03 Jul 2024
[Translated by devotees of Swami]
[ശ്രീമതി വൈഷ്ണവിയുടെ ഒരു ചോദ്യം.]
സ്വാമി മറുപടി പറഞ്ഞു:- ഇപ്പോഴത്തെ ആവശ്യങ്ങൾക്കായി നിങ്ങൾ എന്തെങ്കിലും സൂക്ഷിക്കുകയും ഭാവി ആവശ്യങ്ങൾക്കായി എന്തെങ്കിലും കരുതുകയും ചെയ്യുക എന്നതാണ് എൻ്റെ ഉപദേശം. കൂടാതെ, നിങ്ങളുടെ കുട്ടികൾക്ക് നൽകാൻ എന്തെങ്കിലും സൂക്ഷിക്കുക (സേവ്). ദൈവത്തിന് നിങ്ങളുടെ പണം ആവശ്യമില്ല, കാരണം യഥാർത്ഥത്തിൽ അവന് ഒരു ആവശ്യവുമില്ല. നിങ്ങൾക്ക് സൈദ്ധാന്തികമായ തെറ്റായ സ്നേഹം മാത്രമാണോ അതോ പ്രായോഗികമായ യഥാർത്ഥ സ്നേഹമാണോ ഉള്ളതെന്ന് നിങ്ങളെ അറിയിക്കാൻ ദൈവം നിങ്ങളെ പരീക്ഷിക്കുന്നു. ഈ കോണിൽ മാത്രമേ നിങ്ങൾക്ക് ദൈവത്തിന് ഗുരുദക്ഷിണ നൽകാനാകൂ. ഈ ഒരു കോണല്ലാതെ മറ്റൊരു കോണും ഉണ്ടാകരുത്. ഇത് ലൗകിക ജീവിതത്തിൽ പോലും സത്യമാണ്. ആഡംബരങ്ങൾ പോലുള്ള അനാവശ്യ ചെലവുകൾ ഒഴിവാക്കി നിങ്ങൾ കർക്കശമായി പണം സേവ് ചെയ്യുക എന്നതാണ് എൻ്റെ ഏറ്റവും നല്ല ഉപദേശം (അത്തരം ആഡംബരങ്ങളിൽ, നിങ്ങൾ പണം വേസ്റ്റ് ബോക്സിലേക്ക് വലിച്ചെറിയുകയാണ്). ഇതുകൂടാതെ, ആഡംബരങ്ങൾ ആസ്വദിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, നിങ്ങളുടെ വിലയേറിയ സമയത്തെയും നശിപ്പിക്കും. നിങ്ങൾ പാഴാക്കുന്നതെന്തും, അത് സേവ് ചെയ്തു ദൈവത്തിന് സമർപ്പിക്കാം. ‘വേസ്റ്റിൽ നിന്ന് സമ്പത്ത്’ എന്നൊരു ശാസ്ത്രീയ പ്രൊജക്റ്റ് ഉണ്ട്. ഞാൻ പറഞ്ഞ ഈ പ്രോജക്റ്റ് ‘വേസ്റ്റിൽ നിന്നുള്ള രക്ഷ' ആണ്. നിങ്ങൾക്ക് ആഡംബരത്തെ ആവശ്യകതയിൽ നിന്ന് വേർതിരിക്കാം. വിലയേറിയ ആരോഗ്യം നശിപ്പിക്കാനും സമയം പാഴാക്കാനുമുള്ള പണം ചെലവഴിക്കുന്നതാണ് ആഡംബരം. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിലയേറിയ സമയം ശരിയായി വിനിയോഗിക്കുന്നതിനുമായി പണം ചെലവഴിക്കുക എന്നതാണ് ആവശ്യം.
★ ★ ★ ★ ★