home
Shri Datta Swami

 17 Jan 2023

 

Malayalam »   English »  

ഒരു യാചനകന് നാം ഭക്ഷണം നൽകണമോ അതോ അയാൾ ശിക്ഷ അനുഭവിക്കുന്നതിനാൽ അയാളെ അവഗണിക്കണമോ?

(Translated by devotees)

(14-01-2023-ലെ ദിവ്യ സത്സംഗം: ശ്രീമതി. ഛന്ദ ചന്ദ്രയ്ക്കൊപ്പം ശ്രീമതി. സുധാ റാണി, മിസ്.  ഭാനു സമ്യക്യ, മിസ്.  ലക്ഷ്മി ത്രൈലോക്യ, മിസ്റ്റർ.  നിതിൻ ഭോസ്‌ലെ. എന്നിവർ പങ്കെടുത്തു )

[ശ്രീമതി. സുധാ റാണി ചോദിച്ചു: ഒരു യാചകൻ ഭിക്ഷയാച്ചിച്ചു കൊണ്ട് വന്നാൽ, നമ്മൾ അവന് എന്തെങ്കിലും ഭക്ഷണവും മറ്റും നൽകി സഹായിക്കണോ അതോ പാപത്തിന് ദൈവം നൽകുന്ന ശിക്ഷ അനുഭവിക്കുന്ന പാപിയായതിനാൽ അവഗണിക്കണോ?]

സ്വാമി മറുപടി പറഞ്ഞു: ഈ കേസിൽ രണ്ട് കോണുകൾ ഉണ്ട്:-

1. അവന്റെ പാപങ്ങൾ കാരണം ആ ആത്മാവ് ഒരു യാചകനായിതീർന്നിരിക്കുന്നു, അവന്റെ പരിവർത്തനത്തിനായി ദൈവം അവനെ ശിക്ഷിക്കുന്നു. ഭിക്ഷക്കാരനിൽ കുറച്ചെങ്കിലും പരിവർത്തനം സംഭവിച്ചാൽ, അവൻ നിങ്ങളുടെ ഭക്ഷണം സ്വീകരിക്കുകയും ശരിയായി കഴിക്കുകയും ചെയ്യും.

2. ഭിക്ഷക്കാരന് ഒരു ചെറിയ പരിധി വരെ പോലും പരിവർത്തനമില്ലെങ്കിൽ, അവൻ നിങ്ങളിൽ നിന്ന് ഭക്ഷണം സ്വീകരിക്കുകയും തിരികെ പോകുമ്പോൾ ഒരു കുരങ്ങൻ അവന്റെ മേൽ ചാടി മണ്ണിൽ വീണ് ഭക്ഷണമെല്ലാം നഷ്ടപ്പെടുകയും ചെയ്യും.

ഇവിടെ, നിങ്ങൾ രണ്ട് കോണുകൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരു ആംഗിൾ ആത്മാവുമായി (നിങ്ങൾ) ബന്ധപ്പെട്ടിരിക്കുന്നു, അത് ശിക്ഷ അനുഭവിക്കുന്ന എല്ലാ മനുഷ്യരോടും സഹതപിക്കുകയും ആ ആത്മാക്കളെ ദയയോടെ സഹായിക്കാൻ ശ്രമിക്കുകയും വേണം. മറ്റൊരു ആംഗിൾ ആ യാചകനെ ശിക്ഷകളിലൂടെ നവീകരിക്കാൻ പിന്തുടരുന്ന ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ ദാനധർമ്മങ്ങൾക്കായി ദൈവം നിങ്ങളെ അനുഗ്രഹിക്കും. എന്നാൽ യാചകൻ ഒരു പരിധിവരെയെങ്കിലും നവീകരിക്കപെട്ടട്ടില്ലങ്കിൽ, ഭക്ഷണം കഴിക്കാതെ അത് നഷ്ടപ്പെട്ടു യാചകൻ പട്ടിണികൊണ്ട് കഷ്ടപ്പെടുന്നത് ദൈവം കാണും. ദൈവത്തിൻറെ ഈ ആംഗിൾ ആത്മാവിൻറെ(നിങ്ങളുടെ) ആംഗിളുമായി ഒട്ടും ബന്ധമില്ല.

അതിനാൽ, ഭിക്ഷക്കാരന് നൽകുന്ന ശിക്ഷയെ ചെറുക്കുന്നതിന്, ദൈവത്തിന്റെ ഭരണത്തിൽ ഇടപെടുന്നുവെന്ന് കരുതി നിങ്ങൾ യാചകന് ഭക്ഷണം നൽകുന്നത് നിർത്തേണ്ടതില്ല. ആത്മാവിന്റെ(നിങ്ങളുടെ) കോൺ തികച്ചും വ്യത്യസ്തമാണ്, ദൈവത്തിന്റെ കോൺ തികച്ചും വ്യത്യസ്തമാണ്. ഈ രണ്ടു കോണുകളും ഒരിക്കലും പരസ്പരം കലഹിക്കില്ല.

★ ★ ★ ★ ★

 
 whatsnewContactSearch