22 Apr 2023
[Translated by devotees]
1. ഞാൻ മുമ്പ് പഠിച്ച വിശ്വാസ സമ്പ്രദായം അങ്ങയുമായി സ്ഥിരീകരിക്കാനാകുമോ?
[എന്റെ കുട്ടിക്കാലം മുതൽ ഞാൻ ഒരുപാട് കാര്യങ്ങൾ വായിക്കുകയും കേൾക്കുകയും ചെയ്തു, ഞാൻ അവയിൽ വിശ്വസിക്കുകയും ഇപ്പോൾ അങ്ങയെ നേടിയെടുക്കുകയും ചെയ്തു, എന്നിട്ടും എന്റെ എല്ലാ വിശ്വാസങ്ങളും അങ്ങയുമായി സ്ഥിരീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അങ്ങ് ദൈവമാണ്, ഞാൻ തെറ്റാണോ?]
സ്വാമി മറുപടി പറഞ്ഞു:- "നിങ്ങൾ ദൈവമാണ്, ഞാൻ തെറ്റാണോ? നിങ്ങൾക്ക് തെറ്റില്ല എന്ന് പറഞ്ഞാൽ ഞാൻ ദൈവമാകുമോ? ഞാൻ ഭഗവാൻ ദത്ത ആണോ അല്ലയോ എന്ന് എന്റെ ജ്ഞാനത്തിലൂടെ നിങ്ങൾ എന്നെ വിശകലനം ചെയ്യണം. ഞാൻ ദൈവമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കരുത്. തങ്ങൾ ദൈവമാണെന്ന് പറയുന്ന നിരവധി പേരുണ്ട്. അവരെയെല്ലാം ദൈവമായി വിശ്വസിക്കുമോ? ദൈവത്തെ അവിടുത്തെ മഹത്തായ ജ്ഞാനത്താൽ നിങ്ങൾ തിരിച്ചറിയണം, അത് ഏതൊരു ആത്മാവിനെയും ദൈവത്തിലേക്ക് നയിക്കുന്ന സത്യമാണ്, കാരണം ഒരേയൊരു ഐഡന്റിറ്റി അടയാളം മികച്ചതും സത്യവും അനന്തവുമായ ആത്മീയ ജ്ഞാനമാണെന്നു വേദം പറയുന്നു (സത്യം ജ്ഞാനം അനന്തം ബ്രഹ്മ, പ്രജ്ഞാനം ബ്രഹ്മ, Satyaṃ Jñānam anantam Brahma, Prajñānaṃ Brahma). ആത്മീയ ജ്ഞാനം (spiritual knowledge) ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു സ്വഭാവമാണ്, കാരണം അതിന് മാത്രമേ ഭക്തന് ശരിയായ ദിശ നൽകാൻ കഴിയൂ.
2. താങ്കൾ നേരത്തെ സൂചിപ്പിച്ച "യുക്തിയെയും നീതിയെയും നിങ്ങൾ പരോക്ഷമായി വിമർശിക്കുന്നില്ലേ?" ദയവായി അത് പ്രകാശിപ്പിക്കുക.
[മുമ്പത്തെ ഒരു ഉത്തരത്തിൽ താങ്കൾ പറഞ്ഞത് "യുക്തിയെയും നീതിയെയും നിങ്ങൾ പരോക്ഷമായി വിമർശിക്കുന്നില്ലേ?" ഇവിടെ എനിക്ക് അങ്ങയുടെ വാക്കുകൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. നന്ദി സ്വാമി]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ യുക്തിയെ(logic) വിമർശിച്ചാൽ, നിങ്ങൾ ആത്മീയ ജ്ഞാന കോട്ടയുടെ(spiritual knowledge-castle) അടിത്തറ നീക്കം ചെയ്യുകയാണ്. നിങ്ങൾ നീതി ഇല്ലാതാക്കുകയാണെങ്കിൽ, നിങ്ങൾ ദൈവത്തെ ശല്യപ്പെടുത്തുന്നു, അതിനാൽ നിങ്ങൾക്ക് ഒരിക്കലും മോക്ഷം ലഭിക്കില്ല.
★ ★ ★ ★ ★