home
Shri Datta Swami

Posted on: 22 Mar 2023

               

Malayalam »   English »  

ശ്രീമതി ലക്ഷ്മി ലാവണ്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees]

1.       ബാല സ്വാമി പറഞ്ഞു "ലോകവുമായി ഇടപെടുന്നതിൽ ഒരാൾ ഉറങ്ങുകയും ദൈവത്തിന്റെ കാര്യത്തിൽ അറിവോടെ ഉണരുകയും വേണം". ദയവായി വിശദീകരിക്കുക.

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. ബാല സ്വാമിയുടെ പ്രവചനത്തിൽ അദ്ദേഹം പറഞ്ഞു: "ഈ ലോകവുമായി ഇടപെടുന്നതിൽ ഒരാൾ ഉറങ്ങണം, പരമാത്മാവിന്റെ കാര്യത്തിൽ അറിവോടെ ഉണരണം, അപ്പോൾ മാത്രമേ യഥാർത്ഥ സന്തോഷം ലഭിക്കൂ." ദയവായി വിശദീകരിക്കുക. നന്ദി സ്വാമി.]

സ്വാമി മറുപടി പറഞ്ഞു:- ലോകത്തിൽ നിന്നുള്ള അകൽച്ചയും ദൈവത്തോടുള്ള അടുപ്പവും യഥാർഥ സന്തോഷം നൽകുന്നു എന്നാണ് ഇതിന്നർത്ഥം.

2. എന്നെ പരിപാലിക്കുന്നതിനും എല്ലാ വശങ്ങളിലും എന്നെ സംരക്ഷിച്ചതിനും നന്ദി സ്വാമി.

[നമസ്തേ സ്വാമി. ഞങ്ങളുടെ ഹോസ്റ്റൽ ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണെന്ന് അടുത്തിടെ ഞാൻ അങ്ങയോടു പറഞ്ഞു. രണ്ട് ദിവസം മുമ്പ് ജില്ലാ ഭക്ഷ്യ കമ്മീഷൻ ഞങ്ങളുടെ സ്‌കൂളിലെത്തി പ്രിൻസിപ്പലിനും പാചകക്കാർക്കും രുചികരമായ ഭക്ഷണം പാകം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകുകയും സ്‌കൂളിലെ അവസാന പ്രവൃത്തി ദിവസം വരെ ആഴ്ചയിൽ മൂന്ന് തവണ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഞാൻ ഒമ്പതാം ക്ലാസിലെ ക്ലാസ് ടീച്ചറാണ്. ഇന്നലെ രാവിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി കിണറ്റിൽ വീണെങ്കിലും ദേഹത്ത് പോറൽ പോലും ഏറ്റില്ല. എന്നെ പരിപാലിക്കുന്നതിനും എല്ലാ വശങ്ങളിലും എന്നെ സംരക്ഷിച്ചതിനും നന്ദി സ്വാമി.]

സ്വാമി മറുപടി പറഞ്ഞു:- എല്ലാ പാപങ്ങളും പക്ഷപാതവും ഒഴിവാക്കലും(partiality and exception) കൂടാതെ ദൈവം ശിക്ഷിക്കും. തീർച്ചയായും, നവീകരണത്തിലൂടെ പാപം തിരുത്താൻ ദൈവം അവസരം നൽകുന്നു, കാരണം പാപം ആവർത്തിക്കാതിരിക്കുന്നതാണ് ദൈവത്തിന്റെ ആത്യന്തിക ലക്ഷ്യം.

 
 whatsnewContactSearch