04 Apr 2024
[Translated by devotees of Swami]
പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,
(ഹൈദരാബാദിൽ നടന്ന താഴെ പറയുന്ന സത്സംഗത്തിൽ കാനഡയിൽ നിന്നുള്ള ശ്രീമതി. പ്രിയങ്ക, മുംബൈയിൽ നിന്നുള്ള ശ്രീ. കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീ സൗമ്യദീപ് മൊണ്ടൽ, ശ്രീമതി. ഛന്ദ ചന്ദ്ര, ശ്രീ. സൂര്യ, ശ്രീമതി. ഭാഗ്യ, ശ്രീ. ശ്രീവത്സ ദത്ത എന്നിവരും ശ്രീ. ഫണിയും മറ്റ് ചില ലോക്കൽ ഭക്തരും പങ്കെടുത്തു. 2024 മാർച്ച് 22 മുതൽ 25 വരെ സത്സംഗം നടന്നു, അവസാന ദിവസം സ്വാമി 10 മണിക്കൂർ തുടർച്ചയായി സത്സംഗം നൽകി.)
1. ഭഗവാൻ കൃഷ്ണൻ ബൃന്ദാവനം ഉപേക്ഷിച്ചു, ജീവിതത്തിലൊരിക്കലും തിരിച്ചുവന്നില്ല. ഇത് ദൈവത്തിൻ്റെ ഏറ്റവും ക്രൂരമായ പ്രവൃത്തിയല്ലേ?
[ശ്രീമതി ഛന്ദയുടെ ഒരു ചോദ്യം.]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ മകന് മൂന്ന് മാസത്തേക്ക് കഠിനമായ കോച്ചിംഗിൽ പരിശീലനം നൽകുമെന്നും നിങ്ങളുടെ മകൻ ഒരു ദിവസം പോലും ഇൻസ്റ്റിറ്റ്യൂട്ടു വിട്ടുപോകരുതെന്നും ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടു പറയുന്നുവെന്ന് കരുതുക. ആ പരിശീലനത്തിന് വിധേയനായാൽ, ജീവിതകാലം മുഴുവൻ അദ്ദേഹത്തിന് വളരെ വർണ്ണാഭമായ ഒരു കരിയർ ലഭിക്കുമെന്ന് ഉറപ്പാണ്. ഈ നിർദ്ദേശം നിങ്ങൾ അംഗീകരിക്കുമോ? ഈ മൂന്ന് മാസത്തിനുള്ളിൽ ഒരു ദിവസം പോലും നിങ്ങളുടെ മകന് വീട്ടിൽ വരാൻ പറ്റാത്തതിനാൽ നിങ്ങൾ ഉടൻ സമ്മതിക്കില്ല. പത്ത് ദിവസത്തിൽ ഒമ്പത് ദിവസമെങ്കിലും നിങ്ങളുടെ മകൻ നിങ്ങളുടെ വീട്ടിൽ വരണമെന്നാണ് നിങ്ങളുടെ ആഗ്രഹം! നിങ്ങൾ സമഗ്രമായ ഒരു വിശകലനം നടത്തുകയും ഇത് അവൻ്റെ ക്ഷേമത്തിൻ്റെ ഏറ്റവും മികച്ച താൽപ്പര്യമാണെന്ന് കണ്ടെത്തുകയും ചെയ്യും. പിന്നീട്, നിങ്ങളുടെ മകനോടുള്ള ആകർഷണീയതയെ മറികടന്ന് ഈ നിർദ്ദേശം നിങ്ങൾ അംഗീകരിക്കും. അതുപോലെ, ഗോപികമാരുടെ ക്ഷേമത്തിൽ ദൈവത്തിന് താൽപ്പര്യമുണ്ട്. സമകാലിക മനുഷ്യാവതാരത്തിൽ നിന്ന് ഭക്തൻ അകന്നു നിൽക്കുമ്പോൾ ഏതൊരു ഭക്തൻ്റെയും ഭക്തി അത്യധികം വർദ്ധിക്കുന്നു. കാരണം, ദൈവം മനുഷ്യ മാധ്യമത്തെ തൻ്റെ രൂപമായി എടുത്തിരിക്കുന്നു, അത്തരം മാധ്യമത്തിന് ഒരു സാധാരണ മനുഷ്യൻ്റെ എല്ലാ സ്വാഭാവിക ഗുണങ്ങളും ഉണ്ട്. നിങ്ങൾ അവതാരത്തോട് അടുത്തിരിക്കുമ്പോൾ, ദൈവത്തിൻ്റെ മനുഷ്യ മാധ്യമത്തിൻ്റെ എല്ലാ സ്വാഭാവിക ഗുണങ്ങളും നിങ്ങൾ നിരീക്ഷിക്കുന്നുണ്ടാകും. മാധ്യമത്തിൻ്റെ അത്തരം നിരന്തര നിരീക്ഷണം അവൻ ഒരു മനുഷ്യൻ മാത്രമാണെന്നും ദൈവമല്ലെന്നും നിങ്ങളുടെ മനസ്സിൽ ഒരു ധാരണ സൃഷ്ടിക്കുന്നു. ഇതിലൂടെ ഭക്തി കുറയുന്നു. ആരെങ്കിലും അടുത്ത് നിന്നാൽ, അത്തരമൊരു വ്യക്തി വെറുക്കപ്പെടുമെന്നും, അതേ വ്യക്തി അകലെ നിന്നാൽ, അത്തരമൊരു വ്യക്തി സ്നേഹിക്കപ്പെടുമെന്നും, ഇത് ദൈവിക മാലാഖമാർക്ക് പോലും അനിവാര്യമാണെന്നും വേദം പറയുന്നു (പരോക്ഷപ്രിയാ ഇവ ഹി ദേവാഃ പ്രത്യക്ഷ ദ്വിഷഃ- വേദ). ഈ തത്വം മാലാഖമാർക്ക് പോലും അനിവാര്യമായിരിക്കുമ്പോൾ, സാധാരണ മനുഷ്യരെക്കുറിച്ച് എന്തുപറയാനാണ്?. അതിനാൽ, ഗോപികമാരിൽ നിന്ന് അകന്നു നിൽക്കാൻ ഭഗവാൻ കൃഷ്ണൻ ആഗ്രഹിച്ചു, അങ്ങനെ അവരുടെ ഭക്തി അത്യധികം വർദ്ധിക്കുകയും അവർക്ക് ഏറ്റവും ഉയർന്ന ഫലത്തേക്കാൾ (അവൻ്റെ വാസസ്ഥലം) ഉയർന്ന ഗോലോകത്തിന് അർഹത നേടുകയും ചെയ്യാം. ഇഹലോകവാസത്തിനിടയിലെ ആകർഷണത്തേക്കാൾ ക്ഷേമമാണ് പ്രധാനം.
2. അങ്ങയുടെ മുകളിൽ നൽകിയിരിക്കുന്ന ഉദാഹരണത്തിൽ ആശയവും ഉദാഹരണവും തികച്ചും അനുയോജ്യമാണോ?
[അങ്ങ് നൽകിയ ഉദാഹരണത്തിൽ, ഭാവിയിലെ കരിയറിൻ്റെ മൂല്യം അമ്മയ്ക്കും മകനും അറിയാം, അതിനാൽ ഇരുവർക്കും അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയും. ആശയത്തിൽ, ഗോപികമാർക്ക് ഭാവി ഫലം അറിയില്ല, കാരണം അവർ കൃഷ്ണദേവനോടുള്ള ഭക്തിക്ക് പ്രതിഫലമായി ഒരു ഫലത്തിനും കാംക്ഷിക്കുന്നില്ല. ഈ രീതിയിൽ, ആശയവും ഉദാഹരണവും തികച്ചും അനുയോജ്യമല്ല.]
സ്വാമി മറുപടി പറഞ്ഞു:- ആശയവും മാതൃകയും തികച്ചും യോജിക്കുന്നു, കാരണം ഗോപികമാർക്ക് ഫലത്തെക്കുറിച്ച് അറിയില്ല എന്നതുപോലെ, സ്കൂൾ വിട്ട് പോകുന്ന മകനും ഭാവി ജീവിതത്തിൻ്റെ മൂല്യത്തെക്കുറിച്ച് നിഷ്കളങ്കനാണ്, വീട്ടിലേക്ക് വരാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. ഈ ഉദാഹരണത്തിൽ, ഭാവി കരിയറിൻ്റെ മൂല്യം അമ്മയ്ക്ക് മാത്രമേ അറിയൂ. അതുപോലെ, ആശയത്തിൽ, അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന ഭഗവാൻ കൃഷ്ണനു മാത്രമേ ഭാവി ഫലവും ഭാവി ഫലത്തിൻ്റെ മൂല്യവും അറിയൂ. ഉദാഹരണത്തിൽ, അവൻ ഇടയ്ക്കിടെ വീട്ടിൽ വരണമെന്ന് മകൻ നിർബന്ധിക്കുന്നു, എന്നാൽ ഈ മൂന്ന് മാസങ്ങളിൽ ഒരിക്കൽ പോലും മകൻ വീട്ടിൽ വരരുതെന്ന് അമ്മ കർശനമായി ശഠിക്കുന്നു. അമ്മ വളരെ പരുഷവും കഠിനവുമായി കാണപ്പെടാം, എന്നിട്ടും, മകന്റെ ഭാവി ജീവിതത്തെക്കുറിച്ച് അവൾക്ക് തൻ്റെ മകനോട് യഥാർത്ഥ സ്നേഹമുണ്ട്. അതുപോലെ, ഭഗവാൻ കൃഷ്ണൻ ഭാവി ഫലത്തിൻ്റെ മൂല്യം അറിയുന്നു, അതിനാൽ ഒരിക്കൽ പോലും ബൃന്ദാവനത്തിലേക്ക് മടങ്ങാത്തതിൽ കർക്കശനാണ്.
3. സമയപരിധി വ്യത്യസ്തമായതിനാൽ, ആശയവും ഉദാഹരണവും തികച്ചും അനുയോജ്യമല്ല. ദയവായി വിശദീകരിക്കുക.
[ഉദാഹരണത്തിൽ, സമയം വെറും മൂന്ന് മാസമായിരുന്നു, എന്നാൽ ആശയത്തിൽ, സമയം ഒരു മുഴുവൻ ജീവിതകാലമാണ്. അതിനാൽ, ഉദാഹരണവും ആശയവും പരസ്പരം യോജിക്കുന്നില്ല.]
സ്വാമി മറുപടി പറഞ്ഞു:- നമ്മളെപ്പോലുള്ള സാധാരണ ആത്മാക്കൾക്ക് ഒരു ജീവിതം വളരെ ദൈർഘ്യമേറിയതാണ്. പക്ഷേ, മനുഷ്യർ അനുഭവിക്കുന്ന ഈ ദീർഘകാലം ദൈവത്തിന് വളരെ വളരെ കുറഞ്ഞ സമയമാണ്. അതുകൊണ്ട് തന്നെ ഒരു നിമിഷത്തിനുള്ളിൽ സംഭവിക്കുന്ന ഗോപികമാരുടെ ഈ വേദന അവൻ കാര്യമാക്കുകയില്ല. ഗോപികമാർക്ക് ഈ അനുഭവം വളരെ നീണ്ടതാണെന്ന് നിങ്ങൾ വാദിച്ചേക്കാം. പക്ഷേ, ഭാവി ഫലത്തിൻ്റെ മൂല്യം കണക്കിലെടുത്ത്, ഭഗവാൻ കൃഷ്ണൻ കാർക്കശ്യത്തോടെ കഠിന ഹൃദയനാകുന്നു, അങ്ങനെ ഗോപികമാർ ശാശ്വതമായി ഉയർന്ന സ്ഥാനത്ത് നിൽക്കും. ഗോപികമാരുടെ ജീവിതകാലം മുഴുവനും അവരുടെ ഏറ്റവും ഉയർന്ന ശാശ്വത സ്ഥാനവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വളരെ ചെറുതാണ്.
4. ഒരു സ്ഥിതപ്രജ്ഞൻ നവീകരിക്കപ്പെട്ടതിനാൽ ദൈവം മോക്ഷം നൽകിയാൽ, അവൻ തൻ്റെ മക്കളുടെ കടം വീട്ടിയില്ലെങ്കിലും ആത്മാവിന് മോക്ഷം ലഭിക്കുമോ?
[ശ്രീ കുനാൽ ചാറ്റർജിയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- നവീകരണം നടന്നയുടൻ, ആത്മാവ് ഈ ഭൂമിയിൽ വസിക്കുന്നുണ്ടെങ്കിലും ദൈവം മോക്ഷം നൽകുന്നു, അങ്ങനെയുള്ള ഒരു ആത്മാവിനെ ജീവിച്ചിരിക്കുമ്പോൾ തന്നെ മുക്തനായി എന്ന് വിളിക്കുന്നു (ജീവൻമുക്ത). സന്താനങ്ങളോടുള്ള ലോൺ പൂർണ്ണമായി ക്ലിയർ ചെയ്തില്ലെങ്കിലും, ലോൺ പൂർണ്ണമായും ക്ലിയർ ആകുന്നതുവരെ മോക്ഷം മാറ്റിവയ്ക്കില്ല, കാരണം ആത്മാവിന് മോക്ഷം ലഭിച്ചയുടനെ, എല്ലാ കർമ്മങ്ങളും നശിച്ചതിനാൽ അവൻ്റെ എല്ലാ കർമ്മഫലങ്ങളും അപ്രത്യക്ഷമാകുന്നു (ക്ഷിയന്തേ ചസ്യ കർമ്മാണി). മക്കളോടുള്ള പെന്റിങ് ലോൺ ദൈവിക സർക്കാർ (ഡിവൈൻ ഗവർണമെന്റ്) തന്നെ ക്ലിയർ ചെയ്യുന്നു.
5. മോക്ഷം ലഭിച്ച ഒരു ആത്മാവും അതിൻ്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് വഴുതിപ്പോകുമോ?
സ്വാമി മറുപടി പറഞ്ഞു:- വളരെ അപൂർവ്വമായി, വിമോചിതനായ (ലിബറേറ്റഡ്) ഒരു ആത്മാവ് ഇതിനകം നേടിയ യോഗ അല്ലെങ്കിൽ ദൈവവുമായുള്ള സംസർഗ്ഗത്തിൽ നിന്ന് വഴുതിപ്പോകും, അതിനെ യോഗഭ്രഷ്ട എന്ന് വിളിക്കുന്നു . പക്ഷേ, അത്തരമൊരു ആത്മാവ് ജനിച്ചത് ആത്മീയരായ ആളുകളുടെ കുടുംബത്തിലാണ്, അവരും സമ്പന്നരാണ്. ആത്മാവ് അവൻ്റെ ആത്മീയ ആളുകളാൽ പരിശീലിപ്പിക്കപ്പെടുകയും ആത്മീയ പാതയിൽ തുടരുകയും ചെയ്യും, കാരണം അദ്ദേഹത്തിന് ആവശ്യത്തിന് പൂർവ്വിക സ്വത്ത് ഉള്ളതിനാൽ ഭക്ഷണത്തിനായി സമ്പാദിക്കേണ്ട ആവശ്യമില്ല. തൻ്റെ ജീവിതത്തിൻ്റെ ഓരോ മിനിറ്റിലും, അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ചോർത്ത് വിഷമിക്കാതെ ആത്മീയ ജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവനു കഴിയും. അങ്ങനെ വീണുപോയ ഒരു വിമോചിത ആത്മാവ് അതിൻ്റെ യഥാർത്ഥ ആത്മീയ ലൈനിനെ തിരികെ പിടിക്കുകയും തെറ്റിൽ നിന്ന് തിരുത്തപ്പെടുകയും അതിൻ്റെ യഥാർത്ഥ സ്ഥാനത്തേക്ക് മടങ്ങുകയും ചെയ്യും. അതൊരു വലിയ കുറ്റമല്ല, മറിച്ച് എളുപ്പം ശരിയാക്കാവുന്ന ഒരു ചെറിയ സ്ലിപ്പ് (വീഴ്ച്ച) മാത്രം. ഇതെല്ലാം ഗീതയിൽ വിശദീകരിച്ചിട്ടുണ്ട് (യതതേ ച തതോ ഭൂയാഃ … - ഗീത).
6. ഒരു മനുഷ്യാത്മാവ് മൃഗങ്ങളുടെ ജന്മ ചക്രത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ, അത് എന്നെന്നേക്കുമായി ശിക്ഷിക്കപ്പെടും. ദയവായി വിശദീകരിക്കുക.
സ്വാമി മറുപടി പറഞ്ഞു:- ദൈവം എല്ലാ ആത്മാക്കളുടെയും സ്രഷ്ടാവാണ്, ആത്മാക്കളോട് ദശലക്ഷക്കണക്കിന് മടങ്ങ് സ്നേഹമുള്ള ദൈവിക പിതാവാണ് (അഹ ബീജ പ്രദഃ പിതാ). അത്തരത്തിലുള്ള ഒരു ദിവ്യപിതാവ് തൻ്റെ സൃഷ്ടിക്കപ്പെട്ട ആത്മാക്കളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ എപ്പോഴും വളരെ ദയ കാണിക്കും. ഊണിലും കുടിയിലും ലൈംഗികതയിലും ഉറക്കത്തിലും എപ്പോഴും തത്പരനായ ഒരു മനുഷ്യാത്മാവിനെ ദൈവം കണ്ടെത്തുമ്പോൾ, ഈ നാല് ഇനങ്ങളല്ലാതെ ആത്മാവ് ദൈവത്തെക്കുറിച്ച് വ്യാകുലപ്പെടാത്തതിനാൽ, പരമകാരുണികനായ ദിവ്യപിതാവിൻ്റെ കഠിനമായ പരിശ്രമങ്ങൾക്കിടയിലും. അത്തരമൊരു ആത്മാവിന് ഒരു മൃഗത്തിൻ്റെ ജന്മം നൽകണമെന്ന് തീരുമാനിക്കുന്നു, അതിനാൽ മൃഗം ഈ നാല് ഇനങ്ങളിൽ മാത്രം ഒതുങ്ങുന്നു. അങ്ങനെ ചെയ്യുമ്പോൾ, ആത്മാവിനോട് ഒരു അനീതിയും സംഭവിക്കുന്നില്ല. മനുഷ്യാത്മാവായി നിലനിൽക്കുമ്പോൾ, അത് ഒരു വിവാഹ ചടങ്ങിൽ വിരുന്ന് ആസ്വദിച്ചുവെന്ന് നിങ്ങൾ വാദിച്ചേക്കാം, അതേസമയം അത് ഇപ്പോൾ മൃഗമായി പുല്ല് തിന്നുന്നു, അങ്ങനെയെങ്കിൽ അത് ആത്മാവിന് നഷ്ടമല്ലേ? ആപേക്ഷികതാ സിദ്ധാന്തമനുസരിച്ച്, പച്ചപ്പുല്ല് മൃഗത്തിന് അതേ വിരുന്നാണ് (മനുഷ്യൻ്റെ) എന്നതിനാൽ ആത്മാവിന് ഒരു നഷ്ടം പോലും ഇല്ല. നിങ്ങൾ വിരുന്ന്-ഭക്ഷണം കാണുന്നതുപോലെ തന്നെ, മൃഗം പച്ചപ്പുല്ലിനെ അതിൻ്റെ വിരുന്നു-ഭക്ഷണമായി കാണുന്നു. നിങ്ങൾ ഈ കാര്യം തെറ്റിദ്ധരിക്കുന്നു, കാരണം ഒരു മനുഷ്യനെന്ന നിലയിൽ നിങ്ങൾ വിരുന്നു-ഭക്ഷണവും പച്ചപ്പുല്ലും കാണുന്നു. അതിനാൽ, ദൈവം തൻ്റെ നിത്യദയയാൽ ഒരു കുറവും കൂടാതെ ആത്മാവിൻ്റെ കൃത്യമായ ആഗ്രഹം നിറവേറ്റി.
7. പരമ്പരാഗതമായ അനുഷ്ഠാനങ്ങളായ ചില ആചാരങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ ആത്മീയ പ്രവർത്തനത്തിൻ്റെ ഏറ്റവും ഉയർന്ന ശാശ്വതമായ ഫലം നേടാനാകുമോ?
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ആചാരാനുഷ്ഠാനങ്ങളുടെയും പരമ്പരാഗത ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, അവ ആത്മീയ പ്രവർത്തനങ്ങളായി (ജോലി) കണക്കാക്കപ്പെടുന്നു, അവ നിങ്ങൾക്ക് ഏറ്റവും ഉയർന്ന ആത്മീയ ഫലം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഗീത പറയുന്നത്, നിങ്ങൾ പ്രായോഗികമായി ഏതെങ്കിലും ജോലി നിർവഹിക്കുന്നതിന് മുമ്പ്, ശരിയായി വ്യാഖ്യാനിച്ച വിശുദ്ധ ഗ്രന്ഥങ്ങൾ ( ജ്ഞാനത്വ കുർവീത കർമ്മാണി - ഗീത) പിന്തുണയ്ക്കുന്ന ആഴത്തിലുള്ള യുക്തിസഹമായ വിശകലനം ഉപയോഗിച്ച് അത്തരം ജോലികൾ വിശകലനം ചെയ്യണമെന്നാണ്. തിരുവെഴുത്തുകളെ (വിശുദ്ധ ഗ്രന്ഥങ്ങൾ) സംബന്ധിച്ചിടത്തോളം, ദൈവം ഈ തിരുവെഴുത്തുകൾ എഴുതുകയോ പറയുകയോ (ഡിക്ക്ട്ടേറ്റു) ചെയ്യുന്ന ഒരു ഓഡിയോ-വീഡിയോ കാസറ്റ് നമ്മൾ കണ്ടിട്ടില്ല. പിന്നെ, ഈ വിശുദ്ധഗ്രന്ഥങ്ങളുടെ രചയിതാവ് ദൈവമാണെന്ന് എങ്ങനെ വിശ്വസിക്കും? ആഴത്തിലുള്ള യുക്തിസഹമായ വിശകലനത്തിലൂടെ വിശുദ്ധഗ്രന്ഥത്തെ വിശകലനം ചെയ്യുകയും ദൈവം എഴുതിയതെല്ലാം ആഴത്തിലുള്ള യുക്തിസഹമായ വിശകലനത്തിലൂടെ ന്യായീകരിക്കപ്പെടുന്നുവെന്ന് കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഏക പോംവഴി. വിശുദ്ധഗ്രന്ഥം ദൈവം നേരിട്ട് പറഞ്ഞതിന് തെളിവില്ലാത്തതിനാൽ, ദൈവം എഴുതിയ മൂലവിശുദ്ധഗ്രന്ഥത്തിൻ്റെ ചില തിരുകലുകളും(ഇൻസെർഷൻസ്) ഇല്ലാതാക്കലും (ഡെലീഷൻസ്) ഉണ്ടായിട്ടുണ്ടാകാം. ഏതെങ്കിലും മതത്തിലെ തെറ്റായ ഭക്തർ ഉണ്ടാക്കിയ വ്യാജ പതിപ്പുകൾ നമുക്ക് എങ്ങനെ കണ്ടെത്താനാകും? മതത്തിൻ്റെ സ്ഥാപകൻ ദൈവത്തിൻ്റെ മനുഷ്യാവതാരമായിരിക്കണം, ആ മൂലവിശുദ്ധഗ്രന്ഥം പിന്തുടരാൻ യഥാർത്ഥ നല്ല ഭക്തർ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, കാലക്രമേണ, ഈ ലോകത്തിൽ നല്ലവരും ചീത്തയുമായ ആളുകൾ ഉൾക്കൊള്ളുന്നതിനാൽ, തെറ്റുകാരായ ഭക്തർ ചെയ്യുന്ന കൂട്ടിച്ചേർക്കലുകളെ നിങ്ങൾക്ക് തള്ളിക്കളയാനാവില്ല. ചില ആചാരങ്ങളിൽ വിശ്വസിക്കുന്നതിന് മുമ്പ് യുക്തിസഹമായ വിശകലനം നടത്താൻ ഗീത പറയുന്നതിൻ്റെ കാരണം ഇതാണ്, അവ ദൈവത്താൽ മാത്രം അനുശാസിക്കപ്പെട്ടതാണെന്ന് ഉറപ്പാക്കുക. നിങ്ങൾ അത്തരം ആഴത്തിലുള്ള യുക്തിസഹമായ വിശകലനം നടത്തി മെറിറ്റ് കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾക്ക് അത്തരം പാരമ്പര്യങ്ങൾ പരിശീലിക്കാം. ദൈവം യുക്തിക്ക് അതീതനാണ്, എന്നാൽ അവൻ പറഞ്ഞതൊന്നും യുക്തിരഹിതമല്ല. വേദങ്ങൾക്കുശേഷം ഗീത വന്നതിനാൽ ഗീത വേദങ്ങളെ വ്യാഖ്യാനിച്ചു, വേദങ്ങൾ ഗീതയെപ്പറ്റി വ്യാഖ്യാനിച്ചില്ല. ആയതിനാൽ വേദങ്ങളുടെ കാര്യത്തിലും ഗീതയെ അന്തിമ അധികാരമായി എടുക്കണം.
8. അങ്ങയുടെ ജ്ഞാനം എങ്ങനെ പ്രചരിപ്പിക്കാമെന്ന് ദയവായി എന്നെ നയിക്കുക?
സ്വാമി മറുപടി പറഞ്ഞു:- ആദ്ധ്യാത്മിക (സ്പിരിച്വൽ) ജ്ഞാനത്തിൻ്റെ പ്രചരണം രണ്ട് തരത്തിലുള്ള പ്രബോധകർക്ക് ചെയ്യാം:-
i) പഠിച്ച ജ്ഞാനം പ്രാവർത്തികമാക്കാൻ കഴിയാത്ത പ്രബോധകന്, വിശദീകരണത്തിൽ നല്ല കഴിവുള്ളതിനാൽ പ്രചരിപ്പിക്കാം. പ്രാക്ടീസ് ചെയ്യാൻ കഴിയാത്ത ഒരു ഡോക്ടർക്കോ എഞ്ചിനീയറിനോ ഒരു കോളേജിൽ ടീച്ചിംഗ് സ്റ്റാഫ് അംഗമാകാനും പുതിയ തലമുറയ്ക്ക് യഥാർത്ഥ ആത്മീയ ജ്ഞാനം പഠിക്കാൻ സഹായിക്കാനും കഴിയും, അങ്ങനെ അവരിൽ ചിലർക്കെങ്കിലും പ്രാക്ടീസ് ചെയ്യാം. ഇത്തരം പ്രസംഗകർക്ക് സർക്കാർ ശമ്പളവും നൽകുന്നുണ്ട്. അതുപോലെ, അത്തരം പ്രബോധകരും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരാണ്, കാരണം നിരന്തരമായ പ്രബോധനം കാരണം, ജ്ഞാനം അവനിൽ / അവളിൽ ദഹിപ്പിക്കപ്പെടുന്നു, അത് തീർച്ചയായും പ്രയോഗമായി രൂപാന്തരപ്പെടുന്നു, അങ്ങനെ അത്തരം ഒരു പ്രസംഗകനും കാലക്രമേണ അത്യുന്നത ഫലം ലഭിക്കും.
ii) ചില പ്രസംഗകരുണ്ട്, അവർ അവരുടെ വ്യക്തിപരമായ പരിശീലനമില്ലാതെ (പ്രാക്ടീസ്) പ്രസംഗിക്കില്ല. അങ്ങനെയുള്ള പ്രബോധകനെ സദ്ഗുരു എന്ന് വിളിക്കുന്നു. ശർക്കര കഴിക്കരുതെന്ന് കുട്ടിയോട് ഉപദേശിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു സ്ത്രീ തൻ്റെ മകനെ ശ്രീ പരമഹംസൻ്റെ അടുക്കൽ കൊണ്ടുവന്നു. ഒരു മാസത്തിനു ശേഷം കുട്ടിയെ കൊണ്ടുവരാൻ ശ്രീ പരമഹംസർ സ്ത്രീയോട് ആവശ്യപ്പെട്ടു. ഒരു മാസത്തിനുശേഷം ആ സ്ത്രീ മകനെ കൊണ്ടുവന്നപ്പോൾ, ശർക്കര കഴിക്കരുതെന്ന് ശ്രീ പരമഹംസർ കുട്ടിയോട് ഉപദേശിച്ചു. ഒരു മാസം വൈകിയതിൻ്റെ കാരണം അമ്മ പരമഹംസനോട് ചോദിച്ചപ്പോൾ, ശർക്കര കഴിക്കുന്നത് അദ്ദേഹത്തിനും ശീലമാണെന്ന് ശ്രീ പരമഹംസർ പറഞ്ഞു. ശർക്കര കഴിക്കാതിരിക്കാൻ ഒരു മാസമെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ആശയം പ്രാവർത്തികമാക്കാതെ പ്രസംഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഈ ആശയത്തിൻ്റെ മറ്റൊരു കോണും നമുക്ക് എടുക്കാം. ഡോക്ടർ ഒരു പുകവലിക്കാരനായിരിക്കാം, പക്ഷേ, പുകവലി നിർത്താൻ നൽകുന്ന മരുന്ന് വളരെ നല്ലതാണ്. പരമഹംസർ മുകളിൽ പറഞ്ഞത് പ്രബോധകൻ്റെ കോണിൽ നിന്നാണ്, കുട്ടിയുടെ കോണിൽ നിന്നല്ല. ഇവിടെയും, ഡോക്ടറെ സമീപിച്ച രോഗി, ഡോക്‌ടറുടെ പുകവലിയെക്കുറിച്ച് വിഷമിക്കേണ്ടതില്ല. രോഗിയല്ല, ഡോക്ടർ ചിന്തിക്കേണ്ട കോണാണിത്. ഷിർദി സായി ബാബ ഹുക്ക വലിക്കുന്നത് പോലെ ദൈവത്തിൻ്റെ അവതാരമായിരിക്കാം ഡോക്ടർ. അതിനാൽ, പ്രസംഗകൻ്റെ പ്രാക്ടിസിനെക്കുറിച്ച് നമ്മൾ വിമർശിക്കരുത്. ഡോക്‌ടർ ഒരു സാധാരണ മനുഷ്യനാണെങ്കിൽ പുകവലിയുടെ പേരിൽ അവൻ കഷ്ടപ്പെടും. നമ്മൾ എന്തിന് അദ്ദേഹത്തെ വിമർശിക്കണം? നമ്മൾ അവൻ്റെ അടുത്തേക്ക് പോയത് നമ്മുടെ രോഗം ഭേദമാക്കാനാണ്, അവൻ്റെ രോഗം ഭേദമാക്കാനല്ല! പ്രാക്ടീസ് ഇല്ലാത്ത ഒരു ഡോക്ടറുടെ കയ്യിൽ നിന്ന് മരുന്ന് കഴിക്കില്ലെന്ന് പറഞ്ഞ് ഡോക്ടറുടെ അടുത്ത് പോയ രോഗി ഡോക്ടറെ കുറ്റപ്പെടുത്തുന്നു എന്നതാണ് യഥാർത്ഥ വസ്തുത. പുകവലി ഉപേക്ഷിക്കാൻ ഇഷ്ടമില്ലാത്തതിനാൽ രോഗി തൻ്റെ പുകവലി സുഖപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നതാണ് അത്തരം കുറ്റപ്പെടുത്തലിൻ്റെ കാരണം!
9. ഭക്തി പാരമ്യത്തിലെത്തുമ്പോൾ, പെന്റിങ് പാപങ്ങളുടെ ശിക്ഷകളെല്ലാം താനേ റദ്ദാകുമെന്നല്ലേ അർത്ഥമാക്കുന്നത്?
[ശ്രീമതി ഛന്ദയുടെയും മിസ്സ്. ത്രൈലോക്യയുടെയും ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- തീർപ്പാക്കാത്ത (പെന്റിങ്) പാപങ്ങൾ റദ്ദാക്കുന്നത് ദൈവിക ഭരണഘടനയിലെ ഒരു പ്രത്യേക വകുപ്പാണ്. അത്തരം പാപങ്ങളുടെ റദ്ദാക്കൽ നവീകരണ പ്രക്രിയയിലൂടെ മാത്രമാണ് ചെയ്യുന്നത്. പെന്റിങ് ശിക്ഷകൾ റദ്ദാക്കാൻ ഇതല്ലാതെ മറ്റൊരു മാർഗവുമില്ല. പാപത്തിൻ്റെ സാക്ഷാത്കാരം (ജ്ഞാനയോഗം), പശ്ചാത്താപം (ഭക്തിയോഗം), ജീവിതകാലം മുഴുവൻ പാപം ആവർത്തിക്കാതിരിക്കുക (കർമ്മയോഗം) എന്നിവയാണ് നവീകരണത്തിൻ്റെ നടപടിക്രമം. ഭക്തിയുടെ പാരമ്യത കൈവരിച്ചതിനു ശേഷവും, ഭഗവാൻ കൃഷ്ണൻ പറയുന്നു, അത്തരമൊരു ക്ലൈമാക്സ് ഭക്തൻ ഉടൻ തന്നെ നവീകരിക്കപ്പെടുമെന്ന് (അപി ചേത്...ക്ഷീപ്രം ഭവതി ധർമ്മാത്മാ - ഗീത). ഇതിനർത്ഥം ക്ലൈമാക്‌സ് ഭക്തൻ ഉടൻ തന്നെ നവീകരിക്കപ്പെടും, ക്ലൈമാക്‌സ് ഭക്തൻ സ്വയമേവ നവീകരിക്കപ്പെട്ട ആത്മാവാണെന്ന് ഇതിനർത്ഥമില്ല. ക്ലൈമാക്സ് ഭക്തി മൂലം ഗോപികമാർ ഭ്രാന്തരായതിനാൽ, അവർക്ക് നവീകരണ നടപടിക്രമങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല. അതിനാൽ, ഭഗവാൻ കൃഷ്ണൻ അവരുടെ എല്ലാ മുൻകാല പാപങ്ങളും തന്നിൽ ഏൽപ്പിക്കുകയും അവ ആസ്വദിക്കുകയും ചെയ്തു. ഒരു സ്ഥിതപ്രജ്ഞൻ്റെ കാര്യത്തിൽ, അവൻ ഭ്രാന്തിനെ നിയന്ത്രിക്കുന്നതിനാൽ അവൻ ഭ്രാന്തനാകില്ല, അതിനാൽ, അത്തരം ഒരു സ്ഥിതപ്രജ്ഞയെ മുകളിൽ പറഞ്ഞ ശ്ലോകത്തിൽ പരാമർശിക്കുകയും താമസിയാതെ തന്നെ നവീകരിക്കപ്പെടുകയും ചെയ്യുന്നു. ഒരു സ്ഥിതപ്രജ്ഞനെ സംബന്ധിച്ചിടത്തോളം, നവീകരണം വളരെ എളുപ്പമാണ്.
10. ജ്ഞാനമില്ലായ്മയാണോ അസന്തുഷ്ടിക്ക് കാരണം?
[ശ്രീ സൗമ്യദീപ് മൊണ്ടലിൻ്റെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- എല്ലായിടത്തും മിഥ്യാബോധം (ഇല്ല്യൂഷൻ) ദുരിതം കൊണ്ടുവരുന്നു, അതേസമയം സത്യത്തിൻ്റെ സാക്ഷാത്കാരം (റിയലൈസേഷൻ) സന്തോഷം നൽകുന്നു. കയർ കാണുമ്പോൾ പാമ്പാണെന്ന മിഥ്യാബോധത്തിന് വിധേയമാകുമ്പോൾ നിങ്ങൾ ദുരിതം അനുഭവിക്കുകയാണ്. ടോർച്ച് ലൈറ്റിൻ്റെ (സദ്ഗുരു) സഹായത്തോടെ നിങ്ങൾ അത് മനസ്സിലാക്കുമ്പോൾ, നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നു, കാരണം ആ കയർ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാനും എന്തെങ്കിലും ഉപയോഗപ്രദമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയും. പക്ഷേ, ജ്ഞാനം ഒരു പ്രായോഗിക സാക്ഷാത്കാരമായിരിക്കണം (പ്രാക്ടിക്കൽ റിയലൈസേഷൻ), അതിനർത്ഥം കേവലം സൈദ്ധാന്തിക (തിയറിറ്റിക്കൽ) ജ്ഞാനത്തിനു നിങ്ങളുടെ മിഥ്യയെ നശിപ്പിക്കാൻ കഴിയില്ല എന്നാണ്. സന്ധ്യാസമയത്ത് ഒരു കയർ പാമ്പായി പ്രത്യക്ഷപ്പെടുന്നുവെന്ന് നിങ്ങൾ ഒരു പ്രസംഗകനിൽ നിന്ന് മനസ്സിലാക്കിയിരിക്കാം. അത്തരം സൈദ്ധാന്തിക ജ്ഞാനത്താൽ, സൈദ്ധാന്തിക മിഥ്യാബോധം മാത്രമേ നീക്കം ചെയ്യപ്പെടുകയുള്ളൂ. എന്നാൽ വാസ്തവത്തിൽ, നിങ്ങൾ നടക്കുമ്പോൾ, സന്ധ്യാസമയത്ത് ഒരു കയർ കാണുമ്പോൾ, നിങ്ങൾ പ്രസംഗകൻ്റെ ഉപദേശം ഓർക്കാതെ പാമ്പ് ഒരു കയറായിരിക്കണമെന്ന് തീരുമാനിക്കും. നിങ്ങളുടെ സൈദ്ധാന്തിക ജ്ഞാനത്തെ അടിസ്ഥാനമാക്കി നിങ്ങൾ അങ്ങനെ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഹാനി സംഭവിക്കാം, കാരണം മായയായ സർപ്പം ഒരു യഥാർത്ഥ സർപ്പമായിരിക്കാം. ടോർച്ച് ലൈറ്റ് ഇട്ട് അത് കയറാണെന്ന് പ്രായോഗികമായി മനസ്സിലാക്കിയില്ലെങ്കിൽ, നിങ്ങൾക്ക് പ്രായോഗിക ഫലം ലഭിക്കില്ല. അതിനാൽ, ഇവിടെ ജ്ഞാനം അർത്ഥമാക്കുന്നത് ഭക്ഷണം കഴിക്കുമ്പോൾ ദഹിപ്പിച്ച ഭക്ഷണം പോലെയുള്ള പ്രായോഗിക ജ്ഞാനത്തിൻ്റെ സാക്ഷാത്കാരമാണ്. കേവലം സൈദ്ധാന്തിക ജ്ഞാനം പ്രായോഗികമായി ഉപയോഗപ്രദമല്ല.
സൈദ്ധാന്തിക ജ്ഞാനം ഒരു സ്ലിപ്പ് പോലെയാണ്, അതിൽ വാങ്ങേണ്ട ആവശ്യമായ വ്യവസ്ഥകളുടെ പട്ടിക എഴുതിയിരിക്കുന്നു. നിങ്ങൾ ഇനങ്ങൾ വാങ്ങുന്നതുവരെ നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കേണ്ട സൈദ്ധാന്തിക അറിവാണ് ഈ സ്ലിപ്പ്. ഈ സൈദ്ധാന്തിക അറിവ് നിങ്ങൾ നടപ്പിലാക്കുന്നത് വരെ നിങ്ങൾ ഓർക്കണം. കടയിൽ നിന്ന് താൽക്കാലിക സാധനങ്ങൾ വാങ്ങിക്കഴിഞ്ഞാൽ, ഈ സ്ലിപ്പ് വലിച്ചെറിയാൻ കഴിയും, ഇത് ഉപയോഗശൂന്യമാണ്. സൈദ്ധാന്തിക ജ്ഞാനത്തിൻ്റെ ഉദ്ദേശ്യം അത് നടപ്പിലാക്കുമ്പോൾ അവസാനിക്കുന്നു. സൈദ്ധാന്തിക ജ്ഞാനം പ്രായോഗികമായി നടപ്പിലാക്കുന്നത് ഒന്നുകിൽ ലൗകിക ജീവിതത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി അല്ലെങ്കിൽ ആത്മീയ ജീവിതത്തിൽ ദൈവത്തിനുവേണ്ടിയാണ് ചെയ്യുന്നത്. ആദ്യത്തേതിനെ കർമ്മം (വെറും പ്രവൃത്തി) എന്നും രണ്ടാമത്തേതിനെ കർമ്മയോഗം (ദൈവത്തിന് വേണ്ടി ചെയ്യുന്ന പ്രവൃത്തി) എന്നും വിളിക്കുന്നു. ജ്ഞാനിയെക്കാളും കർമ്മിയെക്കാളും യോഗിയാണ് ഉത്തമനെന്ന് ഗീത പറയുന്നു. ആത്മീയമായ ജ്ഞാനം ലൗകിക ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമാണെന്നും ആത്മീയ പ്രവൃത്തികൾ ലൗകിക പ്രവർത്തനങ്ങളേക്കാൾ മികച്ചതാണെന്നും ഇതിനർത്ഥം. 'യോഗ' (യോഗ എന്നാൽ ദൈവവുമായുള്ള സഹവാസം) എന്ന വാക്ക് ഉപയോഗിക്കുമ്പോഴെല്ലാം, നിങ്ങൾ ദൈവവുമായി സഹവസിക്കുകയും അവൻ്റെ ആത്മീയ ജ്ഞാനം (ജ്ഞാനയോഗം) പഠിക്കുകയും അവൻ്റെ സേവനം (കർമ്മയോഗം) ചെയ്യുകയും ചെയ്യുന്നു എന്നാണ് അർത്ഥമാക്കുന്നത്. നിങ്ങൾ ഒരേ ഘട്ടം (ലൗകിക ഘട്ടം അല്ലെങ്കിൽ ആത്മീയ ഘട്ടം) എടുക്കുകയാണെങ്കിൽ, ജ്ഞാനത്തേക്കാൾ മികച്ചതാണ് പ്രവൃത്തി (കർമ്മം). നിങ്ങൾ രണ്ട് ഘട്ടങ്ങളും എടുക്കുകയാണെങ്കിൽ, ആത്മീയ ജ്ഞാനം ലൗകിക ജ്ഞാനത്തേക്കാൾ മികച്ചതാണ്, ആത്മീയ പ്രവർത്തനങ്ങൾ ലൗകിക പ്രവർത്തനങ്ങളേക്കാൾ മികച്ചതാണ്.
11. ആത്മീയതയില്ലാതെ ചില ആളുകൾ എങ്ങനെ സന്തുഷ്ടരാകുന്നു?
[സ്നേഹനിർഭരമായ കുടുംബവും വിജയകരമായ തൊഴിലുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന ചില ലൗകിക ആളുകളുണ്ട്. അവർ ആത്മീയരല്ലെങ്കിൽപ്പോലും, അവർ എങ്ങനെ സന്തോഷിക്കുന്നു?]
സ്വാമി മറുപടി പറഞ്ഞു:- 'നല്ലത്' (ഗുഡ്) എന്ന വാക്കിനേക്കാൾ നല്ലത് ‘കൂടുതൽ നല്ലതായ’ (ബെറ്റർ ) എന്ന വാക്കാണ്. പക്ഷേ, ‘സർവ്വശ്രഷ്ഠമായ’ (ബെസ്റ്) എന്ന വാക്ക് ‘കൂടുതൽ നല്ലതായ’ എന്നതിനേക്കാൾ മികച്ചതാണ്. ഇതിനർത്ഥം ലൗകിക സന്തോഷം എല്ലായ്പ്പോഴും താൽക്കാലികമാണ്, കാരണം ബന്ധനങ്ങൾ രൂപപ്പെടുന്ന വസ്തുക്കൾ എല്ലായ്പ്പോഴും ശാശ്വതമല്ല, കൊറോണ, മുതലായ രോഗങ്ങളാൽ, അപകടങ്ങളാൽ ഏത് ദിവസവും അപ്രത്യക്ഷമാകും. നിത്യനായ ദൈവവുമായി രൂപപ്പെടുന്ന ബന്ധനം (ബോണ്ട്) എല്ലായ്പ്പോഴും ശാശ്വതമാണ്. നശ്വരമായ സന്തോഷത്തേക്കാൾ ശാശ്വതമായ സന്തോഷം എപ്പോഴും മികച്ചതാണ്. തീർച്ചയായും, നശ്വരമായ സന്തോഷം എപ്പോഴും ദുരിതത്തേക്കാൾ മികച്ചതാണ്. അനീതി പിന്തുടരുന്ന ദുഷ്പ്രവൃത്തി ദുരിതം നൽകുന്നു. നീതി പിന്തുടരുന്ന പ്രവൃത്തി നശ്വരമായ സന്തോഷം നൽകുന്നു. നീതിക്കുപോലും അതീതമായി ദൈവത്തെ പിന്തുടരുന്ന നിവൃത്തി ശാശ്വതമായ സന്തോഷം നൽകുന്നു. അതിനാൽ, ദുഷ്പ്രവൃത്തിയിൽ നിന്ന് പ്രവൃത്തിയിൽ നിന്ന് നിവൃത്തിയിലേക്ക് പോകുമ്പോൾ എല്ലായ്പ്പോഴും മെച്ചമുണ്ട്. പ്രവൃത്തിയുടെ സന്തോഷം 0 നും 100 നും ഇടയിലുള്ള മധ്യഘട്ടത്തിലാണ്. നിങ്ങൾ 50-ൽ നിൽക്കുന്നു, അതിൽ നിങ്ങൾക്ക് സംതൃപ്തി തോന്നുന്നുവെങ്കിൽ, കുഴപ്പമില്ല. എന്നാൽ, ചില മിടുക്കന്മാർ 100ൻ്റെ അസ്തിത്വം തിരിച്ചറിഞ്ഞ് 50-ൽ നിന്ന് 100-ലേക്കു തുടരുന്നു . അതിനാൽ, ഭൂരിഭാഗം ആത്മാക്കളും പ്രവൃത്തിയിലാണ് നിൽക്കുന്നതെന്ന് വേദഗ്രന്ഥം പറയുന്നു, എന്നാൽ നിവൃത്തിയുടെ ഫലം ശാശ്വതവും അത്യുന്നതവുമാണ് (പ്രവൃത്തി രേഷാ ഭൂതാനാമ്, നിവൃത്തിസ്തു മഹാഫലാ)..
12. സന്തോഷം നമ്മുടെ സ്വന്തം ഉള്ളിൽ നിന്നാണ് വരുന്നതെന്ന് അനേകം പ്രശസ്തരായ പ്രസംഗകർ പറയുന്നത് എന്തുകൊണ്ട്?
സ്വാമി മറുപടി പറഞ്ഞു:- ആത്മാവാണ് ദൈവം എന്നും പരമാനന്ദമാണ് (ബ്ലിസ്) ദൈവം എന്നും ശങ്കരൻ പറഞ്ഞു. ഈ ആത്മാവ് നിങ്ങളുടെ ഉള്ളിലാണ്, അതിനാൽ ആനന്ദവും നിങ്ങളുടെ ഉള്ളിലുണ്ട്. ആനന്ദത്തിനായി നിങ്ങൾ അനാവശ്യമായി പുറത്തേക്ക് ഓടുകയാണ്. അതിശക്തരായ നിരീശ്വരവാദികളായ പൂർവ്വമീമാംസകരും ബുദ്ധമതക്കാരും രാജ്യം പൂർണ്ണമായി നിറഞ്ഞുനിന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് ശങ്കരൻ ഈ അദ്വൈതദർശനം പറഞ്ഞത്. ഈ നിരീശ്വരവാദികളെ ഈശ്വരവാദികളാക്കാൻ, ഓരോ ആത്മാവും ദൈവമാണെന്ന് ശങ്കരന് പറയേണ്ടി വന്നു. ഇന്ന്, പ്രബോധകൻ ശങ്കരനോ അത്തരത്തിലുള്ള സാഹചര്യമോ നിലനിൽക്കുന്നില്ല, കാരണം ഭൂരിപക്ഷം ആളുകളും ഈശ്വരവിശ്വാസികളാണ്. പണത്തിന് വേണ്ടിയോ പ്രശസ്തിക്ക് വേണ്ടിയോ ആത്മീയ ജ്ഞാനം പ്രസംഗിക്കുകയാണ് ഇപ്പോഴത്തെ പ്രഭാഷകൻ. ഈ ആവശ്യത്തിനായി, ഭൂരിപക്ഷം ആളുകളെയും ആകർഷിക്കണം. എല്ലാവരും ദൈവമാണെന്നും എല്ലാവർക്കും സ്വയം പരമാനന്ദമായി മാറാൻ കഴിയുമെന്നും പറഞ്ഞാൽ എല്ലാ ആളുകളും നിങ്ങളുടെ പിന്നാലെ ഓടും. ഞാൻ ഉള്ളിൽ നിന്ന് ഒരു ആനന്ദവും അനുഭവിക്കുന്നില്ല, വളരെയധികം പരിശ്രമിച്ചിട്ടും എനിക്ക് ഉള്ളിൽ നിന്ന് ഛർദ്ദി വന്നു! നിങ്ങൾ അത്തരം പ്രബോധനത്തിൽ ചേരുമ്പോൾ, നിങ്ങൾ ദൈവമാണെന്നും അതിനാൽ നിങ്ങൾ ആനന്ദമാണെന്നും ചിന്തിക്കാൻ പ്രസംഗകൻ നിങ്ങളെ ബ്രെയിൻ വാഷ് ചെയ്യുന്നു. അത്തരം ബ്രെയിൻ വാഷ് കുറച്ച് സമയത്തേക്ക് പ്രവർത്തിച്ചേക്കാം, കാരണം മിഥ്യാധാരണയിലൂടെ (ഇല്ല്യൂഷൻ) കുറച്ച് സമയത്തേക്ക് യാഥാർത്ഥ്യമല്ലാത്ത ഏതൊരു വസ്തുവും നേടാനാകും. നിങ്ങൾ പ്രധാനമന്ത്രിയാണെന്ന ബ്രെയിൻ വാഷ് നിങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച മിഥ്യാധാരണയിലൂടെ നിങ്ങൾക്ക് കുറച്ച് സമയത്തേക്ക് ചിന്തിക്കാനും ദിവാസ്വപ്നം ആസ്വദിക്കാനും കഴിയും. പക്ഷേ, അത്തരം മിഥ്യാസന്തോഷം വളരെ വേഗം അപ്രത്യക്ഷമാകും. യഥാർത്ഥ ലോകം എന്ന് വിളിക്കപ്പെടുന്ന ഈ ലോകം പോലും അന്തർലീനമായി അയഥാർത്ഥമാണ്, ദൈവത്തിൽ നിന്നുള്ള ദാനമായ സമ്പൂർണ്ണ യാഥാർത്ഥ്യം കാരണം അത് സമ്പൂർണ്ണ യാഥാർത്ഥ്യമായി അനുഭവപ്പെടുന്നു. ഈ ലൗകിക സുഖങ്ങൾ പോലും മായയും ശാശ്വതവുമല്ല എന്നതിൻ്റെ കാരണം ഇതാണ്. ഈ ആപേക്ഷിക യാഥാർത്ഥ്യത്തിനുള്ളിൽ ഒരു പുതിയ ഇല്ല്യൂഷൻ (ആത്മാവ് ഈശ്വരനാണെന്ന്) കൊണ്ട് ബ്രെയിൻ വാഷ് ചെയ്യുകയാണ് അദ്വൈത പ്രചാരകൻ. ഇത് തെറ്റായ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള കേവലമായ ആസ്വാദനമാണ്.
13. തലമുറകളായി ഭക്തി എങ്ങനെ മാറിയിരിക്കുന്നു?
സ്വാമി മറുപടി പറഞ്ഞു:- കലിയുഗത്തിൽ 4000-5000 വർഷം പൂർത്തിയാകുന്നതിന് തൊട്ടുപിന്നാലെ ജനങ്ങളുടെ ധാർമ്മികവും ആത്മീയവുമായ നിലവാരം വളരെ വേഗത്തിൽ താഴുന്നു. ഇടിവ് വളരെ ഉയർന്നതായിരുന്നെങ്കിൽ, ഈ സമയം തന്നെ, ഗുരുതരമായ നാശനഷ്ടങ്ങൾ നമ്മൾ നിരീക്ഷിച്ചിരിക്കണം. പക്ഷേ, അങ്ങനെയല്ല. യഥാർത്ഥ നാശനഷ്ടം പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. നിലവാരത്തകർച്ച ഇത്ര കുറഞ്ഞ നിരക്കിൽ കുറയാനുള്ള കാരണം എന്താണ്? കാരണം, കലിപുരുഷൻ്റെ (സാത്താൻ്റെ) സ്വാധീനം വളരെ ഉയർന്ന തോതിൽ ജനങ്ങളുടെ പതനത്തിന് വഴിയൊരുക്കുന്നുണ്ടെങ്കിലും, ഓരോ തലമുറയിലും, ദൈവം അവതാരമെടുക്കുകയും ആത്മീയ ജ്ഞാനം പ്രഘോഷിക്കുകയും ചെയ്യുന്നു, ഇത് ഭക്തരെ മുന്നോട്ട് നയിക്കുന്നു. കലി പുരുഷൻ അല്ലെങ്കിൽ സാത്താൻ അർത്ഥമാക്കുന്നത് ഒരു ബാഹ്യ വ്യക്തിത്വമല്ല, മറിച്ച് അവൻ മനുഷ്യരാശിയുടെ കുന്നുകൂടിയ ആന്തരിക മോശം പെരുമാറ്റത്തിൻ്റെ മൂർത്തീഭാവമാണ്. സാത്താൻ ആന്തരിക ഡൊമെയ്‌നിൽ മനുഷ്യരാശിയെ സ്വാധീനിക്കുന്നു, അത് ബാഹ്യ ഡൊമെയ്‌നിൽ അതിൻ്റെ സ്വാധീനം കാണിക്കുന്നു. ആന്തരിക മാനസികാരോഗ്യം തകരാറിലായാൽ ബാഹ്യമായ ശാരീരികാരോഗ്യവും തകരും. അപ്പോഴും, മനുഷ്യ ഭക്തരുടെ പരിണത ചലനം (റിസൽറ്റന്റ് മോഷൻ) പിന്നാക്ക ദിശയിലേക്കാണ്, അത് അന്തിമഫലത്തിൽ കുറവാണ്. ഒരു നവാബിൻ്റെ കുതിര ചുവടു മുന്നോട്ട് പോകുമെന്നും ഓരോ മൂന്ന് ചുവടുകൾക്കും കുതിര നാല് ചുവടുകൾ വീതം തിരിച്ചും വരുന്നതിനാൽ ഫലമായുണ്ടാകുന്ന ചലനം ഒരു ചുവടു പിന്നോട്ട് പോകുമെന്നും ആളുകൾ പറയുന്നു. എന്നിരുന്നാലും, ഫലമായുണ്ടാകുന്ന പിന്നോട്ടുള്ള ചലനം കുറഞ്ഞത് ഒരു ചുവടാണ്, വളരെ ഉയർന്ന നാല് ചുവടുകളല്ല. അതുപോലെ, സാത്താൻ സ്വാധീനിച്ച നാല് ചുവടുകളുടെ പിന്നോക്ക ദിശ കാരണം, മനുഷ്യാവതാരം മനുഷ്യരാശിയെ ചുവടു മുന്നോട്ട് തള്ളിയിടുന്നു. ഇതിനർത്ഥം സാത്താൻ്റെ സ്വാധീനം തീർച്ചയായും അവതാരത്തിൻ്റെ സ്വാധീനത്തേക്കാൾ വലുതാണ്, എന്നാൽ ഫലമായുണ്ടാകുന്ന പിന്നോക്ക പതനം വളരെ കുറവാണ്. ഇക്കാരണത്താൽ, സാത്താൻ വരുത്തിയ ഗുരുതരമായ നാശത്തിന് വളരെക്കാലം ആവശ്യമാണ്, കലിയുഗത്തിൻ്റെ ബാക്കി ഇപ്പോഴും ഏകദേശം നാല് ലക്ഷത്തി ഇരുപത്തിയെട്ടായിരം (4,28,000) വർഷമാണ്.
14. ലൗകിക ജോലി ആത്മീയ ജ്ഞാനത്തേക്കാൾ വലുതാണോ?
[മിസ്സ്. ഭാനു സാമിക്യയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- ലൗകികമായ അറിവിനേക്കാൾ ശ്രേഷ്ഠമായ ലൗകികമായ ജോലി (വർക്ക്). ആദ്ധ്യാത്മികമായ ജ്ഞാനത്തേക്കാൾ വലുതാണ് ആദ്ധ്യാത്മിക ജോലി (വർക്ക്). ലൗകിക ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമാണ് ആത്മീയ ജ്ഞാനം. ലൗകിക ജോലിയേക്കാൾ ശ്രേഷ്ഠമാണ് ആത്മീയ ജോലി. ഇപ്പോൾ നിങ്ങൾ ചോദിക്കുന്നത് ആത്മീയ ജ്ഞാനത്തേക്കാൾ ശ്രേഷ്ഠത ലൗകിക ജോലി അല്ലയോ എന്നാണ്. ലൗകികമായ ജോലിയേക്കാൾ വലുതാണ് ആത്മീയ ജ്ഞാനം, കാരണം ലൗകിക ജോലിക്ക് നിങ്ങളെ ആത്മീയ ജ്ഞാനത്തിലേക്കു പോലും നയിക്കാൻ കഴിയില്ല, പിന്നെ അത് നിങ്ങളെ ആത്മീയ പ്രവർത്തനത്തിലേക്ക് നയിക്കുമെന്ന് പറയാൻ പോലും പറ്റില്ല എന്നതാണ് ഉത്തരം. എന്നാൽ, ആത്മീയ ജോലിയുടെ ഫലം (കർമയോഗം) ഏറ്റവും മഹത്തായതും ഉന്നതവുമായതിനാൽ ആത്മീയ ജ്ഞാനം നിങ്ങളെ ആത്മീയ ജോലിയിലേക്ക് നയിക്കും. ശാശ്വതമായ ആത്മീയ ഫലം (എറ്റേർണൽ സ്പിരിച്വൽ ഫ്രൂട്ട്) നൽകാൻ കഴിയുന്ന ഈ ആത്മീയ ജോലിയിലേക്ക് എത്താൻ എല്ലാവരും ശ്രമിക്കുന്നു. ലൗകികമായ ജ്ഞാനത്തിനോ ലൗകിക ജോലികൾക്കോ നിങ്ങളെ അത്തരം ശാശ്വതമായ ഫലത്തിലേക്ക് നയിക്കാൻ കഴിയില്ല. അതിനാൽ, ആത്മീയ ജ്ഞാനം ലൗകിക ജ്ഞാനത്തേക്കാളും ലൗകിക ജോലിയെക്കാളും വലുതാണ്, കാരണം ആത്മീയ ജ്ഞാനത്തിന് നിങ്ങളെ ആത്മീയ ജോലിയിലേക്ക് നയിക്കാൻ കഴിയും, അതിലൂടെ നിങ്ങൾക്ക് ശാശ്വതമായ ഏറ്റവും വലിയ ഫലം നേടാനാകും.
15. കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിൻ്റെ അഭാവത്തിൽ, പൂർവ്വിക സമ്പത്ത് ത്യജിക്കേണ്ടതില്ല. ഇത് ശരിയാണോ?
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, കഠിനാധ്വാനം ചെയ്ത പണത്തിൻ്റെ ഏറ്റവും ശക്തമായ ബന്ധനത്തിലൂടെയാണ് ദൈവം ഭക്തനെ പരീക്ഷിക്കുന്നത്, അല്ലാതെ പൂർവിക സ്വത്തുമായുള്ള ശക്തമായ ബന്ധനത്തെക്കുറിച്ചല്ല എന്ന് അങ്ങ് പറഞ്ഞു. ഒരാൾക്ക് പൂർവ്വിക സ്വത്ത് മാത്രമേ ഉള്ളൂ എന്നും, പൂർവ്വിക സ്വത്ത് നിലവിലുണ്ടെങ്കിൽ, അടിസ്ഥാന ആവശ്യങ്ങൾ സമ്പാദിക്കാൻ സമയം പാഴാക്കേണ്ടതില്ലെന്നും അങ്ങ് പറഞ്ഞു. അങ്ങനെയെങ്കിൽ, കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിൻ്റെ അഭാവത്തിൽ, അവൻ പിതൃസ്വത്തിൽ നിന്ന് ത്യാഗം ചെയ്യരുത്. ഇത് ശരിയാണോ?]
സ്വാമി മറുപടി പറഞ്ഞു:- രണ്ട് തരത്തിലുള്ള സമ്പത്തും (പൂർവികരുടെ പണവും കഷ്ടപ്പെട്ട് സമ്പാദിച്ച പണവും) നിലനിൽക്കുമ്പോൾ, കഠിനാധ്വാനം ചെയ്ത പണവുമായുള്ള ബന്ധനം പൂർവ്വിക പണവുമായുള്ള ബന്ധനത്തെക്കാൾ ശക്തമാണ്. അങ്ങനെയാണെങ്കിൽ, ദൈവം ശക്തമായ ബന്ധനവുമായി മത്സരിക്കുകയും നിങ്ങളുടെ കഠിനാധ്വാനം ചെയ്ത പണത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങൾ പരാമർശിച്ചതും ഞാൻ പറഞ്ഞതുമായ കേസിൽ ആപേക്ഷിക ബോധത്തിന് സ്ഥാനമില്ല, കാരണം പൂർവ്വിക പണം മാത്രമേ നിലനിൽക്കുന്നുള്ളൂ. അത്തരമൊരു സാഹചര്യത്തിൽ, പണത്തോടുള്ള അവൻ്റെ എല്ലാ ആകർഷണവും പൂർവികരുടെ പണത്തിൽ മാത്രമാണ്, ഈ കേസിൽ താരതമ്യേന ശക്തമായ ഒരു ബന്ധനത്തിൻ്റെ ചോദ്യമില്ല. അത്തരമൊരു സാഹചര്യത്തിൽ, അവൻ്റെ എല്ലാ ആകർഷണവും അവൻ്റെ പൂർവ്വികരുടെ പണത്തിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു, അതിനാൽ, ധനേശനയ്ക്കുള്ള ഒരു പരീക്ഷണമെന്ന നിലയിൽ ദൈവം പൂർവ്വിക പണവുമായുള്ള അവൻ്റെ ബന്ധനവുമായി മത്സരിക്കുന്നു. ഒരു കടയുടമയക്ക് നിങ്ങൾ നൽകിയ വില നിങ്ങളുടെ പൂർവ്വികരുടെ പണത്തിൽ നിന്നാണോ അതോ കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിൽ നിന്നാണോ എന്ന് നിങ്ങളോട് അന്വേഷിക്കില്ല, കാരണം അയാൾ ഒരു ബിസിനസ്സുകാരനാണ്. ദൈവം ഇതുപോലൊരു ബിസിനസ്സുകാരനല്ല. ഏറ്റവും ശക്തമായ ബന്ധനത്തോട് മത്സരിക്കുക എന്നതാണ് അവന്റെ ആശയം, അങ്ങനെ അത്തരം ശക്തമായ ഒരു ബന്ധനം തൻ്റെ ബന്ധനത്താൽ പരാജയപ്പെടുകയാണെങ്കിൽ, അവൻ്റെ ബന്ധനം എല്ലാവരേക്കാളും ശക്തമായി മാറും, അത്തരമൊരു ഭക്തന് ഏക ഭക്തിയുള്ളതാണ് (ഏക ഭക്തിർ വിശിഷ്യതേ - ഗീത).
16. ആത്മാവ് വേർപിരിഞ്ഞാൽ (ഡിറ്റാച്റ്റ്) അടയ്‌ക്കേണ്ട കടങ്ങൾ തീർക്കാൻ ദൈവം എപ്പോഴെങ്കിലും ഒരു ആത്മാവിൽ ലൗകിക ബന്ധനങ്ങളോടുള്ള ആകർഷണം സൃഷ്ടിക്കുമോ?
[ആത്മീയ ഭക്തി നിമിത്തം ഒരു രക്ഷിതാവിന് തൻ്റെ മകനോടുള്ള ആകർഷണം കുറയ്ക്കാൻ സാധിച്ചുവെന്ന് കരുതുക, എന്നാൽ അപ്പോഴേക്കും മകന് നൽകാനുള്ള കടം തീർന്നിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ, മാതാപിതാക്കളുടെ മകനോടുള്ള ആകർഷണം കുറയ്ക്കാൻ കഴിയുമെങ്കിലും, പിതാവ് മകന് വായ്പ പൂർണ്ണമായും നൽകണം എന്ന പശ്ചാത്തല ദൈവിക ക്രമീകരണം സജീവമാകുകയും മാതാപിതാക്കളുടെ മനസ്സിൽ ബാലൻസ് ലോൺ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും അങ്ങനെ ആ ലോണും ക്ലിയർ ആയി - അത്തരമൊരു സാഹചര്യം സംഭവിക്കുമോ? അങ്ങനെ സംഭവിച്ചാൽ, ലൗകിക ബന്ധനങ്ങളിലേക്കുള്ള തൻ്റെ ആകർഷണീയതകൾ വെട്ടിക്കുറയ്ക്കാനുള്ള മാതാപിതാക്കളുടെ പരിശ്രമം പാഴായിപ്പോകും. ഇതിന് എങ്ങനെ ഉത്തരം നൽകും?]
സ്വാമി മറുപടി പറഞ്ഞു:- ഒരു പിതാവിൻ്റെ പുത്രനാകാൻ ഒരു ആത്മാവിൻ്റെ ഏർപ്പാട്, ലോണിന്റെ മുഴുവൻ തിരിച്ചടവിനായി ദൈവം ക്രമീകരിച്ചതാണ്. മകൻ്റെ ലോൺ തീർക്കാൻ പിതാവിൻ്റെ സ്വാഭാവിക ആകർഷണം തന്നെ മതിയാകുമെന്നതിനാൽ ഈ പ്രായോഗിക സാഹചര്യം ഒരിക്കലും സംഭവിക്കാത്തതാണ് പിതാവിൻ്റെ ആകർഷണം അത്ര അധികമാണ്. മാത്രമല്ല, പിതാവ് തൻ്റെ സ്വത്ത് ഒരു വിൽപത്രം മുഖേന മകന് നൽകുന്നു, കൂടാതെ മകന് വിൽപ്പത്രം മുഖേന നൽകുന്ന അത്തരം സ്ഥാവര സ്വത്ത് (ഇമൂവബിൾ പ്രോപ്പർട്ടി) ബാലൻസ് ലോൺ ക്ലിയർ ചെയ്യാൻ വളരെ പര്യാപ്തമാണ്. അതിനാൽ, പ്രായോഗികമായി, ലോണിനെക്കാൾ കൂടുതൽ പണം പിതാവ് നൽകുന്നു. ശരി, പിതാവ് ആത്മീയമായി വികസിച്ചുവെന്നും തൻ്റെ എല്ലാ മോഹങ്ങളെയും ലൗകിക ബന്ധനങ്ങളിൽ നിന്ന് ഒഴിവാക്കി പരമമായ ദൈവഭക്തനായി മാറിയെന്നും പിതാവ് മകന് ഇനിയും കുറച്ച് കടം നൽകാനുണ്ടെന്നും ഉള്ള നിങ്ങളുടെ അനുമാനം നമുക്ക് ഊഹിക്കാം. അച്ഛനും മകന് വിൽപത്രം എഴുതാൻ ഒന്നുമില്ലെന്ന് നമുക്ക് അനുമാനിക്കാം. അങ്ങനെയെങ്കിൽ, ഈ പെന്റിങ് ലോൺ തടസ്സമായി നിൽക്കാൻ ദൈവം അനുവദിക്കില്ല, കാരണം കർമ്മങ്ങളുടെ എല്ലാ ഫലങ്ങളും പാരമ്യത്തിലെ ഭക്തിയും തുടർന്നുള്ള നവീകരണവും കൊണ്ട് റദ്ദാക്കപ്പെടും. അത്തരമൊരു സാഹചര്യത്തിൽ, മകന് കുറച്ച് അധിക ഭാഗ്യം നൽകി ലോണിൻ്റെ ബാലൻസ് ദൈവം ക്ലിയർ ചെയ്യും. അതിനാൽ, അത്തരമൊരു കേസിൻ്റെ ചെലവുകൾ ദൈവിക സർക്കാർ എഴുതിത്തള്ളുന്നു.
17. യഥാർത്ഥ ആത്മീയ ജ്ഞാനം ഭഗവാൻ ശിവനിൽ നിന്ന് മാത്രം നേടണമെന്നും മോക്ഷം ഭഗവാൻ വിഷ്ണുവിൽ നിന്ന് നേടണമെന്നും പറയുന്നത് എന്തുകൊണ്ട്?
സ്വാമി മറുപടി പറഞ്ഞു:- യഥാർത്ഥ ആത്മീയ ജ്ഞാനം ഭഗവാൻ ശിവനിൽ നിന്ന് നേടണമെന്നും തുടർന്നുള്ള മോക്ഷം ഭഗവാൻ വിഷ്ണുവിൽ നിന്ന് നേടണമെന്നും പറയുന്നു ( ജ്ഞാനം മഹേശ്വരാത് ഇച്ഛേത്, മോക്ഷമിച്ഛേത് ജനാർദനാത് ). ഭഗവാൻ ശിവൻ പുരുഷ വ്യക്തിത്വമാണ്, അതിനാൽ ആത്മീയ ജ്ഞാനത്തിന്റെ യഥാർത്ഥ ആശയങ്ങൾ സംസാരിക്കാനുള്ള ധൈര്യമുണ്ട്. ആത്മീയ ജ്ഞാനത്തിൻ്റെ യഥാർത്ഥ ആശയങ്ങൾ സംസാരിക്കാൻ മതപ്രഭാഷകർ ഭയപ്പെടുന്നു, കാരണം യഥാർത്ഥ ആശയങ്ങൾ ഭക്തരുടെ ഹൃദയങ്ങളെ മുറിവേൽപ്പിക്കുമെന്ന് അവർ ഭയപ്പെടുന്നു. ഭഗവാൻ വിഷ്ണു സുന്ദരിയായ സ്ത്രീ വ്യക്തിത്വമാണ്, ഭഗവാൻ ശിവൻ്റെ ഭാര്യയാകാൻ മോഹിനിയായി. യഥാർത്ഥ ആത്മീയ ജ്ഞാനം യഥാർത്ഥ സ്നേഹം അല്ലെങ്കിൽ യഥാർത്ഥ ഭക്തി ജനിപ്പിക്കുന്നു, അത് സൈദ്ധാന്തികവും പ്രായോഗികവുമാണ്. ഈ യഥാർത്ഥ സ്നേഹം ആത്മാക്കളുടെ സ്ത്രീ മാതാവായ വിഷ്ണു ഭഗവാന്റെ അനുഗ്രഹമാണ്, അതേസമയം പരമമായ ജ്ഞാനം നൽകുന്ന ആത്മാക്കളുടെ പുരുഷ പിതാവാണ് ഭഗവാൻ ശിവൻ. ജ്ഞാനം പഠിക്കാൻ മകൻ/മകൾ ബാധ്യസ്ഥനായതിനാൽ പിതാവിനെ സംസ്കൃതത്തിൽ ഗുരു എന്നും വിളിക്കുന്നു. അമ്മ യഥാർത്ഥ സ്നേഹത്തെ പ്രതിനിധീകരിക്കുന്നു. ലൗകിക ബന്ധനങ്ങളിൽ നിന്നുള്ള മോക്ഷം സിദ്ധാന്തപരമായ ഭക്തിയുടെ തുടർന്നുള്ള ഫലമാണ്, തുടർന്ന് പ്രായോഗിക ഭക്തി. അതിനാൽ, ഭഗവാൻ വിഷ്ണു മാതൃസ്നേഹത്തെ പ്രതിനിധീകരിക്കുന്നു, അത് ആത്മാവിനെ ലൗകിക ബന്ധനങ്ങളിൽ നിന്ന് വേർപെടുത്തുന്നു. " പ്രജ്ഞാനം ബ്രഹ്മ" (വേദം)-അർത്ഥം, പിതാവിൻ്റെ സ്ഥാനത്തായിരിക്കുന്ന ഭഗവാൻ ശിവൻ ആത്മീയമായ ജ്ഞാനം നൽകുന്നു എന്നാണ്. " രസോ വൈ സഃ " (വേദം)-അർത്ഥം, സൈദ്ധാന്തികവും പ്രായോഗികവുമായ സ്നേഹം ഭഗവാൻ വിഷ്ണുവാണ്, അമ്മയാണ്. ഭഗവാൻ വിഷ്ണുവിൻ്റെ പൊക്കിൾ കുഴിയിൽ നിന്ന് പുറപ്പെടുന്ന താമര പോലെയുള്ള ഗർഭപാത്രത്തിൽ നിന്നാണ് ബ്രഹ്മദേവൻ ജനിച്ചതെന്ന് പറയപ്പെടുന്നു. അതിനാൽ, ബ്രഹ്മദേവൻ നമ്മുടെ മൂത്ത സഹോദരനാണ്. മൂത്ത സഹോദരൻ പിതാവിനെപ്പോലെയാണെന്ന് വേദഗ്രന്ഥം പറയുന്നു ( ജ്യേഷ്ഠഃ പിതൃ സമോ ഭ്രാതാ ). പിതാവായ ഭഗവാൻ ശിവനെപ്പോലെ ഭഗവാൻ ബ്രഹ്മാവും ആത്മീയ ജ്ഞാനം നൽകുന്നു എന്നാണ് ഇതിനർത്ഥം. നാല് മുഖങ്ങളിൽ നിന്ന് പുറപ്പെടുന്ന നാല് വേദങ്ങളുടെ രചയിതാവാണ് ബ്രഹ്മദേവൻ. വേദങ്ങളിൽ നിന്നുള്ളതാണ് ആത്മീയ ജ്ഞാനം. ഈ വിധത്തിൽ, ഭഗവാൻ ശിവനും ഭഗവാൻ വിഷ്ണുവും ഭഗവാൻ ബ്രഹ്മാവും ചേർന്നതാണ് ഭഗവാൻ ദത്ത, ആത്മീയ ജ്ഞാനം, സൈദ്ധാന്തികവും പ്രായോഗികവുമായ ഭക്തി അവൻ ഉൾക്കൊള്ളുന്നു, ഇത് എല്ലാ ലൗകിക ബന്ധനങ്ങളിൽ നിന്നും രക്ഷയുടെ ദിവ്യ ഫലം നൽകുന്ന സമ്പൂർണ്ണ പാതയാണ്.
★ ★ ★ ★ ★