home
Shri Datta Swami

 02 Sep 2024

 

Malayalam »   English »  

27-08-2024-ന് ഹൈദരാബാദിൽ സത്സംഗം

[Translated by devotees of Swami]

ഹേ, പ്രബുദ്ധരും സമർപ്പിതരുമായ ദൈവദാസരേ

ശ്രീമതി. ഛന്ദ ചന്ദ്ര ചോദിച്ചു:-

1. സ്വാമി, ഒരു ഗോപികയുടെ ഭ്രാന്തമായ അവസ്ഥയിൽ പ്രവേശിക്കാതെ എങ്ങനെ സ്ഥിതപ്രജ്ഞനാകും?

സ്വാമി മറുപടി പറഞ്ഞു:- ആത്മീയ ജ്ഞാനം (ദൈവത്തിൻ്റെ വിശദാംശങ്ങൾ) സൈദ്ധാന്തിക ഭക്തി ജനിപ്പിക്കുന്നു. ഈ സൈദ്ധാന്തിക ഭക്തി ആത്മീയ ജ്ഞാനത്തെ പ്രായോഗിക ഭക്തിയാക്കി മാറ്റുന്നു. പ്രായോഗിക ഭക്തി ഫലം നൽകുന്നു. ഫലം ലഭിക്കുന്നത് പ്രായോഗികമായ ഭക്തിയിൽ നിന്നാണ്, അല്ലാതെ സൈദ്ധാന്തികമായ ഭക്തിയിൽ നിന്നോ ആത്മീയ ജ്ഞാനത്തിൽ നിന്നോ അല്ല. ഒരു പരിധിവരെ ആത്മീയ ജ്ഞാനം ശേഖരിക്കുന്നത് അപകടമല്ല. പക്ഷേ, സിദ്ധാന്തപരമായ ഭക്തി അല്ലെങ്കിൽ വികാരം ജ്ഞാനത്തിനെ പ്രയോഗമാക്കി മാറ്റുന്നതിന് മാത്രമേ ഉപയോഗപ്രദമാകൂ. അതിനാൽ, അമിതമായ സൈദ്ധാന്തിക ഭക്തി ആവശ്യമില്ല, കാരണം സൈദ്ധാന്തിക ഭക്തിയുടെ ആധിക്യം ആത്മാവിനെ ഭ്രാന്തിലേക്ക് നയിക്കും. ആത്മീയ ജ്ഞാനം അമിതമായാലും പ്രായോഗികമായ ഭക്തി അമിതമായാലും അത്തരം അപകടങ്ങളൊന്നുമില്ല. ഭക്തിയുടെ സത്യം തെളിയിക്കുന്നത് പ്രായോഗികമായ ഭക്തിയാണ്, അല്ലാതെ സൈദ്ധാന്തികമായ ഭക്തിയുടെ തീവ്രത കൊണ്ടല്ല. സൈദ്ധാന്തികമായ ഭക്തിയുടെ ആധിക്യത്താൽ ഭക്തൻ ഭ്രാന്തനാകുകയാണെങ്കിൽ, ഫലം ലഭിക്കാൻ അത്യന്താപേക്ഷിതമായ പ്രായോഗിക ഭക്തി ചെയ്യാൻ ഭക്തന് കഴിയില്ല.

ഒരു പാവപ്പെട്ട കർഷകനോട് ഒരു ലക്ഷം രൂപയുടെ ലോട്ടറി കിട്ടിയെന്ന് പറഞ്ഞ ഒരു സംഭവം ഉണ്ടായി. ഈ ഒരു ലക്ഷം, കർഷകന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തുകയാണ്, വാർത്ത കേട്ടപ്പോൾ ഉള്ള വൈകാരിക സന്തോഷം താങ്ങാനായില്ല. പെട്ടെന്നുള്ള ഹൃദയസ്തംഭനം കാരണം അദ്ദേഹം ഉടൻ മരിച്ചു! അതിനാൽ, നിങ്ങളെ ദ്രോഹിക്കുന്ന അമിതമായ വികാരത്തെ നിങ്ങൾ നിയന്ത്രിക്കണം. നിങ്ങൾ ഭ്രാന്തിൽ പ്രവേശിക്കുന്നില്ലെങ്കിൽ, സദ്ഗുരുവിന്റെ യഥാർത്ഥ ആത്മീയ ജ്ഞാനത്തിന്റെ  പ്രചരണം നിങ്ങൾക്ക് ചെയ്യാൻ കഴിയും. നിങ്ങൾ ഭ്രാന്തനാവുകയാണെങ്കിൽ, ഈ ദൈവിക സേവനം ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. സൈദ്ധാന്തികമായ ഭക്തി അമിതമല്ലെങ്കിൽ, അതിനർത്ഥം ഭക്തി, നിറഞ്ഞ ഭക്തി അല്ലെന്ന് നിങ്ങൾ വാദിച്ചേക്കാം. ഇത് തെറ്റാണ്. യഥാർത്ഥ ഭക്തി പ്രായോഗികമായ ഭക്തി മാത്രമാണ്, സൈദ്ധാന്തിക ഭക്തിയല്ല. സൈദ്ധാന്തിക ഭക്തി നിങ്ങളുടെ എല്ലാ ആത്മീയ ജ്ഞാനവും പ്രയോഗത്തിലേക്ക് മാറ്റുമ്പോൾ, സൈദ്ധാന്തിക ഭക്തിയുടെ ഉദ്ദേശ്യം അവസാനിച്ചു. പ്രായോഗിക ഭക്തിയുടെ വ്യാപ്തി യഥാർത്ഥ ഭക്തിയുടെ വ്യാപ്തിയാണ്. പ്രായോഗിക ഭക്തിയുടെ തീവ്രത തീരുമാനിക്കുന്നതിൽ സൈദ്ധാന്തിക ഭക്തിക്ക് സ്ഥാനമില്ല. പ്രായോഗിക ഭക്തിയുടെ തീവ്രത നിങ്ങളുടെ ആത്മീയ ജ്ഞാനത്തിന്റെ തീവ്രതയെ മാത്രം ആശ്രയിച്ചിരിക്കുന്നു, സൈദ്ധാന്തിക ഭക്തിയുടെ തീവ്രതയെ ആശ്രയിക്കുന്നില്ല. അതിനാൽ, ആത്മീയ ജ്ഞാനത്തിന്റെ തീവ്രത പ്രായോഗിക ഭക്തിയുടെ തീവ്രത സൃഷ്ടിക്കുന്നു, സൈദ്ധാന്തിക ഭക്തി അത്രത്തോളം മതിയാകും, അത് ആത്മീയ ജ്ഞാനത്തിനെ പ്രായോഗിക ഭക്തിയാക്കി മാറ്റുന്നു. ആത്മീയ ജ്ഞാനത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് സൈദ്ധാന്തിക ഭക്തിയെ നിയന്ത്രിക്കാനും കഴിയും. സൈദ്ധാന്തിക ഭക്തിയുടെ തീവ്രത യഥാർത്ഥ പ്രായോഗിക ഭക്തിയുടെ തീവ്രതയാണെന്നത് സമഗ്രമായ തെറ്റിദ്ധാരണയാണ്.

നിങ്ങളുടെ വിശകലന ജ്ഞാനത്തിന്റെ സഹായത്തോടെ, സൈദ്ധാന്തിക ഭക്തിയുടെ തീവ്രത നിങ്ങളുടെ ജീവിതത്തെ വളരെ ഗുരുതരമായ അപകടത്തിലേക്ക് നയിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കി നിങ്ങൾ നിങ്ങളുടെ സൈദ്ധാന്തിക ഭക്തിയെ നിയന്ത്രിക്കണം. ആത്മീയ ജ്ഞാനത്തിൻ്റെ തീവ്രത സൈദ്ധാന്തിക ഭക്തിയുടെ തീവ്രത ഉൽപാദിപ്പിക്കുന്നുവെന്നത് ശരിയാണ്, ഈ ജംഗ്ഷനിൽ, അമിതമായ സൈദ്ധാന്തിക ഭക്തിയെക്കുറിച്ച് നിങ്ങൾ ജാഗ്രത പാലിക്കുകയും ജീവന്റെ അപകടത്തെക്കുറിച്ചുള്ള വിവരങ്ങളുടെ സഹായത്തോടെ അതിനെ നിയന്ത്രിക്കാൻ നിങ്ങൾ പ്രവർത്തിക്കുകയും വേണം. പ്രായോഗിക ഭക്തിയിൽ പോലും, ആത്മീയ ജ്ഞാനവും സൈദ്ധാന്തിക ഭക്തിയും ആവശ്യമാണ്, അങ്ങനെ നിങ്ങൾ സ്വീകരിക്കുന്നയാളുടെ അർഹത വിശകലനം ചെയ്യുകയും സൈദ്ധാന്തിക ഭക്തിയോടെ (സൈദ്ധാന്തിക ബഹുമാനവും സൈദ്ധാന്തിക സ്നേഹവും) ദൈവത്തിന് ദാനം ചെയ്യുകയും ചെയ്യും. എല്ലായിടത്തും പരിമിതമായ അളവിൽ സൈദ്ധാന്തിക ഭക്തി മതി. അമിതമായ ജ്ഞാനവും അമിതമായ പ്രായോഗിക ഭക്തിയും മൂലം അപകടമില്ല.

ഗോപികമാരിലും ജനക രാജാവിലും നിലനിൽക്കുന്ന ഭക്തി ഒന്നുതന്നെയാണ്, കാരണം പ്രായോഗിക ഭക്തി അവരിൽ ഒന്നുതന്നെയാണ്. ജനക രാജാവിന് ആവശ്യമായ പരിധിക്കപ്പുറം സൈദ്ധാന്തിക ഭക്തിയെ നിയന്ത്രിക്കാൻ കഴിയും, എന്നാൽ ഗോപികമാർക്ക് ആവശ്യമായ പരിധിക്കപ്പുറം സൈദ്ധാന്തിക ഭക്തിയെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അതിനാൽ, ഗോപികമാർ ഭ്രാന്തരായി, ദൈനംദിന ലൗകിക കർത്തവ്യങ്ങൾ ചെയ്യാൻ കഴിയാതെ വന്നു, അതേസമയം ജനക രാജാവിന് ഐഹിക കർത്തവ്യങ്ങളും ദൈവസേവനവും ചെയ്യാൻ കഴിഞ്ഞു. ആദ്ധ്യാത്മിക ജ്ഞാനത്തിനും അതിൻ്റെ തുടർന്നുള്ള സൈദ്ധാന്തിക ഭക്തിക്കും ശേഷം, നിങ്ങൾ പ്രായോഗിക ഭക്തി (ജ്ഞാനത്തിന്റെ പരിധിക്ക് ആനുപാതികമായി) ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, സൈദ്ധാന്തിക ഭക്തിയുടെ പരിധി അതാണ്, അതിനപ്പുറം നിങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. വികാരത്തെ നിയന്ത്രിക്കാനുള്ള ആത്മനിയന്ത്രണം വികാരത്തിൻ്റെ അവബോധം (സ്വയം/സെല്ഫ്) പിൻവലിക്കുകയല്ലാതെ മറ്റൊന്നുമല്ല. വികാരം അവബോധത്തിൻ്റെ (അവർനെസ്സ്) ഗുണമാണ്. നിങ്ങൾ അവബോധം പിൻവലിച്ചാൽ (അവബോധം എന്നാൽ വികാരം ജനിപ്പിക്കുന്ന ആത്മീയ ജ്ഞാനം എന്ന ആശയത്തെക്കുറിച്ചുള്ള അവബോധം), അവബോധത്തിൻ്റെ അഭാവത്തിൽ വികാരം അടങ്ങും. ധൈര്യത്തിൻ്റെ വികാസവും അവബോധത്തിൻ്റെ വിശകലന ഫാക്കൽറ്റിയും വികാരത്തെ നിയന്ത്രിക്കുന്നതിനുള്ള ഈ പ്രക്രിയയെ സഹായിക്കും. ഗോപികമാർ മുനിമാരായിരുന്നു, ഈ ജ്ഞാനമെല്ലാം അറിയാമെങ്കിലും അവരുടെ സെൻസിറ്റീവും വൈകാരികവുമായ സ്ത്രീ മനഃശാസ്ത്രം കാരണം അവർക്ക് സൈദ്ധാന്തിക ഭക്തിയെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എല്ലാ സ്ത്രീകൾക്കും സൈദ്ധാന്തിക ഭക്തിയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഇതിനർത്ഥമില്ല. കൃഷ്ണനുശേഷം തീയിൽ ചാടിയ ഏതാനും ഗോപികമാർ (ഗോലോകത്തിലെത്താൻ അർഹതയുള്ളവർ) മാത്രം ഭ്രാന്തുപിടിച്ച് പുറത്തെ ബൃന്ദാവനം പൂന്തോട്ടത്തിൽ താമസിച്ചു, കൃഷ്ണ ഭഗവാനോടുള്ള  ഭ്രാന്ത് കാരണം അവർക്ക് അവരുടെ വീടുകളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ശബരി ഒരു സ്ത്രീയും സ്ഥിതപ്രജ്ഞയുമാണ്, കാരണം അവൾക്ക് അവളുടെ സൈദ്ധാന്തിക ഭക്തി അതിൻ്റെ പരിധിക്കപ്പുറം നിയന്ത്രിക്കാൻ കഴിയും. ഭഗവാൻ കൃഷ്ണന്റെ ഭക്തിയിൽ ഭ്രാന്തനായ ചൈതന്യ മഹാപ്രഭു ഒരു പുരുഷനാണ്.

Swami

 

2. രാമകൃഷ്ണ പരമഹംസൻ്റെ രൂപം എനിക്ക് ഇഷ്ടമായാൽ അത് അങ്ങയെ അപമാനിക്കുകയല്ലേ?

[അങ്ങ് ദൈവത്തിൻ്റെ സമകാലിക രൂപമാണ്, രാമകൃഷ്ണ പരമഹംസനും ദൈവത്തിൻ്റെ മുൻകാല മനുഷ്യാവതാരമായിരുന്നു. എനിക്ക് ആ രൂപം കൂടുതൽ ഇഷ്ടമാണെന്ന് കരുതുക. ഇത് അങ്ങയെ അപമാനിക്കുകയല്ലേ?]

സ്വാമി മറുപടി പറഞ്ഞു:- സങ്കൽപ്പിക്കാനാവാത്ത ഒരേ ദൈവം രണ്ട് വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്നു, ഇവിടെ ധരിക്കുന്നയാൾ ഒന്നാണ്, അതേസമയം ധരിച്ച വസ്ത്രങ്ങൾ വ്യത്യസ്തമാണ്. ശ്രീ പരമഹംസർ നിങ്ങൾക്ക് പ്രത്യക്ഷപ്പെട്ട് "ഞാൻ ദത്തസ്വാമിയായി നിങ്ങളുടെ അടുക്കൽ വരുന്നു, ബാഹ്യശരീരം മാത്രം വ്യത്യസ്തമാണ്" എന്ന് പറഞ്ഞപ്പോൾ, ഇവിടെ 'ഞാൻ' എന്ന വാക്കിൻ്റെ അർത്ഥം പരബ്രഹ്മൻ അല്ലെങ്കിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെയാണ്, അവൻ ഒരു വസ്ത്രം മറ്റൊരു വസ്ത്രത്തിലേക്ക് മാറ്റുന്നു, അവൻ രണ്ട് വസ്ത്രങ്ങളും ഒരേപോലെ ഇഷ്ടപ്പെടുന്നതിനാൽ ധരിക്കുന്ന വ്യക്തി ഒട്ടും അപമാനിക്കപ്പെടുന്നില്ല. അവന് രണ്ട് വസ്ത്രങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ, അവൻ ഇഷ്ടപ്പെടുന്ന ഒരു വസ്ത്രം നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ, അവൻ തീർച്ചയായും അപമാനിക്കപ്പെടുന്നു. അതിനാൽ, ന്യൂനത ദൈവത്തിൻ്റെ ഭാഗത്തല്ല, മറിച്ച് ആത്മാവിൻ്റെ ഭാഗത്താണ്.

ആത്മാവ് ഒരു പ്രത്യേക വസ്ത്രത്തെ മറ്റേ വസ്ത്രത്തേക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നു, കാരണം ആത്മാവിനു ഒരു വസ്ത്രം മറ്റേ വസ്ത്രത്തേക്കാൾ വളരെക്കാലമായി പരിചിതമാണ്. ആത്മാവ് വരുത്തിയ ഈ വ്യത്യാസം പറഞ്ഞ കാരണത്താൽ ന്യായീകരിക്കപ്പെടുന്നു. പക്ഷേ, അത്തരം വ്യത്യാസം തെറ്റാണ്, കാരണം രണ്ട് വസ്ത്രങ്ങളും നശ്വരമാണ്, അതേസമയം ധരിക്കുന്ന വ്യക്തി അനശ്വരനാണ്. അതിനാൽ, ആത്മാവിൻ്റെ ഈ വീക്ഷണം തീർച്ചയായും തെറ്റാണ്, അത് തിരുത്തേണ്ടത് അർപ്പണബോധമുള്ള ഭക്തനായ ആത്മാവാണ്, അല്ലാതെ ദൈവമല്ല. നിങ്ങൾ ഭൂതകാല രൂപത്തെ ആരാധിക്കരുത് എന്നല്ല ഇതിനർത്ഥം, കാരണം നിങ്ങൾ സമകാലിക രൂപം നിരസിക്കരുത് എന്ന് മാത്രമാണ് ഇത് അർത്ഥമാക്കുന്നത്. കാരണം, നിങ്ങളുടെ ആത്മീയ യാത്രയിൽ നിങ്ങൾക്ക് പ്രയോജനപ്പെടുന്ന നിരവധി സൗകര്യങ്ങൾ സമകാലിക രൂപത്തിലുണ്ട്, എന്നാൽ ഈ സൗകര്യങ്ങൾ മുൻകാല രൂപത്തിൽ അടഞ്ഞിരിക്കുന്നു. നിങ്ങളുടെ തുടർന്നുള്ള ആത്മീയ യാത്രയിൽ നിങ്ങളെ സഹായിക്കുന്ന സമകാലിക രൂപത്തിൽ നിന്ന് നിങ്ങൾക്ക് പ്രയോജനങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷി ക്കപ്പെടുന്നു.

നിങ്ങൾക്ക് ഒരു സംശയം വന്നാൽ, നിങ്ങൾ ദൈവത്തിലേക്കുള്ള പാതയിൽ നിർത്തിയെന്നാണ് അർത്ഥമാക്കുന്നത്. ഭൂതകാല രൂപത്തിന് നിങ്ങളുടെ സ്വപ്നത്തിലോ ഊർജ്ജസ്വലമായ രൂപത്തിൽ നിങ്ങളുടെ മുമ്പിൽ വന്നോ നിങ്ങളുടെ സംശയം വ്യക്തമാക്കാൻ കഴിയുമെന്ന് നിങ്ങൾ പറഞ്ഞാലും ഭൂതകാല രൂപത്തിന് നിങ്ങൾക്ക് പൂർണ്ണമായ വ്യക്തതയോടെ മറുപടി നൽകാൻ കഴിയില്ല. നിങ്ങളുടെ എല്ലാ സംശയങ്ങളും വിശദമായി വ്യക്തമാക്കാൻ സമകാലിക രൂപത്തിൽ ദൈവം നിങ്ങളുടെ അടുക്കൽ വന്നപ്പോൾ, നിങ്ങൾ ദൈവത്തെ അവഗണിക്കുകയാണ്, കാരണം അവൻ്റെ മനുഷ്യ മാധ്യമം നിങ്ങളുടെ മനുഷ്യ മാധ്യമത്താൽ വികര്ഷിക്കപ്പെടുന്നു. നിങ്ങളുടെ പോരായ്മ തിരുത്തി പൊതുവായ മനുഷ്യ മാധ്യമങ്ങൾക്കിടയിലെ വികർഷണത്തെ മറികടക്കുകയും ദൈവത്തിൻ്റെ സമകാലിക മനുഷ്യരൂപത്തിൽ നിന്ന് പൂർണ്ണ നേട്ടം നേടുകയും ചെയ്യുന്നതല്ലേ നല്ലത്? നിങ്ങളുടെ ആത്മീയ യാത്രയെ സഹായിക്കാൻ ദൈവം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന അത്തരം മികച്ച ആനുകൂല്യം നിങ്ങൾ നേടിയെടുക്കാത്തത് യഥാർത്ഥത്തിൽ ദൈവത്തെ അപമാനിക്കലാണ്. പൊതു മാധ്യമങ്ങളുടെ ഈ വികർഷണം കാരണം, എല്ലാ ആത്മാവിനും (മാലാഖമാർ ഉൾപ്പെടെ) നിങ്ങളുടെ കൺമുമ്പിൽ ഒരേ പൊതു മാധ്യമത്തിൽ സന്നിഹിതനായിരിക്കുന്ന ദൈവത്തെ തിരിച്ചറിയാൻ കഴിയില്ലെന്ന് വേദം പറയുന്നു. നിങ്ങളുടെ സംശയങ്ങളുടെ വ്യക്തതകളും ആത്മീയ പാതയിലെ വിജയകരമായ യാത്രയും ദൈവത്തിൻ്റെ ബാഹ്യരൂപത്തോടുള്ള നിങ്ങളുടെ ഇഷ്ടത്തിനും അനിഷ്ടത്തിനും ഉപരിയായി വളരെ വളരെ പ്രധാനപെട്ടതാണ്.

★ ★ ★ ★ ★

 
 whatsnewContactSearch