്കരനെപ്പോലെയുള്ള ഒരു ഭക്തൻ എപ്പോഴും അച്ചാറുകളിൽ നിന്ന് അകന്നു നിന്നു. അവസാനമായി, നാല് തരം ആത്മാക്കൾ മാത്രമേയുള്ളൂ:-
1. അച്ചാറിന്റെ രുചിയറിയാതെ തൈര് ചോറ് മാത്രം കഴിക്കുന്നവർ. ഇത്തരക്കാരുടെ വയറ്റിൽ അസിഡിറ്റി ഇല്ലാതെ പൂർണ ആരോഗ്യം ഉണ്ടാകും.
2. ഇടയ്ക്കിടയ്ക്ക് അച്ചാറിന്റെ രുചിയറിഞ്ഞ് തൈര് ചോറ് കഴിക്കുന്നവർ. ഇത്തരക്കാരുടെ വയറ്റിൽ നേരിയ അസിഡിറ്റി ഉണ്ടാകും.
3. പ്രധാനമായും അച്ചാറുകൾ കഴിക്കുന്നവർ, ഇടയ്ക്കിടെ തൈര് ചോറ് രുചിക്കുന്നവർ. ഇത്തരക്കാരുടെ ആമാശയത്തിൽ തൊണ്ണൂറ് ശതമാനം അസിഡിറ്റി ഉണ്ടാകുന്നു.
4. ഇടയ്ക്കിടെ തൈര് ചോറ് പോലും രുചിക്കാതെ അച്ചാർ മാത്രം കഴിക്കുന്നവർ. ഇത്തരക്കാർ വയറിൽ 100% അസിഡിറ്റി ഉള്ളവരാണ്.
5. അച്ചാർ പോലും രുചിക്കാതെ തൈര് ചോറ് മാത്രം കഴിക്കുന്നവർക്ക് അസിഡിറ്റി ഇല്ല (0% അൾസർ) അതായത് നരകം തൊടാതെ ദൈവത്തിന്റെ വാസസ്ഥലത്തേക്ക് പോകുന്നു.
6. തൈര് ചോറ് കഴിക്കുമ്പോൾ ഇടയ്ക്കിടെ അച്ചാർ കഴിക്കുന്നവർ, ചെറിയ അസിഡിറ്റി (10% അൾസർ) ഉള്ള ഇവർ അൽപ്പനേരത്തേക്ക് നരകത്തിൽ പോയതിന് ശേഷം ദൈവത്തിന്റെ വാസസ്ഥലത്ത് പോകുന്നു എന്നാണ് അർത്ഥമാക്കുന്നത്.
7. പ്രധാനമായും അച്ചാറുകൾ കഴിക്കുകയും തൈര് ചോറ് ഇടയ്ക്കിടെ മാത്രം കഴിക്കുകയും ഉയർന്ന അസിഡിറ്റി (90% അൾസർ) ഉള്ള ഇവർ വളരെക്കാലം നരകത്തിൽ പോകുകയും കുറച്ച് സമയത്തേക്ക് സ്വർഗത്തിലേക്ക് പോകുകയും ചെയ്യുന്നു.
8. തൈര് ചോറ് പോലും രുചിക്കാതെ അച്ചാർ മാത്രം കഴിക്കുന്നവർ; ഏറ്റവും കൂടുതൽ അസിഡിറ്റി (100% അൾസർ) ഉള്ള ഇവർ നരകത്തിൽ വീഴുന്നു.
ഒന്നാം തരം ക്ലൈമാക്സ് ഭക്തരും രണ്ടാമത്തെ തരം ഉയർന്ന ഭക്തരും ആണ്. മൂന്നാമത്തെ തരം എല്ലാ സാധാരണ ആത്മാക്കളും നാലാമത്തെ തരം നിരീശ്വരവാദികളും അസുരന്മാരുമാണ്.
★ ★ ★ ★ ★