home
Shri Datta Swami

 30 Sep 2024

 

Malayalam »   English »  

ഭാനു സമൈക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. എന്തുകൊണ്ടാണ് യേശുവിൻ്റെ അവതാരത്തിൽ ദൈവം ഇത്ര കഠിനമായ ക്രൂശീകരണ മാർഗ്ഗം തിരഞ്ഞെടുത്തത്?

[മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, എനിക്ക് കുറച്ച് ചോദ്യങ്ങളുണ്ട്, ദയവായി ഈ സംശയങ്ങളിൽ നിന്ന് എന്നെ നയിക്കുക--

ദൈവമായ യേശുവിൻ്റെ അവതാരത്തിൽ എന്തിനാണ് ദൈവം ഇത്രയും കഠിനമായ ക്രൂശീകരണ മാർഗ്ഗം തിരഞ്ഞെടുത്തത്. ആത്മാക്കൾ എപ്പോഴും ദൈവസ്നേഹത്തിന് യോഗ്യരല്ല. പിന്നെ എന്തിനാണ് ദൈവത്തെക്കുറിച്ചു വ്യാകുലപ്പെടാത്ത അയോഗ്യരായ സാധാരണക്കാർക്കുവേണ്ടി ദൈവം ഇത്ര ത്യാഗം കാണിക്കേണ്ടി വന്നത്. ദൈവമായ യേശുവിനെ ക്രൂശിച്ചതിൻ്റെ ആവശ്യകതയും സത്തയും എന്താണ്?]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ വിവാഹം കഴിച്ച് നിങ്ങൾക്ക് കുട്ടികളാകുമ്പോൾ ഈ ചോദ്യം നിങ്ങൾക്ക് നന്നായി മനസ്സിലാകും. അർഹതയില്ലാത്ത കുട്ടികൾക്ക് കൊടുക്കുന്നതും ത്യാഗം ചെയ്യുന്നതും മാതാപിതാക്കൾ മാത്രമാണ്. ഐഹിക ബന്ധനങ്ങളിൽ കുട്ടികളുമായുള്ള ബന്ധനമാണ് എല്ലാ ബന്ധനങ്ങളിലും വച്ച് ഏറ്റവും ദൃഢമായതും, ഈ ബന്ധനത്തിൻ്റെ പരീക്ഷണത്തിൽ ഋഷിമാർ പോലും പരാജയപ്പെട്ടതിന്റെ കാരണവും ഇതാണ്.

2. സുദാമയും രാമദാസും തമ്മിലുള്ള വ്യത്യാസം എന്താണ്?

[സുദാമയും രാമദാസും തമ്മിലുള്ള വ്യത്യാസം എന്താണ്? A) ഇരുവരും മറ്റുള്ളവരുടെ പണം എടുത്ത് ദൈവത്തിന് ബലിയർപ്പിച്ചു? B) സുദാമാവ് കടം വാങ്ങിയെന്ന് അങ്ങ് പറഞ്ഞല്ലോ, അതിനർത്ഥം ഭഗവാൻ കൃഷ്ണൻ സമ്പത്ത് നൽകിയില്ലെങ്കിലും അവൻ എടുത്ത മൂന്ന് അവിൽ മണികൾ ഭാവിയിൽ പലിശ സഹിതം തിരിച്ചടയ്ക്കണം എന്നാണോ?]

സ്വാമി മറുപടി പറഞ്ഞു:- രാംദാസും പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ചെടുക്കുന്നത് ന്യായീകരിക്കാവുന്നതാണ്, അത് സ്വതന്ത്ര ഇച്ഛാശക്തിയോടെ (ഫ്രീ വിൽ) ചെയ്ത സംഭാവനകളെ അടിസ്ഥാനമാക്കിയുള്ളതാണ്. വായ്‌പാ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അവിൽ എടുത്തതിനാൽ സുദാമയും ന്യായീകരിക്കപ്പെടുന്നു. ഇവിടെ, മേൽപ്പറഞ്ഞ വിവരങ്ങളിൽ നിന്ന് അവരുടെ കഷ്ടപ്പാടുകളുടെ കാരണങ്ങൾ മനസ്സിലാക്കാൻ കഴിയില്ല. കർമ്മ നിയമങ്ങളനുസരിച്ച് പാപം കൂടാതെ അതിൻ്റെ കഷ്ടത നൽകാനാവില്ല. കൃഷ്ണനെ അറിയിക്കാതെ രഹസ്യമായി കൃഷ്ണൻ്റെ ഭക്ഷണം കഴിച്ച് ചെയ്ത പാപത്തിൻ്റെ ഫലം സുദാമാവ് അനുഭവിച്ചു. ഒരു തത്തയെ കൂട്ടിലടച്ചതിനാണ് രാംദാസ് ജയിൽ ശിക്ഷ അനുഭവിച്ചത്. പാപങ്ങൾ വ്യക്തമായി നിലവിലുണ്ടായിരുന്നു, അവയുടെ ഫലങ്ങൾ വളരെ വ്യക്തമായിരുന്നു. കർമ്മ ചക്രത്തിൻ്റെ നടപടിക്രമത്തെ സഹായിക്കാൻ, ഭക്തരുടെ കാര്യത്തിൽ പോലും ദൈവം മൗനം പാലിക്കുന്നു.

3. സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ സമയം ശുശ്രൂഷയിൽ ചെലവഴിച്ചുകൊണ്ട് ഞാൻ കർമ്മ ഫല ത്യാഗത്തേക്കാൾ കൂടുതൽ കർമ്മ സംന്യാസം ചെയ്താൽ, ഞാൻ ദൈവത്തിൻ്റെ ദൃഷ്ടിയിൽ താഴ്ന്നവനായിരിക്കുമോ?

[സ്വാമി, എനിക്ക് കുറച്ച് സമയമുണ്ടെങ്കിൽ, കൂടുതൽ സമ്പാദിക്കുന്നതിനും കർമ്മ ഫല ത്യാഗം ചെയ്യുന്നതിനുമായി എനിക്ക് കർമ്മ സംന്യാസമോ പ്രവൃത്തിയിൽ അമിത ജോലിയോ ചെയ്യാം. സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ സമയം ശുശ്രൂഷയിൽ ചെലവഴിച്ച് കർമ്മ ഫല ത്യാഗത്തേക്കാൾ കർമ്മ സംന്യാസം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നെങ്കിൽ, കൂടുതൽ സമ്പാദിച്ച് കർമ്മ സംന്യാസം ചെയ്യാതെ ദൈവത്തിന് കർമ്മഫല ത്യാഗം ചെയ്യുന്നവനെക്കാൾ ദൈവത്തിന് മുന്നിൽ ഞാൻ താഴ്ന്നവനായിരിക്കുമോ കാരണം ദ്രവ്യം (പണം) ഊർജ്ജത്തേക്കാൾ കൂടുതലാണല്ലോ??]

സ്വാമി മറുപടി പറഞ്ഞു:- കർമ്മഫല ത്യാഗത്തിന് ഏറ്റവും ഉയർന്ന സ്ഥാനം വിശുദ്ധ ഗ്രന്ഥം നൽകുന്നു, അത് കർമ്മഫലത്തിൻ്റെ ത്യാഗമാണ്. നിങ്ങൾക്ക് കർമ്മസംന്യാസം കൂടുതൽ ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, എന്താണ് കാരണം? അത് നിങ്ങളുടെ അത്യാഗ്രഹമല്ലേ?, ദൈവത്തേക്കാൾ കൂടുതൽ പരിഗണിക്കപ്പെടുന്ന നിങ്ങളുടെ സ്വയം നിമിത്തവും നിങ്ങളുടെ കുടുംബത്തിനുവേണ്ടിയും അല്ലേ നിങ്ങൾ സേവ് ചെയ്യാൻ ആഗ്രഹിക്കുന്നത്?

നിങ്ങളെയും കുടുംബത്തെയും പരിപാലിക്കാൻ മാത്രം പര്യാപ്തമായ നിങ്ങളുടെ വരുമാനത്തിൽ നിങ്ങൾ വളരെ കുറവാണെന്നതും ന്യായമായ ഒരു കാരണം ആയിരിക്കാം. ഇതാണ് കാരണം എങ്കിൽ, നിങ്ങളുടെ പ്ലാൻ ന്യായമാണ്. നിവൃത്തിയിൽ നിങ്ങൾ ഒരു ക്ലൈമാക്സ് ഭക്തനാകുമ്പോൾ, നിങ്ങളുടെയും കുടുംബത്തിൻ്റെയും ഭക്ഷണവും സക്തുപ്രസ്‌തനെ പോലെ നിങ്ങൾ ദൈവത്തിന് ദാനം ചെയ്യും. എല്ലാം ദൈവത്തോടുള്ള നിങ്ങളുടെ ഭക്തിയുടെ തീവ്രതയെയും നിങ്ങളുടെ അന്തർലീനമായ സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു, അതായത്, ലൗകിക ബന്ധനങ്ങളിൽ ഉള്ള നിങ്ങളുടെ ആകർഷണം.

4. പുരോഹിതന്‌ ചെയ്ത രുക്മിണിയുടെ ത്യാഗം എങ്ങനെയാണ് കർമ്മ ഫല ത്യാഗം ആകുന്നതു? അവൻ ദൈവത്തിൻ്റെ അവതാരമല്ലല്ലോ.

[സ്വാമി, പൊതുവെ കർമ്മ ഫല ത്യാഗം എന്നാൽ സമകാലിക മനുഷ്യരൂപത്തിലുള്ള ദൈവത്തിന് പണം ബലിയർപ്പിക്കുക എന്നാണ്. എന്നാൽ രുക്മിണിയുടെ കാര്യത്തിൽ, അവളുടെ മാല പുരോഹിതന് ബലിയർപ്പിച്ചത് കർമ്മ ഫല ത്യാഗമാണെന്ന് അങ്ങ് പറഞ്ഞു. എന്നാൽ പുരോഹിതൻ ദൈവമല്ല, കൃഷ്ണൻ ദൈവമാണ് ശരിയല്ലേ? അപ്പോൾ മനുഷ്യാവതാരമായ ദൈവത്തിന് അതായത് കൃഷ്ണ ഭഗവാന് ബലിയർപ്പിക്കാത്തതിനെ എങ്ങനെയാണ് കർമ്മ ഫല ത്യാഗം എന്ന് വിളിക്കുന്നത്?]

സ്വാമി മറുപടി പറഞ്ഞു:- രുക്മിണി കർമ്മഫല ത്യാഗം ചെയ്തില്ലെങ്കിൽ തന്നെയും പുരോഹിതൻ മൗനം പാലിചേന്നെ കാരണം രുക്മിണി രാജാവിൻ്റെ മകളായിരുന്നു. ഭഗവാൻ കൃഷ്ണനെയും രുക്മിണിയെയും ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ജോലിയാണ് പുരോഹിതൻ ചെയ്തത്. രുക്മിണിയെ വിവാഹം കഴിക്കുന്നതിൽ ഭഗവാൻ കൃഷ്ണനും വളരെ ഉത്കണ്ഠാകുലനായിരുന്നു, ഈ രീതിയിൽ രുക്മിണിയുടെ ദാനം ദൈവത്തിൻ്റെ സമകാലിക മനുഷ്യാവതാരത്തിനുള്ള ദാനമാണ്. ഭഗവാൻ കൃഷ്ണൻ പോലും പുരോഹിതന് ധാരാളം സമ്പത്ത് നൽകി. വിവാഹത്തിന് മുമ്പ് ബന്ധപ്പെടാൻ സാധ്യതയില്ലാത്തതിനാൽ വിവാഹത്തിന് ശേഷമേ ഭഗവാൻ കൃഷ്ണന് നേരിട്ട് ദാനം ചെയ്യാനുള്ള അവസരം ലഭിക്കൂ. വളരെ അമൂല്യമായ ശമന്തക വജ്രം സത്യഭാമ ഭഗവാൻ കൃഷ്ണനു നൽകി.

5. സീതയുടെ കഷ്ടപ്പാട് വളരെയധികമായിരുന്നു അത് കാരണം അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് തോന്നുന്നു എന്ന് എൻ്റെ ഒരു സുഹൃത്ത് പറയുന്നു. അവളുടെ വികാരത്തെ എങ്ങനെ പ്രതിരോധിക്കും?

[എൻ്റെ ഒരു സുഹൃത്ത് പറഞ്ഞു, സീതാദേവി അഗ്നിപരീക്ഷയ്ക്ക് ശേഷം അവൾ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ശേഷം ഭൂമിയിലേക്ക് പോകുന്ന രാമായണത്തിൻ്റെ ഒരു ഭാഗം അവൾ അനുഭവിക്കുന്നു. പിന്നെ അഗ്നിപരീക്ഷ കഴിഞ്ഞ് ഭൂമിയിലേക്ക് പോകുന്നത് ആത്മഹത്യ പോലെയാണ് അവൾക്ക് തോന്നുന്നത്. കഷ്ടപ്പാടുകൾ വളരെ കൂടുതലായതിനാൽ ആരും തന്നെ മനസ്സിലാക്കാത്തതിനാൽ സീത ആത്മഹത്യ ചെയ്തുവെന്ന് അവൾക്ക് തോന്നുന്നു. സീതാദേവി ആത്മഹത്യ ചെയ്തു എന്ന അവളുടെ അനുമാനത്തെ എങ്ങനെ എതിർക്കും?]

സ്വാമി മറുപടി പറഞ്ഞു:- സീതയുടെ മൃത്യുവിനു ശേഷം രാമൻ പോലും സഹോദരന്മാരോടൊപ്പം സരയൂ നദിയിൽ പ്രവേശിച്ചു. ഇതിനെ പോലും രാമൻ്റെ ആത്മഹത്യ എന്ന് വിളിക്കാനാവില്ല. രാമനും സീതയും  ആത്മാക്കളുടെ ഉന്നമനത്തിനായി ഭൂമിയിലേക്ക് ഇറങ്ങി വന്ന വിഷ്ണുവിൻ്റെയും ലക്ഷ്മി ദേവിയുടെയും അവതാരങ്ങളാണ്.അവരുടെ ദൗത്യം പൂർത്തീകരിച്ച് കഴിഞ്ഞതിനാൽ രാമനും സീതയും  തങ്ങളുടെ സ്ഥൂലശരീരം ഉപേക്ഷിച്ച് ദിവ്യമായ വാസസ്ഥലത്തെത്തി, കാരണം, ഈ മർത്യശരീരങ്ങൾ ശാശ്വതമല്ല, ഭൂമിയിൽ തന്നെ നശിക്കേണ്ടതാണ്. മർത്യനായ ഏതൊരു മനുഷ്യനും പാലിക്കേണ്ട പ്രകൃതിയുടെ നിയമമാണ് ഇത്.

★ ★ ★ ★ ★

 
 whatsnewContactSearch