home
Shri Datta Swami

 05 Jul 2023

 

Malayalam »   English »  

രാധ സ്ത്രീയാണ്, ഒരു പുരുഷ ഭക്തനെ നമുക്ക് എങ്ങനെ രാധ എന്ന് വിളിക്കാം?

[Translated by devotees of Swami]

[മിസ്സ്‌. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- എല്ലാ ആത്മാക്കളും സ്ത്രീകളും ദൈവത്തിന്റെ ഭാര്യമാർ ആണെന്ന് വേദം പറയുന്നു (സ്ത്രിയഃ സതീഃ പുംസഃ, Striya satīḥ pusa). ആത്മാവ് എല്ലാ മനുഷ്യർക്കും പൊതുവായതാണ്. ആത്മാവ് അതിന്റെ ഫലങ്ങളും കർമ്മങ്ങളും അനുസരിച്ച് ആണിന്റെയും പെണ്ണിന്റെയും ജന്മങ്ങൾ എടുക്കുന്നു. ഈ അർത്ഥത്തിൽ, പേരുകൾക്ക് പോലും നിയന്ത്രണങ്ങളില്ല. പുരുഷൻമാരായ മുനിമാർ പോലും ആ ജന്മത്തിൽ തന്നെ സ്ത്രീകളായിത്തീർന്ന്, ശ്രീരാമനെ ആലിംഗനം ചെയ്യാൻ ആഗ്രഹിച്ചു, കാരണം ഋഷികൾ വേദപണ്ഡിതന്മാരാണ്. 'ധാര' (‘Dhaara’) എന്ന വാക്കിൽ നിന്നാണ് 'രാധ' (‘Radha’) ഉണ്ടായത്, അതിനർത്ഥം ഏത് സമയത്തും എവിടെയും ഒരു ഇടവേളയുമില്ലാതെ നിരന്തരമായ ഭക്തി പ്രവാഹം എന്നാണ്. അതിനാൽ, ഈശ്വരനോടുള്ള നിരന്തരമായ ഭക്തി ആത്മാവിൽ നിലനിൽക്കുകയാണെങ്കിൽ ഏതൊരു ഭക്തനും ആണായാലും പെണ്ണായാലും രാധയായിത്തീരുന്നു.

ചൈതന്യ മഹാപ്രഭു (Chaitanya Mahaprabhu), ഒരു പുരുഷ ഭക്തൻ രാധയുടെ അവതാരമായിരുന്നു, എല്ലാ ദിവസവും, അദ്ദേഹത്തിന്റെ ശരീരം ഉയർന്ന താപനിലയിൽ ആയിരുന്നു, അന്ന് കൃഷ്ണൻ അവനെ ആശ്ലേഷിക്കുമ്പോൾ മാത്രമേ അത് ശമിക്കുകയുള്ളൂ. വാസ്തവത്തിൽ, രാധ മുനി ദുർവാസാവിന്റെ അവതാരവും ദുർവാസാവ് ഭഗവാൻ ശിവന്റെ അവതാരവുമാണ്. ദൈവത്തോടുള്ള ഭക്തിയുടെ പശ്ചാത്തലത്തിൽ വളരെയധികം പിരിമുറുക്കം നേരിടുന്ന അത്തരമൊരു ഭക്തയുടെ വേഷമാണ് രാധ അവതരിപ്പിച്ചത്. ഭഗവാൻ ശിവനല്ലാതെ മറ്റാർക്കും ആ വേഷത്തിന്റെ ജീവിതത്തിൽ ഇത്രയധികം പിരിമുറുക്കം നേരിടാൻ കഴിയില്ല. കൃഷ്ണനേക്കാൾ മൂത്തവനായ അയനഘോഷനെ (Ayanaghosha) (യശോദയുടെ സഹോദരൻ) രാധ വിവാഹം കഴിച്ചു. പക്ഷേ, ഭഗവാൻ കൃഷ്ണനോടുള്ള സ്നേഹത്തിൽ തന്റെ ശരീരത്തിൽ സ്പർശിക്കാൻ പോലും അവൾ ഭർത്താവിനെ അനുവദിച്ചില്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക് വളരെ കർശനമായ പാരമ്പര്യ നിയമങ്ങൾ നിലനിന്നിരുന്ന അക്കാലത്ത്, കർശനമായ ആചാരങ്ങൾ ലംഘിക്കാനുള്ള ധൈര്യം രാധയായി അവതാരമെടുത്ത ഭഗവാൻ ശിവന് മാത്രമേ ഉണ്ടാകൂ.

★ ★ ★ ★ ★

 
 whatsnewContactSearch