home
Shri Datta Swami

 05 Jul 2023

 

Malayalam »   English »  

ശ്രീമതി ജ്യോതി ചിലുകൂരിന്റെ ചോദ്യത്തിന് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

ശ്രീമതി ജ്യോതി ചിലുകുരു ചോദിച്ചു: ഹനുമാൻ, നന്ദി, ഗരുഡൻ തുടങ്ങിയവർ പകുതി മനുഷ്യരും പകുതി മൃഗങ്ങളും/പക്ഷികളുമാണ്. അവയിൽ നാഡീവ്യവസ്ഥയുടെ വികസനം എന്താണ്?

സ്വാമി മറുപടി പറഞ്ഞു:- പ്രഗത്ഭരായ മനുഷ്യപണ്ഡിതന്മാരേക്കാൾ വളരെ വളരെ വികസിതമായ നാഡീവ്യൂഹം അവർക്കുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാൽ ഇവരെല്ലാം ചില വികലമായ മുഖഭാവങ്ങളുള്ള (distorted facial features) മനുഷ്യർ മാത്രമാണ്. ഇവിടെ പ്രധാന കാര്യം, ഒരു മനുഷ്യന്റെ യഥാർത്ഥ സൗന്ദര്യം അവന്റെ / അവളുടെ ദൈവത്തോടുള്ള ഭക്തിയാണ്, അല്ലാതെ താൽക്കാലിക ശാരീരിക സൗന്ദര്യമല്ല. ഹനുമാൻ തന്റെ ഭക്തിയുടെ അടിസ്ഥാനത്തിൽ ഏറ്റവും സുന്ദരനായ വ്യക്തിയാണെന്ന് പറയപ്പെടുന്നു, അവനെക്കുറിച്ചുള്ള അധ്യായത്തിന് 'സുന്ദരകാണ്ഡ' എന്ന് പേരിട്ടു, അതായത് ഏറ്റവും സുന്ദരനായ ഭക്തന്റെ കഥ. അതിനാൽ, ഈ ജീവിതം കൊണ്ടു അവസാനിക്കുന്ന താൽക്കാലിക ശാരീരിക സൗന്ദര്യത്തേക്കാൾ വളരെ ഉയർന്നതാണ് നല്ല ഗുണങ്ങൾ ഉള്ള ആന്തരിക സൗന്ദര്യം എന്നതാണ് ഇതിലെ പ്രധാന സന്ദേശം. ആന്തരിക സൗന്ദര്യം അല്ലെങ്കിൽ നല്ല ഗുണങ്ങൾ ഭാവി ജന്മങ്ങ ളിൽ ആത്മാവിൽ തുടരുകയും ശാശ്വതവുമാണ്. ഈ നല്ല ഗുണങ്ങളിൽ ശാശ്വതമായ ഏറ്റവും നല്ല ഗുണമാണ് ഈശ്വരഭക്തി. അതിനാൽ, നാം ഒരു വ്യക്തിയെ ശാരീരികസൗന്ദര്യത്താൽ പരിഹസിക്കരുത്, ആന്തരികസൗന്ദര്യം തിരിച്ചറിയാം, അവിടെയും ഏറ്റവും നല്ല സൗന്ദര്യം ദൈവത്തോടുള്ള ഭക്തിയാണ്. അവർ പക്ഷികളും മൃഗങ്ങളുമല്ല, മറിച്ച് പക്ഷികളുടെയും മൃഗങ്ങളുടെയും സവിശേഷതകളുള്ള മനുഷ്യരാണ്, അവർ അവിടെയും ഇവിടെയും മനുഷ്യ രാശിയിൽ ദൃശ്യമാണ്. മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചതിനാൽ ഹനുമാന്റെ വാൽ അംഗീകരിക്കാം.

★ ★ ★ ★ ★

 
 whatsnewContactSearch